അവളുടെ തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യം ആയിരുന്നു അപ്പോൾ തോന്നിയത്…..മനസ്സിൽ രണ്ട് തെറി വിളിച്ചുകൊണ്ടു ഉള്ള ദേഷ്യം കഷ്ടപ്പെട്ട് നിയന്ത്രിച്ച് അവൾ ഇരിക്കുന്ന മേശയ്ക്കു എതിരെ ഒരു ഒഴിഞ്ഞ കസേരയിൽ ഞാനും ഇരുന്നു…….
” അമ്മൂ……”
ഉൾകൊള്ളിക്കാവുന്നതിന്റെ പരമാവധി ദേഷ്യം ആ വിളിയിൽ ഞാൻ നിറച്ചിരുന്നു…….
പതുക്കെ തലപൊക്കി നോക്കിയ അവളുടെ കോലം കണ്ട് എന്റെ സർവ നിയന്ത്രണവും വിട്ടു പോയിരുന്നു…..
എപ്പോഴും തിളക്കമുള്ളതാർന്ന അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി ചുവന്നിരുന്നു….. നെറ്റിയിൽ എപ്പോഴും ഇടാറുള്ള കുറി മാഞ്ഞിരിക്കുന്നു……കണ്മഷി പടർന്നു ആകെ എന്റെ അമ്മു ഒരു പ്രേതക്കോലം പോലെ…..എപ്പോഴും ചിരിച് നടക്കുന്ന അവളെ ഒരിക്കൽ പോലും ഞാനങ്ങനെ കണ്ടിട്ടില്ല…. അങ്ങനെ കാണാൻ ഒട്ടും ആഗ്രഹവുമില്ലതാനും……
എന്റെ നെഞ്ചിൽ നോവ് പടരുന്നത് ഞാനറിഞ്ഞു….
” എന്താടാ..”
ആ ചോദ്യം കേട്ടതും അവളെന്റെ മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു……
എന്റെ സമനില ആകെ തെറ്റിപ്പോയി…..
അവളുടെ സങ്കടം കണ്ട് എനിക്ക് ദേഷ്യമിരച്ചു കയറി കരണമെന്തെന്നാൽ അവളുടെ വീട്ടുകാരോ ഞാനോ ഒന്നും അവളെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാറില്ല അതിനുള്ള ഇടപോലും അവൾ നൽകാറില്ല അത്രയും പെർഫെക്ട് പെണ്കുട്ടിയാണവൾ…. ആ അവളെ അങ്ങനെ കാണുമ്പോൾ ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എനിക്ക് ഉണ്ടാവേണ്ടത്…….
മേശയിൽ ആഞ്ഞടിച്ചുകൊണ്ട് ഞാൻ ചാടി എഴുനേറ്റു ചോദിച്ചു…
” എടി കാര്യം പറയാൻ…..”
ആ ഒരൊറ്റ ചോദ്യത്തിൽ അമ്മുവും അവിടിരുന്ന പിള്ളേരും എന്തിനു ആ കാന്റീൻ മൊത്തത്തിൽ ഞെട്ടിതരിച്ചു….
കാര്യമെന്തെന്നറിയാൻ എല്ലാരും അങ്ങോട്ടേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു……
എന്നെ അറിയാവുന്നവർ ” എന്താടാ സീൻ എന്ന് ചോദിച്ചു…. ”
പെട്ടന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത ഞാൻ ഒന്നുമില്ലന്നവർക്കു മറുപടി കൊടുത്തു..
ഇനിയുമവിടെ നിന്നാൽ കൂടുതൽ കുഴപ്പമാകുമെന്നതുകൊണ്ട് ഞാനവളുടെ കൈയും പിടിച്ചു അവിടെനിന്നുമിറങ്ങി….
നേരെ വെച്ച് പിടിച്ചത് ആ കോളേജിലെ തന്നെ ഏറ്റവും ശാന്തമായുള്ള ഒരു സ്ഥലത്തായിരുന്നു….
അവിടത്തെ വല്യ മരചോട്ടിൽ……….
അതിന്റെ ചോട്ടിൽ അവളെ പിടിച്ചിരുത്തി അരികെ ഞാനും ഇരുന്നു… അവൾ എന്റെ തോളിൽ തലചായ്ച്ചു…
ക്ലാസ് ടൈം ആയതിനാൽ പിള്ളേരൊക്കെ നന്നേ കുറവ്… എന്നാലും അവിടവിടെ കുറച്ചു പേരൊക്കെ നിൽപ്പുണ്ട് ….
അതൊന്നും വകവെയ്ക്കാതെ ഞാനവളോട് ചോദിച്ചു…
” അമ്മൂ എന്നാടാ നിനക്കു പറ്റിയെ… നിന്നെ ഇങ്ങനെ കാണാൻ വയ്യ…. ഞാൻ പോയതില്പിന്നെ എന്തുണ്ടായി… നിന്നെ ഇത്രമാത്രം വിഷമിപ്പിച്ചതെന്താടാ….. പറയ്….”
അവൾ ദീർഘമായി നിശ്വസിച്ചു…..വാക്കുകൾക്കായുള്ള പരതൽ ആണെന്ന് തോന്നി…..കരച്ചിലൊക്കെ ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു….
” ഒരാണും പെണ്ണും അടുത്തിടപഴകിയാൽ എന്താണ് അതിനർത്ഥം…..? ”
എനിക്ക് കൺഫ്യൂഷൻ ആയി…
” നീയെന്താ ഇങ്ങനൊക്കെ….. ”
” ചോദിച്ചതിന് ഉത്തരം താടാ എന്താ അതിനർത്ഥം……”
” അതിനെന്ത് അർത്ഥം പലതും ഉണ്ടാവാം നമ്മളെപ്പോലെ നല്ല സുഹൃത്തുക്കൾ ആവാം കമിതാക്കൾ ആകാം….ന്തേ…. ”
” പക്ഷെ അങ്ങനെ കണ്ടാൽ ആഹ് പെണ്ണ് പോക്ക് കേസായിരിക്കും എന്നങ്ങു തീരുമാനിക്കുമല്ലേ… ”
എനിക്ക് ആകെ കൺഫ്യൂഷൻ ആയി…
” അമ്മു നീയിതെന്തൊക്കെയാ പറയണേ എന്താ ഉണ്ടായേ….. അതൊന്നു പറയ് ചുമ്മാ ഇട്ട് വട്ടാക്കല്ലേ…”
” ടാ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെനിക്കു ഉറപ്പ് താ….. ”
” കാര്യം പറയടി ആദ്യം… പിന്നെയാവാം ഉറപ്പും അറപ്പും ഒക്കെ… ”
എന്റെ ഭാവമാറ്റം അവളിൽ നേരിയ നിരാശ പടർത്തി എങ്കിലും അവൾ പറഞ്ഞു….
” വിവേക് ഇല്ലേ ഞാൻ കൈകഴുകി തിരിച്ചു പോകുമ്പോ…. അവൻ… അവൻ….
ബാക്കി പറയാതെ അവളെന്റെ തോളിൽ കിടന്നു തേങ്ങി കരയാൻ തുടങ്ങി…….
എന്റെ നില വീണ്ടുമെന്റെ കൈവിട്ടു പോകാൻ തുടങ്ങി…….
എന്തോ കാര്യമായി നടന്നിട്ടുള്ളത് ഉറപ്പാണ്…….. ഈ വിവേക് ആരാന്നു പറഞ്ഞില്ലാലോ….അവനും എന്റെ സീനിയർ തന്നെ ആണ്… കക്ഷിക്ക് അമ്മുനോട് ഒരിഷ്ടവും ഒണ്ട്…. പക്ഷെ അവൾ എപ്പോഴും എന്റെ കൂടെ ആയതിനാൽ അവനു എന്നോട് നല്ല കലിപ്പുണ്ടായിരുന്നു…… അവന്റെ ഭാഗത്തുനിന്നും മോശമായി ഒന്നും ഇതുവരെ ഉണ്ടാവത്തത് കൊണ്ട് എനിക്ക് ഇടപെടേണ്ടി വന്നിട്ടില്ല…ഇതിപ്പോ ആദ്യമാണ്…..
