ആരതി അഭി – 3 Like

പിന്നീട് അങ്ങോട്ട് ഒന്നും സംസാരിക്കാൻ തോന്നിയിരുന്നില്ല.. ഞാൻ തിരികെ നടന്നു…

“എന്താ ഒന്നും പറയാതെ പോകുന്നത് “.. വാതിലിന്റെ അവിടെ എത്തിയ എന്നോട് ആരതി ചോദിച്ചു…

“ഞാൻ ഇനി എന്ത് പറയാൻ ആണ്..” ഞാൻ മറുപടി കൊടുത്തു…

“എന്നെ പഴയ ആരതി ആയി കാണാൻ പറ്റുമോ നിനക്ക്… എപ്പോഴും നിന്റെ വാലിൽ തൂങ്ങി നടന്നിരുന്ന ആരതി ആയിട്ട് ” നിരകണ്ണുകളോടെ ആണ് അവൾ ചോദിച്ചത്…

അത് കേട്ടതും ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് വിളിച്ചു.. അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു…

“അയ്യേ.. എന്താ ആരതി ഇത് കൊച്ചു പിളേളരെ പോലെ… കരച്ചിൽ നിർത്തിക്കെ… ” അവൾ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി… കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു…

അവൾ തിരികെ ഒന്നും പറയാതെ കെട്ടിപിടിച്ചു കിടന്നു കരയുകയായിരുന്നു.. ഞാൻ അവളെ എന്നിൽ നിന്നും അകത്തി അവളെ ബെഡിലേക്ക് ഇരുത്തി.. ഞാൻ ചോദിച്ചു…

“എന്താ.. എന്തിനാ ഇങ്ങനെ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു..

“ഞാൻ കുഞ്ഞിലേ മുതൽ നിന്നെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന പെണ്ണ് അല്ലേടാ.. പെട്ടന്ന് നിന്നെ മറന്ന് ഞാൻ വേറെ ഒരാളുടെ കൂടെ എങ്ങനെയാ ” അവൾ നിർത്താതെ കരഞ്ഞുകൊണ്ട് ചോദിച്ചു…
“എന്നാ പിന്നെ നിനക്ക് ആ കല്യാണം വേണ്ട എന്ന് അമ്മാവനോട് പറഞ്ഞൂടായിരുന്നോ ” ഞാൻ അവളെ ചേർത്ത പിടിച്ചുകൊണ്ടു ചോദിച്ചു…

“നിനക്ക് അറിയാല്ലോ അച്ഛന്റെ സ്വഭാവം ഒരുകാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അത് നടത്തി എടുത്തിട്ടേ അടങ്ങു.. അത് ഇപ്പൊ എന്ത് കാര്യം ആയാലും “അവൾ കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു…

“ഇനി നീ അതൊന്നും ഓർക്കേണ്ട.. എക്സാം ഒക്കെ വരുവല്ലേ അതിൽ ശ്രെദ്ധിക്ക്.. പിന്നെ പുതിയൊരു ജീവിതം തുടങ്ങണം ” ഞാൻ പറഞ്ഞു…

“ഇത്രയൊക്കെ ആയിട്ടും എന്നോട് ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ നിനക്ക് ” അവൾ നിരകണ്ണുകളോടെ ആണ് അത് ചോദിച്ചത്…

“സമയം ഒരുപാട് ആയി.. നിനക്ക് നല്ല ക്ഷീണം ഇല്ലേ കിടക്കാൻ നോക്ക് ” അവളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആയിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്… ഞാൻ അവളെ വിട്ടുമാറി റൂമിലേക്ക് പോയി…

അവൾക്ക് എന്നോട് പ്രശ്നം ഒന്നും ഇല്ലായിരുന്നു… അവളുടെ സ്നേഹം മനസിലാക്കി അവളോട് ഉള്ള സ്നേഹം തുറന്ന് പറയാൻ ചെന്നപ്പോൾ എന്താ ഇങ്ങനെ വന്നത്… അവൾ എനിക്ക് വിധിച്ചിട്ടില്ലായിരിക്കും..എന്നൊക്കെ മനസ്സിൽ ആലോചിച്ചു സമയം പൊക്കൊണ്ടിരുന്നു… പതിയെ ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു…

….

രാവിലെ കണ്ണ് തുറക്കുമ്പോൾ എന്റെ കൈ ചേർത്ത് പിടിച്ചു എന്നെ തന്നെ നോക്കി ഇരിക്കുന്ന ആരതിയെ ആണ് ഞാൻ കാണുന്നത്… എന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാതെ നോക്കികൊണ്ട് ഇരിക്കുന്നു… ആ നോട്ടം കണ്ടപ്പോൾ എനിക്ക് തോന്നിയത് പഴയ 3 വയസുകാരി ആരതിയെ ആയിരുന്നു…

“എന്താ രാവിലെ തന്നെ ” ഞാൻ അവളോട് ചോദിച്ചു…

“രണ്ട് ദിവസം കൂടെ അല്ലെ കാണു… അത് കഴിഞ്ഞ പിന്നെ കിട്ടില്ലലോ.. ആ രണ്ട് ദിവസത്തേക്ക് എങ്കിലും എന്നെ നിന്റെ പെണ്ണ് ആയി കണ്ട് എന്നെ ഒന്ന് സന്ദോഷിപ്പിച്ചൂടെ ” അവൾ ദയനീയമായി ചോദിച്ചു…

എന്റെ മുഖം പെട്ടന്ന് വല്ലാണ്ടായി…

“സന്തോഷിപ്പിക്കാൻ പക്ഷെ പെണ്ണ് ആയി കാണാൻ പറ്റില്ല…കുറച്ചു നാൾ കഴിഞ്ഞാൽ മറ്റൊരാളുടെ പെണ്ണ് ആകേണ്ടവളാണ് നീ.. അതുകൊണ്ട് പെണ്ണ് ആയി കാണാൻ പറ്റില്ല ” ചെറിയ ചിരി വരുത്തികൊണ്ട് ആണ് പറഞ്ഞത് അവളെ എന്റെ വിഷമം അറിയിക്കാൻ തോന്നിയില്ല… അവൾ ഒന്നും മിണ്ടിയില്ല കയ്യിൽ നിന്ന് പിടി വിട്ടതുമില്ല…
“ആ കുറെ ആയി നമ്മുടെ മണിക്ക മലയിൽ പോയിട്ട്.. നമ്മക്ക് ഇന്ന് അങ്ങോട്ട് പോകാം.. നീ പോയി റെഡി ആകാൻ നോക്ക് ” ബെഡിൽ നിന്ന് എഴുനേറ്റ് അവളെ തള്ളി റൂമിൽ കയറ്റിയിട്ട് ആണ് ഫ്രഷ് ആയി ഡ്രസ്സ്‌ മാറാനായി വന്നത്…

ഡ്രസ്സ്‌ മാറി റൂമിൽ നിന്ന് പുറത്തിറങ്ങി ഹാളിലേക്ക് നടന്നു തുടങ്ങി പകുതി എത്തി വാച്ച് എടുക്കാൻ മറന്നു റൂമിലേക്ക് പോകാൻ തിരിഞ്ഞ എന്റെ കണ്ണ് അവിടെ ഉടക്കി… വൈറ്റ് കളറിൽ പ്രിന്റ് വരുന്ന ഒരു സാരി ഒക്കെ ഉണ്ട് മുടി അഴിച്ചിട്ടു.. കണ്ണ് എഴുതി ഒരു ദേവതയെ പോലെ ഉണ്ടായിരുന്നു ആരതിയെ കാണാൻ… കണ്ണ് ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു.. ഇവൾ എന്നെ പരീക്ഷിക്കുകയാണല്ലോ ദൈവമേ.. ഇത്രയും നാൾ ഈ സൗന്ദര്യം ഞാൻ കണ്ടിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *