ചൈത്രാഭിലാഷങ്ങൾ ഇതൾ വിടർത്തും
ശിശിരം വന്നതിൻ തളിരടർത്തും
നീറുന്ന കനലും നീ തന്നെ
നീഹാരബിന്ദുവും നീ തന്നെ
കാലമേ നീ തന്നെ (സ്വർഗ്ഗം)
സ്വപ്നത്തിൻ താഴികക്കുടമുയരും
കദനത്തിൻ തേങ്ങലിൽ അതു തകരും
മോഹത്തിൻ കടലും നീ തന്നെ
ദാഹത്തിൻ മരുവും നീ തന്നെ
ലോകമേ നീ തന്നെ (സ്വർഗ്ഗം)”
മനസൊന്നു ശാന്തമാവാൻ ഏറെ നേരമെടുത്തു . അവൾ നോവായി പടർന്നു പന്തലിച്ചു വാനോളം ഉയരുന്ന നേരം ഞാൻ ശാന്തിയെ എങ്ങനെ വാരി പുണരും. മാളുവിലെ പെണ്ണിൻ്റെ കുശുമ്പ് അതനുവദിക്കുമോ .
വാവേ ……
മ്മ് ( വളരെ ബലഹീനമായ അവളുടെ ശബ്ദം, )
എന്തു കോലാ ഇത് .
എനിക്കറിയില്ല കുഞ്ഞൂസെ
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു .
ഞാൻ ഹരിയെ നോക്കി. അവൻ കരയുകയായിരുന്നു എന്നാലും ഞാൻ നോക്കിയതിൻ്റെ അർത്ഥം അവനു മനസിലായി. അവൻ എന്നെ പൊക്കി അവൾക്കരികിൽ കട്ടിലിൽ ഇരുത്തി.
ഞാൻ എൻ്റെ വലം കയ്യാൽ അവളെ എൻ്റെ മാറിലേക്കു ചേർത്തു ഞാൻ. എൻ്റെ മാറിലെ ചൂടു മാത്രം മതിയായിരുന്നു അവളിലെ പരിഭവങ്ങൾ തീർക്കാൻ ആ കണ്ണു നീരൊപ്പാൻ. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ എൻ്റെ മാറിലേക്ക് ഒതുങ്ങി.
എന്താ വാവേ എന്താ ഇതൊക്കെ
എനിക്കറിയൂല, ഏട്ടാ
നീ വല്ലതും കഴിച്ചോ
ഇല്ല എന്നവൾ തലയാട്ടി അവൾ മറുപടി പറഞ്ഞു. അവളോട് എന്തു പറയണമെന്ന് എനിക്കു പോലും അറിയില്ല
അതെന്താ
തൊണ്ടേ…..ന്ന് ….. ഇറങ്ങ…… ണില്ല’…. കു….. ഞ്ഞൂസെ
അതവൾ പറയുമ്പോൾ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. പറഞ്ഞു തീർന്നതും വീണ്ടും വീണ്ടും വിങ്ങി പൊട്ടിക്കരഞ്ഞ അവളേ ശക്തമായി ഞാൻ മാറോട് ചേർത്തു പിടിച്ചു. അവളുടെ തെണ്ടയിടറിയപ്പോ എൻ്റെ നെഞ്ചിലാണ് മുറിപ്പാടുകൾ ഉണ്ടായത്. അവളുടെ മനസു മാറ്റാൻ ഒരു കളിയാക്കൽ പോലെ ഞാൻ അവളോടു ചോദിച്ചു
നിൻ്റെ കണ്ണെന്താടി ചെമ്പോത്തിനെ പോലെ ചോന്നിരിക്കണെ
ഉറങ്ങാതെ എത്ര ദിവസായി ഏട്ടാ
അതെന്താടി നീ ഉറങ്ങാഞ്ഞെ
അത് ഞാൻ
അവൾ പറയാൻ മടിക്കുന്നത് പോലെ അതു കൊണ്ട് തന്നെ ഞാൻ ആ കാര്യം കുത്തി കുത്തി ചോദിച്ചു.
അതെനിക്ക് പേടിയാ
എന്തിന്
രാത്രിയിൽ ഏട്ടനെന്തേലും പറ്റിയാ ഞാനറിഞ്ഞില്ലെങ്കിലോ
പിറ്റേന്നറിയില്ലേ പിന്നെ എന്താ
ഏട്ടൻ മറന്നു അല്ലേ
എന്ത്
എൻ്റെ ഇടം നെഞ്ചിൽ തൊട്ടു കൊണ്ട് അവൾ പറഞ്ഞു
” ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു”
ആ വാക്കുകൾ എന്നിലുണർത്തിയ ഭീതി മറക്കാതെ ഞാൻ അവളോടു ചോദിച്ചു
അപ്പോ അതിനു വേണ്ടി മാത്രാ ഉറങ്ങാതെ കാവലിരുന്നേ
അതെ എന്നവൾ തലയാട്ടി, പിന്നെ തലക്കാണയുടെ അടിയിൽ അവൾ വെച്ച ബ്ലെയിഡ് എന്നെ എടുത്തു കാണിച്ചു.എന്നിട്ട് എന്നോടായി പറഞ്ഞു.
പ്രേമിച്ച അന്നു മുതൽ ഏട്ടൻ്റെ സന്തോഷത്തിലും ദുഖത്തിലും നിഴൽ പോലെ കൂടെ വന്ന ഞാൻ അവസാന യാത്രയിൽ കുഞ്ഞൂസിനെ തനിച്ചു വിടുമെന്ന് തോന്നണ്ടുണ്ടോ
അവളുടെ ആ വാക്കുകൾ എന്നിലെ എല്ലാ അതിർവരമ്പുകളും പറിച്ചെറിഞ്ഞു. എന്നിലുണർന്നത് ദേവാംശമോ അസുരനൊ അതോ എന്നിലുറങ്ങിയ മൃഗമോ അറിയില്ല. അവളോട് വാക്കുകളാൽ പറഞ്ഞു നിൽക്കാൻ എനിക്കാവില്ല അതിനുള്ള ക്ഷമ എനിക്കില്ല. ആയിരമായിരം കാര്യങ്ങൾ പറയാനുണ്ടെനിക്ക് . ഒരു വഴി മാത്രം ആ അധരങ്ങളിലേക്ക് ഞാൻ അധരങ്ങൾ ചേർത്തു ഒരു ദീർല ചുംബനം നൽകി. അവളുടെ മിഴികൾ താനെ അടഞ്ഞു. ആ ചുംബനത്തിൽ ഉണ്ടായിരുന്നു എനിക്കു അവളോട് പറയാനുള്ളത് . എൻ്റെ മൗനസംഭാഷണം അത് അവൾക്കു മാത്രം മനസിലായി. ശ്വാസം അവൻ വില്ലനായി വന്നു ഞങ്ങളുടെ അധരത്തെ വേർപ്പിരിക്കാൻ. ഇരുവരും ശ്വാസമെടുക്കുന്നു. മതിവരാതെ അവളുടെ മുഖമാകെ ഞാൻ ചുംബനങ്ങളാൽ പൊതിഞ്ഞു.
“
ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം…
ഉണ്മതൻ ഉണ്മയാം കണ്ണുനീർ…
ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം…
കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ
കാലത്തിൻ കൽപ്പനയ്ക്കെന്തു മൂല്യം..
നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ
നാരായണനെന്തിനമ്പലങ്ങൾ..
നെടുവീർപ്പും ഞാനിനി പൂമാലയാക്കും..
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും…
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും…
