ആന്മരിയ – 1

“പോടാ പോടാ വെറുതെ എരി തീയിൽ എണ്ണ ഒഴിക്കല്ലേ”
“ഞാൻ ഒഴിക്കും ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
” ഡാ ഇന്ന് എല്ലാരും വന്നില്ലേ ” ഞാൻ ചോദിച്ചു
“മിക്കപെരും ഉണ്ടല്ലോടാ എല്ലാരേം നിനക്ക് ഓർമ ഒക്കെ ഉണ്ടോ അതിന് ”
“അതല്ലടാ എന്തായാലും വന്നതല്ലേ എല്ലാരേം കാണാം എന്ന് വച്ചു ”
“ആഹ് ഡാ എല്ലാരും ഉണ്ട് കുറച്ചു പേരെ വരാതെ ഒള്ളു”
“ആരാ വരാതെ..?”
“നിനക്ക് ആരെയാ കാണണ്ടത് ഇത് കുറച്ചു നേരായല്ലോ ”
“ഏയ്‌ എനിക്ക് ആരേം കാണണ്ട ഞാൻ ചോദിച്ചെന്നെ ഒള്ളു ”
“മ്മ്” അവൻ അമർത്തി ഒന്ന് മൂളി. എന്നിട്ട് പറഞ്ഞു
” കുറച്ചു പേരെ നമ്പർ ഒന്നും കിട്ടിയില്ല. പിന്നെ കുറച്ചു പേര് തിരക്ക് കൊണ്ട് വന്നില്ല ”
“നമ്മടെ ക്ലാസ്സിലെ ആരാ വരാത്തെ ” അവൻ എന്നെ ഒന്ന് സംശയത്തോടെ നോക്കിട്ട് പറഞ്ഞു “ശ്യാംമും, കിരണും. ആന്മരിയയും വരാൻ ഉണ്ട്, ബാക്കി എല്ലാരും വന്നു “എന്റെ മുഖം വടുന്ന കണ്ട അവൻ ചോദിച്ചു
“സഹലെ എന്താ നിന്റെ ഉദ്ദേശം,വല്ല പഴയ പ്രേമം വല്ലോം ഉണ്ടോ? അല്ല ഇപ്പൊ ഇതാണല്ലോ ട്രെൻഡ് “
ഞാൻ ഒന്നും മിണ്ടിയില്ല. ഇവനോട് നുണ പറയേണ്ട കാര്യം ഇല്ല. പിന്നെ എന്റെ അവസ്ഥ ഇപ്പൊ അത്ര മോശം ഒന്നും അല്ലല്ലോ.
“പന്ന മോനെ എനിക്ക് പണ്ടേ അറിയാർന്നു നീ കുണ്ടനാണെന്നു”
“പാ മൈരേ കുണ്ടൻ നിന്റെ അച്ഛൻ ”
“അപ്പൊ നീ ഉദേശിച്ചേ ആന്മരിയയേ ആണോ “അവൻ എന്നെ ഒന്ന് ആക്കി ചോദിച്ചു.
അത് എനിക്ക് അത്ര സുഗിച്ചില്ല ഇത്രേം കാലം മനസ്സിൽ കൊണ്ട് നടന്നത് അറിഞ്ഞിട്ടും അവൻ മൈര് വിലയലിയോ തന്നത്.
“ആട കൊണാപ്പ എന്താ അതിന് കുഴപ്പം ”
അവൻ പെട്ടെന്ന് സീരിയസ് ആയി.
അവന്റ പെട്ടെന്നുള്ള ഭാവ മാറ്റം എന്നെ ഒന്ന് തളർത്തി
“ഡാ നീ സീരിയസ് ആണോ ”
“ആട അതിന് നീ എന്തിനാ ഇമ്മാതിരി പ്രഹസനം വിടുന്നെ ”
” ഒന്ന് പോടാ അവൾക്ക് നിന്നേം ഇഷ്ടാർന്നോ?”
“അല്ലടാ അവൾക്കു അറിഞ്ഞൂടാ, ഇന്ന് പറയാന്ന് വിചാരിച്ചതാ ”
“നീ എന്നെ കളിപ്പിക്കാൻ പറയല്ലേ സഹലെ നിനക്ക് അവളോട് ഇഷ്ടായിരുന്നെങ്കിൽ അന്നേ പറഞ്ഞൂടാർന്നോ”
എനിക്ക് എന്റെ കാരണങ്ങൾ ഒന്നും അവനോട് പറയാൻ തോന്നിയില്ല എന്തിനാ വെറുതെ സീൻ ഡെസ്പ് ആകുന്നെ പകരം ഞാൻ പറഞ്ഞു
” എനിക്ക് അന്ന് അത്രക്കങ്ങോട്ട് ധൈര്യം പോരായിരുന്നു.നിനക്ക് എന്താ ഞാൻ അവളെ നോക്കുന്നേൽ സീൻ..?”
“പോ മലരേ എനിക്കെന്തു സീൻ എനിക്കല്ല സീൻ അവളുടെ കെട്ടിയോനായിരിക്കും സീൻ ” ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി. എന്തായാലും സിനിമയിൽ കാണുന്നെ പോലെ ഞാൻ കുറെ കാലം കയിഞ്ഞ്
സ്നേഹം പറയാൻ വരുമ്പോ അവൾ സിംഗിൾ ആയി കാത്തിരിക്കയിരുക്കും എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. എന്നാലും ചെറിയ ഒരു ഹോപ്പ് എനിക്കുന്നുണ്ടായിരുന്നു. ഇനി ആരേലും ഉണ്ടങ്കിൽ തന്നെ എന്റെ മനസിലുള്ളതെല്ലാം പറഞ്ഞു വിഷമം എത്ര ഉണ്ടേലും ആരേം കാണിക്കാതെതിരിച്ചു പോവാൻ ആയിരുന്നു പ്ലാൻ. എന്റെ സ്നേഹം അവൾ അറിഞ്ഞു പോലും ഇല്ലെങ്കി പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. എന്നാലും ഇങ്ങനെ ഒന്നും ഉണ്ടാവരുതേ എന്ന് ഞാൻ പലതവണ പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥനയും പടച്ചോൻ കേട്ടില്ല. ഞാൻ അങ്ങനെ കുറെ കാര്യങ്ങൾ ഒന്നും ചോദിക്കാറില്ല എപ്പോയെങ്കിലും ഒക്കെ ഒന്ന്, അതെങ്കിലും നടത്തിത്തന്നുടെ പുള്ളിക്ക്.അവൻ പറഞ്ഞത് കേട്ടു എനിക്ക് അത്യാവശ്യം വിഷമം ആയെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല. എന്റെ ഇമോഷൻസിനെ ടൈറ്റ് ആയിട്ട് കണ്ട്രോൾ ചെയ്യാൻ ഞാൻ കുറെ മുമ്പേ പഠിച്ചതാ. ഞാൻ ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു”അവളുടെ കല്യാണം കഴിഞ്ഞോ ”
“കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലടാ. നിശ്ചയിച്ചു ഇട്ടിട്ടുള്ളു,ചെക്കന് അമേരിക്കയില ഇപ്പൊ. അവര് രണ്ടു പേരും കുറച്ചായി പ്രേമത്തിൽ ആയിരുന്നു ”
എന്നെ അവൻ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ കുറച്ചു കൂടെ ഈസി ആയിട്ട് നിന്നു.എന്റെ മുഖം വലിയ ചേഞ്ച്‌ ഒന്നും വരാതെ ഈസി ആയി നിക്കുന്ന കണ്ടപ്പോ അവനും ഇച്ചിരി ആശ്വാസമായി.
“എന്നാലും നിനക്ക് എങ്ങനെയാട അവളെ ഇഷ്ടായെ ”
“അതൊക്കെ ആയിപോയെടാ ഇനി പറഞ്ഞിട്ട് എന്തിനാ”
“നീ എന്നെ കളിപ്പിക്കാൻ വേണ്ടി പറയൊന്നുവല്ലല്ലോ സഹലെ..?”
“മൈരാ…..”
ഞാൻ ഒരു വർണിങ് പോലെ ഒന്ന് നീട്ടി വിളിച്ചപ്പോ അവൻ കൈ പൊക്കി സറണ്ടർ കാണിച്ചു. എന്നാലും അവനത്ര വിശ്വാസം ഒന്നും വന്നിട്ടില്ല.” ഇപ്പൊ നിനക്ക് അവളെ ഇഷ്ടാവാണെങ്കി തന്നെ ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, ബാ നമ്മക് വേറെ തരുണി മണികളെ നോക്ക. നിനക്ക് പെണ്ണിനെ കിട്ടാൻ വല്യ പാടൊന്നും ആവുല്ല””ഞാൻ ഉള്ളിലുള്ള സങ്കടം ഒക്കെ കടിച്ചു പിടിച്ചു അവന്റെ ഒപ്പം ചിരിച്ചു. ഞാൻ എത്ര സീരിയസ് ആണെന്ന് അവനു മനസിലായിട്ടില്ല.അവൻ വിചാരിച്ചേക്കുന്നെ ചെറിയൊരു ഇൻഫെക്റ്റുവേഷൻ ആണെന്നാണ്. ഇനി അത് അങ്ങനെ തന്നെ നിക്കട്ടെ. ഞാനായിട്ട് തിരുത്താൻ പോയില്ല. ഇന്ന് പ്രേത്യേകിച്ചു ഇറങ്ങി തിരിച്ച രണ്ടു കാര്യങ്ങളും എവിടെയും എത്താതെ മൂഞ്ചി.അന്ന് മൊത്തം അവിടെ ചിലവയിച്ഛ് എല്ലാരോടും യാത്ര പറഞ്ഞു നമ്പർ എല്ലാം മേടിച്ചു വണ്ടി എടുത്തു തിരിച്ചപ്പോയെക്കും വൈകുന്നേരം ആയിട്ടുണ്ട്. ഞാൻ അങ്ങനെ പെട്ടെന്ന് ക്ഷീണിക്കുന്ന ആളല്ല. എന്നാലും രാവിലെ മുതൽ മനസിലെ സങ്കടം ഒക്കെ അടക്കി പിടിച്ചു അഭിനയിച്ചു തകർത്തതിന്റെ ക്ഷീണം നന്നായിട്ടുണ്ട്. വീട് ഒന്ന് എത്തി ബെഡ് കണ്ടാൽ മതി എന്നായിരുന്നു ചിന്ത. ഒന്ന് കരഞ്ഞു സങ്കടം മൊത്തം തീർത്തു സമാധാനത്തോടെ കിടന്നുറങ്ങണം എന്നുണ്ട്. എന്നാ സ്വൊന്തം ഇഷ്ടം അവന്റെ പെണ്ണിനോട് തുറന്നു പറയാതെ അവൾ കൈവിട്ടു പോയതിനെ കുറിച് ഓർത്തു കരയാൻ ആകെ ലജ്ജ തോന്നിപോയി. പിന്നെ ഒന്നും നോക്കിയില്ല വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി. ചെന്ന് നിന്നത് ബീച്ചിന്റ സൈഡിൽ ആണ്. അല്ലേലും ഈ വക കാര്യങ്ങൾക്കൊക്കെ ബീച് ആണല്ലോബെസ്റ്റ് സ്പോട്.വണ്ടിയിൽ നിന്നു ഇറങ്ങി സൈഡിൽ ചാരി നിന്നു ഫോൺ എടുത്തു അതിൽ പുതുതായി സേവ് ചെയ്ത എല്ലാ നമ്പറും ടോപ്പിൽ വന്നു കിടക്കുന്നുണ്ട് കുടതെ സിസിലി ചേട്ടത്തിടെ നാലഞ്ചു മിസ്സ്കോൾസും വന്നു കിടക്കുന്നനുണ്ട്. ഞാൻ അതിൽ എനിക്ക് വേണ്ട നമ്പർ തിരഞ്ഞു എടുത്തു. ഷിജിത്തിന്റെ കയ്യിന്ന് വാങ്ങിയതാ വേറെ ആരും അല്ല ആന്മരിയയുടെ നമ്പർ തന്നെ. കാൾ ചെയ്യാൻ ക്ലിക്ക്
ചെയ്തപ്പോ തന്നെ നെഞ്ച് പട പട ന്നു ഇടിക്കാൻ തുടങ്ങി. ഞാൻ അറിയാതെ തന്നെ ഫോൺ എടുക്കല്ലേ എന്ന് പ്രാർത്ഥിച്ചു. എന്നെ ദൈവത്തിന് വല്യ ഇഷ്ടായോണ്ട് അപ്പൊ തന്നെ മരിയ ഫോൺ എടുക്കുകയും ചെയ്തു. സഭാഷ്!
“ഹലോ”മരിയടെ വോയിസ്‌. കുറെ കാലത്തിനു ശേഷം ആദ്യായിട്ട കേൾക്കുന്നെ. കുറച്ചു നേരം അങ്ങനെ നിന്നു പോയി.
“ഹലോ ആരാ ” അവൾ പിന്നേം ചോദിച്ചു. ഇനിം ഒന്നും മിണ്ടില്ലെങ്കി ഫോൺ വച്ചിട്ട് പോകും എന്ന് തോന്നിയപ്പോ പേടിയോടെ ആണേലും ഞാൻ ഹലോ പറഞ്ഞു
“ഇത് ആരാ എന്ന് മനസിലായില്ല ആരാന്നു പറയോ ഇല്ലേൽ വച്ചിട്ട് പോ”
ഉഫ് തുടക്കം തന്നെ പിഴച്ചു
“ഹലോ ആന്മരിയ അല്ലെ ഇത്”
“അതേലോ. ഇതാരാ എന്റെ നമ്പർ എങ്ങനാ കിട്ടിയേ”
“ഹായ് ടി ഇത് ഞാനാ സഹൽ ”
“സഹലോ..? ഏത് സഹൽ”
അതെന്നെ ഇച്ചിരിയൊന്നു തളർത്തി
“ഞാൻ നിന്റെ കൂടെ പഠിച്ചതാ മരിയ.7 മുതൽ ഉണ്ടായിരുന്നു”എന്റെ മരിയ വിളി കേട്ടപ്പോ ആണെന്ന് തോന്നുന്നു അവൾക്ക് ആൾ ആരാന്ന് പിടികിട്ടിയത്. അവളെ മരിയ എന്ന് ഞാൻ മാത്രേ വിളിക്കാറുള്ളു. എല്ലാവരും “ആൻ” എന്നാണ് വിളിക്കാറ്. പക്ഷെ എനിക്ക് പണ്ടേ മരിയ എന്ന് വിളിക്കാനായിരുന്നു ഇഷ്ടം. അവൾക്കണേൽ മരിയ എന്ന് വിളിക്കുന്നതേ കലിയും. “ഡാ മരമാക്രി നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് എന്നെ മരിയ എന്ന് വിളിക്കരുത് എന്ന്”
ഞാൻ ഒന്ന് ചെറുതായി ചിരിച്ചു.ഒരു മാറ്റവും ഇല്ല പഴയ പോലെ തന്നെ.
“അപ്പൊ ആളെ മനസിലായി അല്ലെ ”
“ഓ മനസിലായി. നമ്മളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാൻ ഇപ്പോഴാണോ തോന്നിയെ”
“സോറി ടി ഞാൻ ലൈഫ് ഒന്ന് സെറ്റിൽ ചെയ്യാനുള്ള ഓട്ടത്തിൽ ആയിരുന്നു ”
“എന്നിട്ട് ഇപ്പൊ സെറ്റിൽ ആയ…?”
“മ്മ് ഏതാണ്ടൊക്കെ” ഞങ്ങൾ പഴയ രീതിയിൽ സംസാരിച്ചു തുടങ്ങിയപ്പോൾ ഞാനും ഒന്ന് റിലാക്സ് ആയി.
“ഇപ്പൊ എന്തേ വിളിക്കാൻ വല്ല പ്രേത്യേക കാര്യം വല്ലോം ഉണ്ടോ..?”
“അത്…… പിന്നെ…. താൻ ഇന്ന് റിയൂണിയന്‌ വന്നില്ലല്ലോ അപ്പൊ വിളിച്ചു നോക്കിയതാ,ബാക്കി എല്ലാരേം കണ്ടു”
“ആടാ ഞാൻ ഇന്ന് വരണം എന്നു വിചാരിച്ചതാ പറ്റിയില്ല”
“മ്മ്”പിന്നെ കുറച്ചു നേരം സൈലന്റ് ആയിരുന്നു ഞാൻ എന്റെ മനസിലുള്ളത് പറയണോ വേണ്ടയോ എന്ന് ശങ്കിച്ചു നിക്കുവായിരുന്നു അപ്പൊ അവൾ ചോദിച്ചു “എന്താടാ വല്ലോം പറയാനുണ്ടോ..?” ആ ചോദ്യത്തിൽ ചെറിയൊരു ചിരിയും അവളുടെ തന്നെ തന്നതായൊരു കുസൃതിയും ഉണ്ടായിരുന്നു. അത് കേട്ടപ്പോ തന്നെ എനിക്ക് എന്ത് വന്നാലും വേണ്ടില്ല എന്റെ ഇഷ്ടം അവൾ അറിഞ്ഞേ പറ്റു എന്നു തോന്നി, അറ്റ്ലീസ്റ് അവൾ അറിഞ്ഞെങ്കിലും ഇരിക്കട്ടെ “ആടി എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അത് മൊത്തം നീ കേൾക്കണം തിരിച്ചു നീ ഒന്നും പറയണം എന്നില്ല ജസ്റ്റ്‌ കേട്ടാൽ മാത്രം മതി.പിന്നെ നിന്റെ കല്യാണം ഉറപ്പിച്ചേ ഞാൻ അറിഞ്ഞു. പ്രേമിച്ചാണ് ബന്ധം ഉണ്ടായത് എന്നും അറിഞ്ഞു, അതൊക്കെ എനിക്ക് അറിയാം സൊ ജസ്റ്റ്‌ എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക് ട്ടോ പ്ലീസ് കേട്ടാൽ മാത്രം മതി പിന്നെ ഇതിനെ കുറിച്ച് ചിന്തിക്കുവെ വേണ്ട.നീ അറിഞ്ഞിരുന്ന മതി”
“നീ എന്താടാ ഈ പറയുന്നേ. എന്ത് തേങ്ങയ അടിച്ചു കേറ്റിയെ..?”
ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു
“ഞാൻ ഒരു തേങ്ങയും അടിച്ചു കേറ്റിട്ടില്ല മരിയാ ഫുൾ പച്ചയാ നീ കേൾക്കുവോ”
“നീ പറടാ എന്തിനാ ഇത്രക്ക് ബിൽഡ്പ്പ്..?”
“എന്നാ കേൾക് മുഴുവൻ കേൾക്കണം എന്തേലും പറയുന്നതിന്റെ മുന്നേ.എനിക്ക് ഒരുപാടു പറയാനുണ്ട്
ഏകദെശം 9 വർഷത്തെ കണക്കു.സമയം ഉണ്ടോ ”
“ആഹ് ടാ പറ നീ വേഗം ”
ഞാൻ ഒന്നുടെ ശ്വാസം വലിച്ചു വിട്ടു. നെഞ്ചോക്കെ പട പട എന്ന് ഇടിക്കുന്നുണ്ട്. എന്തിനാ എന്നു മാത്രം മനസിലായില്ല. ഇതിപ്പോ അവളെ പ്രൊപ്പോസ് ഒന്നും ചെയ്യാൻ പോവല്ലല്ലോ, എന്നിട്ടും പേടിക്കു കുറവൊന്നും ഉണ്ടായില്ല. എന്തായാലും ഞാൻ രണ്ടും കല്പിച്ചു പറയാൻ തുടങ്ങി
“എനിക്ക് നിന്നെ ഒരുപാട് ഇഷ്ടായിരുന്നു മരിയ”ഇത്രയും പറഞ്ഞപ്പയെ അവൾ ഫുൾ സൈലന്റ് ആയി.ഞാൻ ഇത് പറഞ്ഞത് ഒരു ഇമോഷനും ഇല്ലാത്ത വോയ്‌സിൽ ആയിരുന്നു. പരാജയപ്പെട്ടവന്റെ ശബ്ദം.എന്നാൽ പിന്നെ പറഞ്ഞ ഓരോ വാക്കിലും അവശതയുടെയും വേദനയുടെയും സ്വരം അലിഞ്ഞു ചേരുന്നത് ഞാൻ അറിഞ്ഞില്ല.
“ഒരുപാട് എന്നു പറഞ്ഞാൽ ഒരുപാട് നിന്നെ ഇഷ്ടമായിരുന്നു. നിനക്ക് പെർഫെക്ഷൻസ് ധാരാളം ഉണ്ട് എന്നാ എന്നെ നിന്നിലേക്ക് അടുപ്പിച്ചേ നിന്റെ ഇമ്പെർഫെക്ഷൻസ് ആയിരുന്നു.എനിക്ക് അറിയാം ഇതുപോലെ കാവ്യം പറയുന്നേ പൈങ്കിളി ആണെന്ന് പക്ഷെ എനിക്ക് വേറെ വഴിയൊന്നും അറിയില്ല. നിനക്കറിയാലോ എനിക്ക് ഈ പരുപാടിയിൽ വല്യ എക്സ്പീരിയൻസ് ഒന്നും ഇല്ല. എനിക്ക് ഇപ്പൊ സത്യം പറഞ്ഞ എന്താ പറയേണ്ടത് എന്നു പോലും അറിയില്ല. ഒറ്റ കാര്യം മാത്രം അറിയാം ഞാൻ ഇത് പറയാൻ കുറെ വൈകിപ്പോയി. വേറെ ഒന്നും കൊണ്ടല്ല നിന്നെ നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ ഞാൻ നിന്നോട് മുന്നേ ഇഷ്ടമാണെന്നു പറയാഞ്ഞേ. എന്റെ ജീവിതം അത്ര സുഗമുള്ളതല്ലായിരുന്നു.