ആണൊരുത്തൻ 11

ചോക്കനു വേണ്ടി അവർക്ക് നേരെ കൈനീട്ടി..

ശേഷം അവർ എഴുതിയിരിക്കുന്ന പ്രോബ്ലത്തിന് ഉത്തരം ബോർഡിൽ തന്നെ എഴുതി..

ഉത്തരം ശരിയായതു കൊണ്ടായിരിക്കണം അവർ പറഞ്ഞു..

ക്ലാസിലേക്ക് തന്നെ ഫോക്കസ് ചെയ്യാൻ വേണ്ടി നോക്കു…

പെട്ടെന്ന് ബെല്ലടിച്ചു…

ഉച്ചയ്ക്കുശേഷം ഓഫീസ് റൂമിൽ വരണം… ഓഡിറ്റിൽ ചില കാര്യങ്ങൾ നോക്കാനുണ്ട്….

എന്നോട് രമ്യ ടീച്ചർ പറഞ്ഞു…

ശെരി മാം..

 

________________

 

 

അതിനുശേഷം ഉണ്ടായിരുന്നത് സെറീന മാസത്തിന്റെ ക്ലാസ് ആയിരുന്നു…അക്കൗണ്ടൻസി… ഒരു 50 -60 വയസ് കാണും…

ഇതും കൂടി കഴിഞ്ഞാൽ ഉച്ചയ്ക്ക് എക്സാം ആണ്…

അങ്ങനെ എഴുതാൻ കലാശക്കൊട്ട് എല്ലാം കഴിഞ്ഞതിനു ശേഷം..

അയ്യോ രമ്യ മാടത്തെ കാണാൻ പോകണ്ടേ…

അവരുടെ ഓഫീസിലേക്ക് ഓടി…

മെ ഐ കമിങ് മാം..

എന്നെ കണ്ടതും ദേഷ്യം ഇരച്ചുവരുന്ന ഞാൻ കണ്ടു…

 

വാട്ടീസ് ദിസ്… ഉച്ചക്ക് വരാൻ പറഞ്ഞാൽ വൈകുന്നേരം ആണോ വരേണ്ടത്…

രമ്യ അവിടെ കലിപൂണ്ട് തുള്ളുകയായിരുന്നു…

ഇന്ന് എക്സാം ഉണ്ടായിരുന്നു…

അതാ സമയത്ത് തന്നെ പറഞ്ഞു കൂടായിരുന്നോ ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണ്ട പേപ്പറാ… ചെയർമാൻ വായിൽ നിന്ന് എന്തെങ്കിലും കേൾക്കണം ഈശ്വരാ…

ചെയർമാൻ….അച്ഛന്..

മാഡം… ഒരു കാര്യം ചെയ്യാം ഞാൻ മേടത്തിന് വീട്ടിലേക്ക് വന്നിട്ട് കംപ്ലീറ്റ് ചെയ്യാം…

അതിനു ചെയർമാനെ നിനക്ക് എങ്ങനെ പരിചയം?..

അത്…

ഓക്കേ..എനിവേ… ഇന്ന് രാത്രി എങ്ങനെയെങ്കിലും അതിന്റെ റിപ്പോർട്ട് എനിക്ക് അയച്ചിരിക്കണം… യു ഗെറ്റ് മി?..

ഒക്കെ മാം…

അതും പറഞ്ഞ് അവിടുന്ന് സ്കൂട്ടായി…

ഞാമെല്ല കോളേജിന്റെ കെട്ടിടത്തിൽ നിന്നിറങ്ങി ബൈക്ക് ബൈക്ക് സ്റ്റാർട്ടാക്കി…

ഞാൻ സമയം നോക്കി…

ഓ…മൂന്നു മണിയാവുമ്പോൾ പോകുന്നേ ഉള്ളൂ…

സമയമുണ്ട്…

 

 

ഡാ അളിയാ….

ഞാൻ തിരിഞ്ഞുനോക്കി…

ദാണ്ടെ അവിടെ ജിത്തു…

കുറച്ചു ദൂരത്തായി ആര്യയും ഉണ്ട്.. കളർ ഡ്രെസ്സിൽ…

എന്താടാ… ഞാൻ വണ്ടി ഓഫാക്കി…

അളിയ.. ചെറിയ പ്രശ്നമുണ്ട്…

വളച്ചുകെട്ടില്ലാതെ കാര്യം പറയടോ…

ആര്യക്ക് കുറച്ച് ഇമ്പോർട്ടന്റ് ആയ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…

ആയിക്കോട്ടെ ആരെങ്കിലും വേണ്ടെന്നു പറഞ്ഞോ…

അവൾക്ക് ആരെങ്കിലും കൂടെ പോണമെന്ന്…

പിന്നെ നീ എന്തിനാടാ കുട്ടിയെ ഇവിടെത്തന്നെ നിൽക്കുന്നത്.. കൂടെ പൊക്കുടേ…

എടാ ഒന്നാമതായി അറ്റന്റൻസ് കുറവാ..പിന്നെ എനിക്ക് പ്രാക്ടീസ് ഉണ്ട്…
അപ്പോൾ നീയൊന്ന്…

ഞാൻ :എന്തോ…എങ്ങനെ…

ജിത്തു : എടാ കാല് പിടിക്കാ ചതിക്കരുത്…

ഞാൻ : വേറെ വേറെ ആരെ വേണമെങ്കിലും കൂട്ടിക്കൊണ്ടുപോകാം..പക്ഷെ ഇവളെ…

ഇത് കേട്ടപ്പോൾ അവളുടെ മുഖത്തെ മാംസാപേശികൾ വലിഞ്ഞു കയറി…
അവൾ ദേഷ്യത്തോടെ..

ഞാൻ എന്റെ ഫ്രണ്ട്സിനെ കൂടെ എങ്ങനെ പോകാം.. നീ വിട്ടേക്ക് ജിത്തു…

എന്റെ പെണ്ണേ… നീയൊന്ന് അടങ്ങു…

ജിത്തു എന്റെ മുന്നിൽ വന്നു…

എടാ എനിക്ക് ഇവിടെ വിശ്വസിക്കാൻ പറ്റുന്ന ആരുംഇല്ല…. അതുകൊണ്ട് പ്ലീസ്, ഇനി ഞാൻ ചോദിക്കില്ല…

ഇത് വിട്ടു പോകുന്നില്ലല്ലോ…

ശരി അവസാനമായിട്ട്…

ഓക്കേ ഡാ…

അവൻ നേരെ ആര്യയുടെ അടുത്തേക്ക് പോയി…

അവൻ അവളുടെ അടുത്തേക്ക് പോയപ്പോൾ ഞാൻ അവളുടെ ശരീരത്തിൽ ഭംഗി ഒന്ന് ആസ്വദിക്കുകയായിരുന്നു…

ഒറ്റ നോട്ടത്തിൽ കണ്ട അനശ്വര രാജന്റെ കട്ട്‌…

ഒരു പച്ച ടോപ്പ് ചുരിദാറും ജീൻസ് പാന്റ് വേഷം…

അവൾ അടുത്ത് വന്ന് ബൈക്കിൽ കയറാൻ ഒരുങ്ങി…

ഹലോ ഹെൽമറ്റ് ഒന്നുമില്ലേ…

അവൾ ഒന്നും മിണ്ടാതെ നോക്കി നിന്നു…

എടാ അന്യഗ്രഹ ജീവിക്ക് നിന്റെ ഹെൽമറ്റ് ഒന്ന് കൊടുത്തേ… ജിത്തുവിനോട് ഞാൻ ഉറക്കെ പറഞ്ഞു…

അത് കേട്ടതാ അവൾക്ക് കൂടുതൽ ദേഷ്യം വന്നു…

അളിയാ ആകെയുള്ള ഹെൽമറ്റ് ആട…

ആ..കൊന്ന പാപം ഇങ്ങനെ കൊടുത്താൽ തീരും…

ജിത്തു അവൻ ഹെൽമെറ്റ് അവൾക്ക് കൊടുത്തു…

അത് ഇട്ടു എന്റെ പിറെക്കിൽ അവൾ കയറി…

അങ്ങനെ കോളേജിൽ നിന്ന് വണ്ടി വിട്ടു…. അവൾ പറഞ്ഞ ഒരു ഷോപ്പിൽ ഞാൻ നിർത്തി… ഒരു ഫാഷൻ ബ്രാൻഡിന്റെ ഷോപ്പായിരുന്നു അത്…

നല്ല ബ്രാൻഡഡ് ഡ്രസ്സ്‌ ഞാൻ വേറെ ഷോപ്പ് കാണിച്ചു തരാം ഞാൻ ആയതുകൊണ്ട് ഡിസ്കൗണ്ട് കിട്ടും…

Updated: March 8, 2025 — 2:13 pm

Leave a Reply

Your email address will not be published. Required fields are marked *