ആജൽ എന്ന അമ്മു – 1

Related Posts


പതിവ് ലീസ്‌ബിയൻ കഥകളിൽ നിന്നും മാറി വ്യതിചലിക്കാൻ ഒരു ആഗ്രഹം…. അതുകൊണ്ട് എഴുതുന്നു…. ഇതിൽ കമ്പിയേക്കാൾ ഏറെ ഉള്ളത് പ്രണയം ആയിരിക്കുമെന്നതും അറിയിച്ചുകൊള്ളട്ടെ….

എന്ന് സസ്നേഹം

അർച്ചന അർജുൻ……. 😊

ഇതെന്റെ കഥയാണ്….ഈ ഞാൻ എന്നു പറഞ്ഞാൽ നീരജ്…നീരജ് നന്ദകുമാർ…നഗരത്തിലെ പ്രമുഖ കോളേജിൽ എം എ രണ്ടാം വർഷ വിദ്യാർത്ഥി…

ഗവണ്മെന്റ് ഉദ്യോഗസ്ഥനായ നന്ദകുമാറിന്റെയും വീട്ടമ്മയായ ഗീതയുടെയും ഒറ്റ മകൻ……

ഇനി കഥയിലോട്ട് കടക്കാല്ലോ അല്ലേ…..?

അവളുടെ കഴുത്തിൽ താലി വീഴുകയാണ്…..ഉള്ളു നുറുങ്ങുന്ന വേദനയോടെ ഞാനത് കണ്ടു നിന്നു…..

കണ്ടുകൊണ്ടിരുന്ന കാഴ്ച മുഴുവനാക്കാതെ ഞാൻ മണ്ഡപത്തിൽ നിന്നുമിറങ്ങി……

പാർക്കു ചെയ്ത ബൈക്കിനരികിലേക്കു നടന്നു…ഹൃദയത്തിൽ എവിടെയൊക്കെയോ ചോരപൊടിയുന്നുണ്ട്….അതിന്റെ പ്രതിഫലനമെന്നോണം രണ്ടു നീർകണങ്ങൾ കണ്ണിൽ ഉരുണ്ടുകൂടി…..

അത് തുടച്ചുകൊണ്ട് ബൈക്കെടുത്തു ത കോളേജിലേക്കുള്ള വഴിയേ ഓടിച്ചു…..

ബൈക്ക് മുന്നിലേക്ക്‌ ഓടിയപ്പോൾ ഓർമ്മകൾ പുറകിലേക്കാണ് പോയത് ….
എന്തിഷ്ടമായിരുന്നു അവളെ….തന്റെ പ്രാണന്റെ പാതി……പ്രീഡിഗ്രി കാലത്തെ റാഗിങ്ങിനു ഇടയിൽ കണ്ട കുസൃതി നിറഞ്ഞ ആ കണ്ണുകളോടു തോന്നിയ ആരാധന പ്രണയത്തിലേക്ക് വഴിമാറിയതെപ്പോഴാണെന്നു അറിയില്ല.. നോക്കി നോക്കി ഒടുവിലിങ്ങോട്ടും ഗ്രീൻ സിഗ്നൽ കിട്ടിയെന്നു അറിയവായപ്പോ മുതൽ ഭൂമിയിലേ ആയിരുന്നില്ലെന്ന് പറയാം…..

പ്രണയിച്ചും കലഹിച്ചും 1 വർഷം കഴിഞ്ഞുപോയത് അറിഞ്ഞില്ല….

ഒടുവിലൊരു രാത്രിയിലെ ” നമുക്ക് പിരിയാം…..ഇത് ശെരിയാവില്ല” എന്നൊരു

മെസ്സേജ് മാത്രം ഇട്ടുകൊണ്ട് ഒരു സ്വപ്നമെന്ന പോലെ അതവസാനിച്ചു…. കാര്യം എന്തെന്ന് പോലും മനസിലാവാതിരുന്ന എനിക്ക് ഒടുവിൽ ഒരു സുഹൃത്ത്‌ വഴിയാണ് അവൾ എന്തായിരുന്നു എന്ന് ഞാൻ അറിഞ്ഞത്….എണ്ണമില്ലാത്ത അവളുടെ പ്രണയത്തിന്റെയും വഴിവിട്ട ബന്ധത്തിന്റെയും കണക്കുകളായിരുന്നു അവൻ എനിക്ക് മുന്നിൽ നിരത്തിയത്….കൂട്ടുകാർ ഒക്കെയും അവൾക്കിട്ട് പണിയാൻ പറഞ്ഞപ്പോഴും മറുപടി ആയിട്ട്

“അവൾ സന്തോഷമായി ഇരിക്കട്ടെ”

എന്നു മാത്രമാണ്….അതങ്ങനെ ആകട്ടെ എന്നുമാത്രമായിരുന്നു താൻ പ്രാർത്ഥിച്ചതും….അവളെ അത്രയേറെ ഇഷ്ടമായിരുന്നതുകൊണ്ടായിരുന്നു അത്.. ഇന്ന് വരെ വെറുത്തിട്ടുമില്ല ശപിച്ചിട്ടുമില്ല…

പിന്നെ അവൾ കല്യാണം അറിയിച്ചപ്പോൾ പോകാതിരിക്കാൻ തീരുമാനിച്ചു….അത് കാണാൻ ഉള്ള ശക്തി ഒന്നും ഇല്ല…വർഷം 3 4 കടന്നു പോയെങ്കിലും ആ ഇഷ്ടവും അവളുടെ സ്ഥാനവും മറ്റാർക്കും ഞാൻ കൊടുത്തിട്ടില്ല…..എന്നെ വളരെ വെടിപ്പായി അവൾ തേച്ചെങ്കിലും അവളോട് എന്തുകൊണ്ട് വെറുപ്പോ ഇഷ്ടക്കുറവോ തോന്നുന്നില്ല എന്ന് ഞാൻ തന്നെ ആലോചിച്ചു ഇരുന്നിട്ടുണ്ട്….

പിന്നെന്തിനു പോയി എന്നു നിങ്ങൾ ചിന്തിച്ചുകാണും…..അതിന് കാരണം അവളാണ് ആജൽ….

പേരിനൊരു ഹിന്ദി ടച്ച്‌ ഉണ്ടെങ്കിലും തനി മലയാളി ആണ് കക്ഷി….

ആജൽ ശെരിക്കും എന്റെ സീനിയർ ആണ്…എന്നെക്കാൾ ഒരു 3 വയസിനു മൂത്തതാണ് കക്ഷി… എൽ കെ ജി വർഷവും +2 കഴിഞ്ഞ് വെറുതെ വീട്ടിൽ നിന്ന് ഒരു വർഷവും കളഞ്ഞു കുളിച്ചു ഒടുവിൽ ഡിഗ്രിയും പൂർത്തിയാക്കി ആണ് ഇങ്ങോട്ട് വന്നത്…. ഇപ്പൊ ഇവിടെ

എം എ മൂന്നാം വർഷം പഠിക്കുന്നു….

ശെരിക്കും എന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഒരേ ഒരാൾ… എന്റെ അമ്മ പോലും അവൾക്ക് മുന്നിൽ തോൽക്കും എന്റെ കാര്യത്തിൽ….

പിന്നെ ഈ സീനിയർ കക്ഷി എങ്ങനെ എന്റെ ലൈഫിൽ വന്നു പെട്ടു എന്നു ചോദിച്ചാൽ അതിന് കാരണം കോളേജ് ഡേ ആണ്…
കോളേജ് ഡേ പ്രോഗ്രാം ചാർട്ടിങ് ഏല്പിച്ചിരുന്നത് എന്നെയും ഇവളെയും ആയിരുന്നു..അപ്പൊ പിന്നെ സ്വാഭാവികമായും കണ്ടുമുട്ടണമല്ലോ…അങ്ങനെ ആണ് എന്റെ മുന്നിലേക്ക് ആജൽ എന്ന അമ്മുവിന്റെ ആദ്യത്തെ എൻട്രി…..

അങ്ങനെ ചാർട്ടിങ്ങിന്റെ കാര്യമൊക്കെ ക്ലിയർ ആക്കണ്ടേ അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒരു കമ്മ്യൂണിക്കേഷന് വേണ്ടി അമ്മുവും ഞാനും പരസ്പരം നമ്പറുകൾ കൈമാറി….

പ്രോഗ്രാമും ചാർട്ടിങ്ങും നല്ല നിലയിൽ തന്നെ നടന്നു…..

അതിന് ശേഷം കണ്ടാൽ ഒരു പുഞ്ചിരി അതാണ് ആകെ ഉള്ളത്….. ഞാൻ ആണേൽ അവൾ ചിരിച്ചാലും ഇല്ലേലും ഒരു പ്രശ്നവും ഇല്ല എന്ന മട്ടിൽ

നടപ്പുണ്ട്…….

