നീയൊക്കെ പറഞ്ഞു രസിച്ചത് എന്റെ കൂട്ടുകാരന്റെ അമ്മയെ കുറിച്ചാ കേട്ടോടാ നായിന്റെ മക്കളെ?
സജി : ഇതൊക്കെ ചോദിക്കാൻ നീ ആരാടാ?
മനു : നീയൊക്കെ കൂട്ട് കിടക്കുന്നവൻ എന്ന് പറഞ്ഞില്ലേ അത് ഞാനാടാ.മേലാൽ അവരെ കുറിച് ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ പ്രായം നോക്കാതെ രണ്ടണ്ണം തരും കേട്ടോടാ?
മനു ഇത്രയ്ക്ക് ഉച്ചത്തിൽ പറഞ്ഞത് കാരണം അടുത്ത കടയിൽ ഉള്ളവർ ഒക്കെ എന്താ സംഭവം എന്നറിയാൻ എത്തി. അപ്പോഴേക്കും ആ ജോലിയില്ലാ വായിനോക്കികൾ അവിടം വിട്ടു.
എന്താ നടന്നത് എന്ന് അവർ തിരക്കിയപ്പോൾ മനു കാര്യം പറഞ്ഞു. കുറച്ചു കഴിഞ്ഞു മനുവിന്റെ കട തുറന്നു അവൻ ജോലി ആരംഭിച്ചു.
അന്ന് ജോലി കഴിഞ്ഞു അവൻ സിമിയുടെ വീട്ടിൽ തിരികെ എത്തി. കതക് അടഞ്ഞായിരുന്നു കിടന്നത്. അവൻ കാളിംഗ് ബെൽ അടിച്ചു. അപ്പോൾ സിമി വാതിൽ തുറന്ന് കൊടുത്തു. മനു അവളുടെ മുഖം ശ്രെദ്ധിച്ചു.പതിവ് പോലത്തെ വെളിച്ചം ആ മുഖത്ത് കാണുന്നില്ല എന്തോ സംഭവിച്ചിട്ടുണ്ട്. എന്താണാവോ?മനുവിനെ നോക്കി ഒന്ന് ചെറുതായി വരുത്തി തീർത്ത ഒരു കപടമായ ചിരി ചിരിച്ചു.
എന്താ പറ്റിയത്?കാരണം തിരക്കാൻ പോലും ധൈര്യം ഇല്ല. അത് കൊണ്ട് അവൻ നേരെ മുകളിൽ പോയി ഫ്രഷ് ആയി.
രാത്രി ഡിന്നർ കഴിക്കാൻ താഴെ വന്നു. അപ്പോഴും സിമിയുടെ മുഖത്ത് ഒരു മ്ലാനത ഉണ്ട്. അവർ രണ്ടു പേരും കഴിക്കാൻ ഇരുന്നു.മനു രണ്ടും കല്പിച്ചു സിമിയോട് എന്താണ് താൻ വല്ലാതെ ഇരിക്കുന്നത് എന്ന് ചോദിക്കാൻ തീരുമാനിച്ചു.
മനു : ചേച്ചി… ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു. ചേച്ചിക്ക് എന്താ പറ്റിയത്? ഒരു മ്ലാനത.
സിമി : ഒന്നുമില്ലടാ..
സിമി കണ്ണിമ വെട്ടാതെ അത് ഉടനടി പറഞ്ഞു.
അത് കള്ളമാണെന്ന് മനുവിന് മനസ്സിലായി.
മനു : അല്ല എന്തോ ഉണ്ട്? അഭി വിളിച്ചില്ലേ?വല്ല അസുഖം ബുദ്ധിമുട്ട് അങ്ങനെ വല്ലതും? എന്തായാലും പറയ് ചേച്ചി..
സിമി : ഡാ അതൊന്നും അല്ല..
മനു : പിന്നെ?
സിമി : ഞാൻ അറിഞ്ഞു..
മനു അപ്പോൾ ആലോചിച്ചു ഇനി രാവിലെ നടന്നതാണോ സംഭവം. ഇനി ആക്കാരണത്താൽ ഞാൻ ഇനി ഇവിടം വിട്ട് പോകേണ്ടി വരുമോ? അവൻ ആശങ്കയിലായി.
മനു ഒന്നും അറിയാത്ത രീതിയിൽ ചോദിച്ചു.
“എ..എന്ത്? ”
സിമി : നീ രാവിലെ ആ ജംഗ്ഷനിൽ ഇരിക്കുന്ന വായിനോക്കികളോട് വഴക്ക് ഉണ്ടാക്കിയത്.
മനു : ചേച്ചി അത് പിന്നെ…ഞാൻ എന്തിനാ വഴക്ക് ഉണ്ടാക്കിയത് എന്നൊന്ന് കേൾക്ക്..
സിമി : അതും ഞാൻ അറിഞ്ഞു.. ഡാ അതിന്റെ ഒരാവിശ്യവും ഇല്ല.അവറ്റകൾ ഓരോന്ന് പറയും നീ അതൊന്നും കാര്യമാക്കേണ്ടിയിരുന്നില്ല. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഇതൊക്കെ സർവസാധാരണം.
മനു : എന്നാലും.. അവർ ചേച്ചിയെ പറഞ്ഞപ്പോ പെട്ടന്ന് ദേഷ്യം വന്നു അതാ…
സിമി : ഹാ സാരമില്ല ഇനി ഇത് പോലെ വഴക്കിനൊന്നും പോകരുത്.
മനു : ചേച്ചിയുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞെങ്കിൽ ചേച്ചി എന്തോ ചെയ്യുമായിരുന്നു?
സിമി : ഡാ ഭർത്താവ് ഇല്ലാത്ത സ്ത്രീ എന്ത് ചെയ്യാനാ. മിണ്ടാതെ കേട്ടുകൊണ്ട് വരും. ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം അവന്മാർക്കുണ്ട്.
മനു : ഇനി അത് മാറും ഇനി ഞാൻ ചോദിക്കും.
സിമി ഒന്ന് ചിരിച്ചു.
സിമി : ഇതൊക്കെ നിന്റെ പ്രായത്തിന്റെ ചോര തിളപ്പാണ്. നീ തത്കാലം കുഴപ്പതിനൊന്നും പോകേണ്ട.
മനു : ചേച്ചി.. അഭിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഇത് പോലുള്ള വായിനോക്കികളുടെ ശല്യം എങ്ങനെയാ കൈകാര്യം ചെയ്തത്?
സിമി : അതൊക്കെ ഒരു പരിധി വരെ മിണ്ടാതെ പോയാൽ മതി പിന്നെ അവരാൽ തന്നെ നിർത്തിക്കോളും.
മനു : പെട്ടെന്ന് ചേച്ചിയെ പറ്റി ഇല്ലാത്തത് കേട്ടപ്പോൾ പ്രതികരിച്ചു പോയി ഇനി അങ്ങനെ ഉണ്ടാവില്ല ചേച്ചി..
സിമി : ഡാ നീ ചെയ്തത് നല്ല കാര്യം തന്നെ പക്ഷെ ഇതിന്റെയൊക്കെ പരിണിത ഫലം ആണ് കുഴപ്പം അവന്മാർ ഇത് കൊണ്ടൊന്നും അടങ്ങില്ല അവന്മാരെകൊണ്ട് എത്രത്തോളം നാറ്റിക്കാൻ പറ്റുമോ അത്രെയും നാറ്റിക്കും.