കൈയിൽ പൈസ ഉണ്ടായിട്ടും കുറെ പട്ടിണി കിടന്നിട്ടുണ്ട്, ജീവിക്കാൻ നല്ല ആഗ്രഹം ഉണ്ടായിട്ടും സ്വൊയം ചവാൻ നോക്കിട്ടുണ്ട്. ഇതൊക്കെ ആയിരുന്നു അന്നെന്റെ ജീവിതം. അന്ന് നിന്നെ എന്റെ ജീവിതത്തിലേക്ക് വലിച്ചിടാൻ എനിക്ക് പേടിയായിരുന്നു കാരണം എനിക്ക് കിട്ടാൻ പോകുന്ന ഒരേ ഒരു ചാൻസ് ആയിരിക്കും. അതിൽ ഞാൻ തോറ്റു പോയ പിന്നെ എനിക്ക് നിന്നെ കിട്ടില്ലഎന്നെനിക്കറിയാം. നിനക്കറിയാലോ കേരളത്തിലെ പിള്ളേർ എങ്ങനെയാ അവരുടെ എക്സ് boy/girl ഫ്രണ്ട്സിനെ ട്രീറ്റ്‌ ചെയ്യാ എന്ന്.വസൂരി പോലെയാ അടുത്തേക്കേ പോകില്ല.എന്നിട്ടെനിക് സെക്കന്റ്‌ ചാൻസ് വല്ലോം കിട്ടുവോ…?.പിന്നൊരു തവണ കൂടെ നിന്നെ എനിക്ക് കിട്ടാൻ വളെരെ കുറവ് ചാൻസ് മാത്രേ ഉണ്ടാവു. അപ്പോ എനിക്ക് കിട്ടുന്ന ഒരു ചാൻസ് അത് പാഴാക്കാതെ നിന്നെ ജീവിതകാലം മുഴുവൻ എന്റെ കയ്യിൽ
ആക്കാൻ പറ്റുന്ന രീതിയിൽ ഉപയോഗിക്കണമായിരുന്നു. അതിനുള്ള സാഹചര്യത്തിലായിരുന്നില്ല അന്ന് എന്റെ ജീവിതം പോയികൊണ്ടിരുന്നിരുന്നത്. എടുത്തു ചാടി എനിക്ക് എന്നെങ്കിലും നിന്നെ മുഴുവനായിട്ട് സ്വാന്തമാക്കാനുള്ള ചാൻസ് നഷ്ടപ്പെടുത്തേണ്ട എന്നു വിചാരിച്ചു ഞാൻ വെയിറ്റ് ചെയ്തു. ആദ്യം എന്നെ തന്നെ നന്നാക്കാൻ തീരുമാനിച്ചു. ഒരു ദിവസം നീ എന്റെ ജീവിതത്തിൽ വരുവാണെങ്കിൽ അതിൽ നിന്നു ഒരിക്കലും ഇറങ്ങി പോകാതെ ഇരിക്കാൻ മാത്രം പെർഫെക്ട് ആയിരിക്കണം ഞാൻ എന്നു വിചാരിച്ചു.എനിക്ക് നിന്നെ കൈ വിട്ടു പോകുവോ എന്നു വല്ലാത്ത ഭയമായിരുന്നു. അത് എന്റെ കഴിവില്ലായ്മ കൊണ്ടാണെങ്കിൽ പിന്നെ ഞാൻ ചെറുപ്പം മുതൽ കേൾക്കുന്ന പരിഹാസത്തിന് ഞാൻ അർഹനാവും എന്ന ചിന്തയും. സൊ ഞാൻ +2 കഴിഞ്ഞു നന്നായി പഠിച്ചു. ഊണും ഉറക്കവും ഇല്ലാണ്ട് പാർട്ട്‌ ടൈം പണി എടുത്തു പഠിച്ചു. അതിനൊക്കെ എന്നെ പ്രേരിപ്പിച്ചേ നിന്റെ മുഖമായിരുന്നു. എന്നെങ്കിലും എന്റെ ജീവിതത്തിൽ നീ വരുമ്പോൾ എന്നിൽ നീ ഒരു കുറവും കാണരുത് എന്ന ചിന്ത.. പക്ഷെ കാരണവന്മാർ പറയുന്ന പോലെ അതിബുദ്ധി ആപത്താണ്. ഇപ്പോ അതെനിക് ശെരിക്കു മനസിലായി. എനിക്ക് അപ്പൊ ഉണ്ടായിരുന്ന ചാൻസും പോയി ഇനി അങ്ങോട്ട് ഒരു കോപ്പും കിട്ടാനും പോണില്ല.നിന്നെ കണ്ടത് മുതൽ ഇത് വരെ ഞാൻ ജീവിച്ചത് നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണ്. പെട്ടെന്ന് അതിനൊന്നും ഇപ്പോ ഒരു അർത്ഥവും ഇല്ല എന്നു കേട്ടപ്പോ തകർന്നു പോയി.ഞാൻ നിന്നെ ശല്യപെടുത്താൻ ഒന്നും പോകുന്നില്ല ട്ടോ. എനിക്ക് നീ എന്റെ സ്നേഹം അറിയണം എന്നു മാത്രമേ ഒള്ളു. നീ സന്തോഷായി ജീവിക്കാണെങ്കിൽ അത് തന്നെയാണ് എന്റെയും സന്തോഷം. എന്റെ ഫീലിംഗ്സ് എത്രത്തോളം ഉണ്ടെന്നു കൃത്യമായി വാക്കുകളിൽ പറയാൻ എനിക്ക് പറ്റില്ല. പക്ഷെ ഒരു കാര്യം പറയാൻ കഴിയും നീ എനിക്ക് ജീവനായിരുന്നു.ഒറ്റ വാക്കിൽ പറയുമ്പോ അത് അത്രയേ ഒള്ളു പക്ഷെ എന്റെ ജീവിതം മുഴുവൻ നിന്നെ ചുറ്റിപറ്റി ഉള്ളതായിരുന്നു. ഞാൻ ചെയ്ത ഒറ്റ തെറ്റ് അത് നിന്നെ അറിയിച്ചില്ല എന്നതാണ്.നിന്നെ പെട്ടെന്ന് മറക്കാൻ എനിക്ക് പറ്റില്ല പക്ഷെ ഞാൻ മറക്കും. ഞാൻ എന്റെ ലൈഫ്
ആയിട്ട് മുമ്പോട്ട് പോകും കാരണം എത്ര ചവിട്ടി താത്തിയാലും തായാത്ത ജന്മമാണ് ഞാൻ.ഞാൻ ഇന്ന് എല്ലാം പറയാം എന്നു വിചാരിച്ച റിയൂണിയനു വന്നത്.പക്ഷെ അപ്പോഴാ അറിഞ്ഞേ ഞാൻ പൊട്ടനായി എല്ലാം ഉണ്ടാക്കികൊണ്ടിരുന്നപ്പോ വേറെ അമ്പിള്ളാര് നിന്നേം കൊണ്ട് പോയി എന്നു. അപ്പൊ തീരുമാനിച്ചു എന്തായാലും ഇത്രേം കാലം എന്റെ ജീവിതം നിയന്ധ്രിച്ച ശക്തി അല്ലെ അത് നീ കൂടെ അറിഞ്ഞോട്ടെ എന്നു. ഇത്രേ ഒള്ളു വലിയ കാര്യമാക്കി ഒന്നും എടുക്കണ്ട.ഈ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക് നീ അഞ്ഞിരിക്കണം എന്നെ ഉണ്ടായിരുന്നൊള്ളു .. ഇപ്പൊ കുറേ സമാധാനം ഉണ്ട് ” ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോയെക്കും തൊണ്ടയിലെ വെള്ളമൊക്കെ വറ്റിയിരുന്നു കൂടാതെ ഇരുട്ട് കൂടി പരന്നിരുന്നു എന്റെ മനസിനെ പ്രതിഫലിപ്പിക്കുന്നത് പോലെ.
കുറെ സമയം അപ്പുറത് നിശബ്ദധ ആയിരുന്നു പിന്നെ പതിഞ്ഞൊരു “സോറി ടാ ” എന്നു പറയുന്ന പോലെ തോന്നി. ഞാൻ ഒന്ന് ചെറുതായി ചിരിച്ചു”എന്തിനാ..? തെറ്റ് ഒക്കെ എന്റെയാ. ഇതൊക്കെ പറഞ്ഞപ്പോ കുറെ സമാധാനം ആയി. അപ്പൊ പറഞ്ഞപോലെ ഇത് ആലോചിച്ചിരിക്കണ്ട മറന്നേക്ക്.എന്റെ ജീവൻ അത്ര വില ഉള്ളതൊന്നും അല്ല. എന്റെ കുടുംബം എന്നെ അത് പണ്ടേ പഠിപ്പിച്ചത. സൊ കല്യാണത്തിന് നമ്പർ തപ്പി പിടിച്ചു വിളിക്കുവൊന്നും ചെയ്യരുത് വരില്ല. ഇതായിരിക്കും നമ്മൾ ലാസ്റ്റ് സംസാരിക്കുന്നെ” ഇത്രേം പറഞ്ഞപ്പോയെക്കും എന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അപ്പുറത് നിന്നു സൗണ്ട് ഒന്നും കേട്ടില്ല. ഞാൻ ഒരു
ഗുഡ് ബൈ പറഞ്ഞു ഫോൺ വച്ചു ഓഫ്‌ ചെയ്തു കാറിൽ ഇട്ടു പുറത്തേക് നോക്കി നിന്നു. മുഖം ഞാൻ വോയ്‌ഡ്‌ ആക്കി നിക്കാൻ ശ്രദ്ധിച്ചെങ്കിലും കണ്ണ് അപ്പോഴും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അവളെ ഞാൻ മറക്കും എന്നൊക്കൊ പറഞ്ഞു പക്ഷെ എങ്ങനെ എന്നു മാത്രം അറിയില്ല. ഇന്നലെ വരെ അവളെ സ്വന്തമാക്കണം എന്നു ലക്ഷ്യം ഉണ്ടായിരുന്നു. ഇപ്പൊ എന്ത് ചെയ്യണം,ആർക്കു വേണ്ടി ചെയ്യണം എന്നു ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല.ജീവിതത്തിന് ഇപ്പൊ ഒരു മീനിങ് ഇല്ലാത്ത പോലെ.അവളുടെ പിന്നാലെ നടന്നു ശല്യം ചെയ്തു എന്റെ ഭാഗ്യം പരീക്ഷിക്കാൻ അറിയാഞ്ഞിട്ടല്ല, എല്ലാവരും പറയുന്നത് കേട്ടാൽ അറിയാം അവർ തമ്മിൽ നല്ല അടുപ്പത്തിൽ ആണെന്നും അവൾക്കു അവൻ ജീവൻ ആണെന്നും. ഒരു ലവർ ആകാൻ എനിക്ക് പറ്റിയില്ല. ഇനി അവൾ ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോ ഒരു നല്ല ഫ്രണ്ട് ആയിട്ട് എന്നെ കണ്ട മതി,പിറകെ നടന്നു ശല്യം ചെയ്ത ഒരു കോന്തനായിട്ട് വേണ്ട. അതുമല്ല എന്റെ ഭാഗ്യം വച്ചു നോക്കുവാണെങ്കി അവൾ എന്നെ വെറുക്കാനും ചാൻസ് ഉണ്ട്. അത് വേണ്ട. ഇപ്പൊ അവൾടെ മനസ്സിൽ എനിക്കുള്ള സ്ഥാനം അത് പോലെ നിക്കട്ടെ.ഞാൻ ഷൂസ് അയിച്ചു വച്ചു കടപ്പുറത്തേക്ക് നടന്നു.
