അൻഷിദ – 3

ഉമ്മാന്റെ മുഖത്ത് ഒരു നാണം വിരിഞ്ഞത് പോലെ..

ബെഡൊക്കെ വാങ്ങി തിരിച്ചു വന്നപ്പോളേക്കും എന്റെ പുതിയ റൂം മേറ്റ്സ് വന്നിരുന്നു. ഞങ്ങൾ പരസ്പരം പരിചയപെട്ടു. കൊല്ലം കാരി അഞ്ജു വും, തൃശൂരിൽ നിന്നുള്ള രശ്മിയും.

നല്ലോണം പഠിക്കണം, വീട്ടിലേക്ക് എന്നും വിളിക്കണം എന്നൊക്കെ വീണ്ടും വീണ്ടും പറഞ് ഇറങ്ങാനാകുമ്പോളേക്കും ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. ഇനിയും കിസ്സ പറഞ്ഞിരുന്നാൽ ട്രെയിൻ മിസ്സാകും കേട്ടോ എന്നമ്മായി പറഞ്ഞപ്പോൾ എന്റെ 2 കയ്യും പിടിച് ഒരു മുത്തവും തന്നു ഉമ്മയും അമ്മായിയും ഇറങ്ങി.
പുതിയ റൂംമേറ്റ്സ് 2 പേരും അവരുടെ പാരന്റ്സിന്റെ കൂടെ പുറത്തായിരുന്നു ഇരുട്ടും വരെ, റൂമിൽ ഒറ്റക്ക് ഇരുന്നപ്പോ എനിക്കാകെ അസ്വസ്ഥത ആയിരുന്നു. ആദ്യം ആയാണ് എല്ലാരേയും വിട്ടു നില്‍ക്കുന്നത്. ആ ഏകാന്തയിൽ നിന്നൊന്ന് രക്ഷപെടാൻ വേണ്ടി നൗഫൽക്കയെ ഒന്ന് മിസ് കോളടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *