എന്നാല് അവർ ഭയപ്പെടുന്നത് കാണാനും തങ്ങളുടെ കുടുംബത്തെ ഒന്നും ചെയ്യരുത് എന്ന് യാജിക്കുന്നതും കേൾക്കാൻ വേണ്ടി കാത്തിരുന്ന ജോണിനും മർക്കസിനും നിരാശ മാത്രം ആയിരുന്നു ഭലം. ഭയത്തിന് പകരം അവരുടെ ചുണ്ടുകളിൽ ചിരിയാണ് വിരിഞ്ഞത്. അതുകണ്ട് നിന്ന മർക്കാസിൻ്റെ വലം കൈ ആയിട്ടുള്ള പാട്രിക് അവരെ രണ്ടാളെയും വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി.പക്ഷേ അവരുടെ ചിരി വീണ്ടും തുടർന്നു. അത് കണ്ട് കലി കയറി മാർക്കസ് അവരോട് ചോദിച്ചു.
മാർക്കസ്: ഉള്ളതെല്ലാം ചാവാൻ പോവുമ്പോഴും നിനക്കൊക്കെ എന്താടാ ഇത്ര ചിരി.
അത് കേട്ട അർജുൻ്റെ മുഖത്ത് പഴയ ആ പൈശാചികത നിറഞ്ഞ ചിരി നിറഞ്ഞു ശേഷം അവൻ ചോദിച്ചു
അർജുൻ: ആര് ചാവാൻ പോവുന്നത്? നിനക്കൊക്കെ തോന്നുന്നുണ്ടോ മാർക്കസ് ഒന്നും കാണാതെ ഞങൾ അവിടുന്ന് ഈ രാത്രി ഇറങ്ങി പോരും എന്ന്? അത്രക്ക് പോട്ടൻമാർ ആണ് ഞങൾ എന്ന് നിനക്കൊക്കെ തോന്നിയോ? ഇവന് ബോധം ഇല്ലങ്കിലും ഞങൾ എങ്ങനെയുള്ളവർ ആണ് എന്ന് നിനക്ക് നല്ലപോലെ അറിയില്ലേ മാർക്കസ്?
അത്രയും പറഞ്ഞ ശേഷം അർജുൻ അവരോട് സ്ക്രീനിൽ നോക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു….
തുടരും………
കുറവാണ് എന്നറിയാൻ അടുത്ത ഒന്നോ രണ്ടോ ഭാഗതോടെ ഈ കഥ തീരുന്നതാണ്