എപ്പഴും സിനിമയിൽഎല്ലാം നടൻമാർ സങ്കടം വരുമ്പോ കടപ്പുറത് വന്നു ഇരിക്കുന്നത് കാണാറുണ്ട് പക്ഷെ എന്തിനാ എന്നു മാത്രം മനസിലായിരുന്നില്ല. ഇപ്പൊ ഏറെക്കുറെ മനസ്സിലാകുന്നുണ്ട്. വല്ലാത്ത ഒരു തരം ഫീലിംഗ്. തണുപ്പ്,വേദനിക്കുന്ന നെഞ്ച്,കാറ്റ്,നിർത്താതെയുള്ള തിരമാലകളുടെ ശബ്ദം.ഒരു അന്യായ വൈബ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല.ഇനി ലൈഫിൽ എന്ത് എന്നു അറിയില്ല. എന്തിനു വേണ്ടി ജീവിക്കുന്നു എന്ന് അറിയില്ല. എന്റെ ജീവൻ എടുക്കാനൊന്നും തോന്നിയില്ല ട്ടോ കാരണം ഇപ്പൊ ഞാൻ കുറെ കൂട മെച്ചുവർ ആണ്. എന്നെക്കാളും 10 മടങ്ങു പ്രശ്നങ്ങൾ ഉള്ളവർ എന്റെ 10 മീറ്റർ റേഡിയസ്സിൽ തന്നെ ഉണ്ടാകും എന്നു എനിക്ക് അറിയാം. എന്റെ ചിന്തകൾക്ക് ജീവൻ വച്ചെന്ന പോലെ എന്റെ മുമ്പിൽ കൂടി ഒരു പിച്ചക്കാരി തന്റെ മക്കളെയും പിടിച്ചു പോകുന്നത് കണ്ടു. രണ്ടു പെൺ മക്കൾ ഒന്നിന് രണ്ടു വയസ്ങ്ങാനും വരും മറ്റൊന്നിനു എട്ടോ ഒമ്പതോ. എന്നെ അവർ കണ്ടതും ഞാൻ ഒരു കൈ കാണിച്ചു വിളിച്ചു. അവർ എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. ചെറിയ പേടി ഉണ്ടന്ന് തോന്നുന്നു. പക്ഷെ കുറച്ചു അടുത്തെത്തിയപ്പോ കുറച്ചു ധൈര്യം വച്ച പോലെ. എന്തായാലും ഞാൻ പേഴ്സ് തുറന്നു നോക്കി അതിൽ ഏകദെശം നാലായിരത്തിന്റെ അടുത്ത് പൈസ ഉണ്ട്. മുഴുവൻ കൊടുക്കാൻ പാകത്തിന് സന്മനസുള്ളവൻ ഒന്നും അല്ലാത്തോണ്ട് ഞാൻ ഒരു രണ്ടായിരം രൂപ എടുത്തു കൊടുത്തു.രണ്ടായിരം രൂപ കൊടുക്കാൻ കാരണം വിശപ്പിന്റെ കാടിന്യം എത്രത്തോളം വളരും എന്ന് അനുഭവിച്ചറിഞ്ഞവൻ ആണ് ഞാൻ അതുകൊണ്ടാണ്.പിന്നെ ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ എന്റെ താത്തമാരെ ഓർമ വന്നു. എന്നെ ആർക്കും അത്ര ഇഷ്ടമൊന്നും അല്ലായിരുന്നേലും എനിക്ക് എല്ലാരേം വലിയ ഇഷ്ടായിരുന്നു.ആദ്യം വാങ്ങിക്കാൻ മടിച്ചെങ്കിലും എന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കി ഒന്നും പറയാതെ അത് മേടിച്ചു എന്നോട് ചിരിച്ചു കാണിച്ചു. ഏതോ ഒരു ഭാഷയിൽ എന്തോ ഒന്ന് പറഞ്ഞു അനുഗ്രഹിക്കുന്ന പോലെ കാണിച്ചു തിരിഞ്ഞു നടന്നു. കൊച്ചുങ്ങൾ അപ്പോഴും എന്നെ തന്നെ ഒറ്റു നോക്കുന്നുണ്ടായിരുന്നു.അപ്പോഴാണ് ശ്രദ്ധിച്ചേ കണ്ണിലും കവിളിലും എല്ലാം ഇപ്പോഴും കണ്ണുനീർ തങ്ങി നില്കുന്നുണ്ട്. നാണക്കേട്. ഞാൻ പെട്ടെന്ന് തൂവാല എടുത്തു തുടച്ചു.അവരെ കണ്ടപ്പോ എനിക്ക് എന്റെ ഉമ്മാനെ ഓർമ വന്നു. എത്ര ഒക്കെ എന്റെ ഉമ്മ എന്റെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ടെങ്കിലും ഒരിക്കലും എന്റെ ഉമ്മാനെ എനിക്ക് വെറുക്കാനോ, സ്നേഹിക്കണ്ടിരിക്കാനോ കഴിയില്ല എന്നു ഞാൻ ഓർത്തു . കാരണം ലോകത്തു എല്ലാ മക്കൾക്കും ഉള്ളപോലത്തെ സെന്റിമെന്റ്സിന് പുറമെ വേറൊന്നു കൂടി ഉണ്ട്. എന്റെ ഉമ്മാക്ക് ആ സ്ത്രിയെ പോലെ ഒരു ലൈഫ് ചോയ്സ് എടുക്കാമായിരുന്നു. ഞങ്ങളെ ഇങ്ങനെ തെരുവിൽ കൂടി നടത്തി തെണ്ടിക്കാമായിരുന്നു,അതും അല്ലെങ്കി എവിടേലും ഇട്ടിട്ടു പോകാമായിരുന്നു. അതൊന്നും എന്റെ ഉമ്മ
ചെയ്തില്ല.കുറച്ചു ബുദ്ധി മുട്ടിച്ചാലും ഒപ്പം നിർത്തി വളർത്തി സ്നേഹം അതികം ഇല്ലേലും ഭക്ഷണം തന്നു . അപ്പൊ ഞാൻ എങ്ങനെയാ എന്റെ ഉമ്മാനെ സ്നേഹിക്കണ്ടിരിക്ക.ഇപ്പോ ഞാൻ ലൈഫിലെ ഒരു ഡെഡ് എൻഡിൽ നിൽക്കാണ്. അപ്പോ ഇതായിരിക്കും എന്റെ ലൈഫിൽ പുതിയ അധ്യായതിന്റെ തുടക്കം. എന്റെ മരിയ…. അല്ല മരിയ ഇല്ലാത്ത ഒരു ജീവിതത്തിന്റെ തുടക്കം.ആ ചിന്ത തന്നെ എന്റെ ചങ്കിൽ വേദനിക്കുന്ന ഒരു മുഴ ഉണ്ടാക്കി.എനിക്ക് എന്തെങ്കിലും ഒരു പിടി വള്ളി കിട്ടിയേ പറ്റു ഇല്ലേൽ പ്രാന്ത് പിടിക്കും എന്നു തോന്നി.ഞാൻ എന്റെ പഴയ അയൽവാസിയായ റിട്ടടയേർഡ് പട്ടാളക്കാരൻ സന്തോഷേട്ടൻ എന്നെ കുറിച്ച് ഒരിക്കൽ പറഞ്ഞത് ഓർത്തു.എപ്പോയൊക്കെ ജീവിതത്തിൽ തളർന്നിട്ടുണ്ടോ അന്നെല്ലാം മൂപ്പരെ വാക്കുകൾ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചിട്ടുണ്ട്.Sslc പരീക്ഷയുടെ തലേന്ന് തേങ്ങ ഇടുന്ന തോട്ടത്തിൽ തേങ്ങ ഏറ്റാൻ പോയപ്പോൾ ഒരു കുല അറിയാതെ തോളിൽ വീണു.വലിയ പ്രശ്നം ഒന്നും ഇല്ലായിരുന്നെങ്കിലും നല്ല വേദനയും ചതവും ഉണ്ടായിരുന്നോണ്ട് അന്നത്തെ പണി പകുതി വച്ചു നിർത്തേണ്ടി വന്നു. കൂലിയും ഫുൾ കിട്ടിയില്ല. അടുത്ത ദിവസം ss പരീക്ഷയും. വീട്ടിൽ ചെന്നപ്പോ ഉമ്മയുടെ പൈസ കിട്ടാത്തതിലുള്ള കുത്തു വാക്കുകൾ കേട്ടിട്ടും, അസഹിനീയമായ വേദന കൊണ്ടും ഇരുന്നു പഠിക്കാൻ പറ്റാഞ്ഞിട്ട് തോളിൽ വിക്സ് തേച്ചു വെള്ളത്തിൽ മുക്കിയ മുണ്ട് വലിച്ചു കെട്ടി തോൾ മൊത്തത്തിൽ മരവിപ്പിച്ചു.അപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷേട്ടന്റെ വീട്ടിൽ പോയി ബുക്ക്‌ മുഴുവൻ വലിച്ചുകീറി വീടിന്റെ പല ഭാഗത്തു ഒട്ടിച്ചു രാത്രി മുഴുവൻ ആ വീട് മൊത്തം അങ്ങോട്ടും ഇങ്ങോട്ടും നടന്നു പഠിച്ചു. അന്ന് എന്നെ കണ്ടു ചേട്ടൻ പറഞ്ഞതാ. “ടാ ഞാൻ എന്റെ ജീവിതത്തിൽ ഒറ്റബുദ്ധിയും വാശിയും ഉള്ള കൊറേ എണ്ണത്തിനെ കണ്ടിട്ടുണ്ട് പക്ഷെ ഒറ്റബുദ്ധിയും വിവേകബുദ്ധിയും വാശിയും ഒള്ള ഒറ്റ ഒന്നിനെ കണ്ടിട്ടുള്ളു അത് നീയാ നീ പേടിക്കണ്ടടാ നിന്നെ തോൽപിക്കാൻ അവരെക്കൊണ്ട് ആവില്ല”അന്ന് അത് വല്യ പ്രശംസ ആയി ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് പലരും എന്നോട് എന്റെ ഒറ്റബുദ്ധിയെയും വാശിയെയും പറ്റി പറയുമ്പോ എനിക്ക് ആ വാക്കുകൾ ഓർമ വരും. അപ്പൊൾ ഒരു ആത്മ വിശ്വാസം ഒക്കെ വരും ഞാൻ തോൽക്കണോ ജയിക്കണോ എന്നു തീരുമാനിക്കുന്നെ ഞാനാണ് എന്നു. ഇപ്പൊ ഞാൻ തോൽക്കണോ ജയിക്കണോ എന്നു തീരുമാനിക്കുന്നതും ഞാൻ തന്നെ ആണ്. അല്ലാതെ മരിയയോ എന്റെ ഭൂതകാലമോ അല്ല. അങ്ങനെ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ട് അവിടെ അങ്ങനെ ഇരുന്നു. അല്ലാണ്ട് ഒരു വഴിയും ഞാൻ കണ്ടില്ല . ഇനി അവളെ ഒരിക്കലും എനിക്ക് കിട്ടില്ല എന്നാണ് വിചാരിച്ചത് പക്ഷെ വിധിക്കു വേറെ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു.എപ്പോഴത്തെയും പോലെ ഇപ്പോഴും അത് എനിക്ക് അനുഗൂലമായിരുന്നില്ല എന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *