ജോൺ : അർജുൻ ശേരിയാണ് അന്ന് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. ഒരു അബദ്ധം അതിനു പകരം എന്റെ അനിയന്റെ ജീവൻ നീ എടുത്തില്ലേ എന്നെ വെറുതെ വിട്ടുകൂടെ നിനക്ക്. ഒരിക്കലും നിന്റെ കണ്മുന്നിൽ പോലും വരാത്ത അത്രക്ക് ദൂരേക്ക് ഞാൻ പൊയ്ക്കോളാം.
അർജുൻ : ജോൺ നിനക്ക് അറിയാമല്ലോ ശത്രുക്കളെ ഒരിക്കലും വെറുതെ വിടരുത് അതൊരു ഞാഞ്ഞൂൽ ആണെങ്കിൽ പോലും ആവശ്യം വരുമ്പോൾ മൂർഖൻ പാമ്പിന്റെ ശൗര്യം കാണിക്കും എന്ന് നീ തന്നെ അല്ലെ പറയാറ് അപ്പോൾ പിന്നെ എങ്ങനെ ആണ് ഞാൻ നിന്നെ വെറുതെ വിടുക? എന്താ കിച്ചു നിന്റെ അഭിപ്രായം?
കിച്ചു : ഒന്നും അല്ലങ്കിലും അവൻ ഇരുന്ന ഇരുപ്പിൽ തന്നെ ഒന്നും രണ്ടും ഒക്കെ സാധിച്ചതല്ലേ. വിട്ടേക്കന്നെ പാവം 🫠
അർജുൻ : വിട്ടേക്കാം അല്ലെ?…. വിട്ടേക്കാം..
ജോൺ :🥲
അർജുൻ : എന്നാ നിങ്ങൾ അങ്ങോട്ട് ഇറങ്ങിക്കോ കിച്ചു. വീട്ടിൽ അവരൊക്കെ ഒറ്റക്കല്ലേ? ഞാൻ ഇവനെ കൊണ്ടുപോയി വിട്ടേച്ചും വരാം.
കിച്ചു : ശെരി ശെരി അപ്പോൾ ഞങ്ങൾ അങ്ങ് ഇറങ്ങുകയാണ്.
അതും പറഞ്ഞു കിച്ചുവും ഗോകുലും അവിടെ നിന്നും പോയി. അവർ പോയതും അർജുൻ ജോണിന്റെ നേരെ തിരിഞ്ഞു ശേഷം അവനോട് ആയി പറയാൻ തുടങ്ങി….
അർജുൻ : ജോൺ ഞാൻ നിന്നെ വെറുതെ വിടാം പക്ഷെ ഒരേ ഒരു കണ്ടീഷൻ. ഞാൻ നിന്നെ കൊണ്ടുപോയി ആക്കുന്ന സ്ഥലത്ത് തന്നെ നീ ജീവിക്കണം അവിടെ നിന്നും പുറത്ത് വരാൻ ശ്രമിക്കരുത് ഒരു കാലത്തും.
ജോൺ : ഇല്ല അർജുൻ വരില്ല ഇത് എന്റെ വാക്ക് ആണ് ഞാൻ ഒരിക്കലും നീ പറയുന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല.
അർജുൻ : കഴിഞ്ഞില്ല ഞാൻ പറഞ്ഞു കഴിഞ്ഞില്ല. അത്പോലെ തന്നെ നിന്റെ പേരിൽ ഉള്ള എല്ലാ സാമ്പാധ്യവും ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ഒപ്പിട്ടു തരണം പപ്പേഴ്സ് എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. പിന്നെ അവസാനത്തെ കണ്ടിഷൻ നീ എന്റെ അരുണിനെ കുഴിച്ചു മൂടിയ ആ ബംഗ്ലാവ് എന്റെ പേരിൽ തരണം മാത്രവുമല്ല ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നമ്മൾ ഇന്ന് അവിടെ പോയി ആയിരിക്കും ചെയ്യുന്നത് എന്താ സമ്മതം ആണോ? അതോ???
ജോൺ : സമ്മതം നീ പറയുന്നത് എന്തും എനിക്ക് സമ്മതം ആണ് ഇപ്പോൾ തന്നെ അങ്ങോട്ട് പോണം എങ്കിലും ഞാൻ റെഡി ആണ് 🥲
അർജുൻ : നമ്മൾ ഇപ്പോൾ തന്നെ പോകും അങ്ങോട്ട് കൂടെ ഇവരും ( അർജുന്റെ കൂടെ ഉള്ള മറ്റു കൂട്ടാളികൾ ) പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്തതിനു ശേഷം നിന്നെ ഞാൻ പറഞ്ഞത് പോലെ ഒരിക്കലും എന്റെ കണ്മുന്നിൽ കാണാത്ത ദൂരത്തേക്ക് ഞാൻ അയക്കാം 😈
ജോൺ : ശെരി. എനിക്ക് അറിയാമായിരുന്നു നീ എന്നെ ഒന്നും ചെയ്യില്ല എന്ന്. ഒന്നും അല്ലങ്കിലും നമ്മൾ ഫ്രണ്ട്‌സ് അല്ലെ. നീ പറഞ്ഞതൊക്കെ എനിക്ക് സമ്മതം ആണ് എനിക്ക് ഒന്നും വേണ്ട എന്റെ ജീവൻ മാത്രം മതി.
തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ജോൺ അർജുൻ പറഞ്ഞതൊക്കെ സമ്മതിച്ചു ഹൈറേഞ്ചിലെ അവന്റെ ബംഗ്ലാവിലേക്ക് പോവാൻ റെഡി ആയി എന്നാൽ അപ്പോഴും അർജുന്റെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നു ചെകുത്താന്റെ ചിരി അതൊന്നും മനസ്സ്സിലാവാതെ ജോൺ പോവാൻ റെഡി ആയി. അർജുന്റെ കൂട്ടാളികൾ ജോണിനെ കസേരയോട് കൂടെ തന്നെ വണ്ടിയിൽ കയറ്റി യാത്ര തുടർന്ന്. ഏകദേശം 6മണിക്കൂറോളം യാത്ര ചെയ്ത് അവർ തേനിയിൽ ഉള്ള ബംഗ്ലാവിൽ എത്തി. അവിടെ അരുണിനെ കുഴിച്ചു മൂടിയ മുറിയിൽ തന്നെ ജോണിനെ അർജുന്റെ കൂട്ടാളികൾ കൊണ്ടുപോയി ഇരുത്തി. ശേഷം അങ്ങോട്ട് എത്തിയ അർജുൻ പറഞ്ഞ പ്രകാരം എല്ലാ എഗ്രിമെന്റ് കളിലും ജോൺ ഒരു മടിയും കൂടാതെ തന്നെ ഒപ്പിട്ട് നൽകി. എല്ലാം കഴിഞ്ഞ ശേഷം അവൻ അർജുനോട് പറഞ്ഞു
ജോൺ : അർജുൻ നീ വളരെ നല്ലവൻ ആണ് അത് കൊണ്ടാണ് നീ എന്നെ വെറുതെ വിട്ടത്. നന്ദിയുണ്ട് ഒരുപാട് നന്ദി. അതും പറഞ്ഞു അവൻ അർജുനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.
അർജുൻ അവന്റെ കൈകളെ തടഞ്ഞ ശേഷം അവനോട് ആയി പറഞ്ഞു.
