ആന്മരിയ – 1

“എണിക്കെടാ എന്ത് ഉറക്ക ഇത്”
“ഏച്ചി പ്ലീസ്‌ കുറച്ചു കൂടെ ഉറങ്ങട്ടെ ഇന്ന് ഞായറാഴ്ച അല്ലെ എന്നെ ഇപ്പൊ കുത്തിപ്പൊക്കിട്ട് എന്തിനാ”
“ശെടാ ഇതെന്ത് കൂത്ത് എന്നോട് നീയല്ലേ ഇന്ന് നേരത്തെ വിളിക്കാൻ പറഞ്ഞെ പയേ സ്കൂളിൽ എന്തോ പോവാന്ന് പറഞ്ഞിട്ട് ”
പറഞ്ഞ് തീർന്നില്ല ഞാൻ ഫുൾ പവറിൽ ചാടി എഴുന്നേറ്റു. എന്റെ പെട്ടെന്നുള്ള ചാട്ടവും എഴുന്നേൽക്കലും ഒക്കെ കണ്ടിട്ട് ചേട്ടത്തി കണ്ണും മിഴിച്ചു നോക്കുന്നുണ്ട് മ്മ് കുറ്റം പറയാൻ പറ്റില്ല ഞാൻ ഇങ്ങനെ എന്റെ ഇമോഷൻസ് പുറത്തു കാണിക്കാറില്ല. പക്ഷെ ഇന്ന് ഞാൻ ഒരു പരിധിയും വക്കാതെ സന്തോഷിക്കും കാരണം ഇന്ന് എന്റെ +2 റിയൂണിയൻ ആണ്. കൊറേ നാളുകൾക്കു ശേഷം എനിക്ക് വീണ്ടും ഒരു ചാൻസ് കൂടെ കിട്ടാൻ പോവാ എന്റെ 9 വർഷത്തെ സ്വപ്നം സാക്ഷാൽകരിക്കാൻ ഒരു ചാൻസ് കൂടെ… ഞാൻ പോയി സിസിലി ചേട്ടത്തിക്ക് കവുളത് ഒരു ഉമ്മയങ് കൊടുത്തു. ഇത് കൂടി ആയപ്പോ ചേട്ടത്തി ആകെ വണ്ടർ അടിച്ച അവസ്ഥ ആയി. സിസിലി ചേട്ടത്തി എന്റെ വീട്ടിലെ all-in-all ആണ് ട്ടോ ഞാൻ ഇവിടെ മലപ്പുറത്ത് വന്നപ്പോ ആദ്യം പരിചയപ്പെട്ട മുതലാണ് പിന്നെ എന്റെ കൂടെ ഇണ്ട്. ഇവിടെ തന്നെ ആണ് താമസം. കുക്കിംഗ്‌, ക്ലീനിങ്, വാഷിംഗ്‌, അങ്ങനെ തുടങ്ങി എന്റെ ജട്ടി വരെ അലക്കാർ സിസിലി ചേട്ടത്തിയാണ്. അതോണ്ട് തന്നെ എന്റെ മേൽ ഒരു അധികാരം ഒക്കെ ഉണ്ട് പുള്ളികാരത്തിക്ക്. ചേട്ടത്തിക്ക് മക്കൾ ആരും ഇല്ല കെട്ടിയോൻ ആവിയും ആയി സൊ ഇപ്പൊ എന്നെ ഭരിച്ചു എന്റെ കയ്യിന്ന് ശമ്പളം മേടിച്ചു സുഖമായി കഴിയുന്നു എന്താല്ലേ… ഞാൻ ഇപ്പൊ ഒരു സുപ്രസിദ്ധ കമ്പനിയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു. അത്യാവശ്യം ശമ്പളവും ഇടക്ക് ചെയ്യുന്ന ഇൻവെസ്റ്റ്മെന്റ് പ്രോഫിറ്റും
ചെറുതായി നടത്തുന്ന റിയൽ എസ്റ്റേറ്റ് പരിപാടി ഒക്കെ ആയി സുഗമായി കഴിയുന്നു. പിന്നെ ഒറ്റ തടി ആയതോണ്ട് അതികം ചിലവും ഇല്ല. ഞാൻ ഉമ്മ ഒക്കെ കൊടുത്ത് ബാത്‌റൂമിൽ കയറി പ്രഭാതകർമങ്ങൾ ഒക്കെ ചെയ്തോണ്ടിരുന്നപ്പോ സിസിലി ചേട്ടത്തി ബാത്‌റൂമിന്റെ ഡോറിൽ വന്നു മുട്ടി ഡ്രസ്സ്‌ എല്ലാം അയ്യൺ ചെയ്തു വച്ചിട്ടുണ്ടെന്നു പറഞ്ഞു. കുളിയും പല്ലുതേപ്പും എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങി നോക്കുമ്പോ ഒരു കരിനീല ഷർട്ടും ചിക്കു കളർ പാന്റും എടുത്തു വച്ചിട്ടുണ്ട്. കള്ളി ഫാഷൻ സെൻസ് ഒക്കെ ഉള്ള കുട്ടത്തിലാണെ. നമ്മൾ നേരെ തിരിച്ചും. എന്നെ കാണാൻ കൊള്ളാവുന്ന ലുക്കിൽ കൊണ്ട് നടക്കുന്നത് തന്നെ സിസിലി ചേട്ടത്തി ആണ്.ഇല്ലേൽ ജിമ്മിൽ ഒന്നും പോകാതെ മുടി ഒന്നും വെട്ടാതെ കിട്ടിയ ഡ്രസ്സ്‌ ഒക്കെ ഇട്ട് നടന്നവനാ. ഇപ്പൊ ചേട്ടത്തി ഉള്ളോണ്ട് എന്നെ കാണാൻ കൊറച്ചു ചന്തം ഒക്കെ ഉണ്ട്.സമയം നോക്കിയപ്പോ 8 മണി ആയിട്ടുണ്ട് ഇനി വൈകിയ സമയത്ത് അവിടെ എത്താൻ പറ്റില്ല. ഇന്ന് ഒരുങ്ങി കേറ്റി പോകുന്നതിൽ പ്രേത്യേകിച് രണ്ടു ഉദ്ദേശം ആണ് ഉള്ളത്. ഒന്ന് ലിജോ സാറിന്റെ അണ്ണാക്കിൽ കേറി ഇരുന്നിട്ട് അഭിമാനത്തോടെ പറയണം ഞാൻ ഇപ്പൊ നല്ല ഒരു നിലയിലായി ചെറ്റ കിളവ ന്നു. പുള്ളി എനിക്ക് പണ്ടേ പാരയായിരിന്നു. ഒരു പ്രാവിശ്യം അറിയാതെ ഞാൻ സാറിന്റെ ഫോണിലേക്ക് മിയ ഖലീഫ പതിനായിരം തവണ ദൈവത്തെ വിളിച്ചു കരയുന്ന ഒരു വീഡിയോ അയച്ചു. അവളെ പറഞ്ഞിട്ടും കാര്യമില്ല അമ്മാതിരി പെർഫോമൻസ് ആയിരുന്നു ചെക്കൻ. പുള്ളി അത് കഷ്ടകാലത്തിനു വീട്ടില് എല്ലാരും ഉള്ളപ്പോ ഫുൾ സൗണ്ടിൽ പ്ലേ ചെയ്യുകയും ചെയ്തു.ദൈവ സ്തുതി കേട്ട എല്ലാരും മാഷിനെ അർത്ഥം വച്ചു നോക്കിയതിന്റെ കലിപ്പ് അടുത്ത രണ്ടു വർഷം ആ ചെറ്റ എന്റെ മേൽ തീർത്തു. ആഹ്, ചെന്നിട്ടു പുള്ളിയെ ഒന്ന് കാണണം. രണ്ടാമത്തെ കാര്യം ഇച്ചിരി കൂടെ പേർസണൽ ആണ്. യാ പ്രേമം തന്നെ.പ്രേമം എന്ന് ഒന്നും പറയാൻ പറ്റൂല്ല one സൈഡ് love.എന്റെ ജീവിതത്തിൽ ഞാൻ ഏറെ മോഹിച്ച ഒരു കിട്ടാ കനി. പക്ഷെ ഇന്ന് എനിക്ക് ഒരു ജോലി ഉണ്ട് അത്യാവശ്യം വരുമാനമുണ്ട് പിന്നെ ഉള്ളു തുറന്നു സ്നേഹിക്കാൻ എന്നും അവൾക്ക് മാറ്റിവച്ച ഹൃദയവുമുണ്ട്. ഇന്ന് എനിക്ക് ചിലപ്പോ ആ കിട്ടാകനി കിട്ടിയേക്കും. എന്റെ ആഗ്രഹം മാത്രവാണ് ട്ടോ ഉറപ്പൊന്നും ഇല്ല. ഞാൻ 9 വർഷം ആരും
അറിയാതെ നെഞ്ചിൽ കൊണ്ടുനടക്കുന്ന കിട്ടാകനി.. എന്റെ ആന്മരിയ. എല്ലാം ആലോചിച്ചു ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും കഴിക്കാതെ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്ക് ഇറങ്ങി.സ്കൂൾ ഒന്നും ഇന്ന് ഇല്ലാത്തതുകൊണ്ട് ഭാഗ്യത്തിന് റോഡിൽ വലിയ തിരക്കൊന്നും ഇല്ല.എന്റെ bmw x6 അതിന്റെ നോർമൽ കാപ്പബിലിറ്റിയുടെ എത്രയോ തായേ പൊയ്കിണ്ടിരിക്കാണ്. വേറെ ഒന്നും കൊണ്ടല്ല ഇത്രേം വില ഉള്ള വണ്ടി ഒന്ന് സ്ക്രാച് ആയ മതി. ഇത് മേടിക്കാൻ ഉള്ള അത്ര വലിയ സാമ്പത്തിക സ്ഥിതി ഉള്ള ആളൊന്നുവല്ല ഞാൻ എന്നാലും ചെറുപ്പം മുതലേ ഉള്ള എന്റെ ആഗ്രഹമാണ് ഒരു luxury കാർ. അത് എല്ലാ ആമ്പിള്ളേര്ക്കും ഉള്ളതാണല്ലോ.പിന്നെ ഒരു ഇൻവെസ്റ്റ്മെന്റ് പീക്ക് ചെയ്തപ്പോ ഒന്നും നോക്കിയില്ല. ഇപ്പൊ ഖേദിക്കുന്നുണ്ട് ട്ടോ. മൈലേജ് തീരെ ഇല്ല കിട്ടുന്ന പൈസ ഒക്കെ ആ വഴിക്ക് പോകുന്നു.ആ പോട്ടെ ഇന്ന് ഇതിൽ അവിടെ ചെന്ന് ഇറങ്ങാലോ. ഇങ്ങനെ ഓരോന്ന് ആലോചിച് പോയ്കൊണ്ടിരുന്നപ്പോ എനിക്ക് എന്റെ കഴിഞ്ഞ കാലം ഓർമ വന്നു. ഞാൻ ഓർക്കാൻ അത്ര ഇഷ്ടപെടാത്ത എന്റെ ജീവിതത്തിലെ ഏടുകളാണ് എന്നാലും ഇന്ന് തിരിച്ചു കോഴിക്കോട് പോകുമ്പോ ഓർക്കാതിരിക്കാൻ വയ്യ…
എന്നെ കുറിച് പറയുവാണെങ്കിൽ പേര് സഹൽ. യസ് മുസ്ലിം ആണ്. ഞാൻ ജനിച്ചത് ഒരു പാവപെട്ട വീട്ടിലാണ്. പാവപെട്ട വീട് എന്ന് പറഞ്ഞ എന്റെ ഉമ്മാനെ കെട്ടിച്ചു മുന്ന് കുട്ടികൾ ആയപ്പോ എന്റെ ഉപ്പ ഇട്ടിട്ടു പോയി. പിന്നെ ഞങ്ങൾക്ക് നില്കാൻ വീട് പോലും ഇല്ലായിരുന്നു. തറവാട്ടിൽ ആണ് ഞങ്ങൾ നിന്നിരുന്നത് പക്ഷെ എന്റെ ഉമ്മാക് കുറെ സഹോദരികളും സഹോദരന്മാരും(എല്ലാരേം വഴിയേ പരിചയപെടുത്താം )ഉള്ളത് കൊണ്ട് അവിടെ നിക്കാൻ പ്രയാസം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഒരു ഓല മേഞ്ഞ വീട്ടിലേക്ക് മാറി. സധാ തന്റെടിക്കാരിയായ എന്റെ ഉമ്മ ഞങ്ങളെ നല്ല രീതിയിൽ തന്നെ വളർത്തി. എന്റെ ഉമ്മാക് ശ്വാസം മുട്ടലുള്ള കാര്യം ഞാൻ പറയാൻ മറന്നു. കൂലി പണി എടുത്താണ് ഉമ്മ
ഞങ്ങളെ നോക്കി ഇരുന്നത്. ഇപ്പൊ ഞങ്ങളുടെ ജീവിതത്തിന്റെ അവസ്ഥ മനസിലായില്ലേ. ഞങ്ങളെ കഷ്ടപ്പെട്ട് നോക്കിയ ഉമ്മാനോട് എനിക്ക് എന്നും വല്ലാത്ത ഇഷ്ടം ഉണ്ടായിരുന്നു. കുറച്ചു കാര്യങ്ങളിൽ ദേഷ്യവും ഉണ്ടായിരുന്നു, ഒന്ന്, എന്നെ പുറത്ത് കളിക്കാൻ ഒന്നും വിടില്ല വീട്ടിലുള്ള താത്തമാരോടൊപ്പമോ അല്ലെങ്കിൽ തറവാട്ടിലെ കുടുംബക്കാരോടൊപ്പമോ കള്ളിക്കാനേ വീടു അവരു ഫുൾ പെണ്ണുങ്ങൾ അപ്പോ സ്വഭാവികയും എനിക്ക് ബോയ്സ് കളിക്കുന്ന കളികൾ ഒന്നും അത്ര വശം ഇല്ല.രണ്ട്,വീട്ടിൽ ഉമ്മാക്കുള്ള കടങ്ങളും വിഷമങ്ങളും എന്നോട് പറഞ്ഞു എന്നെ വിഷമിപ്പിക്കുകയും ഞാൻ ആണായതു കൊണ്ട് ചെറുപ്പം മുതലേ ഞാൻ വലുതായിട്ട് വേണം കുടുംബം നോക്കാൻ എന്ന് പറഞ്ഞു ഇമോഷൽനലി ബ്ലാക്‌മെയ്ൽ ചെയ്യുകയും ചെയ്യുമായിരുന്നു . ഉമ്മാനെ പറഞ്ഞിട്ടും കാര്യം ഇല്ല ഞാൻ അല്ലെ ഒള്ളു,പിന്നെ എന്റെ ഉപ്പ കുടുംബം നോക്കാത്ത ആൾ ആയതോണ്ട് എന്റെ ഉമ്മ എപ്പോഴും എന്നെ ഉപ്പാനെ വച്ച് ഉപമിക്കാറുണ്ട്.ഞാൻ എന്ത് ചെയ്താലും മതിയാവില്ല. എന്തെങ്കിലും തെറ്റ് ചെയ്താൽ അത് മാത്രം കാണും എന്നിട്ട് ഞാൻ എന്റെ ഉപ്പാന്റെ പോലെ ആണ് ഒന്നിനും കൊള്ളാത്തവൻ ആണ് എന്ന് പറയും. പിന്നെ രണ്ടു താത്തമാർ ആണ് ഉള്ളെ. ഒന്നു എന്റെ 2 വയസിനു മൂത്ത നിഷാന (ഷാനു )മറ്റൊന്ന് എന്റെ 5 വയസിനു മൂത്ത സിമ്രാൻ(മാളു ). ഇവർക്കും എന്നെ വലിയ ഇഷ്ടം ഒക്കെ ആണെങ്കിലും എന്നെ പോലെ ഒന്നിനും കൊള്ളാത്ത ഒരുത്തനെ അങ്ങനെ സ്നേഹം പ്രകടിപ്പിച്ചു കാണിക്കാറില്ല.ഫുൾ ഡെസ്പ് ആണ്.അങ്ങനെ ഞങ്ങളുടെ ഉമ്മ പണിയെടുത്തു ഞങ്ങളെ വളർത്തി. ചെറുപ്പം മുതലേ ഒന്നിനും കൊള്ളാത്തവൻ എന്ന് ഒരു തെറ്റും ചെയ്യാതെ കേൾക്കേണ്ടി വന്ന എനിക്ക് ഉമ്മാന്റെ കയിൽ നിന്ന് പ്രശംസ കിട്ടിയിരുന്നത് സ്കൂളിലെ എക്സാം പേപ്പർ കാണിച്ചു കൊടുക്കുമ്പോൾ ആണ്. അത് കൊണ്ട് ഞാൻ എന്റെ വാല്യൂ കാണിക്കാൻ നന്നായി പഠിക്കുമായിരുന്നു. പഠിക്കും എന്ന് പറഞ്ഞ പരീക്ഷയുടെ തലേ ദിവസം. പക്ഷെ ചെറുപ്പം മുതലേ സ്കൂളിൽ എല്ലാ പരീക്ഷയിലും മുന്നിൽ എത്താൻ എനിക്ക് അത് മാത്രം മതിയായിരൊന്നുള്ളു . അപ്പോ പറഞ്ഞു വന്നത് ഞാൻ ഒരു പഠിപ്പി ആയിരുന്നു കൂടാതെ ബോയ്സ് കളിക്കുന്ന കളികൾ അധികം അറിയാത്തതു കൊണ്ട് എന്റെ ഗാങ് മെയിൻലി girls ആയിരുന്നു. എന്നെ കാണാൻ ചെറുപ്പം മുതലേ അത്യാവശ്യം ഭംഗി ഉണ്ടായിരുന്നു. എന്റെ ഉമ്മ എന്നെ വാല്യൂ ചെയ്തിരുന്ന മറ്റൊരു ഫീൽഡ് ആയിരുന്നു അത്. സൊ ഞാൻ കാണാൻ കൊള്ളായിരുന്നു അത് കൊണ്ട് തന്നെ കൂട്ടുകാരതികളെ കിട്ടാൻ ഒരു പണിയും ഇല്ലായിരുന്നു. പിന്നെ ക്ലാസ്സിലെ ആസ്ഥാന പഠിപ്പിയും പരീക്ഷക്ക് എല്ലാരേം അകമൊഴിഞ്ഞു
സഹായിക്കുന്നവൻ ആയതിനാലും എന്നെ ബോയ്സിനും കാര്യം ഒക്കെ ആയിരുന്നു. ഇത് ചെറുപ്പത്തിലേ കാര്യമാട്ടോ ഞാൻ എന്റെ പെണ്ണിനെ കാണുമ്പോ ഞാൻ വെറും ആവറേജ് സ്റ്റുഡന്റ് ആണ്.കാരണം എനിക്ക് മടുത്തു. ഇനിയാണ് സ്റ്റോറി തുടങ്ങുന്നത് എനിക്ക് അപ്പൊ 16 വയസ് ഞാൻ 10-ആം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ പഠനത്തിൽ പിന്നോട്ടയത്തിന്റെ കാരണം വേറെ ആരും അല്ല എന്റെ ഉമ്മ തന്നെ ആണ്. എന്റെ രണ്ടു താത്തമാരെയും ഉമ്മ കെട്ടിച്ചു. അതിന്റെ കടം കുടി ആയപ്പോ എന്റെ ഉമ്മ എന്നെ കൂടുതൽ ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്യാൻ തുടങ്ങി. എല്ലാരും പറയും ആണായി ജനിച്ച സുഖമാണ് എന്ന് ആണുങ്ങളുടെ പ്രശ്നങ്ങൾ ആരും അറിയാത്തത് ആണായി ജനിച്ചു സുഖം ആയിട്ടല്ല ആണുങ്ങൾ അവരുടെ അസുഖങ്ങൾ ആരോടും പറയില്ല അതാ.ഞാൻ 5-ആം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടേ എന്റെ വില തെളിയിക്കാനും ഞാൻ എന്റെ ഉപ്പാന്റെ പോലെ അല്ല എന്ന് കാണിക്കാൻ വേണ്ടിയും അല്ലറ ചില്ലറ പണി ഒക്കെ എടുക്കാൻ പോയിതുടങ്ങിയിരുന്നു. 8-ആം ക്ലാസ്സിൽ എത്തിയപ്പോ അത് സ്ഥിരം ആയി. എല്ലാ വൈകുന്നേരവും ശനി ഞായർ ദിവസങ്ങളിലും ഞാൻ പണിക്കു പോകും അല്ലാത്ത സമയം സ്കൂളിൽ പോകും.എന്നാലും ഇതൊന്നും അല്ല ട്ടോ ഞാൻ പഠനത്തിൽ മോശമാകാൻ കാരണം.അത് ഞാൻ നേരത്തെ പറഞ്ഞ പോലെ മടുത്തിട്ട് തന്നെ ആണ്. ഞാൻ പണിക്ക് പോകാൻ തുടങ്ങിയ അന്ന് തൊട്ട് അത് വരെ എനിക്ക് കിട്ടിയ പൈസയിൽ ഒറ്റ രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല. ഞാൻ പണിക് പോയിരുന്നത് ഉമ്മാന്റെ ഫ്രണ്ട്സിന്റെ കടയിലും തോട്ടത്തിലും ഒക്കെ കൂടി ആണ്.എനിക്ക് എത്ര കൂലി കിട്ടുന്നുണ്ട് എന്നെല്ലാം ഉമ്മാക്ക് നേരത്തെ അറിയാം അതുകൊണ്ട് തന്നെ രാത്രി കുഴങ്ങി പണി കഴിഞ്ഞു വരുമ്പോ വണ്ടിക്കൂലി ഒഴിച്ചു ബാക്കി മൊത്തം ഉമ്മാക് കൊടുക്കണം. ഇല്ലെങ്കി മുഖം ഒരു കൊട്ടയുണ്ടാവും. പിന്നെ കരച്ചിലായി കടത്തിന്റെ ഒക്കെ കണക്കായി അപ്പൊ ഞാൻ അതിന് നിക്കാറില്ല കിട്ടുന്നതൊക്കെ കൊണ്ട് കൊടുക്കും. എനിക്ക് ഒരു ഷർട്ട്‌ പോലും വാങ്ങാൻ ഞാൻ കള്ളകണക്കു ഉണ്ടാക്കി ഒരുക്കുട്ടി വാങ്ങി വീട്ടിൽ എന്റെ മേമ വാങ്ങിത്തന്നതാ എന്നാ പറയാറ്. ഇങ്ങനെ കുറെ പോയി 10 ഇൽ ഒക്കെ എത്തിയപ്പോ എനിക്ക്
മടുത്തു. എല്ലാരേം എത്ര ഞാൻ കൺവീൻസ് ചെയ്യാൻ ശ്രേമിച്ചാലും ആർക്കും എന്നെ ഒരു വെലേം ഇല്ല. അതുകൊണ്ട് തന്നെ ഞാൻ കൺവീൻസ് ചെയ്യൽ നിർത്തി. എന്നാലും പണിക്ക് പോയി cash കൊടുന്നു കൊടുക്കും ട്ടോ പഠനത്തിൽ മാത്രം പിന്നോട്ട് പോയി, പിന്നെ ആരോടും മിണ്ടാതെയും ആയി. ഈ സമയം കൊണ്ട് എനിക്ക് ആൾക്കാരോട് മിണ്ടാനോ പെരുമാറാനോ ഒന്നും അറിയാത്ത രീതിയിൽ ആയി. ചുരുക്കം പറഞ്ഞ ഞാൻ ഒരു പക്കാ introvert ആയി. ഇനിയാണ് എന്റെ കഥയിലെ നായികയുടെ വരവ് ഇത്രയും പറഞ്ഞതും ഇനി കുറച്ചു പറയാനിരിക്കുന്നതും അവളിലേക്കാണ്. പേര് ആൻമരിയ യാ ക്രിസ്ത്യാനിയാണ്. എന്റെ കൂടെ 7 മുതൽ പഠിച്ചതാണ് എന്റെ പെണ്ണ്. അവളെ കണ്ട അന്ന് മുതൽ തന്നെ അവൾ എന്റെ മനസ്സിൽ കേറിയതാണ്. എന്റെ ആൻമരിയയെ കുറിച് പറയാണെങ്കിൽ അവൾ ഒരു മാലാഖ ആയിരുന്നു. കാണാൻ നല്ല ഭംഗി ആയിരുന്നു. നീണ്ട ചതുരം ഷേപ്പ് മുഖം ആയിരുന്നു അവൾക്ക് കാജൽ ആകർവാളിനെ പോലെ, ഉരുണ്ട കറുത്ത വലിയ കണ്ണും നീണ്ട മുക്കും ഇരു നിറത്തിലുള്ള ചുണ്ടും അതികം വെളുത്തതും അല്ല എന്നാൽ അതികം ഇരുനിറവും അല്ല ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു സ്കിൻ കോംപ്ലക്സ്ഷനും ആയിരുന്നു അവൾക്കു. നേരത്തെ പറഞ്ഞ പോലെ കാജൽ ആകർവാള്ളിന്റ ഒരു കട്ട്‌ ഉണ്ട് കള്ളിക്ക്. ഇത് മാത്രമല്ല ട്ടോ അവളെ എന്റെ മനസ്സിൽ കേറ്റി ഇരുത്തിയത്. അതിൽ പ്രധാന പങ്കു വഹിച്ചത് അവളുടെ ക്യാറക്ടർ ആയിരുന്നു. ഒരു തരം റബ്ബർ പാല് കുടിച്ച പോലെ ആയിരുന്നു അവൾ നടന്നിരുന്നേ.ചാടി ചാടി ഒച്ചയും ബഹളവും വച്ച് അലമ്പുണ്ടാക്കി ഒരു പോക്കിരി. എന്റെ അത്ര ഹൈറ്റ് ഒന്നും ഇല്ല പിന്നെ എന്റെ അതെ ക്ലാസിൽ ആണേലും എന്റെ ഒരു വയസിനു ഇളയതാണ്.ഞാൻ പഠനത്തിൽ പിന്നിലായാലും സ്കൂളിലെ ഒട്ടു മിക്ക കുട്ടികൾക്കും എന്നെ അറിയായിരുന്നു. നല്ല കമ്പിനിയും ആയിരുന്നു. കാരണം ഞാൻ പണിക് പോകുന്ന ഫാൻസി ഷോപ്പിലും തുണികടയിലും മറ്റും ഇവരൊക്കെ വരാറുണ്ട്. ടീച്ചർമാർക്കും എന്നെ വല്യ ഇഷ്ടായിരുന്നു ട്ടോ എന്റെ കഷ്ടപ്പാടെല്ലാം അറിയുന്നവർ അവർ മാത്രായിരുന്നു. ബാക്കി ഉള്ളോരേ ഒന്നും ഞാൻ എന്റെ കഷ്ടപ്പാട് ഇത് വരെ അറിയിച്ചിട്ടില്ല സത്യം പറയാലോ എനിക്ക് അത് വളരെ നാണക്കേട് ആയിരുന്നു. എല്ലാരും വിചാരിച്ചേ
ഞാൻ പണിക്കു പോണേ എനിക്ക് വേണ്ടി ലാവിഷ് ആയി ചിലവാക്കാൻ ആണെന്നാ.സത്യം എനിക്കല്ലേ അറിയൂ പട്ടിയെ പോലെ പണി എടുക്കുന്നത് മൊത്തം വെറുതെ ആണെന്ന്.എനിക്ക് ഒറ്റക്ക് ഇരിക്കുന്നതാ ഇഷ്ടം എന്നും എന്നെ വല്ലാണ്ട് ഇരിറ്റെറ്റ് ചെയ്ത ഞാൻ വയലന്റ് ആകും എന്നും ബോയ്സിന് എല്ലാം അറിയായിരുന്നു സൊ അവർ എന്നെ വെറുതെ വിടും.പെണ്ണുങ്ങളുടെ കാര്യം അങ്ങനെ അല്ല ഞാൻ ആരോടും സംസാരിക്കാത്തതും സധാ calm ആയി ഇരിക്കുന്നതും ക്യൂട്ട് ആണെന്നും പറഞ്ഞു എന്നോട് വന്നു സംസാരികുകയും അവരുടെ എല്ലാ പരുപാടിക്കും കുട്ടുക എല്ലാം ചെയ്യുമായിരുന്നു.