അൻഷിദ – 3

എനിക്ക് ചിരി വന്നു.തിരിച് വീട്ടില് ചെന്നാൽ അമ്മായിയെ കളിയാക്കാൻ കാരണം ആയി.

‘ ഞാനും ഉമ്മയും പറയാറുണ്ട്, ഒരു ഓട്ടോ ആക്കികൂടെ ഇങ്ങനെ പിശുക്കണോ എന്ന്, അപ്പൊ പറയും ആകെ ഒരു വ്യായാമം ഉള്ളത് ആ നടത്തം ആണെന്ന്’

‘ ടീച്ചർക്ക് വ്യായാമം വേണമെങ്കിൽ അൻഷിയുടെ കാര്നോരോട് ഗൾഫ്‌ മതിയാക്കി നാട്ടിൽ നിക്കാൻ പറ’

ചിരി വന്നെങ്കിലും ഞാൻ അടക്കി പിടിച്ചു വിഷയം മാറ്റാനായി ചോദിച്ചു.’ തട്ടത്തിൻ മറയത്ത് സിനിമ കണ്ടോ?’

‘ പിന്നേയ് 2 തവണ കണ്ടു, അൻഷി കണ്ടോ? ‘

‘ ഇല്ലപ്പാ, ടിവിയിൽ വന്നാലല്ലേ നമ്മക്കൊക്കെ കാണാൻ പറ്റൂ, വെറുതെ അല്ല അഭിയേട്ടന് ഉമ്മച്ചി കുട്ടികളോട് ഇഷ്ടം’

‘ ഹ ഹ അല്ലേലും ഇഷ്ടാ ഇപ്പൊ ഒന്നൂടെ കൂടി, സൂപ്പർ സിനിമയാ, കള്ള CD ഇറങ്ങിയിട്ടുണ്ട്, ഞാൻ കൊണ്ട്‌ തരാം. ‘

‘ എനിക്കൊന്നും വേണ്ടപ്പാ. ഒറിജിനൽ ഇറങ്ങുമ്പോള്‍ കണ്ടോളാം’

‘ ഹഹ ഭയന്കര സത്യസന്ധ ആണല്ലോ ‘

അപ്പോളേക്കും ഇക്കാടെ വീടെത്തി. ബെല്ലടിച്ചപ്പോൾ ഉപ്പ വന്നു വാതിൽ തുറന്ന് തന്നു. അപ്പോളേക്കും അഭി സാധനം ഒക്കെ വരാന്തയില്‍ എടുത്ത് വെച്ചിരുന്നു.

‘ഉപ്പാ, ഇത് അഭിയേട്ടൻ ഞങ്ങളുടെ വീടിൻടിപ്പുറത്തുള്ളതാ’

വാ അഭീ ചായ കുടിച് പോകാം.

അയ്യോ ഇല്ല, വേറെ ഓട്ടം ഉള്ളതാ.

ഞാൻ ബാഗ് തുറന്ന് അഭിക്ക് ഒരു 500 ന്റെ നോട്ട് നീട്ടി.

‘അയ്യോ ചില്ലറ ഇല്ല അൻഷി, ഞാൻ പിന്നെ വാങ്ങിച്ചോളാം’

‘ചിലറ ഉണ്ടേലും എനിക്ക് ബാക്കി വേണ്ട, ഇത് അഭിയേട്ടൻ വെച്ചോ,’ സൌണ്ട് ഒന്ന് കുറച് ഞാൻ പറഞ്ഞു ‘പിന്നെ ഈ പൈസക്ക് പോയി കള്ള് കുടിക്കരുത്’
‘ഇല്ല ഈ പൈസ അവിടെ വെച്ചിട്ട് വേറെ പൈസ എടുത്ത് കുടിച്ചോളാം’ അത് വാങ്ങി പോക്കറ്റിൽ ഇടുന്നതിനിടെ ചിരിച് കൊണ്ട് അഭി പറഞ്ഞു.

സക്കീനാ, ദേ നമുക്കൊരു വിരുന്നുണ്ട്ട്ടോ.. ഉപ്പ അകത്തേക്ക് നോക്കി വിളിച്ചാു പറഞ്ഞു,’ ഞാൻ പള്ളിക്ക് ഇറങ്ങുവാട്ടോ മോളെ, അടുക്കളയിലുണ്ട് എല്ലാരും ‘ എന്ന്്ും പറഞ്ഞു ഉപ്പ ഇറങ്ങി.

കെട്ടൊക്കെ എടുത്ത് സെന്റർ ഹാളിന്റെ പകുതി ആയപോളെക്കും ഷാഹിന തന്റെ തലയിലെ തട്ടം നേരെയാക്കി കൊണ്ട് വന്നു.
‘അള്ളോ ഇങ്ങളായിനോ!, ‘ ഉമ്മാ അന്ഷിയമ്മായി ആണുമ്മാ’
ഓടി വന്നു എന്റെ കയ്യിന്ന് കെട്ടൊക്കെ വാങ്ങുമ്പോൾ ഷാഹിന അകത്തേക്ക് വിളിച്ചാു പറഞ്ഞു.

‘ എടി, നിന്നോട് ഞാൻ പറഞ്ഞില്ലേ അമ്മായി എന്ന്് വിളിക്കരുതെന്ന്, നിനക്ക് പേര് വിളിച്ചാ പോരെ, പണ്ട് സ്കൂളിനൊക്കെ അങ്ങനെയല്ലേ നീ വിളിച്ചിനി’ ഞാൻ അവളോട് ചുമ്മാ ദേഷ്യം കാണിച്ചു.

‘അന്നേരം നീ ഓൾടെ ഇക്കാക്കനെ കെട്ടിയിട്ടില്ലല്ലോ’ ഷാഹിനക്ക് ബാക്കിൽ ആയെത്തിയ ഉമ്മ ആണ് മറുപടി പറഞ്ഞത്.

അസ്സലാമുഅലൈക്കും ഉമ്മാ. ഉമ്മയെ കണ്ടപ്പോ ഞാൻ സലാം പറഞ്ഞു.

വാലൈകുമുസ്സലാം. പൊരക്ക് എല്ലാര്ക്കും സുഖം അല്ലെ മോളെ.

സുഖം.

ഞാൻ കരുതി നീ ഈ വഴി ഒക്കെ മറന്ന് പോയെന്ന്, ഇന്നലെ നൗഫൽ വിളിച്ചപ്പോ കൂടി ഞാൻ പറഞ്ഞതെ ഉള്ളു മോൾ കുറെ ആയല്ലോ വന്നിട്ടെന്ന്.

അപ്പൊ അതാണ് എനിക്കിന്നലെ വഴക്ക് കിട്ടിയതല്ലേ, ഞാൻ മനസ്സിലോർത്തു

‘ഉമ്മാക്ക് എല്ലാരോടും ഒരേ ഡയലോഗ് ആണല്ലോ, ഒന്ന് മാറ്റി പിടിച്ചൂടെ, ഈ റോഡ് സൈഡിൽ ഉള്ള വീടിന്റെ വഴി ഒന്നും ആരും മറന്ന് പോവൂല, ഇനി മറന്നാലും ആ ജംഗ്ഷനിൽ എത്തി ഔക്കർ ഹാജി യുടെ വീട് ചോദിച്ചാൽ ആരായാലും കാണിച്ചു കൊടുത്തോളും’

അടുക്കളയിൽ നിന്ന് വന്ന ശബ്ദം കേട്ട് ഞാനും ഷാഹിനയും ചിരിച്ചു പോയി,’ നീ പോടാ അവിടുന്ന് ‘ എന്ന് പറഞ്ഞെങ്കിലും ഉമ്മയും ചിരിയിൽ പങ്ക് ചേർന്നു. നൗഫൽക്കാന്റെ അനിയൻ ഷാനവാസ് ആണ്. ബിടെക് നു പഠിക്കുന്നു. എപ്പോളും ഇങ്ങനെ എന്തേലും തമാശ പറഞ്ഞു കൊണ്ടിരിക്കും, ഷാഹിനയുമായി വഴക്കിടൽ ആണ് മറ്റൊരു ഹോബി.

‘അല്ല ഷാനു ഇത്ര നേരത്തെ ഭക്ഷണം കഴിക്കുക ആണോ? 12.30 ആകുന്നല്ലേ ഉള്ളു’

‘ഇതോന്റെ ബ്രേക്ഫാസ്റ്റാ’ അവളെക്കാൾ മൂത്തത് ആണെങ്കിലും ഷാഹിന അവനെ ഇക്ക എന്നൊന്നും വിളിക്കാറില്ല.’
‘നിന്നെ പോലെ 3-4 നേരം തിന്നാനോനും എന്നെ കിട്ടില്ല, അത് കൊണ്ട് ലഞ്ചും ബ്രേക്ഫാസ്റ്റും ഒരുമിച്ച് തിന്നു, അത്രെ ഉള്ളു’ അവനും വിട്ട് കൊടുത്തില്ല.

‘ഇതൊക്കെ എന്തിനാ മോളെ നിന്റുമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നെ, ഇവിടാരാ ഇതൊക്കെ തിന്നാൻ.. ‘ അപ്പങ്ങളൊക്കെ കൊണ്ട് വന്നതിനുള്ള ഔപചാരിക പരിഭവം ഉമ്മ പറഞ്ഞു.

‘ അതിനു മാത്രം കാര്യായി ഒന്നുമില്ലുമ്മാ.. കുറച്ചേ…’

‘നിങ്ങൾ എന്ത് വർത്തമാനമാ പറയൊന്നുംമ്മാ, അതൊക്കെ തിന്നാൻ ഞാൻ ഇവിടെ ഇല്ലേ, നിങ്ങൾ എന്നെ ഈ വീടിലെ ഒരംഗം ആയി കൂട്ടിയിട്ടില്ലേ’ ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പേ ഷാനു കേറി ഉമ്മാനോട് പറഞ്ഞു.

‘അത് ശരിയാ, ഓനെനി കുറച് ദിവസത്തേക്ക് എവിടെയും പോകാൻ ഒന്നും ഇല്ലല്ലോ, ഇവിടെ ഇരുന്ന് തിന്നാം ‘ ഷാഹിനയുടെ വക ഷാനൂനിട്ട് ഒരു ഡയലോഗ്.

ടേബിളിൽ നിന്ന് എണീക്കുന്ന സമയം ഷാനു കൈ കൊണ്ട് ഷാഹിനയുടെ തലയ്ക്കിട്ട് ഒരു അടി കൊടുത്തു, ‘മിണ്ടാതിരിയെടി ഡാകിനി തള്ളെ’

അവളും കൈ വീശി അടിക്കാൻ ശ്രമിച്ചെങ്കിലും അത് പ്രതീക്ഷിച്ച പോലെ ഒഴിഞ്ഞ് മാറിയതിനാൽ ഷാനു രക്ഷപെട്ടു.

‘നീ എന്തിനാ ഷാഹി ഓനെ ദേഷ്യം പിടിപ്പിക്കുന്നെ’
അടി കൊണ്ടത് ഷാഹിനക്ക് ആണെങ്കിലും ഉമ്മ പക്ഷം പിടിച്ചത് ഷാനൂന്റെ ഭാഗത്താണ്.

‘അല്ലാ, ഷാനൂന് കോളേജ് ഇല്ലേ ഇപ്പൊ?’ ഞാൻ ചോദിച്ചു

‘സ.. സ്.. പെൻ.. ഷനാ..’ ഷാഹിന ശബ്ദം വരാത്ത വിധം ചുണ്ട് കൊണ്ട് ആഗ്യം കാണിച്ചു.

‘എടീ ഏഷണി തള്ളെ, നീ അങ്ങനെ കഷ്ടപ്പെട്ട് പറയൊന്നും വേണ്ട, സസ്പെന്ഷന് വാങ്ങിയിട്ടുണ്ടെങ്കിൽ അത് അന്തസ്സായി പറയാനും ഷാനൂനു അറിയാം.

‘നാണം ഇല്ലല്ലോടാ, കണ്ട പിള്ളേരോടൊക്കെ തല്ലുണ്ടാക്കിയിട്ട് എന്തോ റാങ്ക് വാങ്ങിയ പോലെ വന്ന് പറയാന്‍..’ കൈ കഴുകി കൊണ്ടിരുന്ന ഷാനൂനെ തലക്കിട്ട് ഒന്ന് ഞൊണ്ടി കൊണ്ട്‌ ഉമ്മ ഇത് പറഞ്ഞപ്പോള്‍ ഷാഹിന ക്കും സന്തോഷം ആയി.

‘അടി കിട്ടിയാൽ തിരിച്ചു കൊടുക്കാതിരിക്കാൻ മന്നാഡിയാർ കംപ്യൂർ സയൻസോ, എലെക്ട്രോണിക്‌സോ അല്ല, മെക് ആണ്, റോയൽ മെക്’ കൈ കൊണ്ട് മമ്മൂട്ടിയെ പോലെ കുത്തി ഷാനു പറഞ്ഞു.
‘അല്ല അമ്മായീ, നിങ്ങള് ഏത് ബ്രാഞ്ച് ആണ് എടുക്കുന്നെ?’

‘സിവിൽ ‘

സിവിലോ? അപ്പൊ പണിക്ക് പോയ വെയിൽ കൊല്ലേണ്ടി വരൂലേ മോളെ?

മകന്റെ ഭാര്യ വെയിൽ കൊണ്ട് കറുത്ത് പോകുമെന്നുള്ള പേടി ആയിരിക്കണം ഉമ്മാക്ക്.
‘ ഈ ഉമ്മാക്ക് എന്തറിഞ്ഞിട്ടാ, ഈ പ്ലാൻ ഒക്കെ വരക്കുന്നതും സിവിൽ എഞ്ചിനീയർ അല്ലെ അവര്ക്ക് വെയിൽ കൊല്ലേണ്ടല്ലോ ‘

ഷാഹിനയും തന്റെ അറിവ് പ്രകടിപ്പിച്ചു.

സിവിൽ ഒക്കെ എടുത്ത് എന്റെ കോളേജിൽ വന്നാൽ ഞാൻ റാഗ് ചെയ്യുംട്ടോ, അല്ലേൽ മെക് എടുത്തോ, ഞങ്ങൾ മേക് റാണി ആയി കൊണ്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *