‘എടീ ഏഷണി തള്ളെ, നീ അങ്ങനെ കഷ്ടപ്പെട്ട് പറയൊന്നും വേണ്ട, സസ്പെന്ഷന് വാങ്ങിയിട്ടുണ്ടെങ്കിൽ അത് അന്തസ്സായി പറയാനും ഷാനൂനു അറിയാം.
‘നാണം ഇല്ലല്ലോടാ, കണ്ട പിള്ളേരോടൊക്കെ തല്ലുണ്ടാക്കിയിട്ട് എന്തോ റാങ്ക് വാങ്ങിയ പോലെ വന്ന് പറയാന്‍..’ കൈ കഴുകി കൊണ്ടിരുന്ന ഷാനൂനെ തലക്കിട്ട് ഒന്ന് ഞൊണ്ടി കൊണ്ട് ഉമ്മ ഇത് പറഞ്ഞപ്പോള്‍ ഷാഹിന ക്കും സന്തോഷം ആയി.
‘അടി കിട്ടിയാൽ തിരിച്ചു കൊടുക്കാതിരിക്കാൻ മന്നാഡിയാർ കംപ്യൂർ സയൻസോ, എലെക്ട്രോണിക്‌സോ അല്ല, മെക് ആണ്, റോയൽ മെക്’ കൈ കൊണ്ട് മമ്മൂട്ടിയെ പോലെ കുത്തി ഷാനു പറഞ്ഞു.
‘അല്ല അമ്മായീ, നിങ്ങള് ഏത് ബ്രാഞ്ച് ആണ് എടുക്കുന്നെ?’
‘സിവിൽ ‘
സിവിലോ? അപ്പൊ പണിക്ക് പോയ വെയിൽ കൊല്ലേണ്ടി വരൂലേ മോളെ?
മകന്റെ ഭാര്യ വെയിൽ കൊണ്ട് കറുത്ത് പോകുമെന്നുള്ള പേടി ആയിരിക്കണം ഉമ്മാക്ക്.
‘ ഈ ഉമ്മാക്ക് എന്തറിഞ്ഞിട്ടാ, ഈ പ്ലാൻ ഒക്കെ വരക്കുന്നതും സിവിൽ എഞ്ചിനീയർ അല്ലെ അവര്ക്ക് വെയിൽ കൊല്ലേണ്ടല്ലോ ‘
ഷാഹിനയും തന്റെ അറിവ് പ്രകടിപ്പിച്ചു.
സിവിൽ ഒക്കെ എടുത്ത് എന്റെ കോളേജിൽ വന്നാൽ ഞാൻ റാഗ് ചെയ്യുംട്ടോ, അല്ലേൽ മെക് എടുത്തോ, ഞങ്ങൾ മേക് റാണി ആയി കൊണ്ട് നടക്കും.
നീ ഇനി ഓളെ റാണി ഒന്നും ആക്കണ്ട. മോനുള്ളത് മര്യാദക്ക് പോയി പഠിച്ചാൽ മതി.
അങ്ങനെ അല്ല ഉമ്മാ. ഈ സിവിലും ബാക്കി ഉള്ള ബ്രാഞ്ചിൽ ഒക്കെ പിള്ളേരൊക്കെ പൂവാലന്മാരാ. ഞങ്ങടെ ബ്രാഞ്ചിൽ ആൺപിള്ളേരെ ഉള്ളുവെങ്കിലും പെങ്കുട്യോളെ പെങ്ങന്മാർ മാത്രം ആയി കാണുന്നൊരാ.
എന്റുമ്മാ, അത് പറഞ്ഞപ്പോളാ ഓർത്തെ എന്റെ ക്ലാസ്സിലെ എല്ലാ കുട്യോൾക്കും ഈ ഇക്ക ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്. അവരൊക്കെ കളിയാക്കി പറയും ഓരോന്ന്.
‘അത് നീ ക്ലാസ്സിൽ എങ്ങനെയാണു എന്നൊക്കെ അറിയാൻ വേണ്ടി അല്ലെ, അനിയത്തി പടിക്കുന്നുണ്ടോ എന്ന് നോക്കൽ ഒരു ജ്യേഷ്ഠന്റെ കടമ അല്ലെ.’
‘ഓഹ് ഒരു പഠിത്തം നോക്കുന്ന ആൾ. 2 നും എന്റെ കയ്യില നിന്ന് കിട്ടും. നിർത്തിക്കെ. ഒന്ന് മിണ്ടാതെ നിന്നൂടെ രണ്ടിനും. അൻഷിദയെ നോക്കിയേ അവളിത്ര നേരമായി വേണ്ടാത്തത് എന്തേലും മിണ്ടിയോ. എപ്പോ നോക്കിയാലും 2 ഉം കൂടി കലപില..’
‘അതെ സത്യം, നമുകീ ഡാകിനി തള്ളയെ വല്ല ഹോസ്റ്റലിലും കൊണ്ടാകണം’ ഇതും പറഞ് അവൻ അവളെ ഒരു തല്ലും കൊടുത്തു ഒറ്റ ഓട്ടം ആയിരുന്നു.
‘ഉമ്മാ ഈ ചെക്കൻ’ എന്ന് കൂവി കൊണ്ട് അവന്റെ പിറകെ ഓടിയെങ്കിലും അവനെപ്പോലെ ഗേറ്റും കടന്ന് പോയിരുന്നു.
അവൻ പോയ ശേഷം ഷാഹിന അവിടുള്ള പഴയ ആൽബം ഒക്കെ എടുത്ത് കാണിച്ചു തരികയായിരുന്നു. മുമ്പ് വന്നാപോലെ കണ്ടതൊക്കെ തന്നെ, എന്ന്ാലും ഇപ്പൊ നൗഫൽക്കാ കൂടെ ഇല്ലാത്തത് കൊണ്ടാകും ഇക്കാടെ ഫോട്ടോ ഒക്കെ കാണുമ്പോൾ എന്തോ പോലെ. ഇക്കാടെ കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഒരു നല്ല ഫോട്ടോ കണ്ടപ്പോൾ ‘ഈ ഫോട്ടോ ഞാൻ കൊണ്ട് പൊയ്ക്കോട്ടേ’ എന്ന് അറിയാതെ ചോദിച്ചു പോയതിനു അവളെന്നെ കുറെ കളിയാക്കി.
‘എന്തിനാ, ഈ ഫോട്ടോ മാത്രാക്കുന്നെ, നൗഫലിക്കന്റെ ഫോട്ടോ മൊത്തം ഒരു ആൽബത്തിൽ ഇട്ട് കൊണ്ട് പൊക്കോ. ഇവിടെ ആർക്കും ഇക്കാനെ കണ്ടോണ്ട് നിക്കണം എന്നൊന്നുമില്ല’.
എന്റെ നാണം കണ്ടിട്ടു അവൾ തന്നെ പൊട്ടിച്ചിരിച്ചു.
‘അമ്മായിക്ക് ഒരു കോമഡി കാണണോ?’
‘എന്താ’
‘ഇങ്ങു വാ’
അവളെന്നെ കൂട്ടി ഷാനൂന്റെ റൂമിലേക്ക് നടന്നു. അവന്റെ കമ്പ്യൂട്ടർ ഓൺ ആകി അതിന്റെ പാസ്സ്‌വേർഡ് അടിച്ചു കൊടുത്തു.
‘ എന്തിനാടി, അവൻ എങ്ങാൻ ഇപ്പൊ കയറി വന്നാ പ്രശ്നമാകും, നിനക്കെങ്ങനെ അവന്റെ പാസ്‌വേഡ് അറിയാം?’
‘ അതൊക്കെ ഉണ്ട്, അവനെ വിറ്റ പൈസ എന്റെ കയ്യിൽ ഉണ്ടെന്ന് കൂട്ടിക്കോളി’
അവൾ ഇന്റർനെറ്റ് എടുത്തു ഫേസ്ബുക് ഓപ്പണാക്കി, സൈൻ ഔട്ട് ചെയ്യാത്തത് കൊണ്ട് നേരെ കേറിയത് അവന്റെ ഹോം പേജിൽ അവൾ പിന്നെ മെസ്സേജസ് ഓപ്പൺ ആക്കി.
‘ഡി വേണ്ടാട്ടോ, ഒരാളുടെ പ്രൈവറ്റ് ആയുലള്ളതൊന്നും ഇങ്ങനെ നോക്കരുത്.’
‘ഇതൊന്ന് നോക്ക്, ഓൻ എന്താ പറഞ്ഞെ, ഓൻ എല്ലാരേയും പെങ്ങന്മാരായ കാണുന്നെ എന്ന് അല്ലെ’
