അശ്വതിയുടെ ഭർതൃപിതാവ് – 2 2

.. വേണ്ടെടി നീ മോനെ നോക്ക്‌..

ഗിരിജ ഇപ്പോൾ ഇങ്ങനെയാണ് എന്തെങ്കിലും കാരണം പറഞ്ഞ് അശ്വതിയെ ഒഴിവാക്കും എന്നിട്ട് എല്ലാം സ്വയം ചെയ്യും,, അശ്വതിയുടെ മനസ്സിൽ ചെറുതായെങ്കിലും ആ പ്രവർത്തികളെ വേദനിപ്പിക്കാതിരുന്നില്ല

.. മോളെ അശ്വതി..

കയ്യിലിരുന്ന കവർ അയാൾ അശ്വതിയുടെ നേരെ നീട്ടി

..കുറച്ച് കരിമീനാ,,നന്നായിട്ടൊന്ന് വരുത്തരച്ച് വെക്ക്‌..

അശ്വതി മീൻ വാങ്ങാൻ ഒരുങ്ങവെ ഗിരിജ അടുക്കളയിൽ വന്ന് അച്ഛന്റെ കയ്യിൽ നിന്ന് കവർ വാങ്ങി

..കരിമീനാണല്ലോ അച്ഛാ വരുത്തരച്ചു വെക്കാം എന്നാലേ ശരിയാകു..

..ഞാൻ അത് അശ്വതിയോട് പറയായിരുന്നു..

..കറി ഞാൻ വെച്ചോളാം ചേച്ചി..

.. ഏയ്യ് വേണ്ടടി ഞാൻ വെച്ചോളാം,, അരപ്പും കൂട്ടും ശരിയായില്ലെങ്കിലെ കറി പിന്നെ ഒന്നിനും കൊള്ളാതാകും..

അശ്വതിയുടെ മുഖം വാടിയത് അയാൾ ശ്രദ്ധിച്ചു

കണ്ണിൽ തിങ്ങിയ സങ്കടച്ചൂട് ഒലിച്ചിറങ്ങും മുന്നേ അവർ കാണാതെ തുടച്ചു കളഞ്ഞ് അവൾ അവിടെ നിന്നും പോയി

..അച്ഛന് കുളിക്കാൻ ചുടു വെള്ളം കൊണ്ട് ഒഴിക്കട്ടെ..

..കുറച്ച് കഴിയട്ടെ, അതിന് മുന്ന് ഗിരിജയോട് ഒരു കാര്യം ചോദിക്കാനുണ്ട് എനിക്ക്..

..എന്താണച്ചാ ?..

കുറച്ചു ഗൗരവ ഭാവത്തോടെ അയാൾ പറഞ്ഞു തുടങ്ങി

..അശ്വതിയെ എല്ലാ കാര്യത്തിൽ നിന്നും നീ ഒഴിവാക്കി നിറുത്തുന്നു,,,,
എല്ലാ തീരുമാനങ്ങളും നീ സ്വയം എടുക്കുന്നു,,,,
എന്തിനാണ് നീ ഇങ്ങനെയെല്ലാം പെരുമാറുന്നത്,,,,
അവളെ ഒറ്റപ്പെടുത്തി വീട്ടിൽ നിന്നും പുറത്താക്കി എന്റെ സ്വത്തുക്കളൊക്കെ ഒറ്റക്ക് സ്വന്തമാക്കാം എന്നുള്ള തീരുമാനത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നതെങ്കിൽ എന്റെ മോള് കേട്ടോ,,,,
നീ എന്റെ ലക്ഷ്മിയുടെ വയറ്റിൽ പിറന്നതാണെങ്കിൽ അവൾ ഞങ്ങളുടെ മനസ്സിൽ ജനിച്ച മകളാ,,,,
രണ്ടു പേർക്കും തുല്യമായല്ലാതെ ഇതിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും നിനക്ക് കൂടുതൽ കിട്ടില്ല,,,,

ഗിരിജ കണ്ണ് മിഴിച്ച് കുറച്ച് നേരം അച്ഛനെ നോക്കി,,,ഉയർത്തിപ്പിടിച്ച തല താഴ്ത്താതെ ചുമരിൽ ചാരി നിന്ന അവളുടെ കവിളിലൂടെ കണ്ണീർ ചാലുകൾ ഒലിച്ചിറങ്ങി,,,പിന്നെ കൈകൾ പൊത്തി പൊട്ടിക്കരച്ചിലായിരുന്നു

അവളുടെ കരച്ചിൽ കേട്ട് അയാളുടെ മനസ്സൊന്ന് പിടഞ്ഞു,,,പറഞ്ഞത് കൂടിപ്പോയോ എന്നൊരു ശങ്ക,,,,അകത്തെ മുറിയിൽ എല്ലാം കേട്ടിരുന്ന അശ്വതിയുടെ ഹൃദയവും നുറുങ്ങുകയായിരുന്നു

.. മോളെ,,,ഞാൻ..

വാക്കുകൾ കിട്ടാതെ അയാൾ ഗിരിജയുടെ തോളിൽ കൈ വെച്ചു,,,
കരച്ചിൽ നിറുത്തിയ ഗിരിജയിൽ നിന്നും പക്ഷെ കണ്ണുനീർ മാത്രം വിട്ടൊഴിഞ്ഞില്ല,,,അവൾ തോളിൽ ഇട്ടിരുന്ന ഷാൾ എടുത്ത് മുഖം തുടച്ചു,,,കണ്ണുകൾ അപ്പോളും പൊട്ടി ഒലിച്ചുകൊണ്ടിരുന്നു

..എന്നെ എത്ര കുറ്റപ്പെടുത്തിയാലും എനിക്ക് വിഷമമില്ലച്ചാ,,,
പക്ഷെ അവളെ ഒറ്റപ്പെടുത്തി സ്വത്തുക്കൾ തട്ടി എടുക്കാൻ ആണെന്ന് അച്ഛൻ പറഞ്ഞില്ലേ അത് മാത്രം കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റണില്ല എനിക്ക്,,,

ഗിരിജ വാക്കുകൾ കിട്ടാതെ ഏങ്ങികരഞ്ഞു

..ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ,,,,
അതിനുള്ള പ്രായശ്ചിത്തമായി ഈ ഒരു വഴിയേ ഞാൻ കണ്ടുള്ളു,,,,,
ഒരു വേലക്കാരിയെ പോലെ അവൾക്ക് വേണ്ടതെല്ലാം ഒരുക്കികൊടുക്കാൻ ഉളള കൊതി കൊണ്ടാ അവളെ ഞാൻ അകറ്റി നിറുത്തുന്നത്,,,,
അതെല്ലാം അവളോടുള്ള ഇഷ്ടം കൊണ്ടാ..

നനഞ്ഞു കുതിർന്ന കവിത്തടം ഗിരിജ കൈ കൊണ്ട് തുടച്ചു

..എന്റെ പ്രവർത്തികൾ അവളെ വേദനിപ്പിച്ചുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കാം,,,,അച്ഛന് അവൾ മകളാണെങ്കിൽ എനിക്ക് അവൾ അനുജത്തി അല്ലെ അച്ഛാ..

..മോളേ,,,,,,

പൊട്ടിക്കരഞ്ഞ ഗിരിജയെ അയാൾ മാറോട് ചേർത്തു

..തെറ്റാണ് ഞാൻ പറഞ്ഞത്,,,, അച്ഛനോട് മോള് ക്ഷമിക്ക്..
തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് തേങ്ങുന്ന മകളെ അയാൾ വാത്സല്യത്തോടെ തഴുകി

അകത്ത് കട്ടിലിനോട് ചേർന്ന ചുമരിൽ ചാരി ഇരുന്ന് നെഞ്ചിൽ തികട്ടി വന്ന തേങ്ങൽ അടക്കാൻ കഴിയാതെ അശ്വതി വിങ്ങിപ്പൊട്ടി
…………………………………….

..നല്ല വിശപ്പ് കറി ആയില്ലേ ചേച്ചി..

Leave a Reply

Your email address will not be published. Required fields are marked *