ആനി ടീച്ചർ- 4 1

അവളെ അലട്ടുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് ഒരിക്കൽപോലും കരുതിയതല്ല. വിധു തന്നെ ഇത്രയൊക്കെ ചെയ്തിട്ടും താൻ എന്താണ് ശക്തമായി പ്രതികരിക്കാത്തത് ? ആനി സ്വയം ചോദിച്ചു. ഇനി തനിക്ക് അവനോട് പ്രേമമാണോ. അത് തെറ്റല്ലേ… അവന് തന്നെക്കാൾ പ്രായം കുറവല്ലേ, പഠിപ്പിച്ച വിദ്യാർത്ഥിയല്ലേ ? പ്രേമം എന്ന പ്രയോഗം തന്നെ തെറ്റാണ്. ഓരോന്ന് ചിന്തിച്ച് അവളാകെ കുഴഞ്ഞിരിക്കുകയാണ്.

പിറ്റേദിവസം വളരെ വൈകിയാണ് വിധു ഉണർന്നത്. ഉണർന്നപ്പോഴും അവന്റെ മനസ്സിൽ ആനി ടീച്ചറെ കുറിച്ചുള്ള ചിന്തകളാണ്. ആനി ടീച്ചർ തന്റെ ഇഷ്ടം നിരാകരിച്ചാൽ ഒരുപക്ഷേ അത് തനിക്ക് താങ്ങാനാവില്ല. പക്ഷേ അവൻ ശുഭാപ്തി വിശ്വാസം വെടിഞ്ഞില്ല.

വൈകുന്നേരമാകാൻ കാത്തിരുന്നു.

രാവിലെ സോഫി ടീച്ചറുമൊത്ത് സ്കൂളിലേക്ക് പോവുകയാണ്.

” സോഫി ടീച്ചറെ എനിക്കൊരു സംശയം..”

ആനി പറഞ്ഞു.

” എന്ത് സംശയം ? ”

സോഫി ടീച്ചർ ചോദിച്ചു.

” നമ്മളെക്കാൾ പ്രായം കുറവുള്ളവരെ പ്രണയിക്കുന്നത് തെറ്റാണോ ? ”

” എന്താ നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ ? ”

” ഇല്ല വെറുതെ ചോദിച്ചതാ ”

ആനി പരിഭ്രമത്തോടെ പറഞ്ഞു.

” അതൊരു തെറ്റൊന്നുമല്ല.. ആർക്കും ആരെ വേണമെങ്കിലും പ്രേമിക്കാം… വേണമെങ്കിൽ ആനി ടീച്ചർക്കും പ്രായം കുറഞ്ഞ ഒരാളെ പ്രേമിക്കാം..”

സോഫി പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.

” എനിക്ക് അതൊന്നും ഇഷ്ടമല്ല.. ”

ആനി മുഖംതിരിച്ചു കൊണ്ട് പറഞ്ഞു.

” നിനക്കറിയോ എന്റെ കെട്ടിയോൻ അമേരിക്കയിൽ പോയിട്ട് വർഷം രണ്ടു കഴിഞ്ഞു. എന്നെക്കുറിച്ച് അങ്ങേർക്ക് ഒരു ചിന്തയുമില്ല… ”

സോഫി നിരാശയോടെ പറഞ്ഞു.

” അതൊക്കെ ടീച്ചറുടെ വെറും തോന്നലാ.. ടീച്ചർക്ക് കൂടി വേണ്ടിയിട്ടല്ലേ അങ്ങേര് പുറം നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നത്. ”

ആനി പറഞ്ഞു.

” ഇപ്പോത്തന്നെ ആവശ്യത്തിൽ കൂടുതൽ സമ്പാദിച്ചിട്ടുണ്ട്, എന്നിട്ടും അങ്ങേർക്ക് പണത്തോടുള്ള ആർത്തിക്ക് ഒരു കുറവുമില്ല. ഒരു പെണ്ണിനെ കെട്ടികൊണ്ടുവന്ന് ഒരുപാട് കാശ് ചിലവിനു കൊടുത്താൽ എല്ലാം ആയിന്നാ അയാൾടെ ഭാവം. എന്നാൽ കാശിനെക്കാൾ കൂടുതൽ ഒരു പെണ്ണ് ആഗ്രഹിക്കുന്ന ചിലതുണ്ട്. അതിനെക്കുറിച്ച് അയാൾക്ക് ഒരു ബോധവുമില്ല. ഈ വർഷവും അയാള് ലീവിന് വന്നില്ലെങ്കിൽ കാശ് അങ്ങോട്ടു കൊടുത്തു വീട്ടിൽ വേറെ ആളെ വിളിച്ച് കയറ്റും ഞാൻ. ”

” അതൊക്കെ തെറ്റല്ലേ…? ”

” തെറ്റും ശരിയും നോക്കിനിന്നാൽ എന്റെ ജീവിതം ഇങ്ങനെയങ്ങ് തീരും. എനിക്കാകെ 32 വയസ്സെ ആയിട്ടുള്ളൂ. ഇപ്പൊ അനുഭവിക്കേണ്ട സുഖം ഇപ്പൊ തന്നെ അനുഭവിക്കണം… ”

സോഫിയുടെ ഉള്ളിലടക്കിപിടിച്ച വിഷമം പുറത്തുവന്നു.

സോഫി ടീച്ചർ ദേഷ്യത്തിലായത് കൊണ്ട് ആനി കൂടുതൽ അഭിപ്രായമൊന്നും പറയാൻ നിന്നില്ല.

സമയം വൈകിട്ട് ആറു മണിയായി. എപ്പോഴും ഏഴുമണിക്കാണ് ട്യൂഷന് പോകാറ്. പക്ഷേ ഇന്ന് അവന് ഏഴുമണിവരെ കാക്കാൻ ക്ഷമയുണ്ടായില്ല. വേഗം കുളിച്ചൊരുങ്ങി പുസ്തകങ്ങളുമായി ആനി ടീച്ചറുടെ വീട്ടിലേക്ക് ചെന്നു.

” നീയെന്താ ഇന്ന് നേരത്തെ ? “

ആനി ടീച്ചർന്റെ അമ്മ ചോദിച്ചു.

” ചുമ്മാ ”

ചിരിച്ചു കൊണ്ട് പറഞ്ഞു.

” ആനി കുളിക്കുവാ.. നീ മുറിയിൽ ചെന്നിരുന്നോ ”

അമ്മ പറഞ്ഞു.

തലയോട്ടി കൊണ്ട് ടീച്ചറോട് മുറിയിലേക്ക് ചെന്നു. പുസ്തകങ്ങളൊക്കെ വെച്ച് ടീച്ചറെ കാത്തിരുന്നു.

അല്പസമയത്തിനുശേഷം കുളി കഴിഞ്ഞ് തല തോർത്തികൊണ്ട് ആനി ടീച്ചർ മുറിയിലേക്ക് കടന്നുവന്നു. മുറിയിൽ ഒട്ടാകെ സോപ്പിന്റെ നറുമണം പടർന്നു. വിധു കസേരയിലിരിക്കുന്നുണ്ടെങ്കിലും ടീച്ചർ അവനെ കാര്യമായി ശ്രദ്ധിച്ചില്ല. മൈൻഡ് ചെയ്യാതെ തല തോർത്തി, മുടി ചീകി അടുത്തുള്ള കസേരയിൽ വന്നിരുന്നു. പുസ്തകങ്ങൾ തുറന്നു കുറച്ചു നോക്കിയശേഷം അവനോട് ചോദിച്ചു : ഇന്നലെ ഏതു പോർഷനാ കമ്പ്ലീറ്റ് ചെയ്തത് ?

അതുകേട്ട് ആശ്ചര്യത്തോടെ അവൻ ടീച്ചറെ നോക്കി.

” ചോദിച്ചത് കേട്ടില്ലേ ? ”

ആനി വീണ്ടും ചോദിച്ചു.

” ടീച്ചർ ഞാൻ ഇന്നലെ ചോദിച്ച കാര്യം..?”

Leave a Reply

Your email address will not be published. Required fields are marked *