അപ്പോൾ ആണ് അടുക്കളയിൽ നിന്നും വന്ന ഉമ്മച്ചി ഞങ്ങളുടെ കലപരുപാടി കാണുന്നത്. സണ്ണി ഉള്ളത് കൊണ്ട് ആണ് എന്നു തോന്നുന്നു ഉമ്മച്ചി എന്നെ നോക്കി കണ്ണ് ഉരുട്ടിയത് ഒള്ളു ഒന്നും പറഞ്ഞില്ല. ഉമ്മച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു ഫുഡ് റെഡി ആയി കഴികാം എന്നു. ഞങ്ങൾ എല്ലാം ഗ്ലാസ് അവിടെ വെച്ച് നേരെ ഡിനിംഗ് ടേബിളിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഡിനിംഗ് ടേബിൾ നിറച്ചു ഉമ്മച്ചി ഉണ്ടാക്കി വെച്ച വിഭവങ്ങൾ.
ഉമ്മച്ചി ഞങ്ങൾ എല്ലാർക്കും വിളമ്പി. ഞങ്ങളുടെ കൂടെ ഉമ്മച്ചിയും ഇരുന്നു കഴിക്കാൻ. ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ഉമ്മച്ചി സണ്ണിയോട് ഓരോ കാര്യങ്ങൾ തിരക്കി. വീട്ടിൽ ആരൊക്കെ ഉണ്ട്.
സണ്ണി അവന്റെവീട്ടിലെ കാര്യങ്ങൾ എല്ലാം ഉമ്മച്ചിയോട് പറഞ്ഞു. അവന്റെ വീട്ടിൽ ഇപ്പോൾ അവൻ തനിച്ചു ആണ് താമസം. അവന്റെ ഡാഡിയും മമ്മിയൂo ഇപ്പോൾ ജീവിച്ചിരിപ്പില്ല.
ഉമ്മച്ചി അപ്പോൾ കല്യാണം കഴിച്ചിട്ടില്ലേ എന്നു ചോദിച്ചു.
ഇതുവരെ കഴിച്ചിട്ടില്ല മനസിന് ഇണങ്ങിയ ഒരു ആളെ കണ്ടു എത്തിയിട്ട് ആകാം എന്നു കരുതി ഇരിക്കുക ആണ് എന്നു സണ്ണി പറഞ്ഞു.
അപ്പോൾ ഉമ്മച്ചി അവനു മുന്നിൽ ഒരു ഓഫർ വെച്ചു. ഉമ്മച്ചി വേണമെങ്കിൽ സണ്ണിക്ക് വേണ്ടി പെണ്ണിനെ നോക്കാം എന്നു.
സണ്ണി അതിനു ഒന്നും പറഞ്ഞില്ല ചിരിക്കുക മാത്രം ആണ് ചെയ്തത്.
ഉമ്മച്ചി സംസാരിച്ചു കാടു കേറുന്നു എന്ന് കണ്ടപ്പോൾ ഞാൻ കേറി അതിൽ ഇടപെട്ടു. “ സണ്ണിക്കു വേണ്ടി ഉമ്മച്ചി പെണ്ണിനെ നോക്കണ്ട അവനു വേണ്ട ആളെ കണ്ടുപിടിക്കാൻ അവനു അറിയാം “
പിന്നെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ സണ്ണി പറഞ്ഞു “ കുറെ നാളുകൾക്കു ശേഷം ആണ് ഇത്രയും ടേസ്റ്റ് ഉള്ള ഭക്ഷണം കഴിക്കുന്നത് എന്നു”. ഉമ്മച്ചി ഉണ്ടാക്കിയ ബിരിയാണിയും ബീഫ് ഫ്രൈയും എല്ലാം അവനു വല്ലാണ്ടെ ഇഷ്ടപ്പെട്ടു എന്നു എന്ന് എനിക്ക് തോന്നി. ഭക്ഷണങ്ങൾ എല്ലാം അവന്റെ മമ്മി ഉണ്ടാക്കുന്ന അതെ ടേസ്റ്റ് എന്നു അവൻ പറഞ്ഞു.
ഉമ്മച്ചി അപ്പോൾ “ ഇവിടെ ഉള്ള ആർക്കും എന്റെ ഫുഡ് ഒന്നും ഇഷ്ട്ടം അല്ല. ഒരാൾക്ക് എങ്കിലും ഇഷ്ടാപെട്ടാലോ എനിക്ക് അതു മതി. സണ്ണിക്കു മമ്മി ഉണ്ടാകുന്ന ഭക്ഷണം കഴിക്കണം എന്നു തോന്നുമ്പോൾ എല്ലാം ഇങ്ങോട്ട് വാ. ഞാൻ ഉണ്ടാക്കി തരം. എനിക്ക് ഇങ്ങനെ വെച്ചു വെച്ച് വിളമ്പി കൊടുക്കുന്നത്എല്ലാം ഭയങ്കര ഇഷ്ടം ആണ്”. എന്ന് ഉമ്മച്ചി പറഞ്ഞു.
ഉമ്മച്ചി അത്പറഞ്ഞിട്ട് എന്നെയും വാപ്പാച്ചിയെയും നോക്കി “ നിങ്ങള്ക്ക് രണ്ടിനും ആണ് ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടം അല്ലാത്തതു. ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടം ഉള്ള ആളുകളും ഉണ്ട് “
അതു കേട്ടു ഞാനും വാപ്പച്ചിയും ചിരിക്കുക ആണ് ചെയ്തത്. അതു കണ്ട സണ്ണി പറഞ്ഞു “ നിങ്ങൾ ചിരിക്കണ്ട കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അതു ഇല്ലാതെ ആകുമ്പോൾ അതിന്ടെ നഷ്ടം എന്ത് മാത്രം ആണ് എന്നു തിരിച്ചു അറിയൂ എന്നു”.
ഒരു അർത്ഥത്തിൽ സണ്ണി പറഞ്ഞത് ശെരി ആണ്. ഉമ്മച്ചി നന്നായിട്ട് ഫുഡ് ഉണ്ടാകും എങ്കിലും ഞാൻ ഉമ്മച്ചിയുടെ ഫുഡിന് കുറിച്ച് നന്നായിട്ട് ഒന്നും പറയാറില്ല.
ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചു ഫുഡ് എല്ലാം കഴിച്ചു സന്ദോഷം ആയിട്ട് പിരിഞ്ഞു. സണ്ണി പോയി കഴിഞ്ഞപ്പോൾ ഉമ്മച്ചി എന്നോട് പറഞ്ഞു. സണ്ണിയെ ഇടക്ക് ഒക്കെ വീട്ടിലേക്കു വിളിക്കാൻ. അവൻ അവന്ടെ മമ്മിയുടെ കാര്യം പറഞ്ഞപ്പോൾ ഉമ്മച്ചിക്ക് സെന്റിമെന്റ് ആയി എന്നു എനിക് മനസിലായി.
ലൈസൻസ് കിട്ടിയ ശേഷം ഞങ്ങളുടെ ഫിനാൻസ് കമ്പനിയുടെ ഉദ്ഹാടനം എല്ലാം പെട്ടന് ആയിരുന്നു. എനിക്ക് നാട്ടിൽ അത്യാവശ്യം കണക്ഷൻ ഉള്ളത് കൊണ്ട് ബിസിനസ് പിടിക്കാൻ വെല്യ പാട് ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ കൂടുതൽ ബിസിനസ് പിടിക്കാൻ വേണ്ടി എല്ലാവരും കൊടുക്കുന്നതിലും കൂടുതൽ പലിശ ഞാൻ നിക്ഷേപകർക്കു കൊടുത്തു. പലിശ കൂടുതൽ ആയതു കൊണ്ട് ഫണ്ടും കൂടുതൽ വരാൻ തുടങ്ങി.

ആദ്യത്തെ ഒരു പേജ് മാത്രം വായിച്ചു ബോറടിച്ച് പണ്ടാരമടക്കിയത് കൊണ്ട് നിർത്തി ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് കേട്ടിട്ടില്ലേ അടുത്ത കഥ എഴുതുമ്പോൾ ഇതൊന്ന് ആലോചിച്ചാൽ മതി