ആജൽ എന്ന അമ്മു – 2 Like


ആദ്യമേ തന്നെ പറയട്ടെ നിങ്ങൾ ആദ്യ ഭാഗത്തിനു തന്ന സപ്പോര്ടിനു നന്ദി….തുടർന്നും സപ്പോർട്ട് തരുക വായിക്കുക………

( ചെറിയ ഒരു തിരുത്തുള്ളത് നീരജ് 3 വർഷ ബി എ വിദ്യാർത്ഥിയും അമ്മു എം എ 3 ആം സെമസ്റ്ററും ആണ്…. )

തുടർന്ന് വായിക്കുക……..

ഓർത്ത് ഓർത്ത് അങ്ങനെ കോളേജ് എത്തിയത് അറിഞ്ഞില്ല…..

വണ്ടി ക്യാമ്പസ്സിന് പുറത്തു ഒഴിഞ്ഞ ഇടം കണ്ടെത്തി പാർക്ക്‌ ചെയ്ത് ഞാൻ കോളേജിലേക്ക് നടന്നു..

അമ്മുവിന്റെ ക്ലാസിനു മുന്നിലെത്തിയപ്പോഴേ കണ്ടു അവളുടെ ക്ലാസ് കഴിഞ്ഞിട്ടില്ല….

സമയമായി വരുന്നതേ ഉള്ളു…..

5 മിനിറ്റ് ഞെരിപിരി കൊണ്ട് എങ്ങനെയൊക്കെയോ വെയിറ്റ് ചെയ്തു….

അപ്പോഴേക്കും ബെല്ലടിച്ചു ടീച്ചർ പുറത്തേക്ക് പോയി….

ഞാൻ നോക്കിയപ്പോൾ അവൾ ക്ലാസ്സിൽ നിന്നിറങ്ങി എന്റെ നേരെ വരുകയാണ്…

അടുത്തെത്തി അവൾ ചോദിച്ചു….

” പോയോ…. ”

” ഹ്മ്മ് പോയി…. ”

” എന്നിട്ട്….? ”
” കല്യാണം നടന്നു… ”

” അവളെ കേറി കണ്ടില്ലേ….?? ”

ഞാൻ മിണ്ടാതെ നിന്നതേ ഉള്ളു……

” ചോദിച്ചത് കേട്ടോ നീ….അവളെ നീ കണ്ട് സംസാരിച്ചില്ലേ എന്ന്….? ”

ഞാൻ തലതാഴ്ത്തി….

” ഓഹോ പിന്നെന്തിനാ അങ്ങോട്ട് പോയത്….? ”

” അമ്മൂ എനിക്കത് കണ്ട് നില്കാൻ ആയില്ല ഞാൻ…. ഞാൻ….

എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു……

” ഇങ്ങോട്ട് നോക്കെടാ കൊരങ്ങെ….

അവൾ വല്ലാണ്ട് സ്നേഹം വരുമ്പോളാണ്

“കൊരങ്ങെ “എന്നെന്നെ വിളിക്കുന്നത്….

ഞാൻ തലയുയർത്തി നോക്കി….

” അത് തീർന്നല്ലോ…. അത് കഴിഞ്ഞു അതിന് വേണ്ടിട്ട നിന്നെ ഞാൻ പറഞ്ഞു വിട്ടത്…. ഇപ്പൊ തീർന്നില്ലേ ആ ചാപ്റ്റർ ഇതോടെ വലിച്ചു കീറി കളഞ്ഞേക്ക്… മനസ്സിലായോ… ”

” ഹ്മ്മ്… ”

അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലൊരു കനൽ എരിഞ്ഞു നീറുന്നുണ്ടായിരുന്നു….

സാധരണ ഞങ്ങൾ ഒരുമിച്ചാണ് ഫുഡ്‌ കഴിക്കുന്നത്..അന്ന് പക്ഷെ അവളെന്നെ തനിച് വിട്ടു…അമ്മു എപ്പോഴും അങ്ങനെ ആണ്… ഞാൻ മൂഡ് ഓഫ്‌ ആയി ഇരിക്കുന്നത് ഒട്ടും ഇഷ്ടമില്ലെങ്കിലും എന്നെ ഒരിക്കലും അവൾ ഇറിറ്റേറ്റ് ചെയ്തിട്ടില്ല… എന്നെ കുറച്ചു നേരം തനിച് വിടും…. ഓക്കേ ആയെന്ന് ഉറപ്പായാൽ മാത്രമേ അവൾ കാര്യം എന്താണെന്ന് തിരക്കു….
ഞാൻ കുറച്ചു നേരം ഒഴിഞ്ഞ ഒരിടം കണ്ടെത്തി അവിടെ ഇരുന്നു… കുറെ നേരം അങ്ങനെ ഇരുന്നിട്ട് അവളടുക്കലേക്ക് തന്നെ തിരികെ പോയി….

ആ തിരിച്ചുപോക്കായിരുന്നു എല്ലാത്തിനും തുടക്കം……. !!!!!!!!!

ഞാൻ ഒരുവിധം ഓക്കേ ആയിരുന്നു എന്നു വേണെമെങ്കിൽ പറയാം…. എന്നിരുന്നാലും എവിടെയൊക്കെയോ ഒരു നീറ്റൽ അവശേഷിച്ചിരുന്നു……

അത് വക വെയ്ക്കാതെ ഞാൻ അമ്മുവിനെ തേടി നടന്നു…..

എന്നാൽ പതിവ് സ്ഥലങ്ങളിൽ ഒന്നും കാണാനില്ല അവളെ …. എനിക്ക് എന്തോ വല്ലാതെ ആയി……ഞാൻ പോയി വന്ന അരമണിക്കൂറിൽ എന്ത് സംഭവിച്ചു എന്നറിയില്ല …..

അപ്പോഴേക്കും ഇന്റർവെല്ലും തീർന്നു ക്ലാസും ആരംഭിച്ചിരുന്നു ……

അവളുടെ ക്ലാസ്സിൽ പോയി നോക്കി ടീച്ചർ ഉണ്ടായിരുന്നെങ്കിലും വളരെ പാടുപെട്ട് ടീച്ചർ കാണാതെ അവളുടെ സീറ്റിലേക്ക് നോക്കിയ എനിക്ക് പിന്നെയും നിരാശയായിരുന്നു ഫലം…..

അമ്മുവിന് കൂട്ടുകാർ വളരെ കുറവായിരുന്നു …. എന്നു വെച്ചാൽ ആകെ ഒരു 3 പേര് മാത്രമാണ് അവളുടെ കൂട്ടുകാർ….എല്ലാം പഠിപ്പിസ്റ് ടീംസ് ആണ്………

അവർ അവിടെ ഉണ്ടോന്നു നോക്കി അവരൊക്കെ കൃത്യമായി അവരവരുടെ ഇരിപ്പിടത്തിൽ ഇരിപ്പുണ്ട്……

എനിക്ക് ആകെ പ്രാന്തായി തുടങ്ങിയിരുന്നു …… എന്നോട് പറയാതെ ഒരിടത്തും പോകാത്തവൾ ആണ്….

“മൈര് എവിടെ പോയി കിടക്കുന്നു…”

എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ നടന്നു …..

അവസാനമായി ക്യാന്റീനിൽ കൂടി കേറി നോക്കാം എന്നൊരു ചിന്ത മനസ്സിൽ വന്നു …..

എന്ത് മൈരോ ആവട്ടെന്നു കരുതി അവിടെ കൂടി നോക്കിക്കളയാം എന്ന് വിചാരിച്ചു നേരെ ക്യാന്റീനിലേക്കു വെച്ച് പിടിച്ചു……

ക്യാന്റീനിൽ അവിടവിടെ ആയി പിള്ളേർ ഗ്യാങ് ഉണ്ടായിരുന്നു…പ്രണയജോഡികളും അല്ലാത്തവരും എല്ലാം ഉണ്ടായിരുന്നു അവിടെ……
അതിനിടയിൽ തിരയവേ ഇത്തിരി മാറി അപ്പുറം അമ്മു കമിഴ്ന്നു ടേബിളിൽ തല വെച്ച് കിടക്കുന്ന കണ്ടു…….

Leave a Reply

Your email address will not be published. Required fields are marked *