അവനെ പെട്ടന്ന് എന്റെ മുന്നിൽ കണ്ട സന്തോഷത്തിൽ ഞാൻ അവന്റെ അരികിലേക് എത്ര വേഗത്തിലാണ് നടന്നടുത്തത്…
എല്ലാം എന്നെ വീണ്ടും വീണ്ടും പരീക്ഷിക്കാൻ ആയിരുന്നോ ദേവീ …”
+++++
“ഇതെന്റെ കഥയാണ്…
ആതിര എന്ന എന്റെ കഥ…ഞാൻ കോഴിക്കോട് ജില്ലയിൽ മാവൂരിന് അടുത്ത് താമസിക്കുന്നു…
കോഴിക്കോട് ടൗണിലെ പ്രമുഖ വിദ്യാലയത്തിൽ ഹൈസ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു…
“ഞാൻ ഫോണെടുത്തു…
വിവേകിന്റെ ചേച്ചിയും എന്റെ കൂട്ടുകാരിയുമായ വൈഷ്ണവിയെ വിളിക്കാനായിരുന്നു ഫോൺ എടുത്തത്..
പക്ഷെ പെട്ടന്ന് തന്നെ ഫോൺ ബെഡിലേക് തന്നെ ഇട്ടു…”
” അനിയന്റെ സ്വഭാവം ഇങ്ങനെ ആണെന്ന് അറിഞ്ഞാൽ എന്റെ പ്രിയ കൂട്ടുകാരി വിഷമിക്കും…
അവളെ എനിക്കറിയാം അവൾക് അവനെ ജീവനാണ്…
അവളുടെ പത്താം ക്ലാസ് പരീക്ഷക്ക് ഇടയിൽ ആയിരുന്നു ഒരു വിവാഹത്തിന് പോയിരുന്ന പപ്പയും മമ്മിയും സഞ്ചരിച്ച കാറിലേക് ടോറസ് കയറി ഇറങ്ങി രണ്ടു പേരെയും ഒരേ സമയം കൊണ്ട് പോയത്…
അതിൽ പിന്നെ അവൾ അനിയന് വേണ്ടി യായിരുന്നു ജീവിച്ചത്..
അവനെ അവൾ കാണുമ്പോൾ തന്നെ അറിയാം അവൾക് അവനോട് എത്ര സ്‌നേഹം ഉണ്ടെന്ന്…
അവനും അങ്ങനെ തന്നെ ആയിരുന്നു…
പിജി ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സ്കൂളിൽ പഠിച്ചിരുന്ന അവനുള്ള ഭക്ഷണം വൈഷ്ണവിയുടെ കയ്യിൽ ആയിരിക്കും ഉണ്ടാവുക.. അവളാണ് അവനു ഭക്ഷണം വിളമ്പി കൊടുക്കുക…
അവളുടെ മകൻ ആണോ വിവേക് എന്ന് ഞങ്ങൾക് ഇടക്ക് തോന്നാറുണ്ട്…
അനിയൻ ഒറ്റക്കാകുമെന്ന് പറഞ്ഞു…കാനഡയിൽ സ്ഥിര താമസമുള്ള മലയാളി ഫാമിലിയിൽ നിന്നുള്ള വിവാഹം വേണ്ടെന്ന് വെച്ച്… നാട്ടിൽ തന്നെയുള്ള ഒരു ബിസിനസ് കാരന് കഴുത്തു നീട്ടി കൊടുത്തവൾ…”
“അവളെ വിഷമിപ്പിക്കാൻ പാടില്ല…ചെറിയ കുട്ടിയല്ലേ…പ്രായത്തിന്റേത് ആയിരിക്കും…
അവൾ പോലും അറിയാതെ ഈ പ്രശ്നം സോൾവ് ചെയ്യണം…
അതിനായി ആരെ വിളിക്കും…”
“ഞാൻ ഫോൺ എടുത്തു വാട്ട്‌സപ് ഓൺ ചെയ്തു നോക്കി..
അതിൽ മുകളിലായി വന്ന മെസ്സേജിൽ തന്നെ എന്റെ കണ്ണുകൾ ഉടക്കി..”
“എന്റെ ബെസ്റ്റ് ഫ്രണ്ട് മുബാറക് ആയിരുന്നു അത്…”
“അവനും ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ ടീച്ചറായി വർക്ക് ചെയ്യുകയാണ്…
ഒന്നാം ക്ലാസ് മുതൽ പത്തു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ… ഒരുപാട് കാലം ഒരേ ക്ലാസിൽ ആയത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ വളരെ അടുപ്പത്തിൽ ആയിരുന്നു..
എനിക്ക് അവനോടും അവനു എന്നോടും എന്തും പറയാൻ പറ്റുന്ന എന്റെ ബെസ്റ്റി…
നിങ്ങൾ ഇപ്പോൾ റീൽസിൽ കാണുന്ന ബെസ്റ്റി അല്ലെ…”
അവന്റെ മെസ്സേജ് എടുത്തു നോക്കി..
“ടീ
പോത്തേ…
നീ എന്തെ ബസ് ഇറങ്ങി സ്കൂളിലേക്ക് വന്നിട്ട് ഒരു ലീവ് പോലും പ്രിൻസിയോട് പറയാതെ മുങ്ങിയത്…
ആരായിരുന്നു നിന്റെ കൂടേ ഒരു ക്യൂട്ട് ബോയ്…
എന്താടി ഒരു ചുറ്റിക്കളി…”
ഞാൻ അവന്റെ സഹപ്രവർത്തകയായ ടീച്ചർ പോലും ആണെന്ന് ഓർക്കാതെ അവൻ വാട്ട്‌സാപ്പിലൂടെ ഫയർ ചെയ്തിട്ടുണ്ട്…
“ഓ എന്റെ ദേവി…
ഈ മത്തങ്ങാ മോറനും കണ്ടോ ഞാൻ അവനോട് സംസാരിക്കുന്നത്…
ആരോടെങ്കിലും ഞാൻ സംസാരിക്കുന്നത് കണ്ടാൽ അവൻ എന്നെ കളിയാക്കാറുള്ള വിഷയം തന്നെ ആയിരുന്നു ഇന്നെനിക് മെസ്സേജ് വന്നത്…
ഞാൻ സമയം നോക്കി…
ഇന്ന് തിങ്കളാഴ്ച ആയത് കൊണ്ട് തന്നെ ഫസ്റ്റ് പിരീഡ് കഴിഞ്ഞാൽ അവൻ ഫ്രീയാണ്…”
“ടാ..
മങ്കി നീ ഓൺലൈനിൽ ഉണ്ടോ…”
ലാസ്റ്റ് സീൻ ഒരു മിനിറ്റ് കാണിച്ചെങ്കിലും അര സെക്കൻഡ് കൊണ്ട് തന്നെ എനിക്ക് റിപ്ലൈ വന്നു…
“ആടി ഡോങ്കി…
ഞാൻ ഇവിടെ തന്നെ ഉണ്ട്…
ഫസ്റ്റ് പിരീഡ് കഴിഞ്ഞു ഫ്രീയല്ലേ…”
“അല്ല നീ ഇതെവിടെ പോയതാ…പ്രിൻസി നിന്നെ അന്വേക്ഷിച്ചു നടക്കുന്നുണ്ടായിരുന്നു ഇവിടെ…
എന്റെ ആതിര കുട്ടിയെ കണ്ടോ എന്റെ ആതിര കുട്ടിയെ കണ്ടോ എന്ന് ചോദിച്ചു കൊണ്ട്…
നിങ്ങൾ തമ്മിൽ നല്ല അടുപ്പത്തിൽ ആണോടി..
ആയിരിക്കും അതാണല്ലോ ലീവ് പോലും എഴുതി കൊടുക്കാതെ വന്ന പോലെ പോയത്…”
ഒരവസരം കിട്ടിയപ്പോൾ വലിച്ചു കീറാതെ വിടാത്തവൻ എന്നെ കുത്തി കൊണ്ട് ചോദിച്ചു…
ആ മൂക്കിൽ പഞ്ഞി വെക്കാൻ നടക്കുന്ന അങ്ങേർക്കു എന്നെ കാണാഞ്ഞിട്ട് തിരയാൻ ഭ്രാന്ത് അല്ലെ…
