അശ്വതിയുടെ ഭർതൃപിതാവ് – 2 2

..ശ്ശോ..ഇതല്ലേ ഒരു മറയും കൂടാതെ അച്ഛൻ കണ്ടത് എന്ന് മന്ത്രിച്ച ചുണ്ടുകൾ തുടുത്തപ്പോൾ അവൾ നാണത്തോടെ കൺകൾ പൊത്തി
…………………………………….

..എന്തായി ഗോവിന്ദേട്ടാ ഗിരിജ വല്ലതും പറഞ്ഞാ..

വരാന്തയിലേക്ക് കയറിയ അശോകൻ ആകാംക്ഷയോടെ ചോദിച്ചു

..എനിക്കറിയില്ല അശോകാ ഞാൻ ഇതേ പറ്റി അവളോടൊന്നും ചോദിച്ചിട്ടില്ല..

..ഹ ഇതിൽ തീരുമാനം എടുക്കേണ്ടത് ചേട്ടനല്ലേ..

.. കേട്ടിടത്തോളം നല്ല കാര്യമാണ് പക്ഷെ അവൾക്ക് ഇഷ്ടമാണെങ്കിലെ എനിക്ക് എന്തെങ്കിലും പറയാൻ പറ്റു ഒന്നിച്ച് ജീവിക്കേണ്ടത് അവളല്ലേ..

..അതും ശരിയാ പണ്ടു പണ്ടത്തെ കാലമല്ല,,,എന്തായാലും ചേട്ടൻ ഒന്ന് പോയി ചോദിക്ക് ഞാനിവിടെ ഇരുന്നോളാം..

.. മ്മ്,,,പ്രതീക്ഷ ഒന്നും വിചാരിക്കണ്ട അശോകാ എന്നാലും ഞാനൊന്ന് ചോദിച്ചേച്ചും വരാം..

അശോകൻ ഒന്നിളകി ഇരുന്നു

കണ്ണനെ കളിപ്പിക്കയായിരുന്ന രണ്ട് പേരും അച്ഛനെ കണ്ടപ്പോൾ എഴുന്നേറ്റ് നിന്നു,,,കട്ടിലിന്റെ ഓരത്തായി അയാൾ ഇരുന്നു

.. മോളെ,,,അശോകൻ വന്നിട്ടുണ്ട് ഞാനിപ്പോ അവനോട് എന്താ പറയ..

ഒന്നും മനസ്സിലാകാതെ അശ്വതി ഗിരിജയുടെ മുഖത്തേക്ക് നോക്കി

..എന്താണച്ഛാ കാര്യം..

ഗിരിജ ഒന്നും പറയാതായപ്പോൾ അശ്വതി അച്ഛനോട് ചോദിച്ചു

..ഗിരിജക്ക് ഒരാലോചന,,,ഇവരുടെ തമ്മിൽ പരിചയായിരുന്നൂന്ന് പറയുന്നു,,,അച്ഛന് ഒന്നും അറിയില്ല നടന്നാൽ നന്നായിരിക്കും എന്ന് തോന്നി..

.. ആണൊ ചേച്ചി..
സന്തോഷത്തോടെ അശ്വതി ഗിരിജയുടെ അടുത്തേക്ക് നീങ്ങി..

..ശരിയാണ് എന്നെ ഒരുപാട് ഇഷ്ടായിരുന്നു,,,എനിക്കും,,,ഇടക്കെപ്പോളോ നിസ്സാരകാര്യത്തിന് പൊട്ടിത്തെറിച്ച എന്റെ മുന്നിൽ തെറ്റുകാരൻ അല്ലാതിരുന്നിട്ടും മാപ്പ് പറഞ്ഞ പ്രശാന്തിന്റെ മുഖം ഇപ്പോളും എന്റെ കണ്ണിലുണ്ട്,,,അന്ന് അടച്ചു വെച്ച പ്രണയത്തിന്റെ ഓർമ്മകൾ ഇന്നലെ മുതൽ എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്,,,എന്നാലും വേണ്ടച്ചാ അയാളെ പറഞ്ഞു വിട്ടേക്ക്..

