ഇണക്കുരുവിയുടെ കൂട്ട് – 2 Like

ബെൻ

typing…

Typing …

ബെൻ : അഹാ അത് കൊള്ളാമല്ലോ .. എന്റെ കോന്തനും ഫുഡ് അടിച്ചു മയങ്ങാൻ കിടന്നു .. ഒന്ന് പുറത്തിറങ്ങിയാലോ എന്നാണ് എന്റെയും ചിന്ത..

ഞാൻ : എന്നാൽ പാർക്കിലേക്ക് വാ .. ഞ്ചൻ അവിടെ നില്ക്കാം

ബെൻ : ഒക്കെ ഞാൻ അങ്ങോട്ട് നടക്കാം

ഞാൻ പെട്ടെന്ന് കാർ എടുത്തു ഇറങ്ങി . കഷ്ടിച്ച് 2 km കാണും.

പാർക്കിന്റെ മൂലക്ക് ഒരു ചെറിയ കോഫി ഷോപ്പ് ഉണ്ട് അവൾ അവിടെ നിൽക്കണമെന്നാണ് പറഞ്ഞത് .. ഞാൻ അവിടെ എത്തി വണ്ടി പാർക്ക് ചെയ്തപ്പോൾ അവൾ അവിടെ ഉണ്ട് ..

നല്ല ഒരു മന്ദഹാസം സമ്മാനിച്ച അവൾ അടുത്തേക്ക് വന്നു ..

ഹൈ സുബിൻ , നമുക് നടക്കാം .. ഞാൻ മിക്കപ്പോഴും ഇവിടെ വരാറുണ്ട് .. അവൾ പറഞ്ഞു .. ഈ പാർക്കിലൂടെ നടക്കാൻ എന്ത് രസമാ അല്ലെടാ.. ഹേ.. നിന്നെ ഡാ എന്ന് വിളിക്കാമല്ലോ അല്ലേ ? നിനക്ക് എത്ര വയസുണ്ട് സുബിൻ

25 ,

ബെൻ : അഹ നമ്മൾ സമ പ്രായക്കാരാണ്.. അപ്പോ ഡാ നീ എന്നെ ഡി .. അതാ നല്ലത് അതാണ് അടുപ്പം .. ഓക്കേ ?

അതെനിക്കും ഇഷ്ടപ്പെട്ടു ഞങ്ങൾ പാർക്കിന്റെ ഉൾഭാഗത്തേക്ക് നടന്നു .. അതികം ആരുമില്ല .. സാധാരണ ഈ സമയം ഒരു ഉച്ച മയക്കമാണല്ലോ എല്ലാർക്കും പതിവ് .. പക്ഷേ എനിക്ക് അതിഷ്ടമല്ല .. പാറിപ്പറന്ന് നടക്കണം .. ഞാൻ അവളെ നോക്കി .. അവൾ അങ്ങനെഉത്സാഹത്തോടെ നടക്കുവാണു…

എന്നോട് ഓരോന്നു ചോദിക്കുന്നുണ്ട് ..

ബെൻ : എല്ലാ സുബിൻ ഞാൻ നിന്നെ പറ്റി ഒന്നും ചോദിച്ചില്ലല്ലോ .. എന്താ നിനക്ക് ജോലി ..

ഞാൻ : ഒരു കമ്പനിയിൽ ടെക്നികൽ മാനേജർ ആണ് ..

ബെൻ : ഓഹ് ഈ പ്രായത്തിലെ മാനേജർ ഒക്കെ ആയോ …

ഞാൻ : പെട്ടെന്ന് പ്രൊമോഷൻ ഒക്കെ ആയി .. എന്റെ മാനേജിങ് കൊള്ളാമെന്ന് അവർക്ക് തോന്നി ..

ബെൻ : അതേ .. ശേരി ആണെന്ന് തോന്നുന്നു .. നീ മിടുക്കൻ ചെക്കനാ … എത്ര പെട്ടെന്നാഎന്നോടും അടുത്തത്.. ഒരുപാട് പേര് കൂട്ടുകാർ ഉണ്ടെങ്കിലും മനസിൽ കേറുന്നത് വളരെ ചുരുക്കം ചിലർ മാത്രം ..

നീ അതിൽ ഒന്നാണ് ..

ഞാൻ : ആണോ .. ശരിക്കും എനിക്കും അങ്ങനെ തന്നാ..

നമുക്കിടയിൽ എന്തോ കണക്ഷൻ ഉള്ള പോലെ ..

ഞങ്ങൾ നടന്നു ആ പാർക്കിന്റെ നടുക്കുള്ള ഒരു ചെറിയ പോണ്ടിന്റെഅടുത്തെത്തി …

ഉണ്ടാക്കിയെടുത്ത കുളം ആണ് .. അതിന്റെ നടുക്ക് ഒരു ചെറിയ മരപ്പാലം ഒക്കെ ഉണ്ട് .. കഷ്ടിച്ച് കേറി നിന്ന് കുളത്തിലേക്ക് നോക്കി നിൽക്കാം.. കുളത്തിൽ കുറെ മീനുകൾ ഉണ്ട് .. അവയ്ക്ക് ഭക്ഷണം കൊടുക്കാം .. പിന്നെ കുറെ കിളികൾ .. പല ഇനങ്ങൾ ..

ഞാൻ : നീ ഈ കിളികളെ കണ്ടോ പലതും പല പല ഇനങ്ങളാണല്ലോ .. എന്നാൽ എല്ലാരും ഒരുമിച്ചിരുന്ന് കളിക്കുന്നു .. ചിലർ മീനിനെ കൊത്തിതിന്നുന്നു മറ്റു ചിലർ അവിടെ കിടക്കുന്ന ധാന്യങ്ങൾ ..

ബെൻ: ഞാനും അത് ശ്രദ്ധിച്ചിട്ടുണ്ട് .. നിനക്കറിയാമോ അതിനൊരു രഹസ്യമുണ്ട് .. ഇവരെല്ലാം പല സ്ഥലങ്ങളിലും പല ഇനങ്ങളിൽഒക്കെ പെട്ടവർ ആണ് .. അവരുടെ കൂട്ടത്തിൽ തന്നെ അവർക്ക് ഓരോ ഇണകളും, കൂട്ടുമുണ്ട് ..

പക്ഷേ ഇവിടെ പറന്നെത്തുന്ന ഇവർ .. ഒരേ ചിന്തകൾ ഉള്ളവരാണ് എനിക്ക് തോന്നിയിട്ടുള്ളത് .. അവർ നല്ലതും ചീത്തയുമായ എല്ലാം മറന്നു ഇവിടെ ഒരുമിച്ച് അവരുടെ മനോഹരമായ ലോകത്ത് ഇവിടെ ഇരിക്കുന്നു .. പരസ്പരം അവരുടെ ഭാഷയിൽ സംസാരിക്കുന്നു

പരസ്പരം സ്വാതന്ത്ര്യത്തിൽ ഇടപെടാതെ .. ഒന്നിനു വിലക്കാതെ .. തർക്കങ്ങളില്ലാതെ അവർ കൊക്കുരുമ്മി ഇരിക്കും …

അവരുടെ ഇണക്കിളി അത് ഏതു വർഗ്ഗത്തിൽ  പെട്ടതാണെന്നോ ഏതു വലിപ്പത്തിൽ ഉള്ളതാണെന്നോ അല്ല .. മനസ്സിന്റ ഐക്യം ഉള്ളതിനെ .. അവർ താൽക്കാലിക ഇണ ആക്കും ..

ഓരോ ഇണക്കിളികളും മറ്റതിനു കൂട്ടാകും … തിരികെ കൂടണയും വരെ …

വീണ്ടും ഇവിടെയെത്താൻ അവർ വെമ്പും

തന്റെ ഇണക്കിരിവിയുടെ കൂട്ട് തേടി …

ഞാൻ അവളെ നോക്കി .. ശരിയാണ് .. ഇവയ്ക്കിടയിൽ നല്ല ഒരു കണക്ഷൻ എനിക്കും തോന്നി

എനിക്കെന്തിഷ്ടമാണെന്നോ സുബിൻ ഇവിടെ വന്നു എന്റെ ആളിന്റെകൂടെ കൈ പിടിച്ച് നടക്കാൻ .. ഞാൻ കൊതിക്കാറുണ്ട് ..

പിന്നെന്താ വന്നൂടെ? നിന്റെ ആളിന്റെകൂടെ ..