“നീ വല്ലാതെ കള്ളം പറയാൻ ശ്രമിക്കുകയാണ് ആൻ്റോ.”
ഇത്തവണ ഞാൻ കുറച്ചു രൂക്ഷമായി അവളോടു മറുപടി പറഞ്ഞു.
“നീ എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ അന്വേഷിക്കുന്നത്? ഞങ്ങളുടെ ഇടയിൽ ഒന്നുമില്ല.”
“ഞാൻ നിങ്ങളുടെ അടുത്ത സുഹൃത്ത് അല്ലേ? നിങ്ങൾക്ക് ഇടയിൽ എന്താ സംഭവിക്കുന്നത് എന്നെനിക്കു അറിയണ്ടേ? എന്നെ ഒരു മണ്ടി ആക്കരുത് നിങ്ങൾ!!” അന്ന് രാത്രി നിങ്ങൾ തമ്മിൽ എല്ലാം ചെയ്തു എന്നെനിക്കു അറിയാം.
ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ എൻ്റെ മൗനത്തിൽ നിന്നും അവൾ എല്ലാം വായിച്ചെടുത്തു.
“അത്.. അതൊരു അബദ്ധത്തിൽ സംഭവിച്ചു പോയതാണ്..അല്ലാതെ..!!”
അബദ്ധമോ? റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി റൂമിൽ കൊണ്ട് പോയതല്ലേ നീ?”
“അതിന് നിനക്കെന്താ പ്രശ്നം? അസൂയ ആണോ നിനക്ക്?”
നേഹ പിന്നെ ഒന്നും മിണ്ടിയില്ല. അവൾ സീറ്റിൽ നിന്നും എഴുന്നേറ്റ് മുന്നിലേക്ക് മാറി ഇരുന്നു.
നേഹ എല്ലാം മനസ്സിലാക്കിയ ഫ്രസ്ട്രേഷനിൽ ഞാനാ സീറ്റിൽ പിറകോട്ട് ആഞ്ഞ് കണ്ണടച്ചു കിടന്നു.
ഇക്കാര്യം നേഹ മറ്റാരോടെങ്കിലും പറഞ്ഞാൽ സംഗതി ആകെ വഷളാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എൻ്റെ കാര്യമല്ല പൂജയുടെ കാര്യമാണ് എനിക്കു പ്രശ്നം പൂജയും നേഹയും തമ്മിലുള്ള ശീതയുദ്ധം കൂടി കണക്കിൽ എടുത്താൽ സംഗതികളുടെ പോക്ക് അങ്ങോട്ട് തന്നെയാണ്.
പക്ഷേ എനിക്കെന്തോ പേടി തോന്നിയില്ല. കാരണം നേഹയെ ഒതുക്കാനുള്ള ഒരു വജ്രായുധം എൻ്റെ കയ്യിൽ ഉണ്ടായിരുന്നു. വേറെ ഒരു വഴിയുമില്ലെങ്കിൽ അതെടുത്ത് പ്രയോഗിക്കുക തന്നെ വേണ്ടി വരും.
ഏതായാലും നേരം വെളുത്ത് ബസ് ഒന്നു നാഗ്പൂരിൽ എത്തട്ടെ!!!
(തുടരും)
ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. അടുത്ത ഭാഗവുമായി വീണ്ടും വരാം. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം കമൻ്റ് ആയോ മെസ്സേജ് ആയോ അറിയിക്കുക.
