അച്ഛൻ അടുത്തേക്ക് വരുന്നത് കണ്ട് അശ്വതി നീങ്ങിയിരുന്നു
..മോളെ,,,
തളർന്ന സ്വരത്തിൽ അച്ഛന്റെ വിളി കേട്ട് അശ്വതി,,,എന്തെ എന്ന അർത്ഥത്തിൽ അയാളെ നോക്കി
..അച്ഛൻ ഇനി എത്ര കാലം എന്ന് വെച്ചാ,,,
ഗിരിജ പറഞ്ഞത് ശരിയാ നീ ചെറുപ്പമല്ലേ നിനക്കും വേണം ഒരു കുടുംബവും കുട്ടികളും എല്ലാം,,,
ഇപ്പൊ അച്ചന്റെ ഏറ്റവും വലിയ ആഗ്രഹാ അത്,,,
എന്റെ മോള് തട്ടിക്കളയരുത്,,, ഗിരിജക്ക് ഒരു ജീവിതം വേണമെങ്കിൽ മോള് സമ്മതിക്കണംവിധവയായ രണ്ട് പെൺമക്കളുള്ള ഒരച്ഛന്റെ അപേക്ഷയാണ്..
അയാൾ അവൾക്കു മുന്നിൽ കൈ കൂപ്പി
..അച്ഛാാാാ,,,,,,,,,,
അവളാ കൈകൾ ചേർത്തു പിടിച്ചു
ഒന്നുമല്ലാത്ത തന്നെ ഈ വലിയ വീട്ടിലേക്ക് വിളിച്ചു കയറ്റിയ മനുഷ്യൻ,,,
മകളെപ്പോലെ സ്നേഹിച്ച അച്ഛൻ,,,
തനിക്ക് വേണ്ടി കൊലയാളിയായ ത്യാഗി,,,
ഇപ്പോൾ കൈകൾ റ്റ്കൂപ്പി തന്റെ മുന്നിൽ കേഴുന്നു,,,
താൻ കാരണം ആ മനസ്സ് വിഷമിച്ചു കൂടാ എന്നവൾക്ക് തോന്നി
..ശരിയച്ചാ,,,ചേച്ചിക്ക് ഒരു ജീവിതം കിട്ടുമെങ്കിൽ അച്ഛൻ ആരെ ചൂണ്ടി കാണിക്കുന്നുവോ അയാളെ കെട്ടാൻ എനിക്ക് സമ്മതമാണ്..
അവളുടെ മുഖത്തെ ദൈന്യത കണ്ട് അയാൾക്ക് വിഷമം തോന്നി ,,,ഈശ്വരന്മാരെ എന്റെ മകൾക്ക് നല്ലത് വരുത്തണെ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു
…………………………………….
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ഗിരിജയുടെ വിവാഹം കഴിഞ്ഞു
ബന്തുക്കൾക്ക് മാത്രമായി ഒരുക്കിയ വിരുന്നിൽ മനോജും ഉണ്ടായിരുന്നു
അശ്വതിയുടെ വീട്ടുകാരോട് യാത്ര പറയുമ്പോൾ അയാളുടെ കണ്ണുകൾ അശ്വതിക്ക് വേണ്ടി തിരഞ്ഞു
.. മോളെ ഞങ്ങൾ പോവാ നീ ഇനി എന്നാ വീട്ടിലേക്ക്..
അമ്മയുടെ ചോദ്യം അശ്വതിയുടെ മനസ്സിൽ ഇടിത്തീയായി വീണു,,,ഹരിയേട്ടന്റെ ഓർമ്മകൾ ഉറങ്ങുന്ന വീടിനോട് വിട പറയാൻ സമയം അടുത്തു കൊണ്ടിരിക്കുന്നു
.. മനോജേട്ടൻ പോകാൻ നേരം ചേച്ചിയെ തിരക്കണുണ്ടായിരുന്നു..
അനിയത്തിയുടെ പറച്ചിൽ കേട്ട് അവൾക്ക് ദേഷ്യം വന്നു
..നിനക്ക് വേറൊന്നും പറയാനില്ലേ..
.. അതിന് ഇവളോടെന്തിനാ നീ ചൂടാവുന്നത്,,,കുറച്ചു ദിവസം കഴിഞ്ഞാൽ അവന്റെ ഭാര്യ ആവേണ്ടവളാ നീ..
ആ വാക്കുകൾ നെഞ്ചിലേക്ക് കല്ലിറക്കി വെച്ചത് പോലെ തോന്നി അശ്വതിക്ക്
..ഞങ്ങള് ഇറങ്ങാ,,, ഒരാഴ്ചയേ ഉള്ളു കല്യാണത്തിന് നാളെ തന്നെ അങ്ങ് എത്തിയേക്കണം..
അശ്വതിയോട് ഓർമപ്പെടുത്തി അവർ ഇറങ്ങി
…………………………………….
കണ്ണന്റെ ചെറു കവിളിൽ ഒരിക്കൽ കൂടി ചുണ്ടമർത്തി അശ്വതി അവനെ പ്രശാന്തന്റെ കയ്യിലേക്ക് കൊടുത്തു,,, അശ്വതിയോട് യാത്ര പറയുമ്പോൾ ഗിരിജയുടെ കണ്ണുകൾ തുളുമ്പി
..അരുതാത്തത് പറഞ്ഞ് നിന്നെ വേദനിപ്പിച്ചതിൽ എന്നോട് പൊറുക്കണെടി..
..എന്താ ചേച്ചി ഇത്, തല്ല് ഉള്ളിടത്തെ തലോടലും ഉണ്ടാകു..
ഗിരിജ അവളെ ഇറുകെ പുണർന്നു
..നാളെ ഞാൻ പോകും വീട്ടിലേക്ക്,,,വല്ലപ്പോഴും എന്നെ ഓർക്കണേ ചേച്ചി..
..അയ്യേ എന്താ കൊച്ചു കുട്ടികളെ പോലെ നിന്നെ മറന്നൊരു ജീവിതം എനിക്കുണ്ടോ മോളെ..
ഒഴുകി വന്ന കണ്ണുനീർ ഗിരിജ അവൾക്ക് തുടച്ചു കൊടുത്തു,,,
ഇനി അവിടെ നിന്നാൽ താനും നില വിട്ട് കരഞ്ഞു പോകും എന്ന് തോന്നിയ ഗിരിജ പുഞ്ചിരിച്ചു കൊണ്ട് അശ്വതിയോട് തലയാട്ടി,,,അച്ഛനെ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി കണ്ണ് കൊണ്ട് മറുയാത്ര പറഞ്ഞ് കണ്ണനും പ്രശാന്തിനും ഒപ്പം അവരുടെ സന്തോഷകരമായ ജീവിതത്തിലേക്ക് യാത്രയായി
…………………………………….
..അച്ഛാ,,വാ വന്ന് കഞ്ഞി കുടിക്ക്..
അച്ഛന് വിശപ്പില്ല,,,മോള് കുടിച്ചിട്ട് കിടന്നോ..
അതും പറഞ്ഞിട്ട് അയാൾ തിരിഞ്ഞു കിടന്നു
അശ്വതി അച്ഛന്റെ കട്ടിലിൽ അയാളുടെ അരികത്തായി ഇരുന്നു
.. അച്ഛാ..
തിരിഞ്ഞു നോക്കാതെ അയാൾ മൂളി
..നാളെ ഞാൻ പോകും..
അയാളിൽ നിന്ന് നിശ്വാസം ഉയർന്നു
അച്ഛനിൽ നിന്ന് മറുപടി ഒന്നും കാണാതായപ്പോൾ അവൾ എഴുന്നേറ്റു
..എന്നാ കുറച്ച് കഞ്ഞി എടുത്ത് വെക്ക് രണ്ടാൾക്കും കൂടി..
..അച്ഛന് ഏറ്റവും ഇഷ്ടപെട്ട ചമ്മന്തി പൊടിക്കട്ടെ..
അയാൾ മൂളി
അവൾ തിടുക്കപ്പെട്ട് ചമ്മന്തി പൊടിച്ച് അച്ഛനെ കഞ്ഞി കുടിക്കാനായി വിളിച്ചു