എനിക്ക് താല്പര്യം ഒന്നും ഇല്ലേലും ആരായാലും എന്തിനെങ്കിലും വിളിച്ചാൽ ഞാൻ ചെല്ലുമായിരുന്നു. ബോയ്സിന് എന്റെ സ്വാഭവം മൊത്തം അറിയാം അതുകൊണ്ട് എന്നെ ബുദ്ധിമുട്ടിക്കാറില്ല. girslinte കാര്യം ഞാൻ പറഞ്ഞല്ലോ. അങ്ങനെ എന്നെ അറിയുന്നോരെ കുട്ടത്തിൽ തന്നെ ആയിരുന്നു ആൻമരിയയും. പിന്നെ അവളുടെ പൊട്ടിത്തെറിച്ചുള്ള സ്വഭാവം കൊണ്ടും എന്റെ ക്ലാസ്സിൽ തൊട്ടു ബാക്കിൽ ഇരിക്കുന്നത് കൊണ്ടും എന്റെ വലിയ കമ്പനി ആയിരുന്നു അവൾ. ഞാൻ എന്റെ സ്നേഹം ആരും അറിയാതെ ഇരിക്കാൻ പ്രെത്യകം ശ്രദ്ധിച്ചിരുന്നു. എനിക്ക് ക്ലോസ് ഫ്രണ്ട്‌സ് ആയി ആരും ഇല്ലാത്തോണ്ട് എനിക്ക് മാത്രേ ഇത് അറിയത്തൊള്ളായിരുന്നു.അവളെ ഒരിക്കലും എനിക്ക് കിട്ടില്ല എന്ന് എനിക്ക് അറിയായിരുന്നു. കാരണം മറ്റൊന്നുമല്ല എന്റെ ദാരിദ്ര്യവും ക്യാറക്ടറും തന്നെ.മിക്ക ആളുകൾക്കും അവരുടെ ജീവിതത്തിൽ ഇത് പോലെ ഒരാൾ ഉണ്ടാകും.എനിക്കും സ്കൂളിൽ വച്ച് പ്രൊപോസൽ ഒക്കെ വന്നിട്ടുണ്ട് അതിനൊന്നും യെസ് പറയാതിരുന്നതും ഈ ഒരു കാരണം കൊണ്ട് തെന്നെ. എന്റെ ലൈഫ് വേറെ ആരും അറിയരുത് എന്ന ലക്ഷ്യം. അപ്പൊ ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ പെണ്ണിനെ ഞാൻ എന്റെ ജീവിതം കാണിച്ചു കൊടുക്കുമോ?….. ഇല്ല!. ഇനി എന്നെ പറ്റി പറയാം എന്റെ പേര് പറഞ്ഞല്ലോ സഹൽ. അത്ര ഗ്ലാമർ പേര് ഒന്നും അല്ല പക്ഷെ എല്ലാര്ക്കും വിളി ക്കാൻ സുഖമുള്ള പേരാണ്. ഞാൻ വെളുതിട്ടാണ് ആര് ചെയ്ത ഭാഗ്യം കൊണ്ടാണോ എന്തോ എനിക്ക് പൂച്ച കണ്ണും ഇണ്ട്.അധികം ഒന്നും ഇല്ല ഒരു ലൈറ്റ് ബ്രൗൺ നല്ല വെളിച്ചത്തിൽ നിക്കുവാണേൽ almost റെഡ് ആയിട്ട് തോന്നും. ചെറുപ്പം മുതലേ പണിക്കു പോകുന്നോണ്ട് അത്യാവുശ്യം ബോഡി ഉണ്ട് അതോണ്ട് ബോയ്സ് ആരും തല്ലു പിടിക്കാനൊന്നും വരാറില്ല. ഞാൻ
അങ്ങോട്ട് പോകാറും ഇല്ല. എന്നെ ഇട്ടു തട്ടുന്നവരെ തിരിച്ചു കൊട്ടാൻ ഞാൻ പണ്ടേ പഠിച്ചതായിരുന്നു. അത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി നടക്കുമ്പോൾ അവരായിട്ട് എന്റെ മെക്കിട്ട് കേറാറില്ല എന്ന് സാരം.അന്ന് തന്നെ എനിക്ക് നല്ല ഹൈറ്റ് ഉണ്ട്. assembly ലൈനിൽ അവസാനത്തെ മൂന്നാമത്തേതോ രണ്ടാമത്തേതോ ആയിരിക്കും ഞാൻ എപ്പഴും. അതുകൊണ്ട് തന്നെ എന്റെ ആഗ്രഹം പോലെ ആരും കാണാതെ പതുങ്ങി ജീവികൽ നടക്കുന്ന കാര്യം അല്ലായിരുന്നു. എവിടെ ഒക്കെ ഞാൻ പോയിട്ടുണ്ടോ അവിടെ ഞാൻ സെന്റർ ഓഫ് അറ്റെൻഷൻ ആകാറുണ്ട് കാരണം പറഞ്ഞല്ലോ എന്റെ ഹൈറ്റും,ജോലി ചെയ്യുന്നൊണ്ട് എല്ലാർക്കും എന്നെ അറിയാം എന്ന കാരണവും.എനിക്ക് വീട്ടിൽ പോകുന്നത് തന്നെ കലി ആയിരുന്നു അന്ന്.ഇപ്പൊ മനസിലായല്ലോ എന്താണ് എനിക്ക് എന്റെ കുട്ടിക്കാലം ഓർക്കാൻ ഇഷ്ടമില്ലതെതെന്നും ഞാൻ എന്ത് കൊണ്ടാ എന്റെ പെണ്ണിനോട് എന്റെ ഇഷ്ടം പറയാഞ്ഞതന്നെന്നും. എനിക്ക് 18 വയസ് ഉള്ളപ്പോ അഥവാ +2 കഴിഞ്ഞു നിന്നപ്പോളാണ് ഉമ്മാക് ശ്വാസം മുട്ട് അധികമായി മരണപെട്ടത്.ഉമ്മാക്ക് ഉണ്ടായിരുന്ന 6 ലക്ഷത്തോളം കടം എന്റെ തലയിൽ ആയി.കടം വീട്ടാനായി ഞാൻ പാർട്ട്‌ ടൈം പണിയെടുത്ത് ca യും cma യും കമ്പയിൻ ചെയ്തു പഠിച്ചു രണ്ടിലും പാസ്സ് ആയി വർക്ക്‌ തുടങ്ങി ഇന്ന് ഇവിടെ എത്തി നിക്കുന്നു.ഇത്രയും കാലം കടം വീട്ടാനും കുറച്ചു സമ്പാദ്യം ഉണ്ടാക്കാനുമായിരുന്നു എന്റെ ശ്രദ്ധ. രണ്ടും ഞാൻ ചെയ്യുകയും ചെയ്തു. ഇത്രയായിട്ടും എന്റെ സ്വാഭവം മാത്രം മാറിയില്ല. മാറിയില്ല എന്ന് മാത്രമല്ല മോശമാകുകയും ചെയ്തു. ഒരു ജോലി കിട്ടിയപോയേക്കും ഞാൻ ഒരു പക്കാ ലോണർ ആയി മാറിയിരുന്നു. ആരോടും മിണ്ടുകയോ ചിരിക്കുകയോ ഒന്നും ഇല്ലായിരുന്നു. ഞാൻ എന്റെ വർക്ക്‌ ചെയ്യും അതിൽ മാത്രം കോണ്സെന്ട്രേറ്റ് ചെയ്യും.അത് കൊണ്ട് തന്നെ പെട്ടെന്ന് പ്രൊമോഷൻ ഒക്കെ കിട്ടി മുകളിൽ എത്തി. ഇപ്പോഴും വല്യ വ്യത്യാസം ഒന്നും ഇല്ലാട്ടോ എന്നാലും കുറേ ഒക്കെ ആൾക്കാരുമായി സംസാരിക്കാനും ഇടപഴകാനായും ശ്രമിക്കാറുണ്ട്.അങ്ങനെ
ഓരോന്ന് ആലോചിച്ചു ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഞാൻ ജീവിതത്തിൽ അനുഭവിച്ച പല കാര്യങ്ങളും മനസ്സിൽ അങ്ങനെ ഓടികൊണ്ടിരുന്നു. അങ്ങനെ ഒരു 3 മണിക്കൂറത്തെ യാത്ര കഴിഞ്ഞു ഒരു വളവു തിരിഞ്ഞപ്പോൾ എന്റെ പഴയ സ്കൂളിന്റെ ഗേറ്റ് ഞാൻ കണ്ടു. എന്റെ മനസ്സിൽ സന്തോഷം അലതല്ലും എന്നും എല്ലാരേം കാണാൻ കൊതി ആകും എന്നൊക്കെ വിചാരിച്ച എനിക്ക് ഒരു കോപ്പും ഉണ്ടായില്ല. അല്ലെങ്കിലും സ്കൂൾ ലൈഫ് ഒക്കെ ആഘോഷിച്ചവർക്കല്ലേ അത് മിസ്സ്‌ എല്ലാം ചെയ്‌യുള്ളു. എന്തായാലും ഗേറ്റ് കടന്നു മുന്നോട്ട് പോയപ്പോ ചെറിതായിട്ടൊന്നു ഞെട്ടി. കാരണം മുഴുവൻ മാറിപ്പോയിട്ടുണ്ട്. ഓടിട്ട ക്ലാസ്സ്‌ റൂംസ് വരി വരിയായി പല സ്ഥലത്ത് നിന്നിരുന്ന സ്കൂൾ ഇപ്പൊ നാലഞ്ചു നിലകളുള്ള ഒറ്റ കെട്ടിടത്തിൽ ഒതുക്കിയിരിക്കുന്നു. വല്ലാത്ത പരിഷ്കരണം ആയിപോയി. ഇപ്പൊ ചെറിയ മിസ്സിംഗ്‌ ഒക്കെ ഫീൽ ചെയ്യുന്നുണ്ട് ട്ടോ ,ഓടിട്ട ക്ലാസ്സ്‌ റൂം, ലാസ്റ്റ് പീരിയഡ്, തണുപ്പ്, ഒച്ച, ബഹളം, ചെറിയ ഇരുട്ട്, ചറ പറ..ന്നു ഓടിന്റെ മേലെ പെയ്യുന്ന മഴയും കുട നനക്കാൻ മടിച്ചു സ്വൊന്തം നനഞു പോകുന്ന പോക്കും ആഹാ അന്തസ്സ്. ഞാൻ കാർ പാർക്ക്‌ ചെയ്തു പുറത്തു ഇറങ്ങി അപ്പോ തന്നെ ബാക്കിന്ന് ഒച്ചയും ആർപ്പുവിളിയും ഒക്കെ കേൾക്കാം. തിരിഞ്ഞു നോക്കിയപ്പോ മിക്ക പേരും എത്തിയിട്ടുണ്ട്. എല്ലാരും ഒച്ചയൊക്കെ കൂട്ടി എന്നെ സ്വീകരിച്ചതല്ലേ ഒന്നും ചെയ്തില്ലേ മോശമാകുല്ലേ? അതോണ്ട് ഞാൻ കൈ ഉയർത്തി കാണിച്ച പറ്റാവുന്ന അത്ര ചിരിച്ചോണ്ട് അവരുടെ അടുത്തേക്ക് നടന്നു.
“ഔഫ് ഏതാ ഓന്റെ ചിരി എവിടേയാണ് ചെങ്ങായി നീയൊക്കെ ചത്തു ന്ന വിചാരിച്ചേ ” ഷിജിത് ആണ്.എന്റെ ഒരു ഫ്രണ്ട് ആയിരുന്നു.മാറ്റാരെക്കാളും ഞാൻ അടുത്ത് ഇടപഴകിയിരുന്നത് അവനോടായിരുന്നു
ഞാൻ :”ഇവിടെ ഇണ്ട് ഭായ് അനക്കറിയൂലെ എന്നെ ”
“മ്മ് ഇയ്യ് ഇപ്പളും അങ്ങനെ തന്നെ മോയന്ത് അടിച്ചു നടക്കാണോ “ഇത് വന്നത് അനീഷയുടെ അടുത്തുന്നന്നായിരുന്നു. അവളെ കണ്ട് എന്റെ കണ്ണ് തള്ളി പോയി.
” എന്റെ മോളെ ഇത് നീ തന്നെ ആണോ. അങ്ങ് ഗ്ലാമർ ഒക്കെ കൂടിയല്ലോ ”
“ഓഹ് അപ്പൊ കൊറച്ചൊക്കെ ഭേദം ഉണ്ടല്ലേ ഈയുള്ളോരേ ഭംഗി ഒക്കെ നോക്കുന്നു”
” ഒന്ന് പോടീ നീ ഇപ്പൊ എന്ത് ചെയ്യാ ”
“ഞാൻ ഡോക്ടർ ആയി ഡാ ”
“എന്റെ പടച്ചോനെ രാവിലെ തന്നെ എന്തിനാ പെണ്ണെ ഇങ്ങനെ തള്ളണേ ”
“പോടാ പറ്റുവെങ്കി വിശ്വാസിക്ക് ഞാൻ ഇപ്പൊ ഐ സ്പെഷ്യലിസ്റ് ആണ് ”
“ആട അവൾ ഡോക്ടർ ആയി, എങ്ങനെയാണോ എന്തോ ” ഷിജിത് ആണ് പറഞ്ഞത്
“നീ വർക്ക്‌ ചെയ്യുന്ന സ്ഥലം എനിക്ക് അപ്പൊ അപ്പൊ പറഞ്ഞു തരണം ട്ടോ ടി ”
ഞാൻ പറഞ്ഞു
അവൾ ഒരു ചിരിയോടെ ചോതിച്ചു ” എന്തിനാടാ നിനക്ക് കണ്ണ് വല്ലോം പരിശോധിക്കാൻ ഉണ്ടോ ”
“ഒന്ന് പോടീ പുല്ലേ അവളുടെ ഒരു പൂതിയെ. ആ ഹോസ്പിറ്റലിന്റെ ഏയ്‌ അയലത്തു വരണ്ടിരിക്കാനാ” പറഞ്ഞു തീർന്നില്ല അവളുടെ കൈ എന്നെ തല്ലാനായി ഓങ്ങുന്നത് ഞാൻ കണ്ടു. പെട്ടെന്ന് ഒഴിഞ്ഞു മാറിയെങ്കിലും ഫലം ഒന്നും ഇണ്ടായില്ല “പടെ” എന്നൊരു സൗണ്ടും പുറത്ത് നല്ല വേദനയും മാത്രം അറിഞ്ഞു
“എന്തൊരു ധ്രാവിടാണ് അനീഷ അവൻ ഒന്ന് സംസാരിച്ചു വന്നതായിരുന്നു കൊളവാക്കല്ലേ”
“വാടാ ബാക്കി ഉള്ളോരേ പോയി നോക്ക ”
ഷിജിത് ആണ്. അല്ലേലും പണ്ട് മുതലേ അവൻ അങ്ങനെ ആണ്. എനിക്ക് എന്തെങ്കിലും പറ്റിയ അപ്പോ വരും. ഞാൻ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു ട്ടോ. ഞങ്ങൾ എല്ലാരേം പോയി കണ്ടു കൂടുതൽ പേരും ജോലി ഒന്നും ആകാതെ നിക്കാണ്. അത് എന്നെ കുറച്ചു വിഷമിപ്പിച്ചു കാരണം ജോലി ഒന്നും ഇല്ലാതെ വീട്ടിൽ പട്ടി വില കിട്ടി ജീവിച്ചിട്ടുണ്ട് ഞാൻ.അവർക്കു അങ്ങനെ ഒന്നും ഉണ്ടാവരാതെ എന്നു പ്രാർത്ഥിച്ചു. പിന്നെ ഞാൻ കാണാൻ കാത്തിരുന്ന ഒരാളെ കണ്ടു ലിജോ മാഷ്. കാലമാടൻ ഇപ്പോഴും വെള്ളയും വെള്ളയും ഇട്ടു നടക്ക. ലിജോ സാറിനെ കണ്ടപ്പോ തന്നെ ഷിജിത് കിടന്നു ചിരിക്കാൻ തുടങ്ങി.
ഞാൻ അത് കാര്യമാക്കിയില്ല. ചെന്ന് എന്നെ പരിചയപ്പെടുത്തി ഞാൻ എവിടേം എത്തില്ല എന്ന് പറഞ്ഞ തന്തയോട് രണ്ടു വാക്ക് പറയാം എന്ന് വിചാരിച്ചു ചെന്ന് പേര് പറഞ്ഞതെ കിളവൻ ഒരു ചോദ്യം ” പുതിയത് വല്ലോം ഉണ്ടോടാ ഇപ്പൊ “ഞാൻ നിന്ന് ഉരുകി.ബാക്കിൽ ഷിജിത്തിന്റെയും ബാക്കിയുള്ളോർടേം ആർത്തുള്ള ചിരി കേൾക്ക.ഞാൻ ഒന്നും പറഞ്ഞില്ല. അയാളെ നോക്കി ഒരു അവിഞ്ഞ ചിരി പാസ്സ് ആക്കി പെട്ടെന്ന് തിരിഞ്ഞു നടന്നു . മാഷ് പുറകിന്ന് കുറെ വിളിച്ചെങ്കിലും ഞാൻ നിന്നില്ല. എന്തിനാ വെറുതെ നാണം കെടുന്നെ “പടച്ചോനെ ഒന്നും വിചാരിച്ച പോലെ നടക്കുന്നില്ലല്ലോ നിസ്കരിക്കാത്തതിന്റെ ദേഷ്യം വല്ലോം ആണോ ” മനസ്സിൽ പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ഷിജിത് ഉണ്ടായിരുന്നു ബാക്കിൽ “എന്റെ പൊന്നു മോനെ നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ സ്ഥിതി ”

Leave a Reply

Your email address will not be published. Required fields are marked *