ആനന്ദം – 3

ഞാൻ കണ്ട സ്വാപ്നത്തിൽ തന്നെ എനിക്ക് സ്വപ്നസ്കലനം സംഭവിച്ചിരിക്കുന്നു…

ശ്ശോ…

ആ ചെറുക്കനെ ഓർത്തു ഞാൻ എന്തൊക്കെയാ ചെയ്തു കൂട്ടിയത്…,”

“ഓർക്കുമ്പോൾ തന്നെ എനിക്ക് എന്തോ തോന്നുവാൻ തുടങ്ങി…”

“കട്ടിലിൽ നിന്നും എഴുന്നേറ്റ് രണ്ടു മൂന്നു മിനിറ്റ് ഇരുന്നു…

ഫോൺ എടുത്തു നോക്കി…

അതിൽ ഒരുപാട് മെസ്സേജ് ഉണ്ടങ്കിലും ആദ്യം കണ്ട മെസ്സേജ് മുബാറക്കിന്റെ ആയിരുന്നു….

അതിൽ ആദ്യത്തെ മെസ്സേജ് ഇന്ന് സ്കൂൾ അവധി പ്രഖ്യാപിച്ചതായിരുന്നു…”

“രണ്ടാമത്തെ മെസ്സേജ് ഞാൻ ഒരു വട്ടം കൂടേ വായിച്ചു നോക്കി..

വീണ്ടും വീണ്ടും വായിച്ചു…

എനിക്കെന്റെ കണ്ണുകളെ വിശ്വാസിക്കാൻ കഴിയുന്നില്ലായിരുന്നു…

ഞാൻ സ്വപ്നത്തിൽ തന്നെ ആണൊ എന്നറിയാൻ എന്റെ കൈകളിൽ അതി ശക്തമായി നുള്ളി നോക്കി..

ആ…

വേദന എടുത്തു ഞാൻ കരഞ്ഞു..”

ആ മെസ്സേജ് ഞാൻ വീണ്ടും വായിച്ചു..

” ആതി….

എടി…

എനിക്ക് നിന്നെ ഇഷ്ട്ടമാണ്…

നിന്റെ സൗഹൃദം എനിക്ക് നഷ്ട്ടപ്പെടുമോ എന്ന് കരുതിയാണ് ഞാൻ ഇത് വരെ പറയാതെ എന്റെ മനസിൽ ഒതുക്കി വെച്ചത്…

ഇന്നെന്തോ നിന്നോട് പറഞ്ഞില്ലേൽ നിന്നെ എനിക്ക് നഷ്ട്ടമാകുമെന്ന് തോന്നുന്നു…

വേണ്ടാത്ത കുറേ സ്വപ്നം കണ്ടു ഇന്നലെ …

നിന്റെ വിവാഹം കഴിഞ്ഞു നീ പോകുന്നത്..

സഹിക്കാൻ പറ്റാതെ ഞാൻ നിന്നു കരയുന്നത്..

എനിക്ക് പറ്റുന്നില്ലടാ..

ഒരുപാട് കാലമായുള്ള എന്റെ ഉള്ളിലെ ഇഷ്ട്ടമാണ് നീ…

നിനക്കും എന്നെ ഇഷ്ട്ടമാണെന്ന് ഞാൻ വിശ്വാസിക്കട്ടെ…

നിന്റെ കാര്യം വീട്ടിൽ പറഞ്ഞാൽ അവർക്കെല്ലാം പൂർണ്ണ സമ്മതമാവും…

നമ്മൾ രണ്ടു പേരും രണ്ടു മതത്തിൽ ആണെങ്കിലും നിനക് നീ ഇപ്പൊ ജീവിക്കുന്ന ജീവിതം മരണം വരെ തുടരാം…

എനിക്ക് എന്റെ ജീവിതവും…

ബാക്കി എല്ലാം നമ്മൾ രണ്ടു പേരുടെയും തീരുമാനത്തിൽ ആയിരിക്കും…

നിന്നെ ഇന്നലെ മുതൽ ശല്യപെടുത്തവനെ നമുക്ക് ഈ കാര്യം പറഞ്ഞു ഒഴിവാക്കുകയും ചെയ്യാം. …

ട്ടോ…

നീ എന്നെ ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ നിന്റെ സ്വന്തം മുബു…”

തുടരും….

“നിങ്ങളോട് ഇത് വരെ സപ്പോർട്ട് ചെയ്യാനോ… ലൈക് അടിക്കുവാനോ ഞാൻ പറഞ്ഞിട്ടില്ല.. അതൊട്ടും ആരോടും പറയുകയും ഇല്ല… എനിക്കിവിടെ ഒരു കഥ എഴുതി ഇടാൻ തോന്നിയപ്പോൾ എഴുതി ഉണ്ടാക്കിയതാണ് ഈ കഥ… അത് കരുതി ഞാൻ ആദ്യമായി എഴുതുന്ന കഥ ഒന്നും അല്ലാട്ടോ ഇത്… കുറച്ചു തുടർകഥകളും അതിലേറെ ചെറു കഥകളുമായി 200 ഓളം കഥകൾ ഞാൻ എഴുതിയിട്ടുണ്ട് ഒന്നും ഇവിടെ അല്ലെന്ന് മാത്രം…

സപ്പോർട്ട് നിങ്ങക്ക് ഇഷ്ട്ടപെട്ടെങ്കിൽ മാത്രം ചെയ്താൽ മതി… ആദ്യമായി എഴുതുമ്പോൾ ആയിരുന്നു എനിക്ക് കുറച്ചു ലൈക് ആരെങ്കിലും ചെയ്തിരുന്നേൽ എന്നൊരു തോന്നൽ മനസിൽ നിറഞ്ഞിരുന്നത്…പിന്നെ പിന്നെ എന്റെ മനസിന്റെ തൃപ്തി ക്ക് വേണ്ടി മാത്രമാണ് ഞാൻ എഴുതുന്നത്…

ചിലപ്പോൾ ഒന്നോ രണ്ടോ പാർട്ട് മാത്രമേ ഇനിയും ഈ കഥ ഉണ്ടാവൂ… എന്റെ എഴുത് ഏത് വഴിയാണ് പോവുക എന്നറിയാത്തത് കൊണ്ട് മാത്രമാണേ.. ചിലപ്പോൾ അതിലും കൂടും…”

വലിയ പാർട്ട്‌ എഴുതാൻ മടിയാണേ…മാത്രമല്ല വേറെ കുറെ എണ്ണം എഴുതുന്നുണ്ട്…

ബൈ

ആരവ്…

Leave a Reply

Your email address will not be published. Required fields are marked *