..എന്റെ തുണ എത്ര നാൾ ഇനി ഉണ്ടാകും എന്നറിയില്ല,,,നിങ്ങൾ രണ്ട് പെൺകുട്ടികൾ തനിച്ച് ഒരാൺ തുണ ഇല്ലാതെ,,,ശാന്തി കിട്ടാത്ത ആത്മാവായി അലഞ്ഞു നടക്കാനായിരിക്കും എന്റെ യോഗം..

അത് പറഞ്ഞപ്പോൾ അയാളുടെ കണ്ടമൊന്നിടറി

ഗിരിജക്കും അശ്വതിക്കും അച്ഛൻ പറഞ്ഞത് കേട്ട് സങ്കടമായി

..കണ്ണന്റെ ഭാവിയെ ഓർത്തെങ്കിലും സമ്മതിക്ക്‌ ചേച്ചി..

ഗിരിജ അശ്വതിയുടെ മുഖത്തേക്ക് നോക്കി

..ഞാൻ സമ്മതിക്കാം..

അത്‌ കേട്ട് അശ്വതിയും ആയാലും വല്ലാതെ സന്തോഷിച്ചു,,,പിന്നെ ഗിരിജ പറഞ്ഞ വാക്കുകൾ അശ്വതിയുടെ ഹൃദയം പൊട്ടുന്നതായിരുന്നു

..നീയും ഒരു കുടുംബമായി കഴിയുമെന്ന് എനിക്ക് വാക്ക് തരണം..

ഗിരിജയെ പിടിച്ചിരുന്ന കൈ അശ്വതി വിട്ട് ഞെട്ടി അകന്നു നിന്നു

..എനിക്ക് കഴിയില്ല ചേച്ചി ഹരിയേട്ടന്റെ സ്ഥാനത്ത് വേറൊരാൾ,,,,,

പറഞ്ഞത് മുഴുമിപ്പിക്കാതെ അവൾ ഓടി കട്ടിലിൽ വീണ് കരഞ്ഞു

ഗിരിജ അവളുടെ അടുത്ത് വന്നിരുന്ന് അവളെ സമാധാനിപ്പിക്കാൻ തലയിൽ തഴുകി

..ഏതൊരു പെണ്ണിന്റെയും അവസ്ഥ ഇതു തന്നെയാണ് അശ്വതി,,,രണ്ടാമതൊരാളെ മനസ്സ് കൊണ്ട് ഏറ്റെടുക്കാൻ മടിക്കും,,,പക്ഷെ ഞാൻ നിന്നെ പോലെ കെട്ടിയ പുരുഷനെ മറക്കാൻ കഴിയാഞ്ഞിട്ടല്ല എന്നും ഓർത്തു കൊണ്ട് വെറുക്കാൻ വേണ്ടിയാ എന്റെ ജീവിതം..

അത് പറഞ്ഞു കൊണ്ടവൾ കിതച്ചു,,,
കണ്ണുകളിൽ തീ പാറി,,, അശ്വതി പഴയ ഗിരിജയെ വീണ്ടും കണ്ടത് പോലെ ഭയന്നു
..വേണ്ട ചേച്ചി,,,ആരോടും ദേഷ്യവും വൈരാഗ്യവും വെച്ചു പുലർത്തണ്ട,,,എനിക്ക് പേടിയാകുന്നു ചേച്ചിയെ ഇങ്ങനെ കാണുമ്പോൾ..

അതു പറഞ്ഞവൾ ഗിരിജയുടെ തോളിലേക്ക് വീണ് കരഞ്ഞു,,,ഗിരിജക്ക് വല്ലാതായി കൊച്ചു കുഞ്ഞിനെപ്പോലെ കരയുന്ന അവളുടെ മുഖമുയർത്തി ഗിരിജ കണ്ണു നീർ തുടച്ചു കൊടുത്തു

..പോട്ടെ സാരമില്ല കരയണ്ട നമുക്ക് നമ്മൾ മാത്രം മതി..

അങ്ങോട്ട്‌ കയറി വന്ന അയാൾക്ക്‌ അവരുടെ സ്നേഹം കണ്ട് മനസ്സ് നിറഞ്ഞു

..അയാൾ പോയോ അച്ഛാ..

ഗിരിജ മുടി വാരിക്കെട്ടി

ഇല്ലെന്ന് തലയാട്ടിയ അച്ഛന്റെ വിഷാദം കണ്ടിട്ടും കാണാത്ത പോലെ ഗിരിജ പുറത്തേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *