“കൊച്ചു പിള്ളേരാണല്ലോടാ അവർ,” ആർദ്ര അനുരാഗിനോട് പറഞ്ഞു.
“ഹാ, ആ പാവങ്ങളെ വന്നപാടെ നീ പണിയേൽപ്പിച്ചില്ലേ.” അവൻ ചിരിച്ചു.
“അയ്യോ, ഞാൻ പറഞ്ഞതൊന്നും അല്ല, അവരായിട്ട് ഏറ്റതാ.”
“പിന്നെ അവർ അത്ര ചെറിയ പിള്ളേർ ഒന്നും അല്ലാട്ടോ, വിളഞ്ഞ പുള്ളികളാ രണ്ടും.” അനുരാഗ് അവളോട് പറഞ്ഞു.
“കുറച്ച് കുറുമ്പൊക്കെ വേണ്ടേ പിള്ളാരായാൽ.” അവൾ അവനെ നുള്ളിക്കൊണ്ട് പറഞ്ഞു.
“നീ ആരായിരുന്നു മോൻ അവരുടെ പ്രായത്തിൽ?”
“ഹേയ്, എൻ്റെ അത്രയ്ക്കൊന്നും വരില്ല അവർ,” ആർദ്രയുടെ കുണ്ടിയിൽ ചെറുതായി അടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“പത്തുമുപ്പത്തഞ്ചു വയസ്സായി, ഇപ്പോഴും മാറ്റമൊന്നും ഇല്ലല്ലോ നിനക്ക്.” അവൾ കിണുങ്ങി.
“നിന്നെ കണ്ടാൽ എന്തായാലും അത്രയും പറയില്ല, പക്ഷെ എൻ്റെ പ്രോട്ടീൻ ഷേക്ക് കുടിച്ച് നീ കുറച്ച് മിനുങ്ങിയിട്ടുണ്ട്.”
“പോടാ, ആ പിള്ളാര് കേൾക്കണ്ട. വേഗം റെഡി ആവാൻ നോക്ക്.” അവൾ അവനെ ഉന്തിമാറ്റി.
ആർദ്രയും, അനുരാഗും റെഡിയായി വന്നപ്പോൾ, ഡൈനിങ്ങ് ടേബിളിൽ എല്ലാം സെറ്റ്. അവർ കഴിക്കാനിരുന്നു.
“അല്ല അർജുനെ, നമ്മൾ നേരെ റൂമിലേക്കാണോ പോകുന്നെ?” അനുരാഗ് ചോദിച്ചു.
“ചേട്ടൻ ടെൻഷൻ അടിക്കണ്ട, അതെല്ലാം സെറ്റ് ആണ്. പിന്നെ റൂം അല്ല നമ്മൾ ഒരു വീടുതന്നെ എടുത്തിട്ടുണ്ട്.”
“ആഹാ, അത് കൊള്ളാലോ.” അനുരാഗ് പറഞ്ഞു.
“ഞാനാ ഏട്ടാ, ഈ ഐഡിയ പറഞ്ഞത്.” കാർത്തിക് ചാടിക്കയറിപ്പറഞ്ഞു.
“അതെന്തായാലും നന്നായെടാ, ഒരു പ്രൈവസി ഉണ്ടാകും. പോകുന്ന വഴിയൊക്കെ കറങ്ങി പതുക്കെ പോയാമതീലോ, വീടല്ലേ.” അനുരാഗ് പറഞ്ഞു. അവർ കഴിച്ചെഴുന്നേറ്റു.
“പിന്നെ രാഗേട്ടാ, എൻ്റെ വണ്ടിയെടുക്കുന്നോ അതോ ഏട്ടൻ്റെ എടുക്കണോ?” അർജുൻ ചോദിച്ചു.
“എൻ്റെ എടുക്കാടാ, കുറച്ച് സ്പേഷ്യസ് ആയിക്കോട്ടെ. ഞാൻ വണ്ടിയെടുക്കുമ്പോ നിൻ്റെ കാർ അവിടെ പാർക് ചെയ്തോ,” അനുരാഗ് പറഞ്ഞു.
“അപ്പൊ ഇറങ്ങുവല്ലേ? ആർദ്രാ എല്ലാം എടുത്തില്ലേ? വാ, ഇറങ്ങാം. അർജുനെ നിങ്ങളുടെ ലഗേജ് എൻ്റെ വണ്ടിയിലോട്ട് മാറ്റിക്കോ.” അർജുനും കാർത്തിക്കും പുറത്തിറങ്ങി.
“ടാ, വീടുപൂട്ടി മെയിൻ ഓഫ് ചെയ്യണേ, ഫ്രിഡ്ജ് ഒക്കെ കാലിയാ. അത്കൊണ്ട് കുഴപ്പമില്ല.” ആർദ്ര അവനോട് പറഞ്ഞു.
“ഓക്കേ, ഞാൻ പൂട്ടിയിട്ടു വന്നോളാം, നീ പോയി കേറിക്കോ, കാറിൻ്റെ ചാവി എടുത്തോ.”
ആർദ്ര കാർ ഡിക്കി തുറന്ന് സാധനങ്ങൾ അകത്ത് വച്ചു.
“അർജുനെ, നിങ്ങളുടെ ലഗേജ് എവിടെ? വച്ചോ ഇവിടെ.”
“ഹാ, ചേച്ചി അധികം ഒന്നുമില്ല, ഞങ്ങളുടെ രണ്ടു ചെറിയ ബാഗേയുള്ളു.”
“കൊണ്ടുവാ.” ആർദ്ര അവരുടെ ബാഗെല്ലാം വച്ചു ഡിക്കിയടച്ചു.
“എല്ലാം സെറ്റ് അല്ലെ, അർജുനെ നിൻ്റെ വണ്ടി ഇവിടെ പാർക്ക് ചെയ്തോ.” അനുരാഗ് വണ്ടിമാറ്റിക്കൊടുത്തു.
“എല്ലാരും കേറിക്കോ”, ആർദ്ര ഫ്രണ്ട് സീറ്റിലും, അർജുനും കാർത്തിക്കും ബാക്കിലും കയറി.
“അർജുനെ, നീ വേണെങ്കിൽ കുറച്ച് കഴിഞ്ഞു വണ്ടി എടുത്തോ, ഇപ്പോൾ ഞാനെടുക്കാം, അപ്പൊ സീറ്റ് മാറുകേം ചെയ്യാം, ബോറടിക്കില്ലലോ.” അനുരാഗ് പറഞ്ഞു.
“ഓക്കേ, ചേട്ടാ സെറ്റ്. പോവാം.”
“പോകുന്ന വഴിക്ക് ഡീസൽ അടിക്കണം, അപ്പൊ ഒരു ബ്രേക്ക് എടുക്കാം.” അനുരാഗ് വണ്ടിയെടുത്തു.
“ചേച്ചിക്ക് വണ്ടിയോടിക്കാൻ അറിയാമോ.” അർജുൻ ചോദിച്ചു.
ആർദ്ര വണ്ടിയോടിക്കുകയായിരുന്ന അനുരാഗിനെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു. “ലൈസൻസ് ഒക്കെ ഉണ്ടെടാ, പക്ഷെ വണ്ടി ഓടിക്കണമെങ്കിൽ വല്ല ഹർത്താലോ ബന്ദോ വരണം, റോഡിൽ ആരും ഉണ്ടാവാൻ പാടില്ല, പിന്നെ വളവും തിരിവും ഇഷ്ട്ടമേയല്ല.” അനുരാഗ് പറഞ്ഞു ചിരിച്ചു. ആർദ്ര അനുരാഗിനെ ഒരു നുള്ളു വച്ചുകൊടുത്തു പറഞ്ഞു. “അതിന്, ലൈസൻസ് എടുക്കാൻ മാത്രമേ സ്റ്റിയറിങ് തൊട്ടിട്ടുള്ളു, പ്രാക്ടീസ് ഇല്ലാതെ എന്ത് ധൈര്യത്തിലാ റോഡിലിറങ്ങുന്നത്.”
“ശരിയാ ചേച്ചി, ഞാനും അങ്ങനാ, ലൈസൻസ് ഒക്കെ ഉണ്ട്, പക്ഷെ അധികം ഓടിച്ചിട്ടില്ല.” ചേച്ചിപ്പെണ്ണിനെ സപ്പോർട്ട് ചെയ്ത് കാർത്തിക് പറഞ്ഞു.
ആർദ്ര പിൻസീറ്റിലേക്ക് തിരിഞ്ഞു കാർത്തിക്കിന് ഒരു ഹൈ ഫൈവ് കൊടുത്തു. അതുകണ്ട് അർജുൻ അവനെ നോക്കി പല്ലിറുക്കി. കാർത്തിക് ഒരു വളിച്ച ചിരി ചിരിച്ചു.
