ഇങ്ങനെയും ഒരു പ്രണയം – 4

Related Posts


നേരത്തെ പോസ്റ്റ്‌ ചെയ്യണം എന്ന്വി ചാരിച്ചതാരുന്നു പക്ഷെ പ്രേതീക്ഷിക്കാതെ കുറെ യാത്രകൾ ചെയ്യേണ്ടി വന്നു അതുകൊണ്ട് വൈകി പോയി അപ്പൊ വായിച്ചുനോക്കി അഭിപ്രായം പറയുക.

അങ്ങനെ ദിവസങ്ങൾ കോഴിഞ്ഞുപൊക്കൊണ്ടിരുന്നു. ഇപ്പൊ ക്ലാസ്സ്‌ തുടങ്ങിയിട്ട് നാലുമസമായി. ഞാനും റോഷനും അതുലും ഇപ്പൊ നല്ല കമ്പനി ആണ്. എന്തുചെയ്യാനും ഞങ്ങൾ മുന്നും ഒരുമിച്ച്. മദ്യപാനം ഒഴിച്ച്.

അത് പറഞ്ഞപ്പോളാ അതുൽ വെള്ളമടി ഒന്നും ഇല്ലാത്ത ഡീസന്റ് ചെക്കൻ ആയിരുന്നു. എന്ത് ചെയ്യാൻ റോഷൻ അവനെ ഇപ്പം നല്ല ഒരു കുടിയൻ ആക്കി മാറ്റിയിട്ടുണ്ട്. അതുൽ ആദ്യമായി വെള്ളമടിച്ചപ്പോ എന്ന കരച്ചിലാരുന്നെന്നോ.

അന്നും റോഷൻ പതിവുപോലെ കുടിക്കാൻ ഇരുന്നു ഞങ്ങൾ രണ്ടും ടെചിങ്സ് തിന്നാനും. അങ്ങനെ രണ്ട് പെഗ്ഗ് അകത്തു ചെന്നപ്പോ റോഷൻ ഞങ്ങളോട് വേണോന്ന് ചോദിച്ചു ഞാൻ വേണ്ടന്ന് പറഞ്ഞു. അതുൽ ടേസ്റ്റ് നോക്കാൻ വേണം എന്ന് പറഞ്ഞു.

റോഷൻ പിന്നെ ഒന്നും നോക്കിയില്ല ആടുക്കളെ പോയി ഒരു ഗ്ലാസ്‌ എടുത്തോണ്ട് വന്ന് ചെറുതോരെണ്ണം ഒഴിച്ച് അതുലിനു കൊടുത്തു.

അതുൽ ആത്യം ഒന്ന് മണത്തു നോക്കി പിന്നെ കണ്ണടച്ചു പിടിച്ച് ഒരൊറ്റ കുടി. അവന് കസേരലിരുന്ന് പുളഞ്ഞു പോയി അപ്പോളത്തെ അവന്റെ മുഖ ഭാവം കാണനാരുന്നു.

പിന്നെ ചെക്കന് രസം പിടിച്ചില്ലേ അന്ന് റോഷൻ കുടിച്ചതിനേക്കാൾ കൂടുതൽ അവൻ കുടിച്ചു.

അങ്ങനെ അന്നത്തെ കലാപരുപാടി എല്ലാം അവസാനിപ്പിച്ച് ഞങ്ങൾ കിടക്കാൻ തീരുമാനിച്ചു ഒരുമുറിയിലാണ് ഞങ്ങൾ മുന്നും കിടക്കുന്നത്. രണ്ട് കട്ടിൽ ആണ് ഒരു ഞങ്ങടെ റൂമിൽ ഒള്ളത് ഒന്ന് വലുതും മറ്റേത് ചെറുതും ഞാൻ ഒറ്റക്ക് കിടക്കും അവന്മാർ ഒരുമിച്ചും. ഒരു 11 മണി ഒക്കെ ആയപ്പോ പട്ടി മോങ്ങുന്ന പോലെ ഒച്ച കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത്. ലൈറ്റ് ഇട്ട് നോക്കിയപ്പോ അതുൽ കട്ടിലിന്റെ താഴെ കുത്തിയിരുന്ന് കാലിലേക്ക് മുഖം വച്ച് കരയുന്നു ആത്യം എനിക്ക് ചിരിവന്നു എങ്കിലും പിന്നെ പാവം തോന്നി. റോഷൻ ആണെ ഇതൊന്നും അറിയുന്നും ഇല്ല. ഞാൻ വേഗം ചാടി ഇറങ്ങി അതുലിനെ വിളിച്ചു. എവടെ അവൻ ഒരേ കരച്ചിൽ. റോഷനെ വിളിച്ചപ്പോ തന്നെ അവൻ ഞെട്ടി എഴുനേറ്റു. അവനും അതുലിന്റെ അടുത്തേക്ക് വന്നു.
ഞങ്ങൾ രണ്ടും അവനെ മാറി മാറി വിളിച്ചു അവസാനം അവൻ കരഞ്ഞതിന്റെ കാര്യം പറഞ്ഞു അവനു വീട്ടിൽ പോണമെന്നു…

അത് കേട്ടപാടെ റോഷൻ രണ്ട് തെറിയും പറഞ്ഞ് കാട്ടിലിലേക്ക് കേറി പുതച്ചു മൂടി കിടന്നു.

രണ്ടെണ്ണം അകത്തുചെന്നപ്പോ അതുലിനു നൊസ്റ്റു അടിച്ചതാണ്. ഞാൻ കൊറേ കഷ്ടപ്പെട്ടു അവനെ അന്ന് സമാധാനിപ്പിക്കാൻ. പിറ്റേന്ന് രാവിലെ ചോദിച്ചപ്പോ അവനാണേ ഒന്നും ഓർമ്മയും ഇല്ല. ഞാൻ വിചാരിച്ചു അവൻ ഇനി കുടിക്കില്ല എന്ന് പക്ഷെ എനിക്ക് തെറ്റി. ഇപ്പൊ അവൻ ഡെയിലി കുടിക്കും അതുവല്ല കുടിച്ച കരയുകയും ചെയ്യും ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ്. ചെലപ്പോ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ടീച്ചർ തല്ലി എന്നും പറഞ്ഞ് ചിലപ്പോ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഇഷ്ടപെട്ട കൊച്ചിനോട് പ്രണയം പറയാൻ പറ്റിയില്ല എന്ന് പറഞ്ഞ്. എല്ലാത്തിനും സമാധാനം പറയേണ്ടത് ഞാനും.

അങ്ങനെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു ഞാൻ ആണെ ഇതുവരെ വൈഗയോട് എന്റെ ഇഷ്ടം പറഞ്ഞിട്ടും ഇല്ല എന്തിന് പറയുന്നു ഞാൻ അവളോട് ഇതുവരെ ശെരിക്കും സംസാരിച്ചിട്ടുപോലും ഇല്ല. ക്കാസ്സിലെ മറ്റു കുട്ടികളോട് ഞാൻ നന്നായി സംസാരിക്കും എങ്കിലും അവളോടുമാത്രം എനിക്ക് സംസാരിക്കാൻ എന്തോ മടി..

അവളും ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല അവൾ ക്ലാസ്സിൽ വളരെ സൈലന്റ് ആണ്. എന്തൊക്കെയോ പ്രേശ്നങ്ങൾ ഒള്ളത് പോലെ എപ്പോളും എന്തെങ്കിലും ചിന്തയിൽ ആയിരിക്കും.

അതുലും റോഷനും പറഞ്ഞതനുസരിച് ഞാൻ അവസാനം അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു ചൊവ്വാഴ്ച എന്തോ കാരണത്താൽ ഫ്രീ പീരിയഡ് കിട്ടി. ഫ്രീ പീരീഡ്‌ കിട്ടിയാൽ പിന്നെ പറയണ്ടല്ലോ ആകെ മൊത്തം ഒച്ചയും ബഹളവും കളികളും എല്ലാമായി എല്ലാരും നല്ല ആഘോഷത്തിൽ ആണ്.

ലാസ്റ്റ് ബെഞ്ചിലാണ് വൈഗ ഇരിക്കുനത് അവളുടെ അടുത്തിരിക്കുന്ന കുട്ടികൾ മുമ്പിൽ ഉള്ള ബെഞ്ജിലേക്ക് കയറിയിരുന്ന് നല്ല സംസാരത്തിലാണ്.

വൈഗ ഒരു ബുക്കും തുറന്ന് വെച്ച് അതിൽ നോക്കി ഇരിക്കുന്നു. റോഷൻ പറഞ്ഞതനുസരിച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു. അവൾ ബെഞ്ചിന്റെ സെന്ററിൽ ഇരുന്നതുകൊണ്ട് തന്നെ ബെഞ്ചിൽ രണ്ട് ഭാഗത്തേക്കും സ്ഥലം ഒണ്ടാരുന്നു ഞാൻ നേരെ കേറി അവളുടെ അടുത്തേക്ക് ഇരുന്നു. അവൾ എന്നെ ഒന്ന് നോക്കി എങ്കിലും നോട്ടം വീണ്ടും ബുക്കിലേക്ക് തിരിച്ചു.
റോഷനെ നോക്കിയപ്പോ അവൻ സംസാരിക്കാൻ ആംഗ്യം കാണിക്കുന്നു. ഞാൻ പതിയെ സംസാരിച്ചുതുടങ്ങി.

നീ എന്താ ആരുടെയും കൂടെ കൂടാത്തെ……?

അവൾ ഒന്ന് നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

താൻ എന്താ എപ്പോം ആലോജിച്ചോണ്ട് ഇരിക്കുന്നെ….?

അതിനും അവൾ എന്നെ ഒന്ന് നോക്കി പിന്നെ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ചുമലിൽ കൂച്ചി കാണിച്ചു..

ഇങ്ങനെ ആരോടും മിണ്ടാതെ ഇരുന്ന നിനക്ക് ബോർ ആകുലേ….?

എനിക്കാണേൽ മിണ്ടാടാതെ ഇരിക്കാനേ കഴിയില്ല…. നീ ഒന്നും ഇല്ലെങ്കിൽ ആരേലും എന്തേലും ചോതിച്ചാൽ അതിനെകിലും മറുപടി പറ…

മ്മ്….. അവൾ ഒന്ന് മൂളി..

അപ്പൊ ഒച്ച ഒണ്ട്….

ഞാൻ പതിയെ ആണ് പറഞ്ഞത് എങ്കിലും അവൾ കേട്ടു എന്ന് അവളുടെ നോട്ടം കണ്ടപ്പോ എനിക്ക് മനസിലായി.

ഞാൻ ചെറുതായി ഒന്ന് ഇളിച്‌കാണിച്ചു….. 😁

പിന്നെയും ഞാൻ അവളോട് എന്തൊക്കെയോ സംസാരിച്ചു അവളോട് സംസാരിച്ചിരുന്ന സമയം പോകുന്നത് അറിയില്ല എന്ന് ഞാൻ മനസിലാക്കി. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഒണ്ട് അതുകൊണ്ടാണ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നില്കുന്നത്. എന്നാലും അവളോട് സംസാരിച്ചാൽ അവളും സംസാരിക്കുന്നുണ്ട് വലുതായി ഒന്നും പറയില്ല എങ്കിലും ചോദിക്കുന്നതിനു മറുപടി തരുന്നുണ്ട്.

ബെല്ലടിച്ചപ്പോളാണ് ഞാൻ അവളുടെ അടുത്തുനിന്നും എഴുന്നേറ്റത്. എഴുനെല്കുമ്പോ ഞാൻ പറഞ്ഞു.

ഡി പിന്നെ ഞാൻ നാളേം വരും സംസാരിക്കാൻ ഇനി നിന്നെ മിണ്ടാതെ ഇരിക്കാൻ ഞാൻ വിടില്ല. അപ്പ ശെരി നാളെ കാണാം.

അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

നിന്നെ ഞാൻ സംസാരിപ്പിച്ചെടുത്തോളാടി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ സീറ്റിലേക്ക് നടന്നു.

അന്ന് പിന്നെ അവളെ കണ്ടു എങ്കിലും സംസാരിക്കാൻ ഒള്ള സമയം കിട്ടിയില്ല. അടുത്തദിവസം രാവിലെ ഞാൻ റെഡി ആയി അവന്മാരെയും കുത്തി പൊക്കി നേരെ കോളേജിലേക്ക് വന്നു അവളെ കാണുക എന്നതാണ് മെയിൻ ഉദ്ദേശം. അവന്മാർ ആണെ എന്നെ എന്തൊക്കെയോ പറയുന്നും ഒണ്ട്. ഞാൻ അതൊന്നും കാര്യം ആക്കാൻ പോയില്ല.
പണ്ട് കോളേജിൽ ഒക്കെ പഠിക്കുമ്പോ പ്രേമിച്ചു നടക്കുന്നവരെ കാണുമ്പോ തന്നെ എനിക്ക് പുച്ഛം ആരുന്നു. അവന്മാർ രാവിലെ വരുന്നതും എല്ലാം ഞാൻ പുച്ഛത്തോടെ ആണ് കണ്ടിരുന്നത്. എന്ന ഇപ്പളോ ഞാനും അതെ അവസ്ഥയിൽ. കഷ്ടം തന്നെ ഹാ എന്തുചെയ്യാൻ മനുഷ്യൻ അല്ലെ പുള്ളേ…… 😀

Leave a Reply

Your email address will not be published. Required fields are marked *