ഒരു ടി ഷർട്ടും ഇട്ട് ആയി.അപ്പോളെക്കും അവളും റെഡി ആയിരുന്നു ..ഒരു മിഡിയും ടോപും അന്ന് ഞാൻ അവളെ ആദ്യം കണ്ടപ്പോൾ ഇട്ടിരുന്ന അതെ വേഷം ..അവളുടെ ബ്ലൂ ലേഡി perfuminte മണം റൂമിലാകെ നിറഞ്ഞു.ഒപ്പം അവൾ ഉപയോഗിക്കുന്ന ക്രീമിന്റെ ഗന്ധവും.
ഞാൻ പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൾ റൂം പൂട്ടി ഹാൻഡ് ബാഗുമായി വന്നു പുറകിൽ ഒരു വശം ചരിഞ്ഞു ഇരുന്നു…15-20 മിനുട്ട് മതി ടൌണിലേക്ക്..എന്നും വാ തോരാതെ സംസരിക്കുമാരുന്ന ആൻസി അധികം സംസാരിക്കാതെ ആണ് എന്റെ കൂടെ ഇരുന്നത്.അതെന്നെ വല്ലാതെ വീര്പ്പ് മുട്ടിച്ചു.
കുറച്ചു ദൂരം ചെന്നപ്പോൾ അവൾ ലേഡി ഹന്ടെൽ നിന്നും കൈ എടുത്തു എന്റെ തോളിലൂടെ മുൻപോട്ടു ഇട്ടു…എന്റെ കവിളിൽ ഒരുമ്മയും….
ഞാൻ പെട്ടന്ന് ബൈക്ക് സൈഡ് ഒതുക്കി നിർത്തി ..
അയ്യോ എനിക്കിപ്പളാ ശ്വാസം നേരെ വീണത് എന്റെ മോളേ..ഞാൻ കരുതിയത് നീ ഇന്ന് കൊണ്ട് എല്ലാം അവസാനിപ്പിച്ചു പോകുമെന്നാണ്….എന്ത് പറ്റിയതാടാ നിനക്ക്…ഞാൻ ചോദിച്ചു??
അത് ഒന്നുമില്ലടാ ..ആദ്യമായി എനിക്കിങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ ഒരു മൂഡ് ഓഫ് ആയതാ..പിന്നെ ഞാൻ എല്ലാം നിന്നോട് സമ്മതിച്ചിട്ടല്ലേ ..അല്ലാതെ നീ എന്നെ rape ഒന്നും ചെയ്യുവല്ലാരുന്നല്ലോ …അത് മനസ്സിനെ പറഞ്ഞു സമ്മതിപ്പിക്കാൻ കുറച്ചു നേരം എടുത്തു അത്രേ ഉള്ളൂ ….
അങ്ങനെ അവൾ പറഞ്ഞെങ്കിലും ഉള്ളിലെവിടെയോ ഒരു കുറ്റബോധം എനിക്ക് തോന്നി…ഞാൻ കാരണം ഒരു പെണ്ണിന്റെയും മനസ് വിഷമിക്കരുത് എന്ന എന്റെ വിശ്വാസം എവിടെയോ തെറ്റിയോ???
അത് എന്നെ മൂഡ് ഓഫ് ആക്കി ..പിന്നെ അവിടുന്ന് അവൾ വാതോരാതെ സംസാരിച്ചു.ഞാൻ എല്ലാം മൂളി കേട്ടു .അവള്ക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി പുറത്തു ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി..
കൈ കഴുകി മുഖാമുഖം ഞങ്ങളിരുന്നു..waiter വന്നു ഞങ്ങൾ രണ്ടാളും ഓർഡർ കൊടുത്തു..അതും ഫാമിലി റൂം തന്നെയായിരുന്നു ..
അപ്പോളാണ് അവളെന്റെ മുഖം ശ്രദ്ധിച്ചത്…
ജിത്തു..എന്ത് പറ്റിയെടാ??നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് ??? ബൈക്കിൽ കാറ്റ് അടിച്ചകൊണ്ടാണെന്ന് ഞാൻ കള്ളം പറഞ്ഞു..അത് പറയാതെ തന്നെ അവള്ക്ക് മനസ്സിലായി കള്ളത്തരം ആണെന്ന് ..
ജിത്തു..നീ പറ…എന്ത് പറ്റി ??ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാ അല്ലെ ???എനിക്കറിയാം …
മറുപടി പറയാതെ അവൾ ഫുഡ് കഴിക്കില്ല എന്ന് വാശിപിടിച്ചു…
ആൻസി..ഞാൻ തെറ്റാണു ചെയ്തത് ..ഞാൻ നിന്നെ ഇങ്ങനെ എന്റെ കൂടെ താമസിപ്പിക്കാൻ പാടില്ലായിരുന്നു..സാഹചര്യങ്ങൾ കൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു..പൂര്ണമായും ഞാനാണ് തെറ്റുകാരൻ ……..
ഹെയ് ..ഡാ…ജിത്തു ..
ആൻസി ഇങ്ങനെ സംഭവിച്ചത് കൊണ്ട് പറയുവല്ല ..ഞാൻ നിന്നെ കല്യാണം കഴിക്കാം ..ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നമല്ല…നിന്റെ സമ്മതം മാത്രം മതി എനിക്ക് …(ഒരാവേശത്തിന്റെ പുറത്തു ഞാൻ പറഞ്ഞു)
അത് അവള്ക്ക് വല്ലാതെ ഫീൽ ആയി…ജിത്തു ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല ഒരിക്കലും…ഞാൻ എന്റെ ജീവിതത്തിൽ നിന്ന് തന്നെ ഒരു ഒളിച്ചോട്ടമാണ് നടത്തുന്നത്..അത് കൊണ്ടാണ് ഞാനിങ്ങനെ ജോലിക്ക് ഇവിടെ നിക്കുന്നത് വീട്ടില് പപ്പക്ക് ഒട്ടും ഇഷ്ടമല്ല…
നൂടില്സും,ചില്ലി ചിക്കനും കൊണ്ട് waiter അവിടേക്ക് വന്നത് ഞങ്ങളുടെ സംസാരത്തിന് ഒരു തടസം ആയി…
ഞങ്ങൾ രണ്ടാളും പിന്നെ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ സംസാരിച്ചില്ല…
കഴിച്ചു കഴിഞ്ഞു വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവൾ എന്നോട് കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു…
സമയം ലേറ്റ് ആയകൊണ്ട് ഞാൻ വീട്ടിലെത്തി സംസാരിക്കാം എന്ന് പറഞ്ഞു.അത് വേണ്ട ..നമുക്ക് പുറത്തു വെച്ച് സംസാരി ക്കാം …
ഞാൻ അതിനെ പൂർണ്ണമായും എതിർത്തു ..ഒന്നാമതെ രാത്രി വൈകി..പിന്നെ ആ സ്ഥലം അത്ര ശരിയുമല്ല..
ഞാൻ അവളെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റി..ആ കലിപ്പിൽ അങ്ങോട്ടും അവൾ സംസാരിച്ചില്ല…വീട്ടിൽ വന്ന് അവൾ ഡോർ തുറന്നു അകത്ത് പോയി…
ഞാൻ വണ്ടി അവിടെ വെച്ചിട്ട് സൈഡ് സ്റ്റെപിന്റെ എറ്റവും മുകളിൽ അരഭിത്തിയിൽ ചാരി ഇരുന്നു…
