ആരതി – 8

 

മതിലിനു ചേർന്നുള്ള കൂടുകളുടെ വാതിലുകൾ ഉയരുന്നത് മാത്രം കാണിച്ചു. ശേഷം അവർ കാറിൽ കയറി വണ്ടി മുൻപോട്ട് എടുത്തു. ഏതോ ഒരു ലക്ഷ്യ സ്ഥാനം മുന്നിൽ കണ്ടുകൊണ്ട് ആ വണ്ടി ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് പാഞ്ഞു.

 

ഇതേ സമയം മർക്കസും കൂട്ടരും ജോണിൻ്റെ വീട്ടിൽ എത്തിയിരുന്നു. അവർ സംസാരിക്കുന്നതിന് ഇടയിൽ ജോൺ മർക്കസിനോട് ചോദിച്ചു..

 

ജോൺ: അല്ല മാർക്കസ് എന്നോട് അവനു വെറുപ്പ് തോന്നാൻ ഒരു കാരണം ഉണ്ട് . പക്ഷേ ഈ ബോംബയിൽ കിടക്കുന്ന താൻ എങ്ങനെ ആണ് അവന്മാരുടെ ശത്രു ആയത്?

 

മാർക്കസ്: ബോംബയിൽ മാത്രം അല്ല ജോൺ ഇന്ത്യ മുഴുവനും എൻ്റെ കൈകൾ പതിഞ്ഞിട്ടുണ്ട്. ഇവിടെ കേരളത്തിലും എൻ്റെ സ്ഥാപനങ്ങൾ ഉണ്ട്. അത് കെട്ടി പടുക്കാൻ വേണ്ടി പലരുടെയും സ്ഥലങ്ങൾ തട്ടി എടുക്കേണ്ടതായിട്ട് വന്നിട്ടുണ്ട്. അതോടൊപ്പം പല ജീവനുകളും.

 

ജോൺ: പക്ഷേ അതും ഇവരും കൂടി ഉള്ള ബന്ധം?

 

മാർക്കസ്: ഞാൻ തട്ടിയെടുത്ത പ്രോപർട്ടി കളിൽ മൂന്നെണ്ണം മാത്രം ആണ് കുടുംബത്തിൽ ആരെയെങ്കിലും ഒക്കെ ബാക്കി വെച്ച് theerkkendi വന്നിട്ടുള്ളത്. അതിൽ രണ്ടുപേർ ആണ് ഇവർ.

 

ജോൺ: അപ്പൊൾ മൂന്നാമൻ?

 

മാർക്കസ്: അവനെ കുറിച്ച് വലിയ അറിവോന്നും ഇല്ല. പുറത്ത് എവിടെയോ ആണ് എന്നാണ് എൻ്റെ ആളുകൾ തിരക്കി അറിഞ്ഞത്.

 

ജോൺ: ഓ അപ്പൊൾ ആ കണക്ക് ആണല്ലേ ഇവന്മാർ രണ്ടുപേരുടെയും ലക്ഷ്യം.

 

മാർക്കസ്: അതെ. പക്ഷേ അത് തീർക്കാൻ അവന്മാർ ജീവനോടെ ഇനി കാണില്ല. അവന്മാർ എന്നല്ല അവന്മാരുടെ പരമ്പര പോലും ഉണ്ടാവില്ല.

 

ജോൺ: 😠 ഉണ്ടാവരുത് ഒരുത്തനും തീർക്കണം എല്ലാം.

 

മാർക്കസ്: തീർത്തിറിക്കും ജോൺ. രണ്ടു പയ്യന്മാർ വിചാരിച്ചാൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് അവന്മാർ കാണിച്ചു. ഇനി നമ്മൾ എന്തൊക്കെ ചെയ്യും എന്ന് അവന്മാർ അറിയും.

 

അവർ സംസാരിക്കുന്നതിന് ഇടയിലേക്ക് മർക്കസിൻ്റെ വലം കൈ പാട്രിക് കയറി വന്നു പറഞ്ഞു

 

പാട്രിക്: boss അവന്മാർ എവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ട്.

 

മാർക്കസ്: എവിടെ ആണ്?

 

പാട്രിക്: നാഷണൽ ഹൈവേ യില് തന്നെ ഉണ്ട് moving ആണ്

 

മാർക്കസ്: പാട്രിക് ഒരു കാരണ വശാലും അവന്മാർ രക്ഷപെടരുത് . പിടിച്ചിരിക്കണം ഇന്ന് തന്നെ

 

പാട്രിക്: ശെരി ബോസ്സ് . ഇനി നമ്മൾ കാണുമ്പോൾ എൻ്റെ കയ്യിൽ അവന്മാർ ഉണ്ടാവും.

 

അതും പറഞ്ഞുകൊണ്ട് പാട്രിക് പുറത്തേക്ക് പോയി. അതികം വൈകാതെ ഒരു കൂട്ടം വാഹനങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.

 

*ഹൈവേ…..

 

അർജുൻ്റെയും കിച്ചുവിൻ്റെയും വണ്ടി റോഡിലൂടെ പാഞ്ഞു പോയികൊണ്ടിരുന്നൂ. പെട്ടന്നാണ് വണ്ടിയുടെ ടയർ എന്തോ കൊണ്ട് പൊട്ടുന്നതും നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പോയി ഇടിച്ചതും. അപകടത്തില് എയർബാഗ് ഓപ്പൺ ആയി എങ്കിലും ഇടിയുടെ ആഘാതത്തിൽ രണ്ടുപേരുടെയും ബോധം കുറച്ച് സമയത്തേക്ക് പോയിരുന്നു. ബോധം വന്ന കിച്ചുവും അർജുനും വണ്ടിയിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ കാണുന്നത്. ഏതോ ക്രൈനിൽ പൊക്കി കൊണ്ടുപോയി കൊണ്ടിരിക്കുന്ന തങ്ങളുടെ കാറും തങ്ങളും ആയിരുന്നു. അതിനു ചുറ്റും ആയി വരിയായി വരുന്ന കാറുകൾ കൂടി കണ്ടപ്പോൾ തങ്ങൾ അവരുടെ പിടിയിൽ ആയി കഴിഞ്ഞു എന്ന് ഇരുവരും മനസ്സിലാക്കി കഴിഞ്ഞിരുന്നു.

 

അവരെ നേരെ കൊണ്ടുപോയത് ഒരുപാട് കാലം ആയി പൂട്ടി കിടക്കുന്ന ഒരു ഫാക്ടറിയിൽ ആയിരുന്നു. അവിടെ എത്തിയ ഉടനെ ആയുധ ധാരികളായ മർക്കാസിൻ്റെ ആളുകൾ അവരെ ഒരു കസേരയിൽ കെട്ടി ഇടുകയും അവർക്ക് ചുറ്റും ആയി അവരെ വളയുകയും ചെയ്തിരുന്നു.

ഒരു ഇരുമ്പ് വടിയും ആയി അവർക്കരികിൽ എത്തിയ പാട്രിക് അവരെ മാറി മാറി പ്രഹരം ഏൽപ്പിക്കാൻ തുടങ്ങി ഏകദേശം ഒരു മണിക്കൂറോളം നീണ്ട ഉപദ്രവങ്ങൾക്ക് ഒടുവിൽ നിറുത്തി. ശേഷം ആർക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ അയാള് അവിടെ ഇരുന്നു.

 

കുറച്ച് സമയത്തിന് ശേഷം ഒരു കാർ അവിടെ വന്ന് നിന്നു. ശേഷം അതിൽ നിന്നും ഇറങ്ങിയ മർക്കസിനെയും ജോണിനെയും അവർ കണ്ടൂ. തൻ്റെ അനിയനെ കൊന്ന അർജ്ജുനനെ കണ്ട ജോൺ ഓടി വന്ന് അവനെ കസേരയോട് കൂടെ നിലത്തിട്ട് ചവിട്ടാൻ തുടങ്ങി. അവൻ്റെ വായിൽ നിന്നും മുഖത്തും ശരീരത്തിൽ ഉള്ള പല മുറിവുകലിലൂടെയും രക്തം ഒലിച്ചിറങ്ങുന്ന കണ്ട ജോൺ വീണ്ടും ആ മുറിവുകളിൽ ഇടിച്ചുകൊണ്ട് അവനെ കൂടുതൽ നരഗിപ്പിച്ച് കൊണ്ടിരുന്നു.

 

ജോൺ: പോലെയാടി മോനെ നീ എൻ്റെ ആൻ്റണിയെ തീർത്തപ്പോൾ എന്താ പറഞ്ഞത് അടുത്തത് ഞാൻ ആണന്നു അല്ലേ. എന്നിട്ട് ഇപ്പൊൾ ആരാടാ തായോളീ ചവാൻ പോവുന്നത്.

 

മാർക്കസ്: ജോൺ പിള്ളേര് കളി അറിയാവുന്നവർ കളിക്കുന്നത് കണ്ടിട്ടില്ല അതാ.

 

ജോൺ: കാണിച്ചു കൊടുക്കാം മാർക്കസ് ഇവന്മാരെ.

എടാ നീയൊക്കെ അങ്ങനെ വെറുതെ ചാവും എന്ന് കരുതണ്ട നീയൊക്കെ സംരക്ഷിക്കുന്ന കുടുംബം ഉണ്ടല്ലോ അത് കത്തി അമരുന്നത് കണ്ടുകൊണ്ട് ആയിരിക്കും നീയൊക്കെ ചാവുന്നതു.

 

അതും പറഞ്ഞുകൊണ്ട് അയാള് അവിടെ ഉണ്ടായിരുന്ന tv ഓൺ ആക്കി. തങ്ങളുടെ വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറക്കാൻ പോവുന്ന ആളുകളെ ആണ് അതിലൂടെ live ആയി അവർ കണ്ടത്.

 

എന്നാല് അവർ ഭയപ്പെടുന്നത് കാണാനും തങ്ങളുടെ കുടുംബത്തെ ഒന്നും ചെയ്യരുത് എന്ന് യാജിക്കുന്നതും കേൾക്കാൻ വേണ്ടി കാത്തിരുന്ന ജോണിനും മർക്കസിനും നിരാശ മാത്രം ആയിരുന്നു ഭലം. ഭയത്തിന് പകരം അവരുടെ ചുണ്ടുകളിൽ ചിരിയാണ് വിരിഞ്ഞത്. അതുകണ്ട് നിന്ന മർക്കാസിൻ്റെ വലം കൈ ആയിട്ടുള്ള പാട്രിക് അവരെ രണ്ടാളെയും വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി.പക്ഷേ അവരുടെ ചിരി വീണ്ടും തുടർന്നു. അത് കണ്ട് കലി കയറി മാർക്കസ് അവരോട് ചോദിച്ചു.

 

മാർക്കസ്: ഉള്ളതെല്ലാം ചാവാൻ പോവുമ്പോഴും നിനക്കൊക്കെ എന്താടാ ഇത്ര ചിരി.

 

അത് കേട്ട അർജുൻ്റെ മുഖത്ത് പഴയ ആ പൈശാചികത നിറഞ്ഞ ചിരി നിറഞ്ഞു ശേഷം അവൻ ചോദിച്ചു

 

അർജുൻ: ആര് ചാവാൻ പോവുന്നത്? നിനക്കൊക്കെ തോന്നുന്നുണ്ടോ മാർക്കസ് ഒന്നും കാണാതെ ഞങൾ അവിടുന്ന് ഈ രാത്രി ഇറങ്ങി പോരും എന്ന്? അത്രക്ക് പോട്ടൻമാർ ആണ് ഞങൾ എന്ന് നിനക്കൊക്കെ തോന്നിയോ? ഇവന് ബോധം ഇല്ലങ്കിലും ഞങൾ എങ്ങനെയുള്ളവർ ആണ് എന്ന് നിനക്ക് നല്ലപോലെ അറിയില്ലേ മാർക്കസ്?

 

അത്രയും പറഞ്ഞ ശേഷം അർജുൻ അവരോട് സ്ക്രീനിൽ നോക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു….

 

തുടരും………

കുറവാണ് എന്നറിയാൻ അടുത്ത ഒന്നോ രണ്ടോ ഭാഗതോടെ ഈ കഥ തീരുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *