ഇരുട്ടിലെ ആത്മാവ് – 9 Like

ഒരു ഞെട്ടലോടെ ഞാൻ അത് കേട്ടപ്പോൾ,… നിന്നയിടത്തുള്ള ഭൂമി പിളരുന്നത്, ആ ഗർത്തത്തിലേക്ക് ഞാൻ താണുപോകുന്നത് പോലെ തോന്നി എനിക്ക്…. !!!

ആ കിടുക്കത്തിൽ ഞാൻ നിശബ്ദയായി കുറെ നേരം ഇരുന്നു…. !!! ഒരുമാതിരി സ്റ്റേഷൽ കിട്ടാത്ത അവസ്ഥയിൽ…..!!!

ഈ വിഷയം ആരോടും തുറന്ന് പറയാൻ പറ്റാതെ, എല്ലാം ഞാൻ ഉള്ളിലൊതുക്കി…..

അന്ന് ഉച്ചയോടുകൂടി ഞാനും തിരികെ പോകാനുള്ള പരിപാടിയിലായിരുന്നു.

കൊണ്ടുവന്ന ബാഗെടുക്കാനായിട്ട് ഞാൻ വീണ്ടും ആ മുറിയിലേക്ക് കയറി.

എന്നെ ഇട്ട് വട്ടം കറക്കിയ ആ മുറിയിൽ മൊത്തം ഞാൻ ഒന്ന് കണ്ണോടിച്ചു.

അവിടെ ചുമരിലെ പഴഞ്ചൻ ഷെൽഫിൽ അടുക്കി വച്ച, കുറെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ലാമിനേഷൻ ചെയ്തു മാലയിട്ടു വച്ച, കുറുക്കന്റെ കണ്ണുകൾ ഉള്ള, സുകുമാരകുറുപ്പിന്റെ സ്റ്റൈലിൽ എന്നെ നോക്കി, ഒരു വിജയഭാവത്തിൽ ഗൂഡമായി മന്ദസ്മിതം തൂകുന്ന സജീവേട്ടന്റെ ഒരു വലിയ ഫോട്ടോ, ഞാൻ അവിടെ കണ്ടു……

……..ശുഭം………

Leave a Reply

Your email address will not be published. Required fields are marked *