ഇരു മുഖന്‍ – 3

അവളെ പറഞ്ഞു ഹരീടെ അടുത്ത് വിട്ടിട്ടു ആര്യയുടെ അച്ഛൻ അമ്മയോട്

“”ജാനകിയും ഇതുവരെ ആയിട്ടില്ല ല്ലേ ലക്ഷ്മിയേ, അവളവിടെ പോകുവാ എന്നും പറഞ്ഞു നിക്കുവാ, അവളും നമ്മുടെ കയ്യിന്നു പോകോടി?, “”

“”ജാനകി ഇപ്പൊ അവിടെ പോയിട്ട് എങ്ങനെ ജീവിക്കണന്നാ പറയണേ?. അവൾ ഇവിടെ നിക്കട്ടെ, എനിക്ക് പേടി ശ്രീ യെ ഓർത്താ അവനു ഒരു മാറ്റം ഉണ്ടായിരുന്നേൽ!.. അച്ചൂനും അത് കണ്ട് സങ്കടാ. അവര് മൂന്നും ഒന്നിച്ചു കളിച്ചു നടന്നതല്ലേ “”

“”അവൻ പേടിച്ചിട്ടിട്ടാ പതിയെ മാറുന്ന ആനി ഡോക്ടർ പറഞ്ഞേ “”
“”ആനി ഡോക്ടർ ക്കെന്തറിയാം അവനെ വല്ല നല്ല സൈക്കാളജിസ്റ്റിന്റെ അടുത്തു കൊണ്ടൊണതല്ലേ നല്ലത്””

“”കോട്ടയത്ത് ഉണ്ണികൃഷ്ണൻന്ന് ഒരു സൈക്കോളജിസ്റ്റ് ഉണ്ട് അയാള് കൊള്ളാന്നു മനക്കലെ ചന്ദ്രൻ പറഞ്ഞു ഒന്ന് കൊണ്ടോയലോന്നാ ഞാൻ “”

“”വെച്ചു താമസിപ്പിക്കണ്ട ന്നാ എന്റെ അഭിപ്രായം.””

“”Hmm ടീ അവനു രാമന് ശ്രീയെയും ഇവളെയും കളഞ്ഞിട്ട് പോകാൻ എങ്ങനെ മനസ് വന്നടി. കാശു പോയെങ്കി പോട്ടേന്ന് വെക്കണമായിരുന്നു. എനിക്ക് ദേഷ്യം വന്നപ്പോ ഞാനും അന്ന് എന്തോ പറഞ്ഞു, പണ്ടേ ഞാന്‍ പറഞ്ഞ തല്ലാരുന്നോ രവുണ്ണി ശെരി അല്ലന്ന് “”

അച്ഛൻ ഒന്ന് നിർത്തി

“”അവൻ ചെയ്യില്ലടി അവൻ ചെയ്യില്ല, വേറെ എന്തോ അവിടെ നടന്നിട്ടുണ്ടന്ന് എന്റെ മനസു പറയുന്നു””

“”നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ, നിങ്ങൾ കൂടി തകർന്ന പിന്നെ ഞങ്ങക്കാരാ…“”

“”Hmm, അച്ചു ഇപ്പൊ ശ്രീക്കു പാഠം വല്ലോം പറഞ്ഞു കൊടുക്കുന്നുണ്ടോ? “”

“”അവക്ക് ഇപ്പൊ അവനെ കാണുമ്പഴേ സങ്കടം ആണ്””

“”അവനെ കാണുമ്പോൾ വിഷ്ണുനെ ഓർക്കുന്നുണ്ടാകും അവരാരുന്നല്ലോ കൂട്ട് “”

“”എന്റെ മോള് വിഷ്ണുനെ ഒരുപാട് മോഹിച്ചിട്ടുണ്ടേന്നെ നിക്കറിയാം, നമ്മളും അത് അങ്ങനെ ആട്ടേന്നു കരുതിയതല്ലേ. എന്റെ കുഞ്ഞിന്റെ കർമം ദോഷം അല്ലാതെന്താ””

“”ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ജാനകി എന്ത്യേടി, ഇവിടെ ഉണ്ടോ? അവൾ””

“”അപ്പുറത്തെ മുറിയിൽ ഉണ്ട്. കരച്ചിൽ ആണ് ആഹാരം പോലും നേരാവണ്ണം കഴിക്കുന്നില്ല.””