കാരണം നമ്മളന്നും ഈ

“മാനസമൈനേ” പാടി നടപ്പാണ്… അതുകൊണ്ട് ഇക്കാര്യങ്ങൾ എന്നെ ബാധിച്ചതേയില്ല……

പക്ഷെ എന്റെ സ്ഥിരം സ്റ്റാറ്റസ് വ്യൂവേഴ്‌സിൽ ഒരാൾ അവൾ ആയിരുന്നു..എന്റെ സ്റ്റാറ്റസ് എന്നും കുറെ ശോകഗാനങ്ങളും…

അങ്ങനെ ഇരിക്കെ അവൾ എന്റെ ഒരു സ്റ്റാറ്റസിന് റിപ്ലൈ ഇട്ടു…..

” എന്തോന്നാടോ മൊത്തം ശോകം ആണല്ലോ…”

ഒരാൾ റിപ്ലൈ ഇട്ടതല്ലേ അതുകൊണ്ട് വെറുതെ എങ്കിലും തിരിച്ചു റിപ്ലൈ കൊടുത്തേക്കാം എന്ന് വിചാരിച്ചു…

അന്ന് തുടങ്ങിയതാണ്…..പിന്നെ ഇടയ്ക്ക് എവിടയോ വെച്ച് ഞാൻ തിരിച്ചറിഞ്ഞു ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് അവളെന്നു…..

എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണവൾ..ഏത് കാര്യത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു…ആകെഞങ്ങൾ പിരിഞ്ഞിരുന്നത് ക്ലാസ് ടൈമിൽ മാത്രവും…..

ബാക്കി മുഴുവൻ സമയവും അമ്മു എന്റെ കൂടുതന്നെ ആയിരുന്നു…..

പക്ഷെ കോളേജിൽ ഞങ്ങൾ അറിയപ്പെട്ടിരുന്നത്

“ജൂനിയർ സീനിയർ പ്രണയജോഡി ” എന്ന ലേബലിൽ ആയിരുന്നു….കാരണം ഞാൻ ജൂനിയറും അവൾ സീനിയറും ആയിരുന്നല്ലോ…..
ആജൽ ഒതുങ്ങിയ പ്രകൃതം ആയിരുന്നു…ഞാൻ നേരെ തിരിച്ചും….തകർന്ന ഒരു പ്രണയതിന്റെ ഓർമ പേറി നടക്കുന്നു എന്നതൊഴിച്ചാൽ ഞാൻ നല്ലൊരു അലമ്പ് പയ്യൻ ആയിരുന്നു.. എന്നുവെച്ചാൽ തെറ്റിധരിക്കരുത് എപ്പോഴും ബഹളം വെച്ച് നടക്കും അതാണ് ഉദേശിച്ചത്‌……

പക്ഷെ അവൾ എപ്പോഴും എന്നോട് ഒരുപാട് സംസാരിക്കും എന്നാൽ മറ്റുള്ളവരോട് ആള് സൈലന്റ് ആണ്…

അമ്മുവിന് പ്രണയം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല കേട്ടോ…. ആളൊരു പഠിപ്പിസ്റ് ആണ്….. എന്റെ കൂടെ കൂടുമ്പോൾ മാത്രം അവൾ വേറൊരാൾ ആയിരുന്നു…..

ശോകിച്ച് നടന്ന എന്നെ അതൊക്കെ മറക്കാൻ പ്രേരിപ്പിച്ചത് അമ്മുവാണ് അതുപോലെ തന്നെ പല കാര്യങ്ങളിലും അവളെന്നെ ഇൻഫ്ലുവൻസ് ചെയ്യാറുണ്ട്… അതൊക്കെ ഞാൻ വഴിയേ പറഞ്ഞു തരാം…..

എങ്ങനുണ്ട് തുടക്കം… തുടർന്ന് എഴുതണോ വേണ്ടയോ എന്നുനിങ്ങൾ തന്നെ പറയു ഫ്രണ്ട്‌സ്…….

തുടർന്നും എഴുതുന്നെങ്കിൽ തീർച്ചയായും പേജ് കൂട്ടി എഴുതുന്നതായിരിക്കും…..

Leave a Reply

Your email address will not be published. Required fields are marked *