സ്കൂളിലേക്ക് കയറിയാൽ പിന്നെ ടീച്ചർ ആകെ മോശക്കാരിയായി ചിത്രീകരിക്ക പെടും…”
“ഞാൻ പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചു അവനെയും വലിച്ചു കൊണ്ട് അവിടെ നിന്നും ആളെഴിഞ്ഞ… പെട്ടന്നൊന്നും ആരും കാണാത്ത സ്കൂളിന് തൊട്ടു മുന്നിലായി തന്നെ പുതുതായി പണിത് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ അടിയിലേക് മാറി…”
“എന്താണ് വിവേക് നിനക്ക് പറ്റിയത്…നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…
നീ നിന്റെ ചേച്ചിയെ കുറിച്ച് ആലോചിച്ചോ…
അവൾക് നീ മാത്രമല്ലേ ഒരു തുണയായി ഈ ഭൂമിയിൽ ഉള്ളൂ….
അവളുടെ വീട്ടുകാർ എന്ത് കരുതും നമ്മളെ കുറിച്ച്..”
അവനോട് കുറച്ചു മയത്തിൽ സംസാരിച്ചു കൊണ്ട് ഞാൻ തുടർന്നു…
“നടക്കില്ല വിവേക്…
ഇതൊരിക്കലും നടക്കില്ല…
എനിക്ക് നിന്നെ ഇഷ്ട്ടമൊക്കെയാണ് അതൊരു സഹോദര സ്നേഹം എന്നതിന് അപ്പുറത്തേക്ക് ഒരിക്കലും എനിക്ക് കാണാൻ കഴിയില്ല…
പ്ലീസ് ലീവ് മീ…എലോൺ…”
അവനോട് അതും പറഞ്ഞു അവന്റെ മുന്നിൽ നിന്നും തിരികെ തിരിഞ്ഞു നടക്കാൻ നേരം അവൻ എന്റെ കയ്യിൽ പെട്ടന്ന് പിടിച്ചു നിർത്തി..
” ചേച്ചി…
പ്ലീസ് ചേച്ചി ഞാൻ പറയുന്നതൊന്നു കേൾക്കൂ…
ഞാൻ ഇത് ഇന്നൊരു ദിവസം കൊണ്ട് ആലോചിച്ചു എടുത്ത തീരുമാനമല്ല…
മൂന്നു വർഷങ്ങൾക് മുമ്പ് തന്നെ എന്റെ ഉള്ളിൽ ചേച്ചിയോടുള്ള ഇഷ്ടം ഉണ്ട്..
ചേച്ചിയെ ആദ്യമായി കണ്ടത് മുതൽ…
സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രയും കാലം ചേച്ചിയുടെ മുന്നിലേക്ക് ഒരിക്കലും വരാതെ മറഞ്ഞു നിന്നു ചേച്ചിയെ ഇഷ്ട്ടപെട്ടത്..
എന്റെ മനസു കൊണ്ട് സ്നേഹിച്ചത്…
ഇനി എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല…
ചേച്ചി സമ്മതിച്ചില്ലേൽ ചേച്ചിയെ പോലെ വിഭാര്യാ വൃതം നോറ്റ് ഞാനും നടക്കും നോക്കിക്കോ…”
അവൻ പ്രതീക്ഷയോടെ എന്നെ നോക്കി പറഞ്ഞു..
“ജീവിതത്തിൽ മൂന്നോ നാലോ വട്ടം ഇങ്ങനെ ഒരു അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്…
സ്വന്തമായൊരു ജോലി എന്നൊരു സ്വപ്നം കണ്ട് നടന്നത് കൊണ്ട് തന്നെ എല്ലാത്തിനെയും ഞാൻ തട്ടി മാറ്റി എഴുതിയ എല്ലാ പരീക്ഷയും മികച്ച രീതിയിൽ തന്നെ ജയിച്ചിട്ടാണ് ഇന്നിവിടെ വീട്ടിൽ നിന്നും പത്തു മുപ്പത് കിലോമീറ്റർ അകലെ യുള്ള ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നത്..
അതും സ്വന്തം വീടിനോട് ഒരു ബന്ധവും ഇല്ലാതെ…”
“നിനക്കറിയില്ല മോനേ എന്റെ കാര്യങ്ങൾ…
എന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹ ജീവിതത്തിന് വിദൂര സാധ്യത പോലുമില്ല…
വിവാഹം എന്നൊരു സ്വപ്നം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നേൽ തീർച്ചയായും ഞാൻ എന്നെ വിവഹം കഴിക്കുമായിരുന്നു..
ഈ ജീവിതം ഇങ്ങനെ ജീവിച്ചു തീർക്കാനാണ് എന്റെ വിധി…
ആ വിധിയിലേക്കു മറ്റൊരാളെ കൂടി കൂടേ ചേർത്ത് നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല…
നിന്റെ മനസിൽ അരുതാത്ത എന്തേലും ചിന്ത ഉണ്ടേൽ അതെല്ലാം മാഴ്ച്ചു കളഞ്ഞു നല്ലവണ്ണം പഠിച് നിന്റെ ചേച്ചിക്കും കുടുംബത്തിന് ഒരു അത്താണിയാകുവാൻ നോക്കണം…”
അവനെ നിരുത്സാഹപെടുത്തി കൊണ്ട് ഞാൻ താഴ്മയോടെ എന്ന പോലെ വീണ്ടും പറഞ്ഞു..
“ചേച്ചി….
ചേച്ചിയുടെ എല്ലാ കാര്യവും എനിക്കറിയാം…
ചേച്ചി വിവാഹം കഴിക്കാത്തത് എന്താണെന്നു പോലും എനിക്കറിയാം…
എനിക്കതിലൊന്നും ഒരു വിശ്വാസവും ഇല്ല…
ഞാൻ എന്റെ ജീവിതത്തിൽ ഒരാളെ കൂട്ടു കൂട്ടുട്ടുന്നെങ്കിൽ അത് എന്റെ ആതിര കുട്ടിയെ മാത്രം ആയിരിക്കും……
അതിനിനി ഞാൻ എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും…”
എന്നും പറഞ്ഞു തിരിഞ്ഞു നടക്കുന്ന അവനെ എങ്ങനെ പറഞ്ഞു മനസിലാക്കി ഒഴിവാക്കും എന്നറിയാതെ ഞാൻ നിന്നു..
“പിന്നെ ഒട്ടും കോണ്സെന്ട്രേഷൻ കിട്ടാതെ ഞാൻ എന്റെ ഹോസ്റ്റലിലേക് തന്നെ തിരിച്ചു പോയി..”.
” സ്കൂളിൽ ഒരു ലീവ് പോലും പറയാതെ “..
” അവന്റെ വാക്കുകൾ ആയിരുന്നു മനസിൽ നിറയെ…
ചേച്ചി…. ചേച്ചിയെ ഞാൻ വിവാഹം കഴിക്കട്ടെ…”
“എന്റെ കൃഷ്ണ എന്തിനാ എന്നോട് മാത്രം ഇത്ര പരീക്ഷണം…
റൂമിലെത്തി ബെഡിൽ കിടക്കുമ്പോഴും എന്റെ മനസിൽ അത് തന്നെ ഓർമിച്ചു കൊണ്ടിരുന്നു…”
“കണ്ണടക്കുമ്പോഴും അവന്റെ മുഖമാണ് മനസിൽ തെളിയുന്നത്…
