അവളുടെ മുലയിലും കഴുത്തിലും ഞാൻ ചുംബനങ്ങളുടെ ചുവന്ന ചുടു മുദ്രകൾ പതിപ്പിച്ചു. എൻ്റെ ദേഹത്തിലും അവിടെ ഇവിടെയായി അവളുടെ നഖക്ഷതങ്ങൾ ഏറ്റ പാടുകൾ വീണിരുന്നു. ചെറിയ നീറ്റൽ ഉണ്ടെങ്കിലും ആ വേദനക്ക് വല്ലാത്തൊരു സുഖമുണ്ടായിരുന്നു.
പിറ്റേന്ന് വൈകീട്ട് ബാസ്കറ്റ് ബോൾ കോർട്ടിൽ വരുമ്പോൾ ഈ ചുവന്ന പാടുകൾ അവളുടെ കഴുത്തിൽ വ്യക്തമായി തെളിഞ്ഞു കാണാമായിരുന്നു.
ജീവിതത്തിൽ മറക്കാൻ കഴിയാത്തൊരു രാത്രിയാണ് പൂജ എനിക്ക് സമ്മാനിച്ചത്.
ഓർക്കുമ്പോ വീണ്ടും മനസ്സ് അവൾക്കു വേണ്ടി ദാഹിക്കുന്നു. എത്ര നുകർന്നാലും മതിവരാത്ത നറു തേൻ പോലെ അവളെന്നെ വീണ്ടും മാടി വിളിക്കുന്നു.എൻ്റെ ബെഡ്ഷീറ്റിനും തലയിണക്കും പോലും പഞ്ചാബി പെണ്ണിൻ്റെ മത്തു പിടിക്കുന്ന മണം വിട്ടുമാറുന്നില്ല. ഇവളെ അങ്ങ് കേറി പ്രേമിച്ചാലോ എന്ന് വരെ ഞാൻ പലവട്ടം ആലോചിച്ചു. പക്ഷേ അവൾക്ക് അങ്ങനെ ഒരു ഉദ്ദേശം ഉള്ളപോലെ തോന്നിയില്ല. അതിനു പല കാരണങ്ങൾ ഉണ്ട്. ആ ഒരു നിമിഷത്തിൻ്റെ ആവേശത്തിലാണു പൂജ എനിക്കു വഴങ്ങിയത്. അതെനിക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു
ആൻ്റോ കഥ പറഞ്ഞു നിർത്തി.
“നിനക്കവളുടെ ഫോട്ടോ കാണണോ? ഇൻസ്റ്റ എടുത്ത് നോക്ക്.”
കാർ ഓടിക്കുന്നതിനിടയിൽ ഗീതുവിനോട് ആൻ്റോ പറഞ്ഞു. അവർ മൂന്നാറിലെക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
“എടാ, ഇവൾ എന്ത് സുന്ദരിയാടാ!! ശെരിക്കുംഒരു രാജകുമാരിയെ പോലെ.”
ഗീതു പൂജയുടെ ക്ലോസ്ഡ് ഇൻസ്റ്റാ അക്കൗണ്ടിലെ ഡിപി പരമാവധി സൂം ചെയ്തു നോക്കി.
“നല്ല സുന്ദരി ആയിരുന്നു. ഇപ്പൊ കല്ല്യാണം ഒക്കെ കഴിഞ്ഞു ലുധിയാനയിൽ തന്നെ സെറ്റിൽ ആയി.”
“നീ അവളെ കേറി പ്രേമിച്ചൊന്നും ഇല്ലേ??”
“ഏയ്, പൂജ അങ്ങനൊരു പെൺകുട്ടി അല്ല എന്നായിരുന്നു എൻ്റെ വിശ്വാസം. അവളെൻ്റെ വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലൊരു നല്ല സുഹൃത്ത് കൂടി ആയിരുന്നു.”
“ഇത്ര നല്ല ഫ്രണ്ട്സ് ആണെന്നു പറഞ്ഞിട്ട് നിങ്ങൾ പരസപരം ഫോളോ ചെയ്യുന്നില്ലല്ലോ! അതെന്താ?” ഗീതുവിനു ആകാംക്ഷ!
അതുമൊരു നീണ്ട കഥയാണ്.
“പറഞ്ഞോ പറഞ്ഞോ, മൂന്നാർ എത്തുന്ന വരെ സമയം ഉണ്ട്.”
അന്ന് രാത്രി അവിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പൂജ നേഹയോട് ഒന്നും വിട്ടു പറഞ്ഞിരുന്നില്ല. ഞാനും പൂജയും ഒരുമിച്ചു ഒരു മുറിയിൽ ഉറങ്ങിയത് നേഹയെ കുറച്ച് അലോസരപ്പെടുത്തിയിരുന്നോ എന്നെനിക്കു അവളുടെ പെരുമാറ്റത്തിൽ നിന്ന് തോന്നിയിരുന്നു.
പൂജ അന്നത്തെ രാത്രിയെ കുറിച്ച് പിന്നീട് എന്നോടു പോലും സംസാരിച്ചിട്ടില്ല. ഞാനും അതിനെ കുറിച്ച് വീണ്ടും ചോദിക്കാൻ നിന്നില്ല. എന്നാലും വൈകുന്നരങ്ങളിൽ ഞങ്ങൾ പഴയത് പോലെ ഒന്നിച്ചു കൂടിയിരുന്നു. പൂജയുടെ കഴുത്തിലെ പാടുകൾ ഉറപ്പായിട്ടും നേഹ ശ്രദ്ധിച്ചു കാണും. അവളും ഞങ്ങളോട് വേറൊന്നും ചോദിച്ചിരുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ വർഷത്തെ ഇൻ്റർ കോളേജ് സ്പോർട്സ് മീറ്റിനുള്ള ബാസ്കറ്റ് ബോൾ ടീമിലേക്ക് സെലക്ഷൻ ട്രയൽ നടന്നു. മെൻസ് ടീമിലേക്ക് ഞാൻ സെലക്ട് ആയി. ആദ്യ വർഷ വിദ്യാർഥികളായ നേഹയെയും പൂജയെയും ടീമിലേക്കു പരിഗണിച്ചപ്പോൾ രണ്ടിൽ ഒരാൾക്കു മാത്രമേ കോളേജ് ടീമിലേക്കു സെലക്ഷൻ കിട്ടൂ എന്ന അവസ്ഥ വന്നു. സ്വാഭാവികമായും ഭാഷ അറിഞ്ഞുകൂട എന്ന മുടന്തൻ ന്യായം പറഞ്ഞും, ഫസ്റ്റ് ഇയർ സ്റ്റുഡൻ്റ് ആണെന്ന കാര്യം കൂടെ കണക്കിലെടുത്തും പൂജയെ ഒഴിവാക്കി. യഥാർത്ഥത്തിൽ പൂജ പുറത്തു പോവാനും നേഹ ടീമിൽ വരാനും മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കോളേജിലെ ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം.
ബോയ്സ് ടീമിലെ ഒരുത്തന് പോലും മര്യാദയ്ക്ക് കളിക്കാൻ അറിയാത്തത് കൊണ്ട് ഞാൻ ഒരു ഓട്ടോമാറ്റിക്ക് സെലക്ഷൻ ആയിരുന്നു. എന്നെ തഴയാൻ സാറിനു പറ്റിയില്ല. എന്തായാലും പൂജ പുറത്തായി. പക്ഷെ അതിലും കൂടുതൽ വേദനയായത് കൂട്ടുകാരി നേഹ ടീമിലേക്ക് സെലക്ട് ആയി എന്നതാണ്. മറാത്തികളുടെ തികച്ചും സ്വജന പക്ഷപാതപരമായ തീരുമാനം.
നാഗ്പൂരിൽ വെച്ചു നടക്കുന്ന ഇൻ്റർ കോളേജ് സ്പോർട്സ് മീറ്റിലേക്ക് ഞങ്ങളുടെ കോളജ് ടീം പുറപ്പെടുമ്പോൾ ഞങ്ങളെ യാത്രയയക്കാൻ പൂജ വന്നതുമില്ല. അവളാകെ നിരാശയിൽ ആയിരുന്നു. നേഹയും പൂജയും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം മാത്രം ആയിരുന്നു അത്.
