ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അമൃതയുടെ മുറിയിൽ നിന്ന് അവർ
പുറത്തു വന്നു. ഇരുട്ടിൻ്റെ മറവു പറ്റി
അവൻ പോയതുo അമൃത മുറിയിൽ
കയറി കതകടച്ചു.
അപ്പോൾ അലക്സ്
വന്നതും പോയതും അവരുടെ സ്നേഹപ്രകടനത്തിൻ്റെ ശബ്ദം കേട്ട് പുറത്തിറങ്ങി കർട്ടന് പുറകിൽ ഒളിച്ച് നിന്ന ജാനകി പുറത്ത് വന്നു.
വേഗം തന്നെ മുറിയിൽ കയറിയ ജാനകി
താനേതോ വേശ്യാലയത്തിലാണ് എത്തി
പെട്ടതെന്ന് സ്വയംപറഞ്ഞ് കണ്ണിറുക്കി അടച്ച് ചില തീരുമാനങ്ങളെടുത് കിടന്ന്
ഉറങ്ങി.
രാവിലെ അനു വന്നു വിളിച്ചപ്പോളാണ് ജാനകി കണ്ണ് തുറന്നത്.
അവളെ ആദ്യം കാണുന്ന പോലെ നോക്കി നിന്ന ജാനകിയേ കൗതുകത്തോടെ അനു നോക്കി.ഇന്നലെ താൻ കാണാൻ പാടില്ലത്ത തരത്തിൽ അവളെ കണ്ടതാണ് ആദ്യം മനസ്സിൽ തെളിഞ്ഞത്.അവൾക്ക് പുറകെ വന്ന നസ്നീനേ അവജ്ഞയോടെ ജാനകി നോക്കി.കുറച്ചു നേരം കഴിഞ്ഞ് അകത്തു വന്ന അനു അവളോട് ഇന്ന് പോകണ്ട റസ്റ്റ് എടുത്തോ എന്ന് പറഞ്ഞു. ജാനകി അതിന് മറുപടി ഒന്നും പറഞ്ഞില്ല. അനു ഒരുനിമിഷം അവളേ നോക്കിയിട്ട് നസ്നീനുമായി പുറത്ത് പോയി അവർ പോകുന്നത് വരെ പുറത്തു വരാതിരുന്ന ജാനകി നസ്നീന്റെ കാർ പോയ ശബ്ദം കേട്ട് പുറത്ത് വന്നപ്പോൾ അവിടെ അനു ഇരിക്കുന്നു.വേഗം ഒരുങ്ങ് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അനു പറഞ്ഞു.എന്തോ അവൾക്കത് ധികരിക്കാൻ തോന്നില്ല. രണ്ട് പേരും
ഒരുങ്ങി ഒരോട്ടോയിൽ കയറി യാത്രയായ്
യാത്രയിലുടനീളം ഇരുവരും നിശബ്ദരായിരുന്നു.
*********************
ശാന്തമായി കാലാവസ്ഥ. കരയേ ആർത്തിയോടെ പുൽകുന്ന തിരയേ നോക്കി ജാനകി ഏറെ നേരം നിന്നു. രാവിലെ ആയതിനാൽ തിരക്ക് നന്നേ
കുറവായിരുന്നു. അവിടെ കണ്ട ഒരു സിമിൻ്റ് ബെഞ്ചിൽ അവർ ഇരുക്കുകയാണ്.
അനു: ഇന്നലെ രാത്രി ഉറങ്ങിയില്ലാന്നല്ലേ?
ജാനകി അതിന് മറുപടി നല്കിയില്ല.
അനു: ഇന്നലെ ഞാൻ തന്ന ഗുളിക മേശപ്പുറത്ത് കണ്ടപ്പോൾ മനസ്സിലായി
അതിനും ജാനകി മറുപടി ഒന്നും പറഞ്ഞില്ല.
അനു: ഇന്നലെ ഞാനും നസ്നീനും കാട്ടി കൂട്ടിയത് കണ്ട് അറച്ച് പോയത് കൊണ്ടാണോ അതോ ആശുപത്രിയിലേ
കാഴ്ചയാണോ തന്നെ ഈ മരവിച്ച പോൽ ആക്കിയത്.
തൻ്റെ മനസ്സിൽ നിരവധി സംശയം കാണും എല്ലാം ഇന്ന് മാറ്റി തരാം ‘എന്നേ
അന്ന് ബെന്നിയുടെ കൂടെ കണ്ടതടക്കം.
അത് കേട്ട് ജാനകി ഞെട്ടലോടെ അനുവിനേ നോക്കി.
അനു: ഞെട്ടണ്ട. നമ്മൾ കണ്ട അന്ന്
സംശയത്തോടെ നിന്ന താൻ എൻ്റെ ശബ്ദം കേട്ട് ഞെട്ടുകയും പിന്നീട് എന്നെ
ഒരു സംശയത്തോടെ നോക്കി നിന്നതും
ഞാൻ മറന്നില്ല. പിന്നെ തൻ്റെ ഡീറ്റെയിൽ
ചെക്ക് ചെയ്തപ്പോൾ ഇൻ്റർവ്യു ഡേറ്റ്
അറിഞ്ഞു അന്ന് ഞാൻ നാട്ടിൽ പോകാൻ നേരം ബെന്നിയുമായി ഒന്ന്
സ്നേഹിച്ചാരുന്നു.അവിടെ ഉണ്ടാരുന്നു
അല്ലേ.
ജാനകി :ഉം
അനു :ok ഞാൻ ഇനി ഒന്നും മറച്ച് വെക്കുന്നില്ല. എല്ലാം പറയാം.
ജാനകി :ഉം
അനു :നമ്മുടെ ആശ്പത്രിയിൽ ആതുര
സേവനം മാത്രമല്ല അവിഹിതവും നടക്കു
ന്നുണ്ട്. അതിൽ ഞാനൊക്കെ പെടും.
നസ്നീൻ ഒഴികെ ഞങ്ങൾക്ക് ഭർത്താക്കൻമാരല്ലാതെ പരപുരുഷബന്ധം ഉണ്ട്.
ജാനകി അത് കേട്ട് അവളേ നോക്കി.
അനു: അതേ ജാനകി. വെറും സൗഹൃദത്തിൽ തുടങ്ങി പിന്നീട് ശാരീരിക
ബന്ധം വരെ എത്തി നിൽക്കുന്ന ഒരു
റിലേഷൻ. ഈ എനിക്ക് തന്നെ എൻ്റെ ‘അമ്മായിഅച്ചനും ‘ ആയും ബന്ധമുണ്ട്
നമ്മുടെ അമ്പിളിയ്ക്ക് ഭർത്താവിൻ്റെ അനിയനുമായും അമൃതയ്ക്ക് ഡൈവേഴ്സ് കഴിഞ്ഞിട്ടും തൻ്റെ മുൻ ഭർത്താവായിട്ടും.
ഞങ്ങൾ ഒരു ഗ്യാങ് ആയിരുന്നു. അതിൽ
ജാനകിയ്ക്കറിയാത്തതായ് ഉള്ളത് ഒന്ന്
രശ്മി ഡോക്ടറും പിന്നെയുള്ളത് അത്
ഞങ്ങളുടെ ക്രിസ്റ്റിയെന്ന ക്രിസ്റ്റീനയും ആണ്.
ജാനകി :രശ്മി ഡോക്ടർ
അനു :അതെ.രശ്മി ഡോക്ടറും എന്നെ
പോലെ സ്വന്തം അമ്മായിഅച്ചനേ സ്വന്തം
ആക്കിയ ആളാണ്.പിന്നെ ക്രിസ്റ്റിനയേ
അവളുടെ കാമുകൻ തന്നെ കെട്ടി. അവളും കുട്ടുവും ആണ് ഈ കള്ളകളി
ഗ്യാങ്ങ് ഉണ്ടാക്കിയതും പരസ്പരം ഒത്ത് കൂടാൻ സൗകര്യം ഉണ്ടാക്കിയതും പിന്നെ
അത് നമ്മുടെ വീട്ടിലേയ്ക്ക് മാറ്റിയതും.
ഒരിക്കൽ അമ്പിളിയും കുട്ടുവും Hospital
toilet ൽ നിന്ന് ഇറങ്ങുന്നത് ചിലർ കണ്ടു.
അതീ പിന്നെ നമ്മുടെ വീട്ടിൽ ഒത്തുകൂടി ശരീരം കൈമാറും.
ജാനകി: ഛേയ്
അനു: അവിഹിതത്തിന് അങ്ങനെ ഒരു കുഴപ്പം ഉണ്ട് ജാനകി. അത് നമ്മളെ മറ്റൊരു തരത്തിൽ പ്രവർത്തിയ്ക്കാൻ
പ്രേരിപ്പിക്കും. കാമത്തിൻ്റെ കരുത്താണ്
എല്ലാത്തിനും കാരണം.
ജാനകി ഒന്നും മിണ്ടിയില്ല.
ഇരമ്പി അടുക്കുന്ന കടലിനേ സാക്ഷിയാക്കി അനു തങ്ങളുടെ കള്ളകളിയേ പറ്റിയും തങ്ങൾ ഓരോരുത്തരുടെ കഥയും പറഞ്ഞു.
ജാനകി എല്ലാം കേട്ടിരന്നു .
ജാനകി: അപ്പോൾ എന്നെ നിങ്ങൾ എന്തിന് നിങ്ങളുടെ കൂടെ കൂട്ടി.
അനു : ‘സുധി ‘ അവൻ കാരണം. അവന്
തന്നോടുള്ള ഭ്രാന്തമായ സ്നേഹം കൊണ്ട്.
ജാനകി അനുവിനേ നോക്കി.
ജാനകി :പോകാം
അനു: ശരി പോകുന്ന വഴി എവിടേലും
കയറി എന്തേലും കഴിച്ചിട്ട് പോകാം.
അവർ ഭക്ഷണവും കഴിച്ച് ഒരു ചെറിയ
ഷോപ്പിംഗും കഴിഞ്ഞാണ് വന്നത്. ജാനകി
ഒട്ടും താല്പര്യം ഇല്ലാതെ അവൾക്കൊപ്പം
