ആൺപിറന്നോൾ

സമയം 10:30 അഥീന മാലിനിയുടെ കഴുത്തിൽ താലി ചാർത്തി… രണ്ട്‌ പേരും പരസ്പരം ഹാരങ്ങൾ അണിയിച്ചു…

“ഇനി രണ്ട്‌ പേരും ഇവിടെ ഒപ്പിട്ടാട്ടെ”

രജിസ്ട്രാർ ഒപ്പ് ഇടാൻ സൂചിപ്പിച്ചു…

“സാക്ഷി ആരാണ്..? ” രജിസ്ട്രാർ വീൻടും ചോദിച്ചു…

“ഞാനാന്നെ….”.. ആ ശബ്ദം കേട്ട് എല്ലാവരും പടിക്കലേക്ക് നോക്കി…

സതീശൻ ചേട്ടൻ ആയിരുന്നു…

“എന്താണ് സതീശൻ ചേട്ടാ ഒരു ഉത്തരവാദിത്വമില്ലാതെ… കാരണവരുടെ സ്ഥാനത്ത് നിന്നും എല്ലാം നടത്തേണ്ടതല്ലായിരുന്നോ “… സ്റ്റീഫൻ ചോദിച്ചു…

“ഓ.. ഒരു ചെറിയ പണി വന്നു മോനെ…. അതാ താമസിച്ചത്…” ഇതും പറഞ്ഞ് അങ്ങേർ അഥീനയെയും മാലിനിയെയും നോക്കി കണ്ണിറുക്കി കാണിച്ചു……

അങ്ങനെ ആ കല്യാണം മംഗളകരമായി അവസാനിച്ചു… സദ്യയും ഫോട്ടോഷൂട്ട്ടുകളുമൊക്കെയായി ചെറിയ ആഘോഷങ്ങളൊക്കെ നടത്തി… സമൂഹം അവരുടെ ബന്ധത്തെ എതിർത്തു എങ്കിലും ആ സ്നേഹ ബന്ധത്തിന് മുന്നിൽ അതൊരു വിലങ്ങുതടി ആയിരുന്നില്ല….

നിശാഗന്ധി പൂത്ത രാത്രിയിൽ രണ്ടുടലുകളും ഇണച്ചേർന്നു…. അവർ അധരത്താൽ പരസപരം മധുവൂട്ടി… അന്ന് രാത്രിയിൽ കൂമന്റെയും ചീവിടുകളുടെയും ശബ്ദത്തിനൊപ്പം മാലിനിയുടെ ശീൽക്കാരങ്ങളും ആ പരിസരത്ത് ഉയർന്നുകേട്ടു….

മുകളിലത്തെ മുറിയിൽ ഇരുന്നും ഇത് കേട്ട സ്റ്റീഫൻ അത് ഉറപ്പിച്ചു.. “അപ്പോൾ അത് സതീശൻ ചേട്ടൻ ആയിരുന്നില്ല”

അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *