ഇങ്ങനെയും ഒരു പ്രണയം – 4 1

ലാസ്റ്റ് ബെഞ്ചിലാണ് വൈഗ ഇരിക്കുനത് അവളുടെ അടുത്തിരിക്കുന്ന കുട്ടികൾ മുമ്പിൽ ഉള്ള ബെഞ്ജിലേക്ക് കയറിയിരുന്ന് നല്ല സംസാരത്തിലാണ്.

വൈഗ ഒരു ബുക്കും തുറന്ന് വെച്ച് അതിൽ നോക്കി ഇരിക്കുന്നു. റോഷൻ പറഞ്ഞതനുസരിച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു. അവൾ ബെഞ്ചിന്റെ സെന്ററിൽ ഇരുന്നതുകൊണ്ട് തന്നെ ബെഞ്ചിൽ രണ്ട് ഭാഗത്തേക്കും സ്ഥലം ഒണ്ടാരുന്നു ഞാൻ നേരെ കേറി അവളുടെ അടുത്തേക്ക് ഇരുന്നു. അവൾ എന്നെ ഒന്ന് നോക്കി എങ്കിലും നോട്ടം വീണ്ടും ബുക്കിലേക്ക് തിരിച്ചു.
റോഷനെ നോക്കിയപ്പോ അവൻ സംസാരിക്കാൻ ആംഗ്യം കാണിക്കുന്നു. ഞാൻ പതിയെ സംസാരിച്ചുതുടങ്ങി.

നീ എന്താ ആരുടെയും കൂടെ കൂടാത്തെ……?

അവൾ ഒന്ന് നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

താൻ എന്താ എപ്പോം ആലോജിച്ചോണ്ട് ഇരിക്കുന്നെ….?

അതിനും അവൾ എന്നെ ഒന്ന് നോക്കി പിന്നെ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ചുമലിൽ കൂച്ചി കാണിച്ചു..

ഇങ്ങനെ ആരോടും മിണ്ടാതെ ഇരുന്ന നിനക്ക് ബോർ ആകുലേ….?

എനിക്കാണേൽ മിണ്ടാടാതെ ഇരിക്കാനേ കഴിയില്ല…. നീ ഒന്നും ഇല്ലെങ്കിൽ ആരേലും എന്തേലും ചോതിച്ചാൽ അതിനെകിലും മറുപടി പറ…

മ്മ്….. അവൾ ഒന്ന് മൂളി..

അപ്പൊ ഒച്ച ഒണ്ട്….

ഞാൻ പതിയെ ആണ് പറഞ്ഞത് എങ്കിലും അവൾ കേട്ടു എന്ന് അവളുടെ നോട്ടം കണ്ടപ്പോ എനിക്ക് മനസിലായി.

ഞാൻ ചെറുതായി ഒന്ന് ഇളിച്‌കാണിച്ചു….. 😁

പിന്നെയും ഞാൻ അവളോട് എന്തൊക്കെയോ സംസാരിച്ചു അവളോട് സംസാരിച്ചിരുന്ന സമയം പോകുന്നത് അറിയില്ല എന്ന് ഞാൻ മനസിലാക്കി. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഒണ്ട് അതുകൊണ്ടാണ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നില്കുന്നത്. എന്നാലും അവളോട് സംസാരിച്ചാൽ അവളും സംസാരിക്കുന്നുണ്ട് വലുതായി ഒന്നും പറയില്ല എങ്കിലും ചോദിക്കുന്നതിനു മറുപടി തരുന്നുണ്ട്.

ബെല്ലടിച്ചപ്പോളാണ് ഞാൻ അവളുടെ അടുത്തുനിന്നും എഴുന്നേറ്റത്. എഴുനെല്കുമ്പോ ഞാൻ പറഞ്ഞു.

ഡി പിന്നെ ഞാൻ നാളേം വരും സംസാരിക്കാൻ ഇനി നിന്നെ മിണ്ടാതെ ഇരിക്കാൻ ഞാൻ വിടില്ല. അപ്പ ശെരി നാളെ കാണാം.

അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

നിന്നെ ഞാൻ സംസാരിപ്പിച്ചെടുത്തോളാടി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ സീറ്റിലേക്ക് നടന്നു.

അന്ന് പിന്നെ അവളെ കണ്ടു എങ്കിലും സംസാരിക്കാൻ ഒള്ള സമയം കിട്ടിയില്ല. അടുത്തദിവസം രാവിലെ ഞാൻ റെഡി ആയി അവന്മാരെയും കുത്തി പൊക്കി നേരെ കോളേജിലേക്ക് വന്നു അവളെ കാണുക എന്നതാണ് മെയിൻ ഉദ്ദേശം. അവന്മാർ ആണെ എന്നെ എന്തൊക്കെയോ പറയുന്നും ഒണ്ട്. ഞാൻ അതൊന്നും കാര്യം ആക്കാൻ പോയില്ല.
പണ്ട് കോളേജിൽ ഒക്കെ പഠിക്കുമ്പോ പ്രേമിച്ചു നടക്കുന്നവരെ കാണുമ്പോ തന്നെ എനിക്ക് പുച്ഛം ആരുന്നു. അവന്മാർ രാവിലെ വരുന്നതും എല്ലാം ഞാൻ പുച്ഛത്തോടെ ആണ് കണ്ടിരുന്നത്. എന്ന ഇപ്പളോ ഞാനും അതെ അവസ്ഥയിൽ. കഷ്ടം തന്നെ ഹാ എന്തുചെയ്യാൻ മനുഷ്യൻ അല്ലെ പുള്ളേ…… 😀

അങ്ങനെ ഞാൻ ക്ലാസ്സിൽ അവക്ക് കാത്ത് ഇരിക്കാൻ തുടങ്ങി അവസാനം അവൾ വന്നു പക്ഷെ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. അവന്മാർ ആണെ ഒടുക്കത്തെ ചിരിയും. അതുകഴിഞ്ഞെപ്പിന്നെ ഞാൻ നേരത്തെ വരുന്നത് നിർത്തി എന്നാലും അവന്മാരുടെ കളിയാക്കൽ കുറഞ്ഞില്ല. പിന്നെ എനിക്ക് അതൊന്നും ഒരു പ്രേശ്നമേ അല്ലാത്ത രീതിയിൽ ഞാൻ നടന്നു. അല്ലതെ വേറെ വഴി ഇല്ലല്ലോ.

വൈഗയോട് സംസാരിക്കാൻ കിട്ടുന്ന ചാൻസ് ഒന്നും ഞാൻ ഇതുവരെ പാഴാക്കിയില്ല സമയം കിട്ടുമ്പോളൊക്കെ ഞാൻ അവളോട് സംസാരിക്കും. ഇപ്പോ അവക്കും എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല. എന്നെ കണ്ടാൽ ചിരിക്കുകയൊക്കെ ചെയ്യും.

എനിക്ക് അത് തന്നെ ധാരാളം ആയിരുന്നു അവളുടെ ചിരിക്കും ഒരു ഭംഗി ഒക്കെ ഒണ്ട് മാറ്റാരിലും കാണാത്ത ഒന്ന്. ഫാമിലിയിൽ നടന്ന ആക്സിഡന്റ് ആണ് അവളുടെ ഈ ഒളിച്ചുകളിക്കു പിന്നിൽ എന്ന് അറിയാമെങ്കിലും ഞാൻ അത്തെക്കുറിച്ചൊന്നും അവളോട് ഇതുവരെ ചോദിച്ചില്ല.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി ഇപ്പൊ ഞങ്ങൾ രണ്ടാം വർഷം ആയി.

Leave a Reply

Your email address will not be published. Required fields are marked *