ഇണക്കുരുവികൾPart – 9

ഏട്ടാ വാതിൽ തൊറക്ക് ………..
ടാ പട്ടി നീ ഒറങ്ങിയോ
തൊറക്കെടാ ……

അതാരാ ഏട്ടാ
വാവേ നിത്യ വന്നു
നിത്യയോ ഏട്ടാ അവളറിയണ്ട കേട്ടോ
ആടി എനിക്കറിയ എന്നാ വെച്ചോ ( ഉമ്മ)
( ഉമ്മ )
അവളും ഉമ്മ തന്ന് ഫോൺ കട്ട് ചെയ്തു . ഞാൻ വാതിൽ തുറന്നു നിത്യ അകത്തു കേറി.
എവിടെ നിൻ്റെ നോട്സ്
എന്താടി
അല്ല നോട്സ് ഉണ്ടാക്കാൻ കേറിയതല്ലേ
ഓ അതൊക്കെ കഴിഞ്ഞു കിടന്നതാ അപ്പോഴാ നീ
അപ്പോ നി കിടന്നല്ലേ
അതും പറഞ്ഞു കിട്ടി പുറത്തൊന്ന് കണ്ണിന്നു പൊന്നിച്ച പറന്നു
എനിക്ക് ഒറ്റക്കു കിടക്കാൻ പേടിയാണെന്ന് നിനക്കറിയില്ലെ
ഞാനതു മറന്നു പെണ്ണേ
മറക്കും എനിക്കറിയാ
അതെന്താ അങ്ങനെ പറഞ്ഞത്
ഇപ്പോ പുതിയ ഫ്രണ്ട്സ് ഒക്കെ ആയില്ലെ
ആര്
അനു എന്തേ മോൻ മറന്നോ
ടി പെണ്ണേ നിനക്കു കൂടുന്നുണ്ട്
ആ ഞാനങ്ങനാ
ടി കിടന്നു കണ്ണുരുട്ടാണ്ടെ വന്നു കിടക്കാൻ നോക്ക്
ഞാൻ കട്ടിലിൽ കിടന്നതും അവളും കേറി കടന്നു. എൻ്റെ നെഞ്ചിൽ തല ചായ്ച്ച് അവൾ കിടന്നു. എന്തൊക്കെ പറഞ്ഞാലും തല്ലു കൂടിയാലും അവളി മാറത്ത് തല ചായ്ച്ചുറങ്ങുമ്പോ കിട്ടുന്ന സുഖം അതൊന്നു വേറെയാ. പൊസസിവ്നസ്സിൻ്റെ മരമാണ് ഈ കടക്കുന്നത് . ഇവളെ കെട്ടിച്ചയക്കാതെ നിന്നെ കെട്ടി കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നില്ല വാവേ
എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇന്നു ഞാൻ ആ അവസ്ഥയിലാണ്. അനുവിനെ പേടിച്ച് നിത്യയെ മോളിലേക്ക് ഞാനാണ് ആക്കിയത്. അവളിപ്പോ എൻ്റെ റൂം കയ്യേറി ഈ മാറിലെ ചുടും. ഇപ്പോ വാവേ വിളിക്കുന്നത് ഇവളുടെ വരവു പോക്ക് കണക്കാക്കണം കുരിശായി. ഇവളുള്ളപ്പോ എങ്ങാനും അവളെ കെട്ടിയാ ഈ മാറിൽ കിടക്കാൻ വേണെ വാവയായിട്ടു തല്ലു പിടിക്കാനും ഇടയുണ്ട്. ഒരിക്കൽ ഇവൾക്ക് എന്തെങ്കിലും സമ്മതിച്ചു കൊടുത്ത പിന്നെ അതവളുടെ അവകാശം പോലെയാ അതാ എൻ്റെ പേടി.
വാവക്ക് നിത്യയെ ഇപ്പോഴും പേടിയാണല്ലോ. പഴയ ക്ലാസ്സ്മേറ്റിനെ പേടിക്കുന്ന പൊട്ടി പെണ്ണ്. അല്ല ഇവളും മോഷമല്ല വാവ എനിക്ക് ലൗവ് ലെറ്റർ തന്നതിന് കളിയാക്കി കൊന്നില്ലെ പാവത്തിനെ. കിടക്കണ കിടപ്പ് കണ്ടില്ലെ എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ. ഒരു ചവിട്ടു കൊടുക്കാനാ തോന്നുന്നെ. എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ കോളേജിലെത്തി. മാളുവിനെ തേടി അവളുടെ ക്ലാസ്സിലെത്തി. ഒരു പെൺ കുട്ടിയോട് മാളവിക എവിടെ എന്നു ചോദിച്ചു . ആ കുട്ടി കാണിച്ച പെൺ കുട്ടിയെ ഞാൻ നോക്കി നിന്നു പോയി. ആരെയും മയക്കുന്ന സൗന്ദര്യം. ഞാൻ അവൾക്കരികിൽ ചെന്നു ഞാൻ വിളിച്ചു
മാളവിക
അവൾ തലയുയർത്തി നോക്കിയതും എന്നെ കണ്ടതും അവൾ ഒന്നു ഞെട്ടി. അതു ഞാൻ കണ്ടാസ്വദിച്ചു. അവളുടെ മുഖം നാണത്താൽ താഴുന്നത് ഞാൻ നോക്കി നിന്നു. അവളുടെ മുഖം കൈകളാൽ ഉയർത്തുമ്പോൾ ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ അവൾ എന്നെ നോക്കി. എന്തോ പറയാനായി വന്ന അവളുടെ കൈകൾ പിടിച്ച് ഞാൻ അവളെ ക്ലാസ്സിനു വെളിയിലേക്ക് കൊണ്ടു പോയി. ഞങ്ങൾ നേരെ പോയത് ഗ്രൗണ്ടിലേക്കാണ് അവളെ അവിടെ നിർത്തി ഒരു കാൽ മുട്ടിൽ കുത്തി അവൾക്കു ഞാൻ വാങ്ങിയ റോസ്പൂവ് അവൾക്കു നേരെ നീട്ടി. അവൾ അതു വാങ്ങാൻ തുടങ്ങിയ നിമിഷം മറ്റൊരു കൈകൾ ആ പൂ വാരി നിലത്തിട്ടു തൻ്റെ ചെരുപ്പുകളാൽ ചുവട്ടി ഞെരിക്കുന്നു. എൻ്റെ വാവ കരയുന്നതു ഞാൻ കണ്ടു. ഞാൻ നോക്കിയപ്പോ അരികിൽ നിത്യ അവളുടെ കാൽക്കിഴിൽ എൻ്റെ പ്രേമോപഹാരം.
എട്ടന് ഇവളെ ഇഷ്ടാണെ ഞാൻ ചാവും എനിക്കിഷ്ടല്ലാ ഈ അസത്തിനെ
നിത്യാ……
നിത്യാ എന്നു വിളിച്ച് അവളുടെ കരണത്ത് അടിച്ചത് മാത്രമേ എനിക്കോർമ്മയൊള്ളു
ഏട്ടാ എന്നൊരു നിലവിളി കേട്ടു ഞാൻ കണ്ണു തുടന്നപ്പോ നിത്യ ദേ കിടക്കുന്നു നിലത്ത്
എന്താടാ പട്ടി എന്നെ എന്തിനാടാ തള്ളി ഇട്ടത്
അയ്യോ മോളെ അത് ഏട്ടൻ സ്വപ്നത്തിൽ, വല്ലോം പറ്റിയോ
ചോദിക്കുന്ന ചോദ്യം കേട്ടിലെ വല്ലോം പറ്റിയോന്ന്
വാടാ ചക്കരെ പോട്ടെ
ഞാനവളെ മാടി വിളിച്ചു മുഖവും വിർപ്പിച്ച് അവൾ വീണ്ടും വന്നു മാറിൽ കിടന്നു. അവളുടെ മുടിയിൽ വിരൽ കൊണ്ട് കൊതി അവളെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് ഞാൻ തള്ളിയിട്ടു. സമയം നോക്കിയപ്പോ 5.30 ഈശ്വര പുലർക്കാല സ്വപ്നം എനി എൻ്റെ പ്രണയത്തിൻ്റെ വില്ലി ഈ കിടക്കുന്ന നാഗവല്ലിയാണോ മേത്തോടു വീട്ടിലെ മാനസിക രോഗി ഇവളാണോ.
പിന്നെ ഞാൻ കിടന്നില്ല സമയമായപ്പോ എഴുന്നേറ്റ് പ്രാക്ടീസിനു പോയി . വരുന്ന വഴി ഒരു ചുവന്ന റോസാപ്പൂ വാങ്ങി അല്ലേ നിത്യയുടെ നുറു ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. തിരിച്ചു വന്ന് പൂ നല്ലപോലെ ഒളിപ്പിച്ചു വെച്ചു. പിന്നെ സാധാരണ പോലെ സമയമായപ്പോ ബൈക്കിൽ അവളെ കേറ്റി കേളേജിലേക്കു വിട്ടു . സ്വപ്നം കണ്ടതു പോലെ വാവയെ ഇന്നു കാണാം എന്ന മോഹവും അവളെ കണ്ടു പിടിച്ചു എന്ന ആത്മവിശ്വാസത്തോടെ ഞാൻ കോളേജിലെത്തി സ്വപ്നത്തിലെ പോലെ നിത്യയുടെ എൻട്രി മാത്രം ഉണ്ടാവല്ലെ എന്നു ഞാൻ മനസുരുകി ഈശ്വരനോട് പ്രാർത്ഥിച്ചു .
നിത്യ പോയി കുറച്ചു കഴിഞ്ഞു ഞാൻ പാഞ്ഞു BBA ക്ലാസ് റൂമിലേക്ക് അതിനു മുന്നിൽ എത്തിയ നിമിഷം ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു പോയി ഹൃദയതാളം പോലും മാളവിക എന്നുരുവിട്ടു . മിഴികൾ വെറുതെ മാളവികയെ ആ ക്ലാസ്സ് മുറിയിൽ തിരഞ്ഞു
അവിടെ കണ്ട ഒരു തടിച്ചി പെണ്ണിനെ ഞാൻ വിളിച്ചു
ഒന്നു മാളവികയെ വിളിക്കോ
ഏതു മാളവിക, മാളവിക . K, മാളവിക .S, മാളവിക. T. ക്ലാസിൽ മൊത്തം മൂന്നു മാളവികയുണ്ട് ഇതിലാരെയാ വിളിക്കേണ്ടേ
ആ വാക്കുകൾ കേട്ട നിമിഷം എന്നിലെ അമിതവിശ്വാസം തകർന്നു പോയി. തനിക്കവളെ കണ്ടെത്താൽ കഴിഞ്ഞില്ല. താൻ തളർന്നത് പോലെ കയ്യിൽ കരുതിയ റോസാപ്പൂ ഞാനറിയാതെ ബലഹീനമായ കൈകളിൽ നിന്നും മണ്ണിൻ്റെ മാറിലേക്ക് മുത്തമിട്ട നിമിഷം ഒരു വാക്കും പറയാതെ ഞാൻ തിരിച്ചു നടന്നു. ഒരു കൗതുക വസ്തു എന്ന പോലെ എൻ്റെ പോക്ക് ആ തടിച്ചി നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *