ഇങ്ങനെയും ഒരു പ്രണയം – 4 1

ഞാൻ സോമ ശേഖർ വൈഗയുടെ പപ്പാ……

നല്ല ഗാംഭീര്യം ഒള്ള ശബ്ദം നല്ല മാന്യമായ പെരുമാറ്റം.

ഞാനും എന്നെ പരിചയപ്പെടുത്തി.

ഞാൻ കിച്ചു…. അല്ല കിരൺ….. വൈഗെടെ ക്ലാസ്സിലാ……

അത് എനിക്ക് അറിയാം….. മോള് വിളിക്കുമ്പോ പറയാറുണ്ട്……

മംമ്….

ഞാൻ ഒന്ന് മുളുക മാത്രേ ചെയ്തോളു…

കിരൺ നീ അച്ഛനെ പ്രോഗ്രാം തുടങ്ങുബോ സ്റ്റേജിൽ എത്തിക്കണേ ഞാൻ പോകുവാ പ്രാക്ടിസ് ഒണ്ട്…..

അവൾ അതും പറഞ്ഞ് വന്ന വഴി തിരിച്ചു ഓടി…..

പടച്ചോനെ പെട്ടു എന്ന് ചിന്തിച്ചുകൊണ്ട് അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി നില്കുന്നു.

കിരൺ നമ്മക്ക് ഒരു ചായ കുടിച്ചാലോ…..?

മ്മ്…. ഇവടെ കാന്റീൻ ഇല്ല പുറത്ത് പോകണം…..?

ഒക്കെ…. എന്ന വാ കാറിൽ പോകാം…..

ഇല്ല അത്ര ദൂരം ഒന്നും ഇല്ല ഇവടെ പുറത്ത് തന്നെ ഒണ്ട്…..
എന്ന വാ…. എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാൻ ഒണ്ട്….

ഞാൻ നേരെ പുറത്തേക്ക് നടന്നു തൊട്ട് പിന്നാലെ ആയാളും. എനിയ്ക്കു ചെറിയ പേടി ഒക്കെ ഒണ്ടാരുന്നു കാരണം ഇനി ഞാൻ അയാളുടെ മകളെ എങ്ങാനും പ്രേമിക്കുകയാണോ എന്ന് അയാൾക്ക് ഡൌട്ട് ഒണ്ടോ. ഇനി വല്ല സിനിമയിൽ ഒക്കെ ഓണുന്നപോലെ എന്നെ തല്ലാൻ കൊണ്ടുപോകുക ആണോ…. ഇയാളെ കണ്ടിട്ട് മാന്യൻ ആണ്…. ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത.

പുറത്തുള്ള ഒരു ബേക്കറിയിലേക്കാണ് ഞങ്ങൾ പോയത്. കേറിയ പാടെ അയാൾ രണ്ട് ചായ പറഞ്ഞു എന്നോട് കഴിക്കാൻ എന്തെങ്കിലും വേണോ എന്നും ചോദിച്ചു. ചില്ലുകൂട്ടിൽ ഇരുന്ന് പലഹാരങ്ങൾ എന്നെ ഇളിച്ചുകാണിച്ചു എങ്കിലും ഇയാൾ കൊല്ലാനാണോ വളർത്താൻ ആണോ കൊണ്ടുവന്നത് എന്ന് അറിയാത്തതുകൊണ്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.

ചായ വന്നു ഞാൻ ഒരു സിപ് കുടിച്ച ശേഷം തല പൊക്കി അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി ഇരിക്കുന്നു. നോട്ടം അത്ര പന്തി അല്ലല്ലോ എന്ന് ചിന്തിച് ഇരുന്നപ്പോളേക്ക് പുള്ളി എന്റെ കയ്യിൽ കയറി പിടിച്ചു. പിന്നെ ഒരു ഡയ്‌ലോഗും.

എങ്ങനെയാ മോനോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. എന്റെ മോളിപ്പോ പഴയതുപോലെ ആയി എല്ലാരോടും സംസാരിക്കാനും എല്ലാം തുടങ്ങി. എല്ലാത്തിനും കാരണം മോനാണ്.

ഇത് കേട്ടപ്പോ എന്റെ കിളി പോയി.

ഞാനോ…. എപ്പ എന്ന ചിന്ത ആയിരുന്നു എന്റേത്….

അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.

അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല. എല്ലാർക്കും അവളെ വലിയ ഇഷ്ടം ആയിരുന്നു. പ്രേതെയ്കിച്ചു അവളുടെ ചേട്ടന്. ഒരു വായാടി ആയിരുന്നു അവൾ. എല്ലാം തകർത്തത് ആ ദിവസം ആയിരുന്നു.

പറഞ്ഞു തുടങ്ങുബോലേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അത് കണ്ടപ്പോ എനിക്കും എന്തോ വിഷമം തോന്നി. ഇത്ര മുതിർന്ന ഒരാൾ എന്റെ മുന്നിൽ ഇരുന്ന് കരയുക എന്നൊക്കെ പറഞ്ഞാൽ അത് എനിക്ക് ആകെ അസ്വസ്ഥത ഉണ്ടാക്കി. അതുകൊണ്ട് തന്നെ ഞാൻ അയാളെ പറയാൻ അനുവദിക്കാതെ ഇടയിൽ കയറി പറഞ്ഞു….
അച്ഛൻ ……. അങ്ങനെ വിളിക്കാല്ലോ അല്ലെ….

ഞാൻ അയാളെ നോക്കി എങ്കിലും മറുപടി ഒന്നും ഇല്ല. ഞാൻ തുടർന്നു.

അച്ഛൻ പറഞ്ഞുവരുന്നത് എന്താണെന്ന് ഏറെക്കുറെ എനിക്ക് അറിയാം നിങ്ങൾക്ക് ഫാമിലി ആയി ഒരു ആക്സിഡന്റ് പറ്റി എന്നൊക്കെ ഞാൻ അറിഞ്ഞതാണ്. അതിനുശേഷം ആണ് വൈഗ ഇങ്ങനെ എന്നും എനിക്ക് മനസിലായി. അതിന് ഇനി വിഷമിച്ചിട്ടു കാര്യം ഇല്ലല്ലോ. വൈഗ ഇപ്പൊ ഏറെക്കുറെ ഒക്കെ ആണല്ലോ. പിന്നെ എന്തിനാ അച്ഛൻ വിഷമിക്കുന്നത്.

പറഞ്ഞ ശേഷം ഞാൻ അയാളെ നോക്കി. ഒരുതരം നിസംഘ ഭാവം ആയിരുന്നു അയാളിൽ എനിക്ക് കാണാൻ സാധിച്ചത്.

ഒന്ന് നെടുവീർപ്പിട്ട ശേഷം ആയാൽ പറഞ്ഞുതുടങ്ങി. മോൻ അരിഞ്ഞത് പകുതിയും ശെരിയാണ് എന്നൽ അറിയാത്തതും ഒണ്ട്. അത് മോനോട് പറയണ്ട എന്ന് വിചാരിച്ചതും ആണ് എന്നാലും എല്ലാം ആരോടേലും പറയണം എന്ന് തോന്നുന്നു ഇന്നലെ എനിക്ക് ഒരു സമാധാനം കിട്ടു.

അന്ന് ആക്സിഡന്റ് ഉണ്ടായി എന്ന് ഉള്ളത് സത്യം തന്നെ ആണ്. ആ സമയത്ത് ഞാൻ നാട്ടിൽ ഇല്ലാരുന്നു ബിസിനസ്‌ ആവശ്യത്തിനായി ഞാൻ തമിൾ നാട് പോയിരുന്നു. മോളുടെ ബര്ത്ഡേയ്ക്ക് വരണം എന്ന് ഉണ്ടാരുന്നു എങ്കിലും തിരക്കുകൾ കാരണം സാധിച്ചില്ല. ബർത്ത്ഡേയുടെ അന്ന് രാവിലെ അമ്പലത്തിലേക്ക് പോയതാണ് മോളും അവളുടെ ചേട്ടനും അമ്മയും. അമ്പലത്തിൽ നിന്ന് ഇറങ്ങിയ ശേഷം മോള് എന്നെ വിളിച്ചിരുന്നു പിന്നെ ഞങ്ങൾ നാലും കുറെ നേരം സംസാരിച്ചു. എനിക്ക് വരാൻ പറ്റാത്തത്തിനെ കുറിച്ചും മറ്റുമാണ് അവൾ കൂടുതൽ സംസാരിച്ചത്. ഇടക്ക് ഒരു കടയുടെ മുന്നിൽ വണ്ടി നിരത്തി മോള് കടയിലേക്ക് പോയി. ഞാൻ ഭാര്യയോടും മോനോടും സംസാരിക്കുക ആയിരുന്നു. പിന്നീട് ഞാൻ കേൾക്കുന്നത് ഭയാനകമായ അലർച്ചെയും മറ്റും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *