ഇണക്കുരുവികൾPart – 9

” മുത്തശ്ശി കഥയിലെ കണ്ണനും രാധയും അവരിലുടെയാണ് പ്രണയമെന്തെന്ന് ഞാൻ അറിഞ്ഞത് . എൻ്റെ ഈ കണ്ണൻ്റെ രാധയാകാൻ എനിക്കാവുമോ. ശിവനെ സ്വന്തമാക്കിയ പാർവ്വതിയെ പോലെ നിഷ്ഠയോടെ എൻ്റെ ഹൃദയത്തിൻ്റെ മൂർത്തിയെ ഞാൻ പൂജിക്കാം. ഒരു പനിനീർ പുഷ്പം കൈയ്യിലേന്തി രാജകുമാരനെ പോലെ എനിക്കായ് നീട്ടുന്ന ഒരു നിമിഷം എൻ്റെ മനസിലുണ്ട്. എൻ്റെ കണ്ണൻ്റെ നാവിൽ തുമ്പിൽ നിന്നും ഞാൻ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ഉണ്ട്. കാത്തിരിക്കാം ഈ ജൻമം മുഴുവൻ ആ വാക്കിനായി .
ഈ പൊട്ടിപ്പെണ്ണിനു തോന്നിയ ഇഷ്ടം മുഖത്തു നോക്കി പറയാനുള്ള കഴിവില്ലാതെ പോയി. എൻ്റെ ഹൃദയം വാക്കുകളാൻ ഞാൻ സമർപ്പിക്കുന്നു. ജൻമം മുഴുവൻ നീളുന്ന ഒരു കുട്ടിനായി. എൻ്റെ മാത്രം കണ്ണനെ നെഞ്ചിലേറ്റിയ സ്വന്തം രാധ”

അന്നവൾ എനിക്കായ് എഴുതിയ പ്രേമലേഖനത്തിലെ വരികൾ. ഒരു എട്ടാം ക്ലാസ്സുക്കാരി എഴുതിയതാണെന്ന് വിശ്വസിക്കാൻ ‘ കഴിയാത്ത അത്ര മനോഹരം. വാക്കുകൾ കൊണ്ട് അവൾ ശരിക്കും അവളുടെ ഹൃദയം തന്നിരുന്നു എനിക്ക് അതു കാണാതെ പോയതല്ല. ബാല്യത്തിൻ്റെ ചാപല്യമായി കണ്ടു പോയി. ആ വാക്കുകളിൽ വ്യക്തമായിരുന്നു അത് ചാപല്യമല്ല എന്ന്, എന്താ അന്നെനിക്ക് തോന്നിയില്ല. പക്ഷെ അതിലെ ഓരോ വരികളും മനസിൽ കുറിച്ചിട്ടിരുന്നു. ആ വാക്കിലെ യഥാർത്ഥ പ്രണയമാവാം അല്ലെങ്കിൽ അതിലെ അർത്ഥ തലങ്ങളാവാം എന്നെ ആകർക്ഷിച്ചത്.
അഞ്ചു കൊല്ലം ഒരു തപസ്സ് പോലെ എന്നെ പ്രണയിച്ചവൾ. സത്യത്തിൽ ശിവനെ സ്വന്തമാക്കാൻ പാർവ്വതി ദേവി യാദനകൾ നേരിട്ട പോലെ . ഈ വിലയറ്റ നാണയത്തുണ്ടിനായി അവൾ 5 കൊല്ലം ഹോമിച്ചു കളഞ്ഞു. മനസും ശരീരവും തന്നിൽ അർപ്പിച്ച് മൃത സമാനമായ ജീവിതം ജീവിച്ച അഞ്ചു വർഷങ്ങൾ. താൻ സന്തോഷത്തിൽ ആറാടുമ്പോൾ കണ്ണു നീരാൽ തന്നെ പുണർന്ന മിഴികൾ. അവൾ ഇനെന്നിൽ ലയിച്ചു എന്നിലെ ഓരോ അംശവും അവൾക്കായി തുടിക്കുന്നു.
കഴിഞ്ഞ കാലം തിരിത്തിക്കുറിക്കുവാൻ എനിക്കാവില്ല. പകരം എനിയുള്ള നാളുകൾ നിന്നെ സ്നേഹം കൊണ്ടു ഞാൻ വീർപ്പു മുട്ടിക്കും. ആ കണ്ണുകൾ ഒരിക്കലും ഈറനണിയാൻ ഞാൻ അനുവദിക്കില്ല. എൻ്റെ മാറിൻ്റെ ചൂടിൽ എന്നും താരാട്ടു പാടിയുറക്കും . നീ ആഗ്രഹിച്ചു പൊൻ താലി ചാർത്തി നിന്നെ ഞാൻ സ്വന്തമാക്കും. നീയാകുന്ന പ്രണയ ഗർത്തത്തിൻ്റെ ആഴങ്ങൾ ഞാൻ തേടും . എന്നിലെ പ്രണയ സാഗരത്തിൽ നീ നീരാടാൻ ഒരുങ്ങി ഇരുന്നോ പെണ്ണെ.
വീണ്ടും എൻ്റെ ഫോൺ ശബ്ദിച്ചു. മാളുവിൻ്റെ മെസേജ് വന്നു. അശാന്തമായ മനസിനെ ശാന്തമാക്കുന്ന ദേവരാഗമാണ് ഇപ്പോ എനിക്കീ നോട്ടിഫിക്കേഷൻ ടോൺ
ഹലോ അവിടുണ്ടോ കുഞ്ഞൂസെ
ഉണ്ട് പിന്നെ ഞാൻ വിളിച്ചാ സംസാരിക്കാൻ പറ്റോ
ഇപ്പഴോ
ആ ഇപ്പോ
അതു വേണോ
എന്തേ പറ്റില്ലേ എൻ്റെ ഒരാഗ്രഹാ
ഞാനിപ്പോ മെസേജ് അയക്കാ എന്നിട്ടു വിളിച്ചാ മതി
ശരി ഞാൻ വെയ്റ്റ് ചെയ്യാ
അവൾ അതു സമ്മതിക്കുമെന്നു കരുതിയതല്ല. എനിക്കു വേണ്ടി അവൾ അതും സമ്മതിച്ചു. ആ സമ്മതം എന്നിൽ ഉണർത്തിയ സന്തോഷം അതു പറഞ്ഞറിയിക്കാൻ കഴിയില്ല.
മഴക്കു മുന്നെ വേഴാമ്പൽ പക്ഷി പാടി തുടങ്ങി. പ്രകൃതിയിൽ നവവധുവിൻ്റെ നാണത്തിൻ ശേഭയുണർന്നു. ജലധാരയൊരുങ്ങും മുന്നെ നടരാജനെ തൊഴുതു വരവേൽപ്പിനായി മയിലുകൾ വർണ്ണശഭലമാം ചിറകുകൾ വിടർത്തി ആനന്ത നൃത്തമാടി. സ്വാഗത കച്ചേരിക്ക് പക്കവാദ്യം പോലെ തവളകൾ സ്വരസ്ഥാനം തേടി. ആകാശം കാർമേഘ പന്തലു വിരിച്ചു. മന്ദമാരുതി ആരെയോ തേടി പതിയെ നടന്നകന്നു. പ്രകൃതിയെ രമിക്കാൻ കൊതിയോടെ ജലധാര ഒഴുകി വന്നു. ആദ്യ സ്പർഷനം തന്നെ അവളിലെ മധുപാത്രം ഒഴുകാനിടയായി, ആ നറുമണം മണ്ണിൻ്റെ പുതുമണമായി പരന്നു.
അവളുടെ ശബ്ദം ഇന്നു ഞാൻ കേൾക്കുവാൻ ഒരുങ്ങുകയാണ് . അവളുടെ ആദ്യ സ്വരം അത് കുഞ്ഞൂസെ എന്നാവണമേ എന്നു പ്രാർത്ഥിച്ചു. സത്യത്തിൽ അവളിലെ ശബ്ദവീചികളെ സ്വയം ഉൾക്കൊള്ളുവാൻ വെമ്പുന്ന മനസ്. പാറി പറക്കുകയാണ് സ്വപ്ന ലോകത്ത്
അവളുടെ മെസേജ് വന്നു
വിളിച്ചോ
ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു. ഫോൺ റിംഗ് ചെയ്യുമ്പോ എൻ്റെ ഹൃദയം തുടിച്ച തുടിക്കൽ . ഒരു വല്ലാത്ത ഫീൽ ഫോൺ എടുത്തതും അവൾ പറഞ്ഞു.
കുഞ്ഞൂസെ
എൻ്റെ മനസറിഞ്ഞ എൻ്റെ നല്ല പാതി നിയാണ് മനസെന്നോടു പറഞ്ഞ പോലെ എനിക്കു തോന്നി. ഒരു കിളിനാദം പോലെ സുന്ദര സ്വരം, പൈതലിൻ്റെ നിശ്കളങ്കത ഒളിഞ്ഞിരിക്കുന്ന സ്വര വീചികൾ
വാവേ ….
എന്താ പറ
എന്താ ഇപ്പോ പറയാ
അതു ശരി സംസാരിക്കണം എന്നു പറഞ്ഞ് ആളെ കളിയാക്കാ
അയ്യോ അല്ല വാക്കുകൾ കിട്ടുന്നില്ല
ദേ മനുഷ്യ എന്തേലും പറ
ഞാൻ വിളിക്കട്ടെ എന്നു ചോദിച്ചപ്പോ നീ എവിടെ പോയതാ
അതോ എനിക്കേ പണിയൊക്കെ ഉണ്ട് ഞാൻ അമ്മയോട് തലവേദനയാ കിടക്കാൻ പോവാ എന്നു പറയാൻ പോയതാ
അമ്പടി കള്ളി
ദേ ഞാൻ ഫോൺ വെച്ചിട്ടു പോവേ….
അയ്യോ ചതിക്കല്ലെ പൊന്നേ
എന്താ വിളിച്ചേ
എന്ത്
ഇപ്പോ എന്താ വിളിച്ചേ
ഒന്നുമില്ലല്ലോ
ദേ കളിക്കാതെ പറ
പെന്നേ എന്തേ
പൊന്നേ കെൾക്കാൻ നല്ല രസമുണ്ട്
ആണോ
സത്യം
എന്നാ ഞാൻ ഇടക്കിടെ വിളിക്കാ
ഓ ഏട്ടൻ്റെ ഇഷ്ടം
നീ പോയപ്പോ ഞാൻ കൊറേ ആലോചിച്ചു നിന്നെ കുറിച്ചും ആ പ്രേമലേഖന വരികളും
അത് ശരിക്കും ഓർമ്മയുണ്ടോ
ഉണ്ട് എന്ത ഇപ്പോ പറയണ്ടോ
വേണ്ട
രാജകുമാരനായിട്ട് എന്നാ പൂ തരേണ്ടത് ഞാൻ
അത് മോൻ എന്നെ കണ്ടുപിടിച്ചതിന് ശേഷം തന്നാ മതി
അതെന്താ അങ്ങനെ പറഞ്ഞത്
അതിന് എന്നെ ഏട്ടൻ കണ്ടിട്ടില്ലല്ലോ അപ്പോ കണ്ടുപിടിക്കണ്ടെ
അതാണോ വലിയ കാര്യം നാളെ തന്നെ കണ്ടുപിടിക്കും
എങ്ങനെ
നിൻ്റെ ക്ലാസിൽ വന്നു മാളവികയെ ചോദിച്ച അറിയാലോ
അങ്ങനെ എന്നാ എനിക്കൊന്നതറിയണം
അതെന്താ അങ്ങനെ പറഞ്ഞത്
അതു നാളെ അറിയാ മോനേ
ആയിക്കോട്ടെ എനിക്കൊരു കാര്യം അറിയണായിരുന്ന
എന്താ എട്ടാ
അതെ ജിൻഷ എന്നെ ഇഷ്ടാന്നു പറയുമെന്ന് നിനക്കെങ്ങനെ അറിയാ
അതോ ആ ചേച്ചി ചേച്ചിടെ ഒരു ഫ്രണ്ടിനോടു പറഞ്ഞിരുന്നു ശനിയാഴ്ച്ച അപ്പോ ആ വഴി ഞാനറിഞ്ഞു. അന്ന് ഏട്ടൻ ഫോണിലൂടെ ഇഷ്ടാന്നു പറഞ്ഞപ്പോ മനസ്സിലെ മോഹങ്ങൾ പൂക്കാൻ തുടങ്ങിയതാ പക്ഷെ
എന്താടി പറ
ജീൻഷേച്ചിക്ക് ഇഷ്ടാണെന്ന് എനിക്കറിയ അത് ചേട്ടനറിയുമ്പോ ആശിച്ച് വീണ്ടും നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ട ഞാൻ അന്നങ്ങനെ പറഞ്ഞത്
അവളുടെ ചെറിയ ഏങ്ങലടി ശബ്ദം കേൾക്കാൻ തുടങ്ങിയതും എനിക്കത് താങ്ങാനായില്ല എന്നതാണ് സത്യം. അവളെ മാറോടണച്ച് ആശ്വസിപ്പിക്കാൻ മനസ് വല്ലാതെ ആഗ്രഹിച്ചു
വാവേ നി എനി കരയരുത് ടീ
മം എന്താ
എനി നീ കരയുവാണേ ദേ ഈ എന്നെ ചിതയിലേക്കെടുക്കുമ്പോ മതി
ദേ മനുഷ്യാ പലവട്ടം ഞാൻ പറഞ്ഞു വേണ്ടാത്തത് പറയണ്ട എന്ന്
നീ കരഞ്ഞാ ഞാനെനിയും പറയും
ഇല്ല ഞാനെനി കരയില്ല
എനി ഞാനുള്ളടത്തോളം കാലം ഈ കണ്ണു നനയില്ല നനയാൻ ഞാൻ സമ്മതിക്കില്ല.
സത്യം
നീയാണെ സത്യം
എനിക്കതു മതി
അല്ല മോളേ ആ ഗ്രൗണ്ടിൽ അതെങ്ങനെ നി വന്നു. പിന്നെ ആ മെസേജ്
അതോ എന്നും കാൻ്റീനിൽ ഏട്ടനോട് ചേർന്നുള്ള ടേബിളിലാ ഞാൻ ഇരിക്കാറ് അപ്പോ ഇന്നലെ പറഞ്ഞതൊക്കെ കേട്ടു ഞാനും ഗ്രൗണ്ടിൽ വന്നു നിങ്ങളിരിന്ന മരത്തിൻ്റെ അപ്പുറം ഇരുന്നു ഒക്കെ കേട്ടു പിന്നെ അവിടുന്ന് മാറി കുറച്ച് കഴിഞ്ഞു മെസേജ് അയച്ചു. ഉമ്മ വെക്കുമ്പോഴും ഞാൻ സൈഡിൽ ഉണ്ടായിരുന്നു.
അയ്യേ നി നോക്കി നിന്നോ
ഉം പിന്നെ എന്താ പെർഫോമൻസ്
ആണോ നിനക്കെന്നാ വേണ്ടത്
എനിക്കെങ്ങും വേണ്ട കണ്ടവളുമാരെ ഉമ്മ വച്ചോരുടെ ഉമ്മ
എടി വാവേ നി പറഞ്ഞിട്ടല്ലേ
ഞാൻ പറഞ്ഞാലും എന്നോടിഷ്ടമുണ്ടേ അതു ചെയ്യോ
ആ ചോദ്യം എൻ്റെ വായടച്ചു എന്നു പറയാം പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല
എന്താ ഒന്നും മിണ്ടാത്തെ
ദേ എന്തേലും പറ
ഹലോ അവിടുണ്ടോ
ഉം
ഞാനൊന്നു മൂളി
ദേ മനുഷ്യാ വാ തൊറന്നെന്തേലും പറ ഇല്ലേ ഞാൻ വെച്ചിട്ടു പോവെ
നി വെച്ചോ ഞാൻ കിടക്കാൻ പോവാ
എന്താ പറ്റിയേ
ഒന്നുമില്ല
കാര്യം പറഞ്ഞില്ലേ പിന്നെ ഞാൻ ഒരിക്കലും സംസാരിക്കില്ല
നീ സീരിയസ് ആയാണോ പറയുന്നത്
ആ സീരിയസ് ആണ് . എട്ടാ നമുക്കിടയിൽ കള്ളം വേണ്ട, ഒന്നും ഒളിച്ചു വെക്കണ്ട അതെനിക്കിഷ്ടമല്ല പറ എന്താ കാര്യം
നീ പറഞ്ഞില്ലെ നിന്നോടിഷ്ടമുണ്ടേ ഞാൻ അവൾക്ക് ഉമ്മ കൊടുക്കില്ലായിരുന്നു എന്ന്
അയ്യേ അപ്പഴേക്കു സീരിയസ് ആയെടുത്തോ
പിന്നെ ചങ്കിൽ കൊള്ളുന്ന വാക്കു പറഞ്ഞിട്ട്
അതു ഞാൻ തമാശ പറഞ്ഞതാ എൻ്റെ കുറുമ്പുകൾ ഞാനാരോടാ പിന്നെ കാട്ടേണ്ടത്
എന്നാലും ഇതിത്തിരി കൂടി പോയി
സോറി കുഞ്ഞൂസേ

Leave a Reply

Your email address will not be published. Required fields are marked *