ഞാൻ പ്രിൻസിയുടെ വാട്ട്‌സപ്പിലേക് ലീവ് അപ്ലൈ ചെയ്തു മെസ്സേജ് വിട്ടിട്ടുണ്ട്..
മൂപ്പര് അപ്രൂവ് ചെയ്തോളും …
എടാ ഞാൻ വേറെ ഒരു കാര്യത്തിനാ നിനക്ക് മെസ്സേജ് വിട്ടത്ത്…നിന്റെ ഒരു ഹെൽപ് എനിക്ക് വേണം…
നീ ഇന്ന് ഹാഫ് ടെ ലീവ് എടുക്കുമോ ടാ…
ഞാൻ ചിണുങ്ങി കൊണ്ട് അവനു മെസ്സേജ് വിട്ടു…
ഭ്രാന്തന്റെ കാല് ഞാൻ അങ്ങേ അറ്റം പിടിക്കേണ്ടി വരും…
എന്നാലും വേണ്ടിയില്ല.. എന്റെ കാര്യത്തിനാണല്ലോ…”
“ഹേയ്…
ലീവ് എടുക്കാനൊന്നും പറ്റില്ല എനിക്ക് കുറെ ഏറെ പോഷൻ തീർക്കാനുണ്ട്…
.മാത്രമല്ല എനിക്ക് ഇനി ഈ മാസം ലീവേ ഇല്ലെന്ന പ്രിൻസി പറഞ്ഞിരിക്കുന്നെ…
അത് കൊണ്ട് എന്തെലും പറയാൻ ഉണ്ടേൽ നീ മെസ്സേജ് വിട്ടോ…അല്ലേൽ വെറുതെ ഇരിക്കല്ലേ നീ ഒരു ഓട്ടോ വിളിച്ചു സ്കൂളിലേക്ക് തന്നെ പോര്…അങ്ങനെ ആണേൽ നിന്റെ ലീവ് കേൻസൽ ആക്കിക്കോളും പ്രിൻസി..”
അവൻ എനിക്ക് റിപ്ലൈയായി മെസ്സേജ് വിട്ടു…
“ടാ…
പ്ലീസ് എനിക്ക് നിന്നോടൊരു കാര്യം ഡിസ്‌കസ് ചെയ്യാനുണ്ട്……
സീരിയസ് ആയത് കൊണ്ടല്ലേ ചെറുക്കാ…നിന്നെ ഹെല്പ്പിന് വിളിക്കുന്നെ…
പ്ലീസ് നീ എന്നെ ഒന്ന് മനസിലാക്…”
“ഞാൻ വീണ്ടും അവന്റെ കാല് പിടിച്ചു…
കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ…
ഇനി അത് കഴുത… കാലും പിടിക്കണം എന്നാണോ ആവോ…”
“എന്താടി ഏതേലും ചെറുക്കൻ നിന്റെ ചൂണ്ടയിൽ കൊളുത്തിയോ…”
അവൻ വീണ്ടും എന്നോട് കളിയായി ചോദിച്ചു..
“ടാ..
തൊരപ്പ…
എന്നെകൊണ്ട് നിന്റെ ഇരട്ട പേര് വിളിപ്പിക്കണ്ടേൽ മര്യാദക്ക് ഉച്ചക്ക് ശേഷം ലീവെടുത്തു മാനാഞ്ചിറയിലേക്ക് വാ…”
അവനോട് രണ്ടു തെറി പറഞ്ഞില്ലേൽ ശരിയാകാത്തത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു…
” എന്താടി ഇത്രക് സീരിയസ് കാര്യം…”
അവൻ വീണ്ടും എനിക്ക് മെസ്സേജ് വിട്ടു…
” അതൊക്കെ ഉണ്ട്…സീരിയസ് തന്നെയാണ്..
നീ ഹാഫ് ടെ ലീവ് എടുക്കുമോ ടാ…”
ഞാൻ അവനോട് ചോദിച്ചു..
” ഒരു മൂന്നര ആകുമ്പോൾ വന്നാൽ പോരെ എനിക്ക് ലാസ്റ്റ് പിരീഡ് ഇന്നില്ല…
അതാകുമ്പോൾ രണ്ടു പിരീഡ് കഴിയുകയും ചെയ്യും…”
അവൻ വീണ്ടും മെസ്സേജ് വിട്ടു..
” എടാ പൊട്ടാ…
എനിക്ക് അത്രക്ക് സീരിയസ് ആയതോണ്ട് ആണ് നിന്നോട് ഞാൻ ഹാഫ് ടെ ലീവ് എടുക്കാൻ പറഞ്ഞത്…
നിന്നെ ഇപ്പോൾ തന്നെ ഇങ്ങോട്ട് വരുത്താൻ എനിക്ക് അറിയാത്തതു കൊണ്ടല്ല..
മനസിലായോ…”
ഞാൻ അവനു ഭീക്ഷണി പോലെ മെസ്സേജ് വിട്ടു…
ഉടനെ മറുപടി വന്നു…
“എസ് ടീച്ചർ…
ഞാൻ ഒരു ഒന്നരക്ക് മാനാഞ്ചിറക്ക് വെളിയിൽ ഉണ്ടാവും പോരെ..”
“ഞാൻ അതിന് ലൈക് ഇമോജി വിട്ടു…
സമയം ആകുന്നതും കാത്തിരുന്നു…”
++++
“ഈ വിവാഹം നടന്നാൽ കുട്ടിയുടെ ഭർത്താവിന് അപമൃത്യുവാണ് പ്രശ്നത്തിൽ തെളിയുന്നത്…
അതും അവർ തമ്മിലുള്ള ദാമ്പത്യം രണ്ടു മാസത്തിൽ കൂടുതൽ പോകില്ല…
ഈ കുട്ടിയുടെ ജാതകം ഇതിന് മുമ്പ് നിങ്ങൾ നോക്കിയില്ലായിരുന്നോ…”
“രണ്ടു വർഷങ്ങൾക് മുമ്പ് എന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞു വന്ന വൈശാഖിനോട് കുടുംബ ജ്യോൽസ്യൻ പറഞ്ഞത് അവൻ എന്നോട് പറഞ്ഞതാണ് ഞാൻ നേരത്തെ എഴുതിയത്..”
“ആതിര…
എനിക്ക് നിന്നെ ഇഷ്ട്ടമാണ്…
ഈ ജാതകത്തിലൊന്നും എനിക്ക് വിശ്വാസവും ഇല്ല..
പക്ഷെ എന്റെ വീട്ടുകാർ…”
അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഞാൻ അവനോട് ഒന്ന് ചിരിച്ചു…
“ഇട്സ് ഒക്കെ വൈശാഖ്…
എനിക്ക് മനസിലാവും നിങ്ങളെ..
ബട്ട് വൈശാഖ് ഞാൻ അറിഞ്ഞിരുന്നില്ലായിരുന്നു എന്റെ ജാതകത്തിൽ എന്റെ തലവര മാറ്റുവാൻ മാത്രമുള്ളത് എഴുതി വെച്ചിട്ടുണ്ടെന്ന്…
നിങ്ങളുടെ ജീവനിൽ ബന്ധുക്കൾക്ക് ഉൽഖഡ ഉണ്ടാവുന്നതിൽ നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ…
ലീവിറ്റ്…
ഇട്സ് ഒക്കെ…
ഗുഡ് ബൈ വൈശാഖ്…”
“മനസ് നീറുന്ന വേദനയോടെ…അവനെ ഞാൻ യാത്രയാക്കി…”
“എന്നെ കെട്ടിയാൽ രണ്ടു മാസം കൊണ്ട് ജീവൻ പോകുമല്ലേ എന്ന് പേടിച്ചു കൊണ്ട് എന്നെ ഒഴുവാക്കുവാനായി അവൻ വീട്ടുകാരെ കുറ്റപ്പെടുത്തി പറഞ്ഞത് ആണെങ്കിലും എന്റെ മനസിൽ വേദന നിറഞ്ഞെങ്കിലും എനിക്കതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല..
