ഞെട്ടിയെഴുന്നേൽക്കുമ്പോൾ അദ്ദേഹം അടുത്തില്ല. ഞാൻ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി. കണ്ണൂർ… അദ്ദേഹം ഇറങ്ങി പോയിരിക്കുന്നു. എനിക്ക് മറക്കാനാവാത്ത ഒരു രാത്രി സമ്മാനിച്ച ആ മനുഷ്യനെ ഇനി എപ്പോൾ കാണും? പേരോ അഡ്രസ്സോ അറിയില്ല. മൊബൈൽ നമ്പർ അറിയില്ല. അദ്ദേഹം ഇറങ്ങുമ്പോൾ കെട്ടിപ്പിടിച്ച് യാത്ര പറയണമെന്നുണ്ടായിരുന്നു. എൻറെ നശിച്ച ഉറക്കം എന്നെ നിരാശയുടെ പുതിയൊരു ദിവസത്തിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. എൻറെ കണ്ണ് നിറഞ്ഞു പോയി. ഇത്ര സ്നേഹം ഞാൻ മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ല.
ബസ്സിറങ്ങി വീട്ടിലെത്തിയിട്ടും എൻറെ ചിന്തകൾ ആ സ്നേഹത്തെ ഓർത്തു. എറണാകുളത്ത് പോയി വന്നതിന് ശേഷം എനിക്കുണ്ടായ മാറ്റം അച്ഛനും അമ്മയും തമ്മിൽ പറയുന്നത് ഞാൻ കേട്ടു. അടുത്ത പകലിൽ ഞാനെൻറെ താടിയിലുണ്ടായിരുന്ന ചെറു രോമങ്ങൾ കൂടി വടിച്ചു. മുടി നെടുകെ ചീവി മെടഞ്ഞിട്ടു. അമ്മയുടെ ഒരു പൊട്ട് വച്ച് ഞാൻ കണ്ണാടിയിൽ നോക്കി.
“അതേ… ഞാൻ പെണ്ണാണ്. ആ മനുഷ്യൻ കണ്ട ഞാനെന്ന പെണ്ണ്.
എൻറെ മൊബൈലിൻറെ റിങ്ങാണ് എന്നെ ആ ചിന്തയിൽ നിന്ന് ഉണർത്തിയത്… unknown number…..
“ഹലോ …. മറുതലയ്ക്കൽ അനക്കമൊന്നുമില്ല….
“ഹലോ ആരാ?
അൽപ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം മറുതലയിൽ നിന്ന് കേട്ട ആ ശബ്ദം എൻറെ കാതുകളിൽ തേൻ നിറച്ചു.
“സുഖാണോടീ മോളെ”
എൻറെ ദൈവമേ… എൻറെ കണ്ണ് നിറഞ്ഞു പോയി. ആ മനുഷ്യൻ…
“ഓ… അപ്പൊ മറന്നിട്ടില്ലല്ലേ?”
“ഏയ്… അങ്ങനെ മറക്കുമോടീ നിന്നെ. ഞാനിത്തിരി തിരക്കിലായിരുന്നു.”
“നല്ല ആളാ… ഒരു രാത്രി മുഴുവൻ കെട്ടി പിടിച്ചിരുന്നിട്ട് മിണ്ടാതെ പൊയ്ക്കളഞ്ഞല്ലോ. എന്ത് വിഷമമായെന്നോ എനിക്ക്.”
“എന്നാത്തിനാടീ ഇത്ര വിഷമിച്ചേ? ഉറങ്ങിക്കിടന്ന ഒരു സുന്ദരിയെ വിളിച്ചെഴുന്നേൽപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നി.”
“ഓ…. ”
“അല്ല… നീയ്യെന്നാത്തിനാ ഇത്ര വിഷമിച്ചേ?”
“ആദ്യമായി എന്നെ ഉമ്മ വച്ച ആളാ. എങ്ങനെ മറക്കാൻ പറ്റും?”
“ഓ… അതു കൊണ്ട്. നിന്നെയാരും ഇതു വരെ തൊട്ടിട്ടു പോലുമില്ലേ?”
“ഇല്ല…”
“ഹോ… ഈ കാലത്ത് ഒരു കന്നി പെണ്ണിനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം.”
“അതിന് ഞാൻ പെണ്ണല്ലല്ലോ. കന്നി ചെക്കനല്ലേ?”
“നീ പെണ്ണ് തന്നെയാ.”
“അതു പോട്ടെ… എൻറെ നമ്പർ എങ്ങനെ കിട്ടി?
“നിൻറെ ഫോണീന്ന് ഞാനന്ന് വിളിച്ചത് എൻറെ നമ്പറിലേക്കാടീ പോത്തേ. നിനക്കിനീം മനസ്സിലായില്ലേ?”
“അതൊക്കെ പോട്ടെ. എന്താ ഈ ആളുടെ പേര്?”
“നിൻറെ ബാഗിൻറെ ചെറിയ പോക്കറ്റിൽ ഞാനൊരു കാർഡ് വച്ചിരുന്നു. നീയത് കണ്ടില്ലെന്ന് മനസ്സിലായി.”
“ങേ …ഉണ്ടായിരുന്നോ?”
ഞാൻ ബാഗ് തുറന്ന് തപ്പി നോക്കിയപ്പോൾ കാർഡുണ്ട്.
“പ്ലാന്റർ ജോൺ തോമസ്സ് പള്ളിക്കാപ്പറമ്പിൽ.”
“ഓ… വല്ല്യ മുതലാളിയാണല്ലേ?
“ചെറുതായിട്ട്….”
“ഞങ്ങളൊക്കെ പാവങ്ങളാ…”
ഞങ്ങളങ്ങനെ സംസാരം തുടങ്ങി. അദ്ദേഹമെപ്പഴും എന്നെ ഫോൺ ചെയ്യുമായിരുന്നു. പതിവായി ഞങ്ങൾ ഫോണിൽ സംസാരിച്ചു. ഒരു കാമുകിയോടെന്ന പോലെ എന്നോടദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഫോണിൽ സംസാരിക്കുകയായിരുന്നു. അമ്മയന്ന് പണിക്ക് പോയിട്ടില്ല. ഞാൻ കതകടച്ചിരുന്ന് സൊള്ളിക്കൊണ്ടിരുന്ന നേരം…
“എടീ… എനിക്കൊരാഗ്രഹം.”
“എന്നാ അച്ചായാ?”
“എനിക്ക് നിന്നെ പെണ്ണായിട്ടൊന്ന് കാണണം.”
“എനിക്കതിന് ഡ്രെസ്സൊന്നുമില്ല അച്ചായാ. അമ്മയുടേതൊക്കെ പഴയതാണ്. അതൊക്കെയിട്ടോണ്ടെങ്ങനാ?”
“അത് മതിയെടി… നല്ല സുന്ദരി കുട്ടിയായി ഒരുങ്ങിയാ മതി.”
“ഇതെന്താ ഇപ്പൊ ഇങ്ങനൊരു പൂതി?”
“എനിക്ക് നേരത്തേയുണ്ട്. ഇപ്പഴാ ഒന്നു കൂടി സ്ട്രോങ് ആയത്. ഞാൻ അര മണിക്കൂർ കഴിഞ്ഞ് വിളിക്കാം.”
“അയ്യോ… ഇപ്പൊ പറ്റില്ല. അമ്മയുണ്ട്. നാളെ ആവട്ടെ.”
“ശരി… നാളെ പകൽ മുഴുവൻ. സമ്മതിച്ചോ?”
“സമ്മതിച്ചു…”
പിറ്റേന്ന് എട്ടു മണിയായപ്പഴേക്കും അമ്മയിറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അച്ചായൻ വിളിച്ചു.
“എടീ…. ഒരുങ്ങിയോ നീ?”
“അമ്മയിപ്പോ ഇറങ്ങിയതേയുള്ളു. ഇനി പണിയെങ്ങാനുമില്ലാതെ തിരിച്ചു വന്നാൽ എല്ലാം കുളമാകും. ഒരുങ്ങിക്കഴിഞ്ഞ് ഞാൻ വിളിച്ചോളാം. ഞങ്ങള് പെണ്ണുങ്ങൾക്കൊരുങ്ങാൻ ഇത്തിരി നേരമൊക്കെ ആവും.”
