ഇതളുകൾ

കുളിച്ചു അലമാരയിൽ നിന്നും ഡ്രെസ് എടുത്തു. ബാങ്ക് ഇവിടെ അടുത്താണ് ഒരുങ്ങി കെട്ടി പോണോ 30 മിനിറ്റാതെ കാര്യമേയുള്ളു.സിമ്പിൾ ഡ്രെസ്സിൽ പോകാം. ഒരു സ്ലിം ഫിറ്റ്‌ പാന്റും ഷർട്ടും ഇട്ട് മുടിയും താടിയും ഒതുക്കി സ്ലീവ് കൈമുട്ട് വരെ മടക്കി എന്റെ സ്പ്ലണ്ടർ പ്ലസ് ഉം എടുത്ത് ഇറങ്ങി…..

ഇന്ന് അറിയാം തല്പര കക്ഷി ആണോന്ന്..

ബാങ്കിൽ എത്തി ഈ മൈര് കോറോണ കാരണം ഡീറ്റെയിൽസ് എല്ലാം എഴുതിട്ട് വേണം കേറാൻ. അവിടെ അതിന് ഒരു പയ്യനെ ഇരുത്തിയിട്ടുള്ളത് കൊണ്ട് നമ്മൾ എഴുതണ്ട..

ബാങ്കിൽ ഉള്ളിൽ കേറി കണ്ണുകൾ പരാതി. പക്ഷെ കണ്ടില്ലേ ഒരു ചില്ലിൻകൂട് ഒഴിഞ്ഞുകിടക്കുന്നു ഇനി ഇന്ന് വന്നില്ലേ. കുറച്ചു നേരം ശംഘിച്ചു നിന്നപ്പോളാണ് സ്റ്റോർ റൂമിൽ നിന്നും എന്തോ ഫയൽ എടുത്ത് അവൾ ചില്ലിൻ കൂട്ടിൽ ഇരുന്നത്.

ഞാൻ അവളുടെ ക്യാബിൻ അടുത്തോട്ടു നടന്നു.ഒരു മഞ്ഞ ചുരിദാർ ആയിരുന്നു. ഇന്നലെ psc എക്സാം ന് വിളിച്ചോണ്ട് പോയ നന്ദു മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞതും..

എന്താ സർ…!!!!!!!!!!!

പെട്ടന്നാണ് ഞാൻ അവളുടെ മുന്നിൽ നിൽക്കുന്ന കാര്യം ഓർത്തത്..ഞെട്ടൽ മാറ്റി.. ഞാൻ…

ഏഹ്ഹ്!!!!!!!!!!!!

How may i help you!!!!!!!!!!!!!!അവൾ വീണ്ടും. ആദ്യമായിട്ടാ sbi ലെ ഒരു സ്റ്റാഫ്‌ ഇങ്ങനെ പെരുമാറുന്നത് കാണുന്നത്.

തൊണ്ട ഒന്ന് ക്ലിയർ ആക്കി…അല്ല ഞാൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ!!!!!!!!കിങ് ലയർ ലെ ദിലീപ് നെ പോലെ എനിക്കൊരു ബുദ്ധി തോന്നി….

ഞാൻ : അത്‌ മാഡം എനിക്ക് ഇവിടെ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു പക്ഷെ അതിന്റെ പാസ്ബുക്ക്ക് കളഞ്ഞു പോയി. എന്തെങ്കിലും ചെയ്യാൻ പറ്റുമോ…..

!!!!!അക്കൗണ്ട് നമ്പർ അറിയാവോ…..

മമ് മമ് ഞാൻ ഇല്ലന്ന് മൂളി…..

അയ്യോ അക്കൗണ്ട് നമ്പർ ഇല്ലാതെ. കണ്ടുപിടിക്കാൻ……. സർ ഒരു കാര്യം ചെയ്യ് ഒരു റിക്വസ്റ്റ് എഴുതി താ.. ഞാൻ നോക്കാം…ഐഡി പ്രൂഫ് ന്റെ കോപ്പി അറ്റാച്ച് ചെയ്തേക്ക്….അവൾ ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണ് അവളുടെ കണ്ണിൽ തന്നെ ആയിരുന്നു അത്‌ അവൾ ശ്രെദ്ദിച്ചത് കൊണ്ടായിരിക്കാം ബാക്കി അവൾ തല താഴ്ത്തി പറഞ്ഞത്..
ഞാൻ : വീട്ടിൽ ഒന്നുടെ നോക്കട്ടെ കിട്ടില്ലേ റിക്വസ്റ്റ് തരാം….

വേറെ എന്തെങ്കിലും അറിയാൻ ഉണ്ടോ…സർ…!!!!!!!!!!!!!

പേര് ചോദിക്കാണോ……വേണ്ട…. ഇല്ല ഒന്നുല്ല…….

അന്ന് ഞാൻ ആവിടെന്ന് ഇറങ്ങുമ്പോ ഞാൻ മനസ്സിൽ തീരുമാനിച്ചതാ കേട്ടുന്നെങ്കിൽ ഇവളെ ഞാൻ കേട്ടു.!!!!!!!!!!!!!മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു.

ഒരു സോഡാ സർബത്തും കുടിച് നേരെ വീട്ടിലെക്ക്…മടങ്ങി…വൈകുന്നേരം പോണം ബസ്റ്റോപ്പിൽ….

വീട്ടിൽ എത്തി ഫുഡും കഴിച്ചു. Olx ഇൽ ജോലി നോക്കി പറ്റിയതൊന്നും കിട്ടീല്ല…

പക്ഷെ olx ഞാനൊരു പരസ്യം കണ്ടു ഒരു കൊറിയർ ഫ്രഞ്ചയ്‌സി. ഞാൻ അവരെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. Mcom വരെ പഠിച്ചതല്ലേ. ഞാനും എന്റേതായ സ്റ്റഡി ഒക്കെ നടത്തി നമ്മുടെ സ്ഥാലത് തന്നെ ഡിവോലോപ് ആകുമെന്ന് ഉള്ള ഉറച്ച വിശ്വാസം കിട്ടി….പക്ഷെ അത്‌ തുടങ്കണമെങ്കിൽ സ്വന്തമായി ടൌൺ ഇൽ ഒരു ഗോഡൗൺ വേണം പിന്നെ അല്ലറ ചില്ലറ എക്യുഐപിമെൻറ്സ് എല്ലാം കൂടി ഞാൻ കണക്ക് കൂട്ടിയിട്ട് 5 ലക്ഷം വേണം വീട്ടിൽ ചോദിക്കാൻ വയ്യ. എന്നേ പഠിപ്പിക്കാൻ തന്നെ അമ്മ കുറച്ചു സ്ഥലം വിറ്റായിരുന്നു ഇനി ആകെ ഉള്ളത് ഞാൻ നേരത്തെ പറഞ്ഞില്ലേ ആ 25 സെന്റും വീടിരിക്കുന്ന 20 സെന്റും. അത്‌ അമ്മ തരുമെന്ന് തോന്നുന്നില്ല.. ആ നോക്കാം.

വൈകുന്നേരം ഞാൻ 4.30 ആയപ്പോ തന്നെ ബസ്റ്റോപ്പ് ന് അടുത്തുള്ള കടയിൽ സ്ഥാനം പിടിച്ചു….. അവൾ ഇന്നലെ പോയ ബസും പോയിട്ടും അവളെ കാണാനില്ല. ബാങ്കിന്റെ മുന്നിൽ ഒന്നും പരാതി അത്‌ എല്ലാം പൂട്ടി പോയിരുന്നു.. അപ്പൊ ഇന്ന് നേരത്തെ പോയി.. ആ പോയി കാണും.

DAY 2…

പതിവുപോലെ തന്നെ അന്ന് നല്ല തിരക്കായിരുന്നു…..ഒരു ചൊവ്വാഴ്ച ദിവസം ആയിരുന്നു…അന്ന്…അലമാരിയിൽ നിന്നും ആണ് പഴയ പാസ്സ്‌ബുക്കും എടുത്താണ് പോയത്…ഇന്ന് ഒരു ലൈറ്റ് കളർ ചുരിദാർ ആയിരുന്നു.. കണ്ണിൽ ഏതായാലും കണ്മഷി ആണ് എഴുതുന്നത് അല്ലാതെ ഐ ലിനീർ അല്ല.. ഇന്ന് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു നെറ്റിയിൽ ഒരു ചന്ദനകുറിയും ഉണ്ട്. രണ്ടു സൈഡിൽ നിന്നും മുടി ബാക്കിലേക്ക് എടുത്ത് നടുക്ക് ആയി പിന്നി ഇട്ടിരിക്കുന്നു. ചുണ്ടത് എന്തോ ചോരപ്പ ഇന്ന് കൂടുതൽ ഉണ്ടെന്ന് തോന്നുന്നു.. ബാങ്കിൽ നല്ല തിരക്കായതിനാൽ. ഒരു ചെയറിൽ ഇരുന്നിട്ട് ഞാൻ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു.. അവൾ തിരക്കിലായത് കൊണ്ട് എന്നേ കണ്ടതുമില്ല……
മാഡം പാസ്ബുക്ക് കിട്ടി……!!!!!!!!!

പിന്നെന്താ പ്രശനം.?????? ആവൾ ചോദിച്ചു.!

ശെരിയാ പിന്നെന്താ പ്രശനം!!!!!!അല്ല ഇതിൽ ബാലൻസ് ഉണ്ടോന്നു അറിയാനായിരിന്നു.

അത്‌ ആണ് കൗണ്ടറിൽ കൊടുത്താൽ മതി!!!!!!!!! ഞാൻ അങ്ങോട്ട് നോക്കി അവിടെ നല്ല തിരക്ക് ആയിരുന്നു..

മാഡം അവിടെ നല്ല തിരക്കാണ് മാഡം ഒന്ന് നോക്കി പറയുമോ..!!!!! ഒന്നേനെ നോക്കിട്ട് പാസ്സ് ബുക്ക്‌ വാങ്ങി. ഡെസ്കിൽ താളം പിടിച്ചു ഞാൻ അവിടെ നിന്നു. ചുറ്റിനും ഒന്ന് നോക്കി തിരിഞ്ഞപ്പോളാണ് അവൾ എന്റെ കയ്യിലേക്കും നോക്കി ഇരിക്കുന്നെ നമ്മുക്ക് പിന്നെ ഡസ്ക് കണ്ടാൽ കൊട്ടണം.!!!!!!!!! കയ്യിൽ നിന്നും ആാാ നോട്ടം എന്റെ മുഖത്തേക്ക് ഉയർന്നു..

സോറി!!!! ഞാൻ ചിരിച്ചോണ്ട് പറഞ്ഞു കൈ കെട്ടി…പാസ്ബുക്ക് കൊണ്ട് ചിരിച്ചു മറച്ചവൾ മോണിറ്റർ ലേക്ക് ശ്രെദ്ധ തിരിച്ചു.

ഇതിൽ 5 രൂപ 60 പൈസ ഉണ്ട്..!!!!!!

മൈര് ഊമ്പി….. ഒന്നുല്ലന്ന് അറിഞ്ഞിട്ടും എന്തിനാ മൈരേ നീ അത്‌ കൊടുതെ.. ശേ വെണ്ടാർന്നു….

സോറി!!!!!!! ഞാൻ ഓറഞ്ഞൊപ്പിച്ചു…

എന്തിന്??????? തിരിച്ചു ചോദ്യവും വന്നു…

ഏയ്‌ ഇല്ല ഒന്നുല്ല!!!!!!!!

ഈൗ അക്കൗണ്ട് ഇപ്പൊ ആക്റ്റീവ് ആണ് പക്ഷെ ഇതിൽ kyc ഒന്നും ചെയ്തിട്ടില്ല മൊബൈൽ നമ്പറും അപ്ഡേറ്റ് ചെയ്യണം..

ആണോ എന്നാലേ ഉപയോഗം പറ്റുള്ളൂ..

അതെ!!!!!!!!!

എന്നാ ഞാൻ നാളെ വരാം. ഞാൻ പാസ്സ്‌ബുക്കും വാങ്ങി തിരിഞ്ഞതും..

ആദറും പന്കാർഡും 2 ഫോട്ടോയും കൊണ്ട് വരണേ..!!!!!!!!””!!!! ഇതൊക്കെ നമ്മക്കും അറിയാം നമ്മളും ഇതൊക്കെ തന്നെ പഠിച്ചേ മനസ്സിൽ പറഞ്ഞു . ഒരു ചിരിയും ചിരിച്ചു ഞാൻ വെളിയിലിറങ്ങി…..

വൈകുന്നേരം 4.30. സജീവൻ ചേട്ടന്റ സീ ക്ലാസ്സ്‌ കട…..

ഇന്ന് ഞാൻ നാല് മണിക്ക് തന്നെ എത്തി… കുറച്ചു നേരം നിന്നപ്പോഴേക്കും. അവൾ വരുന്നുണ്ട് കൂടെ ബാങ്കിലെ രണ്ടു ചേച്ചിമാരും ഉണ്ട്…

ചേട്ടാ ഒരു ഉപ്പു സോടാ…….

പറയണ്ട താമസം അവൾ മുമ്പിലേക്ക് എത്തിയതും ഉപ്പു സോഡാ കയ്യിൽ കിട്ടി ഒരു സിപ് എടുത്ത് അവളെ നോക്കി ഒരു സ്‌മൈൽ കൊടുത്തു നിന്നും തിരിച്ചു സ്‌മൈൽ ഒന്നും കിട്ടില്ല ആൾറെഡി കൂടെ ഉള്ള ചേച്ചി മാരുടെ കൂടെ കളിച്ചു ചിരിച്ചോണ്ട് വന്നത് കൊണ്ട് ഒരു നോട്ടം കിട്ടി അത്ര തന്നെ….. അവൾ ബസ് കേറി പോയതും ഞാനും വീട്ടിലെക്ക് തിരിച്ചു..
DAY 3

Leave a Reply

Your email address will not be published. Required fields are marked *