കടുംകെട്ട് – 2

Related Posts


( ആദ്യം തന്നെ ഒരു വലിയ നന്ദി എന്റെ ഈ ചെറിയ കഥ ഏറ്റെടുത്തതിനു, ഈ പാർട്ട് കഴിഞ്ഞ part ന്റെ അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല, നല്ലതായാലും ചീത്ത ആയാലും അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.

രണ്ടാമതായി സോറി ഇത്രയും ലേറ്റ് ആവും എന്ന് ഞാൻ ഓർത്തില്ല, ഞാൻ ഒരു ചെറിയ fan comic ചെയുന്ന തിരക്കിൽ ആയിപ്പോയി so സോറി 😬)

(അജുവിനെ നിങ്ങൾ പരിചയപ്പെട്ടല്ലോ, ഇത്തവണ നമുക്ക് ആരുവിനെ അറിയാം ☺️)

കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ അയാൾ എന്റെ കഴുത്തിൽ താലിയുടെ ആദ്യ കെട്ട് ഇട്ടപ്പോ എന്റെ കണ്ണ് ഒന്ന് തുളുമ്പി, ഒരു തുള്ളി കണ്ണുനീർ എന്നിൽ നിന്ന് അടർന്ന് അയാളുടെ കയ്യിൽ വീണു. അത് പക്ഷെ ഞാൻ ആദ്യമായി പ്രണയിച്ച വ്യക്തിയെ തന്നെ പങ്കാളിയായി കിട്ടിയല്ലോ എന്നോർത്തുള്ള ആനന്ദകണ്ണീരല്ല, മറിച്ച് വിധിയും എന്റെ കൂടെ ഇരിക്കുന്ന ഈ മനുഷ്യനും എനിക്ക് വേണ്ടി ഇനി എന്തൊക്കെ ആണ് കരുതി വെച്ചിരിക്കുന്നത് എന്നോർത്തുള്ള നിസ്സഹായ ആയ ഒരു പെണ്ണിന്റെ വ്യഥയാണ്, സങ്കടം ആണ് കണ്ണുനീരായി മാറിയത്.

ആ താലി കയറുന്നതിന്റെ തൊട്ട് മുമ്പ് വരെയും എന്നിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു, ഇയാൾ ഈ കല്യാണം വേണ്ടന്ന് വെക്കുമെന്ന്, എന്തെകിലും പറഞ്ഞ് കല്യാണം മുടക്കുമെന്ന്, എന്നെയും കുടുംബതിനേം അപമാനിച്ചു എന്നോട് ഉള്ള പക ഒടുക്കുമെന്ന്. പക്ഷെ… എനിക്കായി ഇയാൾ വേറെ എന്തൊക്കയോ ആണ് കരുതി വെച്ചിരിക്കുന്നത്. നെറുകയിൽ സിന്തൂരവും ചാർത്തി എന്റെ എല്ലാം പ്രതീക്ഷയും കെടുത്തി ഇരിക്കുന്നു. പിന്നീടുള്ള ചടങ്ങുകൾക്കെല്ലാം ഒരു പാവ കണക്ക് നിന്ന് കൊടുത്തു.

” ചെക്കനും പെണ്ണും ഇറങ്ങാൻ നേരമായി ” ആരോ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ അമ്മയെയും അച്ഛനെയും ആതുവിനേയും തിരഞ്ഞു. നിറ കണ്ണുകളോടെ നിക്കുന്ന അമ്മയെ കണ്ടപ്പോ എനിക്ക് സഹിക്കാൻ ആയില്ല ആ മാറിൽ വീണ് പൊട്ടി കരഞ്ഞു. അമ്മയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.

“അയ്യേ ആരു മോളെ, നീ എന്തിനാ ഇങ്ങനെ കരയുന്നെ, അത്ര ദൂരേക്ക് ഒന്നുമല്ലല്ലോ പോവുന്നെ ഞങ്ങളെ കാണണം എന്ന് തോന്നിയാൽ ഓടി എത്താവുന്ന ദൂരത്തു ഞങ്ങൾ ഇല്ലേ, ഏറിയാൽ ഒരു മണിക്കൂർ അത്രേ ടൈം അല്ലേ വേണ്ടു, എന്റെ ശ്രീ നീ വെറുതെ മോളെ വിഷമിപ്പിക്കല്ലേ ഒന്നുമില്ലേലും അവൾ സ്നേഹിക്കുന്ന അവളെ സ്നേഹിക്കുന്ന ആളുടെ ഒപ്പം അല്ല അവൾ.. ” എന്നെയും അമ്മയെയും ആശ്വസിപ്പിക്കാൻ വന്ന അച്ഛന്റെ വാക്കുകളും ഇടാറി.

“മതി മതി, സമയം വൈകി പോകാൻ നോക്ക് ” ആരോ പറഞ്ഞപ്പോ കണ്ണ് തുടച് അർജുൻ wed’s ആരതി എന്നെഴുതിയ പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വെളുത്ത കാറിൽ കയറി. അയാൾ അതിന് മുമ്പേ കയറി ഇരുന്നിരുന്നു. അച്ഛനും അമ്മയും ഒക്കെ വിചാരിച്ചിരിക്കുന്നത് ഞാനും അയാളും ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഇക്കണ്ട അടിപിടികൾക്കൊടുക്കം പ്രണയത്തിൽ ആയി എന്നാണ്, അത് കൊണ്ട് തന്നെയാണ് അന്ന് അയാളും കുടുംബവും വന്നു പെണ്ണ് ചോദിച്ചപ്പോൾ അച്ഛൻ കണ്ണുംപൂട്ടി സമ്മതിച്ചത്, എനിക്ക് ആണേൽ അയാളുടെ ഭീഷണിക്ക് മുന്നിൽ എതിർത്ത് ഒന്നും പറയാനും ആയില്ല. എങ്കിലും എന്താണ് ഇയാളുടെ മനസ്സിൽ ഇങ്ങനെ ഒരു വിവാഹം കൊണ്ട് എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്. ഞാൻ എന്റെ അടുത്തിരുന്ന അയാളുടെ മുഖത്തേക്ക് നോക്കി, ഇത്ര നേരം ഉണ്ടായിരുന്ന ആ ചിരി മാഞ്ഞിരിക്കുന്നു. ഇപ്പൊ അഹന്ത നിറഞ്ഞ ആ സ്ഥായി ഭാവം ആണ് മുഖത്ത്.
ഒരുപക്ഷെ ഇനി ഇയാൾക്ക് എന്നോട് ശരിക്കും പ്രണയം ആയി തുടങ്ങിയോ?? എന്റെ അറിവിൽ ഈഗോ യുടെ ആൾ രൂപം ആണ് ഇയാൾ തന്നോട് അത് തുറന്നു പറയാൻ മടി ആയോണ്ട് ആവുമോ ഇങ്ങനെ ഒരു വളഞ്ഞ വഴി സ്വീകരിച്ചത്?? നന്ദേട്ടന്റെ വാക്ക് പോലും കേൾക്കണ്ടിരുന്നത്?? ഭഗവതി വെറുതെ വീണ്ടും പ്രതീക്ഷ തരരുതേ !!

ഞാൻ അയാളെ ഒന്ന് നോക്കി. കാറിൽ ഇരുന്ന ഒരു ബോട്ടിൽ വെള്ളം എടുത്തു പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുകയാണ് അയാൾ. കാറിൽ രണ്ട് ബോട്ടിൽ വെള്ളം ഉണ്ടായിരുന്നു, നല്ല ദാഹം തോന്നിയ കൊണ്ട് ഞാൻ അവിടെ ഇരുന്ന രണ്ടാമത്തെ ബോട്ടിൽ വെള്ളം എടുത്ത് കുറച്ച് കുടിച്ചു. അയാളും കയ്യിലിരുന്ന ബോട്ടിൽ തുറന്നു കുടിക്കാൻ ആയി ചുണ്ടോട് ചേർത്തതും പെട്ടന്ന് കാർ ബ്രേക്ക്‌ പിടിച്ചു.

” What the hell, താൻ എവിടെ നോക്കി ആടോ ഓടിക്കുന്നത്??” അയാൾ ഡ്രൈവറിനെ നോക്കി അലറി.

“അത് പിന്നെ സർ ഒരു പട്ടി വട്ടം ചാടി ” ഡ്രൈവർ പറഞ്ഞു,

അയാൾ വീണ്ടും എന്തൊക്കയോ പറഞ്ഞ് കൊണ്ട് കർചീഫ് എടുത്തു മുഖം ഒക്കെ തുടക്കുവാണ്, ആ കോലം കണ്ടപ്പോ എനിക്ക് ശരിക്കും ചിരി പൊട്ടി, കുടിക്കാൻ നോക്കിയ വെള്ളം മുഴുവൻ മുഖത്തും ദേഹത്തും ഒക്കെ ആയി ഒരുമാതിരി നനഞ്ഞ പൂച്ചയെ പോലെ ഇരിക്കുന്നു. ഞാൻ ചിരിക്കുന്ന കണ്ടാൽ എന്നെ കാറിൽ നിന്ന് പുറത്തേക്ക് എറിയാനും മടിക്കില്ലന്ന് തോന്നിയ കൊണ്ട് കഷ്ട്ടപെട്ടു ചിരി അടക്കി.

പുള്ളിക്കാരൻ ആ ബോട്ടിലിൽ വെള്ളം വല്ലോം ബാക്കി ഉണ്ടോന്ന് നോക്കി, ഇല്ലാന്ന് കണ്ടപ്പോൾ കലിപ്പിൽ കുപ്പി കൈ കൊണ്ട് ഞെരുക്കി ചളുക്കി, ഞാൻ എന്റെ കയ്യിൽ ഇരുന്ന ബോട്ടിൽ പുള്ളിയുടെ നേരെ നീട്ടി, പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയതല്ലാതെ പുള്ളി അനങ്ങിയില്ല. ഞാൻ വെള്ളം പുള്ളിയുടെ കയ്യിൽ വെച്ചു കൊടുത്തു.

” Don’t touch me ” ഒരു അലർച്ച ആയിരുന്നു. ഞാൻ ഞെട്ടി പുറകോട്ട് ആയി, ഡ്രൈവർ ഇതെന്ത് ന്ന ഭാവത്തിൽ നോക്കുന്നു. അയാൾ രണ്ടു വിരൽ കൊണ്ട് ഞാൻ കൊടുത്ത ബോട്ടിൽ എടുത്ത് കാറിന്റെ ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് എറിഞ്ഞു. പിന്നെ കയ്യ് കർചീഫ് കൊണ്ട് തുടച്ചു. ആ പ്രവർത്തിയിൽ നിന്ന് തന്നെ പുള്ളിക്ക് എന്നോട് ഉള്ള വെറുപ്പ് എത്ര ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ മുഖം കാറിന്റെ ഗ്ലാസ്സിലേക്ക് ചാരി കണ്ണുകൾ അടച്ചു.

ഞാൻ ആരതി, ആരതി ഗോപകുമാർ, ഇപ്പൊ ആരതി അർജുൻ. അച്ഛൻ ഗോപകുമാർ ഒരു ഓട്ടോ ഡ്രൈവർ ആണ്, അമ്മ ശ്രീദേവി, ഒരു സാധാ ഹൌസ്വൈഫ് ആണ് അമ്മ, പിന്നെ അത്യാവശ്യം തയ്യൽ പണിയൊക്കെ ചെയ്യും. ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ, അവൾ ഇപ്പൊ +1 ന് പഠിക്കുന്നു. ഇത്രയും ആണ് എന്റെ കുടുംബം. ദൈവം സഹായിച്ചു വേറെ ബന്ധുക്കൾ ഒന്നുമില്ല, അമ്മയും അച്ഛനും പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്, നാടും വീടും ഉപേക്ഷിച്ചു ഇവിടെ വന്നു ചേക്കേറിയവർ അതുകൊണ്ട് തന്നെ മുത്തശ്ശി, മുത്തശ്ശൻ, തുടങ്ങിയ ബന്ധുമിത്രാദി കളെ കുറിച്ചുള്ള കേട്ടു കേൾവി മാത്രേ എനിക്കും ആതുവിനും ഉള്ളു.
ഒരു കഷ്ടപ്പാടും അറിയിക്കാതെ ആണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. ബാധ്യതകൾ ഒന്നുമില്ലാതെ സ്വന്തമായി ഒരു വീടും സ്ഥലവും അച്ഛൻ ഓട്ടോ ഓടി സമ്പാദിച്ചിരുന്നു, ഒരു അല്ലലും അച്ഛൻ ഞങ്ങൾക്ക് വരുത്തിയിട്ടില്ല. പക്ഷെ എല്ലാം എപ്പോഴും ഒരേ പോലെ ആവില്ല ല്ലോ മൂന്നു വർഷം മുമ്പ് ഒരു ആക്സിഡന്റ് ഉണ്ടായി. അച്ഛന്റെ ഓട്ടോ ഒന്ന് മറിഞ്ഞു കാലു റോഡിന്റെയും ഓട്ടോയുടേം ഇടയിൽ ആയി പോയി. റോട്ടിൽ ഉരഞ്ഞു അച്ഛന്റെ കാലിലെ മാംസം കുറെ പോയി ഒന്ന് രണ്ട് വെയിനും കട്ട്‌ ആയി. ഓപ്പറേഷനും പിന്നെ എട്ടുമാസത്തെ റെസ്റ്റും ഒക്കെ ആയപ്പോ വീട് കടത്തിൽ ആയി, പത്തു പതിനഞ്ചു ലക്ഷത്തിന്റെ അടുത്ത് ബാധ്യത വന്നു. എങ്കിലും അതൊന്നും അച്ഛനെ തളർത്തിയില്ല കാലു ശരിയായപ്പോൾ നൈറ്റും ഒക്കെ ഓടി എല്ലാം ഏകദേശം ഒരു കരക്ക് അടുപ്പിച്ചു. ഇനി വീടിന്റെ ആധാരം കൂടിയെ എടുക്കാനുള്ളു, പിന്നെ പണയം വെച്ച സ്ഥാപനത്തിലെ മുതലാളി സത്യനാഥ്‌ സർ അദ്ദേഹത്തിന്റെ മോനെ പോലെ ഒരു ദുഷ്ടൻ അല്ലാത്ത കൊണ്ട് പലിശ യുടെ പേരും പറഞ്ഞ് ശല്യം ചെയ്യാറില്ല.

Leave a Reply

Your email address will not be published. Required fields are marked *