ആരതി അഭി – 3

Related Posts


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.. ഇനിയും പ്രേധിക്ഷിക്കുന്നു.. ഇഷ്ടപ്പെടുകയാണേൽ ആ ഹൃദയം ഒന്ന് ചുവപ്പിക്കുക

ചെറിയ ക്ഷീണം ഉണ്ടായിരുന്നു… തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി ഒന്ന് ഉറങ്ങാനായി.. എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നില്ലായിരുന്നു… ഇനി ഇങ്ങനെ നിന്ന് ഉരുക്കാൻ ഞാൻ ഇല്ല ഇതിനു പ്രതികാരം ചെയ്തിട്ടേ തിരികെ പോകുന്നുള്ളൂ എന്ന ഞാൻ ഉറപ്പിച്ചു….

തുടരുന്നു…

ചോദ്യങ്ങൾ എന്തായാലും അവളോട് നേരിട്ട് തന്നെ ചോദിച്ചിട്ട് ഇതിനു ഒരു തീരുമാനം എടുക്കാം എന്ന് ഞാൻ തീരുമാനിച്ചു..പക്ഷെ ഇപ്പൊ അതിനു പറ്റിയ സമയം അല്ല എന്ന് തോന്നി… ഞാൻ ഫോൺ എടുത്ത് സമയം കളഞ്ഞു.. ഒന്ന് ഫ്രഷ് ആയിട്ട് രാത്രി ഫുഡ് കഴിക്കാനായി താഴേക്ക് പോയി… കഴിച്ചു കഴിഞ്ഞ് കുറച്ചു നേരം ടീവി കണ്ടു ഇരുന്നു…എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചുകൊണ്ട് ഇരുന്നു.. പക്ഷെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല..

“ഇവൾക്ക് ഒരു കല്യാണലോചന വന്നിട്ടുണ്ട് ” അമ്മായി അത് പറഞ്ഞപ്പോ ഞാനും ആതിരയും ഒരുപോലെ ഞെട്ടി… ഞാൻ ആരതിയെ നോക്കി…അവൾ എന്നെ തന്നെ നോക്കുകയായിരുന്നു..

“ആഹാ അതെന്താ നാത്തൂനേ.. ഇത്രേം നേരം പറയാതെ ഇരുന്നേ… പയ്യൻ എവിടുന്നാ ” അമ്മ ചോദിച്ചു…

“പയ്യൻ ഇവളുടെ സീനിയർ ആണ്… കണ്ട് ഇഷ്ടപ്പെട്ടപ്പോ അവൻ വീട്ടിൽ പറഞ്ഞു.. അങ്ങനെ അവർ വന്നു ചോദിച്ചു..”അത് അമ്മാവൻ ആണ് പറഞ്ഞത്…

“അത് ഉറപ്പിക്കുവാണോ ” അമ്മ ചോദിച്ചു…

“അത്.. പിന്നെ പയ്യനെ കുറിച്ച് ഞങ്ങൾ ചെറുതായിട്ട് അന്വേഷിച്ചായിരുന്നു.. പയ്യൻ നല്ലവൻ ആണ്.. അപ്പൊ ഞങ്ങൾ അത് അങ്ങ് ഉറപ്പിക്കാം എന്ന് വിചാരിക്കുവ ” അമ്മായി പറഞ്ഞു..

“അത് മാത്രം അല്ല പരിചയം ഉള്ളവർ തമ്മിൽ ഒന്നിക്കുന്നത് അല്ലെ നല്ലത്.. പയ്യന് നമ്മളുടെ മോളെ കുറിച്ച് എല്ലാം അറിയായിരിക്കുമല്ലോ ” അമ്മാവൻ പറഞ്ഞു..
“അത് ശെരിയാ…മോൾ എന്താ ഒന്നും പറയാത്തത്..” അമ്മ ആരതിയോട് ചോദിച്ചു…

“ഞങ്ങളുടെ ഇഷ്ടം ആണല്ലോ അവളുടെ ഇഷ്ടം.. പിന്നെ ഇനി അവൾ എന്ത് പറയാനാ പോരാത്തതിന് സീനിയർ ആയി പഠിക്കുന്ന പയ്യനും.. അവൾക്ക് സമ്മതമാ ” അമ്മാവൻ പറഞ്ഞു… ഞാൻ അപ്പൊ ആരതിയുടെ മുഖത്തേക്ക് നോക്കി.. അവൾക്ക് അതിനോട് താല്പര്യം ഇല്ലാത്ത രീതിയിലാണ് ഇരിക്കുന്നത്… അമ്മാവൻ ഇങ്ങനുള്ള കാര്യങ്ങളിൽ കുറച്ചു കർകശക്കാരൻ ആണ്.. അതുകൊണ്ട് എതിർത്തിട്ട് കാര്യമില്ല എന്ന് അറിയാവുന്നത്കൊണ്ട് ആകും അവൾ എതിർത്തു ഒന്നും പറഞ്ഞില്ല..

“ആ ശെരിയാ അമ്മാവാ നല്ലത് പോലെ ആലോചിച്ചിട്ട് മതി.. ” അവൾക്ക് പറയാൻ ഉള്ളത് ഞാൻ ഒരു എതിർപ്പ് രീതിയിൽ ആണ് അമ്മാവനോട് പറഞ്ഞത്..ഞാൻ ആരതിയുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു… അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കി…

“ഞാൻ കിടക്കാൻ പോകുവാണേ.. നല്ല ക്ഷീണം ഉണ്ട്..” എന്ന് പറഞ്ഞു ആരതി ഉള്ളിലുള്ള അമർഷം അടക്കി പിടിച്ചുകൊണ്ടു എഴുനേറ്റ് റൂമിലേക്ക് പോയി…

“ന്നാ എല്ലാരും പോയി കിടക്ക്..” എന്ന് പറഞ്ഞു അമ്മാവനും പോയി…

ഞാനും റൂമിലേക്ക് പോയി.. ആരതിയുടെ റൂം തുറന്ന് കിടക്കുകയായിരുന്നു.. എന്തായാലും സംസാരിക്കാൻ പറ്റിയ സമയം ആണ്… ഞാൻ റൂമിലേക്ക് കയറി… അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുവായിരുന്നു…

“എന്നെ എന്തിനാ ഇങ്ങനെ അവഗണിക്കുന്നെ ” ഞാൻ നേരിട്ട് ചോദ്യത്തിലേക്ക് വന്നു..

“ഞാൻ ആരേം അവഗണിക്കാൻ നോക്കിയിട്ടില്ല.. അതൊക്കെ ഓരോരുത്തരുടെ തോന്നലുകൾ ആണ് “…

“തോന്നലുകൾ ആണേൽ.. എന്താ നിനക്ക് എന്നോട് പഴയത് പോലെ സംസാരിച്ചാൽ ” ഞാൻ ചോദിച്ചു…

അവൾക്ക് അതിനു ഉത്തരമില്ലായിരുന്നു..

“നിനക്ക് എന്താ ഒന്നും പറയാൻ ഇല്ലേ… ഇത്രയും നാൾ കൂടെ നടന്നപ്പോ ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിരുന്നില്ല… പക്ഷെ നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല… ആ ഒരു കാരണത്തിന്റെ പേരിൽ എന്നെ ഇങ്ങനെ നീ അവഗണിക്കരുത്..” ഞാൻ അവളുടെ മുഖത്ത് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
“നിനക്ക് വേദനിക്കണം.. അത്രയും നീ എന്നെ വേദനിപ്പിച്ചു… എനിക്ക് അറിയായിരുന്നു നിനക്ക് എന്നെ അങ്ങനെ കണ്ട് കാണില്ലായിരിക്കും എന്ന്.. പക്ഷെ ഞാൻ പറഞ്ഞു എന്ന് കരുതി റോഡിൽ ഇറക്കി വിടും എന്ന് ഞാൻ കരുതിയില്ല.. അത് എന്നെ എത്ര വേദനിപ്പിച്ചു എന്ന് നിനക്ക് അറിയില്ലലോ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. സമയം ഒരുപാട് വൈകി പോയിരിക്കുന്നു… അച്ഛന്റേം അമ്മയുടേം ഇഷ്ടം പോലെ… ആ പയ്യന് താലി കെട്ടാൻ തല കുനിച്ചു നിന്ന് കൊടുക്കാൻ മാത്രമേ എനിക്ക് ഇനി പറ്റു… എന്റെ ആഗ്രഹങ്ങൾ അതോടെ തീരുകയും ചെയ്യും ” അവൾ പറഞ്ഞു..

പിന്നീട് അങ്ങോട്ട് ഒന്നും സംസാരിക്കാൻ തോന്നിയിരുന്നില്ല.. ഞാൻ തിരികെ നടന്നു…

“എന്താ ഒന്നും പറയാതെ പോകുന്നത് “.. വാതിലിന്റെ അവിടെ എത്തിയ എന്നോട് ആരതി ചോദിച്ചു…

“ഞാൻ ഇനി എന്ത് പറയാൻ ആണ്..” ഞാൻ മറുപടി കൊടുത്തു…

“എന്നെ പഴയ ആരതി ആയി കാണാൻ പറ്റുമോ നിനക്ക്… എപ്പോഴും നിന്റെ വാലിൽ തൂങ്ങി നടന്നിരുന്ന ആരതി ആയിട്ട് ” നിരകണ്ണുകളോടെ ആണ് അവൾ ചോദിച്ചത്…

അത് കേട്ടതും ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് വിളിച്ചു.. അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു…

“അയ്യേ.. എന്താ ആരതി ഇത് കൊച്ചു പിളേളരെ പോലെ… കരച്ചിൽ നിർത്തിക്കെ… ” അവൾ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി… കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു…

അവൾ തിരികെ ഒന്നും പറയാതെ കെട്ടിപിടിച്ചു കിടന്നു കരയുകയായിരുന്നു.. ഞാൻ അവളെ എന്നിൽ നിന്നും അകത്തി അവളെ ബെഡിലേക്ക് ഇരുത്തി.. ഞാൻ ചോദിച്ചു…

“എന്താ.. എന്തിനാ ഇങ്ങനെ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു..

“ഞാൻ കുഞ്ഞിലേ മുതൽ നിന്നെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന പെണ്ണ് അല്ലേടാ.. പെട്ടന്ന് നിന്നെ മറന്ന് ഞാൻ വേറെ ഒരാളുടെ കൂടെ എങ്ങനെയാ ” അവൾ നിർത്താതെ കരഞ്ഞുകൊണ്ട് ചോദിച്ചു…
“എന്നാ പിന്നെ നിനക്ക് ആ കല്യാണം വേണ്ട എന്ന് അമ്മാവനോട് പറഞ്ഞൂടായിരുന്നോ ” ഞാൻ അവളെ ചേർത്ത പിടിച്ചുകൊണ്ടു ചോദിച്ചു…

“നിനക്ക് അറിയാല്ലോ അച്ഛന്റെ സ്വഭാവം ഒരുകാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അത് നടത്തി എടുത്തിട്ടേ അടങ്ങു.. അത് ഇപ്പൊ എന്ത് കാര്യം ആയാലും “അവൾ കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു…

“ഇനി നീ അതൊന്നും ഓർക്കേണ്ട.. എക്സാം ഒക്കെ വരുവല്ലേ അതിൽ ശ്രെദ്ധിക്ക്.. പിന്നെ പുതിയൊരു ജീവിതം തുടങ്ങണം ” ഞാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *