ആവണിത്തിങ്കൾ

കരനാട്ട് തറവാട്…പനംകുളം ഗ്രാമത്തിലെ പ്രമുഖ കുടുംബം ആയിരുന്നു…ഇപ്പോഴും
ആവശ്യത്തിലധികം ഭൂസ്വത്തും പണവും ഉണ്ടെങ്കിലും പണ്ട് ഉണ്ടായിരുന്ന പ്രൗഢിയുടെ
കാര്യത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്… പഴയ കാരണവന്മാർ രാജാക്കന്മാരെപ്പോലെ
കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു…

ആ നാട്ടിൽ അന്നവർ പറയുന്ന കാര്യങ്ങൾക്ക് മറുത്തൊരു വാക്ക് സംസാരിക്കാൻ പോലും ആരും
ധൈര്യപ്പെട്ടിരുന്നില്ല…തലമുറകൾ മറിഞ്ഞു വന്നപ്പോൾ ആ ശൗര്യമൊക്കെ കരനാട്ടിലെ പുതിയ
തലമുറയ്ക്ക് കൈമോശം വന്നിരുന്നു…കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാൽ ലോകത്താകമാനം
പുരോഗമനത്തിന്റെ പാതയിൽ സഞ്ചരിച്ചപ്പോൾ പനംകുളവും അവിടത്തെ നിവാസികളും പുതിയ
ലോകസഹചര്യങ്ങളിൽ വളരെയധികം മുൻപോട്ട് പോയിരുന്നു…സ്വഭാവികമായും പനംകുളം നിവാസികൾ
ഏതൊരു കുടുംബത്തിനും നൽകുന്ന പരിഗണനയെ കരനാട്ട് തറവാടിനും നല്കിയിരുന്നുള്ളൂ…

ശ്ശെ…ഇതിപ്പോൾ പറഞ്ഞു പറഞ്ഞു ഞാനിതെങ്ങോട്ടാ കാട് കയറിപ്പോകുന്ന…ചെറിയൊരു തുടക്കം
എന്ന രീതിയിൽ ആണ് തറവാടിന്റെ വർണ്ണനയോടെ ആരംഭിച്ചത്..ഇങ്ങനെ പോകാണെങ്കിൽ പുണ്യ
പുരാതന സീരിയൽ ആയിപ്പോകുമെന്നുള്ളത് കൊണ്ട് നമുക്ക് വലിച്ചു നീട്ടാതെ കഥയിയിലോട്ടു
കടക്കാം….

നിലവിൽ കരനാട്ട് തറവാട്ടിൽ ഇപ്പോൾ താമസിക്കുന്നത് എന്റെ ചെറിയച്ചൻ അജയനും (57)ഭാര്യ
അതായത് എന്റെ ചെറിയമ്മ
രമ്യയും(40) ..മക്കളായ…ആവണിയും(19)…രശ്മികയുമാണ്(18)…

ചെറിയച്ചൻ അടുത്തുള്ള ടൗണിൽ മെഡിക്കൽ ഷോപ് നടത്തുന്നു…ചെറിയമ്മ മക്കളുടെ
കാര്യങ്ങളും വീട്ട് ജോലിയും പറമ്പിലെ കൃഷിയുടെ മേൽനോട്ടവുമൊക്കെയായി തിരക്കുള്ളൊരു
വീട്ടമ്മയുടെ റോൾ ഭംഗിയായി നിർവഹിച്ചു പോരുന്നു…ആവണി ഡിഗ്രി സെക്കൻഡ് ഇയർ
ചെറിയച്ഛന്റെ മെഡിക്കൽ ഷോപ്പിനടുത്തുള്ള വിമണ്സ് കോളേജിൽ പഠിക്കുന്നു… രശ്മിക
വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പ്ലസ് 2 പഠിക്കുന്നു…

ഇത്രയുമാണ് ചെറിയച്ഛന്റെ കുടുംബത്തിന്റെ പ്രാധമിക വിവരങ്ങൾ…ബാക്കി വഴിയേ…ചോദിച്ചു
ചോദിച്ചു പോകാം…

മഹേഷ്.(36)..ആരാണെന്നല്ലേ…നോം തന്നെ…ഭാര്യ അനുശ്രീ (24) മകൾ കുഞ്ഞാറ്റ (2)അച്ഛൻ
അരവിന്ദൻ(61)അമ്മ ജാനകി…എനിക്ക് 8 വയസ്സുള്ളപ്പോൾ ക്യാൻസർ ബാധിച്ചു മരിച്ചു
പോയിരുന്നു ..എല്ലാവരും നിർബന്ധിച്ചെങ്കിലും എന്തോ…അച്ഛൻ പിന്നീടൊരു വിവാഹത്തിന്
തയ്യാറായില്ല…അച്ഛൻ നടത്തിയിരുന്ന ഫ്ലോറിങ് ടൈൽസ് ഷോപ് ആണ് ഞാനിപ്പോൾ ഏറ്റെടുത്ത്
നടത്തുന്നത്…അച്ഛനിപ്പോൾ പറമ്പിലെ കൃഷി കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെ
ഒതുങ്ങിയിരുന്നു..ഭാര്യ അനുശ്രീ..ഞാൻ അനുവേന്ന് വിളിക്കും..`

ടൗണിൽ പള്ളി വക സ്കൂളിലെ പ്ലസ് 2 ടീച്ചർ ആണ്….ഇളയച്ചൻ താമസിക്കുന്ന പഴയ തറവാട്ടിൽ
നിന്നും 100 മീറ്റർ ദൂരം ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ വീട്ടിലേയ്ക്ക്…പേരിന്
മാത്രമേയുള്ളൂ രണ്ട് വീടുകൾ …മിക്കവാറും സമയങ്ങളിൽ അച്ഛനൊഴിച്ചു ഞാനും ഭാര്യയും
കുഞ്ഞാറ്റയും തറവാട്ടിൽ തന്നെയായിരിക്കും ചിലവഴിച്ചിരുന്നത്..രാത്രിയിൽ ഉറങ്ങാൻ
മാത്രമാണ് ഞങ്ങൾ തിരിച്ചു വീട്ടിലേയ്ക്ക് വരാറുള്ളത്…

ചെറിയച്ചൻ രാവിലെ 7.30 ആകുമ്പോൾ ഷോപ്പിലോട്ടു പോകും..തിരിച്ചെത്തുന്നത് രാത്രിയിൽ 9
മണിയെങ്കിലും ആകും.അച്ഛൻ വെളുപ്പിന് 8 മണിയ്ക്ക് പറമ്പിലോട്ട് പോകും
കൃഷിപ്പണികൾക്കായി പണിക്കാർ അപ്പോഴേയ്ക്കും വന്നിട്ടുണ്ടാകും…ഇടയ്ക്ക് പണിക്കാരെയും
കൂട്ടി 10 മണിയ്ക്ക് വീട്ടിൽ വന്ന് അവർക്കുള്ള ഭക്ഷണവും കൊടുത്ത് കഴിച്ചിട്ട് പോയാൽ
പിന്നെ പണി കഴിഞ്ഞു ഉച്ചയ്ക്ക് 2 മണിയ്ക്കാനു വീട്ടിലേയ്ക്ക് വരുന്നത്…കുളിച്ച്
വിശ്രമിച്ചു ഒരു 4 മണിയോടെ കവലയിൽ ഉള്ള വായനശാലയിൽ പോയാൽ 7 മണിയാകും വീട്ടിൽ
തിരിച്ചെത്തുമ്പോൾ…

രണ്ട് വീട്ടിലേക്കും രണ്ടിടങ്ങളിലെയും പണിക്കാർക്കുമുള്ള ഭക്ഷണം തറവാട്ടിൽ
തന്നെയാണ് ഉണ്ടാക്കുന്നത്…ചെറിയമ്മയെ സഹായിക്കാൻ അനു വെളുപ്പിനെ എണീറ്റ്‌ പോയാൽ
പിന്നെ എട്ടരയോടെയാണ് തിരിച്ചെത്തുക…അവൾ വന്ന് വിളിക്കുമ്പോൾ ആകും ഞാനും
കുഞ്ഞാറ്റയും എണീക്കാറുള്ളത്….
പിന്നെയുള്ള 1 മണിക്കൂർ കൊണ്ട് കുളിയും ജപവുമെല്ലാം കഴിച്ചു തറവാട്ടിൽ പോയി
ഭക്ഷണവും കഴിച്ചു കുഞ്ഞാറ്റയെ ചെറിയയമ്മയെ ഏല്പിച്ചിട്ട് ഒരു ഒമ്പതരയോടെ ഞാനും
അനുവും കാറിൽ ടൗണിലോട്ട് പോകും…ഞാനവളെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിൽ എത്തുമ്പോൾ
വർക്കേഴ്‌സ് എല്ലാവരും എത്തിയിട്ടുണ്ടാകും…

പിന്നീട് ഷോപ്പിലെ തിരക്കുകളിലേയ്ക്ക് മനസ്സറിയതെ ഇഴുകിച്ചേരും.. വൈകിട്ട്
നാലരയ്ക്ക് ക്ലാസ് അവസാനിയ്ക്കുമ്പോൾ..അനു സ്കൂൾ ബസിൽ തിരിച്ചു വീട്ടിലേയ്ക്ക്
പോകും…ഞാൻ ഷോപ് പൂട്ടിയിറങ്ങുമ്പോൾ ഏഴര കഴിഞ്ഞിട്ടുണ്ടാകും…ലിസ്റ്റ്
തന്നിട്ടുണ്ടെങ്കിൽ സാധനങ്ങളും വാങ്ങിക്കൊണ്ട് നേരെ വീട്ടിലേയ്ക്ക് …ഞാൻ
എത്തുമ്പോളെയ്ക്കും കുഞ്ഞാറ്റയെ കുളിപ്പിച്ചു ഭക്ഷണം കൊടുത്ത്
ഉറക്കിയിട്ടുണ്ടാകും..

ഞങ്ങളെക്കൾ എല്ലാം മുൻപേ വെളുപ്പിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന
ഒരാളുണ്ട്..ഞങ്ങളുടെ..വായാടി രാശി മോൾ.. രശ്മികയെ അങ്ങനെയാണ് വീട്ടിൽ എല്ലാവരും
വിളിയ്ക്കുക… ആറരയ്ക്ക് അവൾക്ക് റ്യുഷൻ തുടങ്ങിയാൽ ഒൻപത് ആകും
തിരിച്ചെത്തുമ്പോൾ..പിന്നേ കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ആമി (ആവണി) കോളേജിൽ
പോകുമ്പോൾ അവളുടെ സ്ക്കൂട്ടിയിൽ പിറകിലുണ്ടാകും..രാശിയെ സ്കൂളിൽ ഇറക്കിയിട്ടു ആമി
കോളേജിലേക്ക് പോകും..വൈകിട്ട് 5 മണിയോടെ രണ്ടാളും ഒരുമിച്ച് വീട്ടിൽ
തിരിച്ചെത്തിയിട്ടുണ്ടാകും…വീട്ടിലെത്തിയാൽ വല്ലതും കഴിച്ചെന്ന് വരുത്തിയിട്ടു
ആമിയും രാശിയും കുഞ്ഞാറ്റയും കൂടെ പിന്നൊരു പൂരപ്പറമ്പാക്കിയിട്ടുണ്ടാകും കരനാട്ട്
തറവാട്…

ഒന്നിനുമൊരു കുറവുമില്ലാതെ….എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്…അല്ലെങ്കിൽ
അങ്ങനെയാണ് ഞാൻ ധരിച്ചിരുന്നത്…കഴിഞ്ഞ ദിവസം ഞെട്ടൽ ഉളവാക്കുന്ന കാഴ്ച കണ്മുന്നിൽ
കാണുന്നത് വരെ….

അന്നും പതിവ് പോലെ ഞാൻ അനുവിനെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിലേയ്ക്ക് പോയി…പതിവ്
തിരക്കിലേക്ക് കടന്നു…

ഉച്ച കഴിഞ്ഞ് കണക്കുകൾ നോക്കാനിരുന്നപ്പോൾ ആണ് അത്യാവശ്യമുള്ള കുറച്ച് ഫയലുകൾ
വീട്ടിൽ ആണ്ന്നോർമ്മ വന്നത്…

ഷോപ്പിലെ ഓൾ ഇൻ ഓൾ ആയ ശരത്തിനെ കാര്യങ്ങൾ പറഞ്ഞേൽപിച്ചിട്ടു ഫയൽ എടുക്കാനായി ഞാൻ
കാറുമെടുത്ത് വീട്ടിലേയ്ക്ക് പോയി…

തറവാട്ടിൽ കാർ നിർത്തിയിറങ്ങിയപ്പോൾ…ആമിയുടെ സ്‌കൂട്ടർ പോർച്ചിൽ ഇരിക്കുന്നത്
കണ്ടു… ചിലപ്പോൾ കോളേജിൽ സ്ട്രൈക്കോ വല്ലതും ആകും…ഞാൻ ചാരിയിട്ടിരുന്ന വാതിൽ
തുറന്ന് അകത്തോട്ട് പോയി..ഹാളിൽ ആരും ഉണ്ടായുരുന്നില്ല. മുറികളിലും
കിച്ചനിലുമെല്ലാം നോക്കിയിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല…ആ…ചിലപ്പോൾ ചെറിയമ്മയുടെ
കൂടെ പറമ്പിൽ ആയിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *