ആജൽ എന്ന അമ്മു – 1 1

പ്രോഗ്രാമും ചാർട്ടിങ്ങും നല്ല നിലയിൽ തന്നെ നടന്നു…..

അതിന് ശേഷം കണ്ടാൽ ഒരു പുഞ്ചിരി അതാണ് ആകെ ഉള്ളത്….. ഞാൻ ആണേൽ അവൾ ചിരിച്ചാലും ഇല്ലേലും ഒരു പ്രശ്നവും ഇല്ല എന്ന മട്ടിൽ

നടപ്പുണ്ട്…….

കാരണം നമ്മളന്നും ഈ

“മാനസമൈനേ” പാടി നടപ്പാണ്… അതുകൊണ്ട് ഇക്കാര്യങ്ങൾ എന്നെ ബാധിച്ചതേയില്ല……

പക്ഷെ എന്റെ സ്ഥിരം സ്റ്റാറ്റസ് വ്യൂവേഴ്‌സിൽ ഒരാൾ അവൾ ആയിരുന്നു..എന്റെ സ്റ്റാറ്റസ് എന്നും കുറെ ശോകഗാനങ്ങളും…

അങ്ങനെ ഇരിക്കെ അവൾ എന്റെ ഒരു സ്റ്റാറ്റസിന് റിപ്ലൈ ഇട്ടു…..

” എന്തോന്നാടോ മൊത്തം ശോകം ആണല്ലോ…”

ഒരാൾ റിപ്ലൈ ഇട്ടതല്ലേ അതുകൊണ്ട് വെറുതെ എങ്കിലും തിരിച്ചു റിപ്ലൈ കൊടുത്തേക്കാം എന്ന് വിചാരിച്ചു…

അന്ന് തുടങ്ങിയതാണ്…..പിന്നെ ഇടയ്ക്ക് എവിടയോ വെച്ച് ഞാൻ തിരിച്ചറിഞ്ഞു ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് അവളെന്നു…..

എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണവൾ..ഏത് കാര്യത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു…ആകെഞങ്ങൾ പിരിഞ്ഞിരുന്നത് ക്ലാസ് ടൈമിൽ മാത്രവും…..

ബാക്കി മുഴുവൻ സമയവും അമ്മു എന്റെ കൂടുതന്നെ ആയിരുന്നു…..

പക്ഷെ കോളേജിൽ ഞങ്ങൾ അറിയപ്പെട്ടിരുന്നത്

“ജൂനിയർ സീനിയർ പ്രണയജോഡി ” എന്ന ലേബലിൽ ആയിരുന്നു….കാരണം ഞാൻ ജൂനിയറും അവൾ സീനിയറും ആയിരുന്നല്ലോ…..
ആജൽ ഒതുങ്ങിയ പ്രകൃതം ആയിരുന്നു…ഞാൻ നേരെ തിരിച്ചും….തകർന്ന ഒരു പ്രണയതിന്റെ ഓർമ പേറി നടക്കുന്നു എന്നതൊഴിച്ചാൽ ഞാൻ നല്ലൊരു അലമ്പ് പയ്യൻ ആയിരുന്നു.. എന്നുവെച്ചാൽ തെറ്റിധരിക്കരുത് എപ്പോഴും ബഹളം വെച്ച് നടക്കും അതാണ് ഉദേശിച്ചത്‌……

പക്ഷെ അവൾ എപ്പോഴും എന്നോട് ഒരുപാട് സംസാരിക്കും എന്നാൽ മറ്റുള്ളവരോട് ആള് സൈലന്റ് ആണ്…

അമ്മുവിന് പ്രണയം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല കേട്ടോ…. ആളൊരു പഠിപ്പിസ്റ് ആണ്….. എന്റെ കൂടെ കൂടുമ്പോൾ മാത്രം അവൾ വേറൊരാൾ ആയിരുന്നു…..

ശോകിച്ച് നടന്ന എന്നെ അതൊക്കെ മറക്കാൻ പ്രേരിപ്പിച്ചത് അമ്മുവാണ് അതുപോലെ തന്നെ പല കാര്യങ്ങളിലും അവളെന്നെ ഇൻഫ്ലുവൻസ് ചെയ്യാറുണ്ട്… അതൊക്കെ ഞാൻ വഴിയേ പറഞ്ഞു തരാം…..

എങ്ങനുണ്ട് തുടക്കം… തുടർന്ന് എഴുതണോ വേണ്ടയോ എന്നുനിങ്ങൾ തന്നെ പറയു ഫ്രണ്ട്‌സ്…….

തുടർന്നും എഴുതുന്നെങ്കിൽ തീർച്ചയായും പേജ് കൂട്ടി എഴുതുന്നതായിരിക്കും…..

Leave a Reply

Your email address will not be published. Required fields are marked *