“”Hmm ആ പണിക്കരെ ഒന്ന് വെരുത്തിക്കണം എന്തൊക്കെയോ കുഴപ്പങ്ങൾ ഇനിയും നമ്മുക്ക് ചുറ്റും ഉണ്ട് “”

“”Hmm ഞാനും അത് പറയാൻ ഇരിക്ക ആയിരുന്നു “”

“”അച്ചൂ അച്ചൂ അവിടെ എന്തെടുക്കുവാ പഠിക്കാണോ നീ “” അച്ഛന്‍ നീതി വിളിച്ചു ചോദിച്ചു.

“”ആ അച്ചാ,””

“”ശ്രീ ഉണ്ടോ അവിടെ.””

“”ഉണ്ടച്ചാ””

“”അവനെ വിളിച്ചു ഇങ്ങ് വാ””

“”മോനേ ശ്രീഹരീ അമ്മാവന് നാളെ കോട്ടയം വരെ പോണം അമ്മാവന്റെ കൂടെ വരുന്നോ നിയ് .”” അവന്‍ ആര്യയുടെ മറവില്‍ പതുങ്ങി.

“”മോളെ നീയും കൂടെ പോന്നോ “”

“”ശേരിയച്ച “”

പിറ്റേന്ന് രവിരെ അമ്മുവും അവളുടെ അച്ഛനും ശ്രീഹരിയും കോട്ടയം
റെയില്‍വേ സ്റെഷനില്‍ ട്രെയിന്‍ ഇറങ്ങി. നാകമ്പടം ബസ്റ്റ്ന്റില്‍ നിന്നു ഒരു വണ്ടിയില്‍ കയറി കൂത്താട്ടുകുളത്തേക്കു മൂന്ന്ടിക്കറ്റെടുത്തു രണ്ടു ഫുള്ളും ഒരു ഹാഫും. ആ യാത്രയില്‍ ഒക്കെയും ശ്രീ ആര്യയുടെ കയ്ക്കുള്ളില്‍ തന്‍റെ സുരക്ഷിതത്വവും സംരക്ഷണവും കണ്ടു. സ്റ്റോപ്പ്‌ ഇറങ്ങി ഒരു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു ഒരു ഹോസ്പിറ്റല്‍. ഹോസ്പിറ്റല്‍ ഒന്നും അല്ല ഏറെകുറെ യോഗയും മറ്റും ഒക്കെ പഠിപ്പിക്കുന്ന ആശ്രമം. പലെടുതുന്നുള്ള ആളുകള്‍ അവിടെ ഉണ്ട്. അവര്‍ ഉണ്ണി കൃഷ്ണന്‍ ടോക്റ്ററെ കണ്ടു. പരിശോധക്ക് ശേഷം അച്ഛനെ മാത്രം അകത്തിരുത്തി അവരോടു പുറത്തു ഇരിക്കാന പറഞ്ഞു. പുറത്തു വന്നപ്പോള്‍ ആര്യ പുറത്തു ഉള്ള പൂന്തോട്ടത്തിലേക്ക് പോയി. ആ ഹോസ്പിറ്റല്‍ ഒരു പഴയ ഇല്ലവും ചുറ്റുപാടും പുതുക്കി പണിതതായിരുന്നു. അതിനിടയില്‍ എങ്ങനോ അവള്‍ക്കു ശ്രീയുടെ മേലില്‍ ഉള്ള നോട്ടം വിട്ടുപോയി. ശ്രീ വഴി തെറ്റി അവിടെ ഒക്കെ അലഞ്ഞു നടന്നു. ആ ഇല്ലം അവനെ പലതു ഓര്‍മിപ്പിച്ചു ചെറിയ ചില ഓര്‍മ്മകള്‍ അവന്റെ മുന്നില്‍ വന്നു മഞ്ഞു. ശ്രീയെ തപ്പി ആര്യയും അവിടെല്ലാം നടക്കുന്നുണ്ടായിരുന്നു. കുറച്ച്‌ കഴിഞ്ഞു ശ്രീ എവിടുന്നോ ഓടിവന്നു അവളെ കെട്ടിപിടിച്ചു.

“” അച്ചൂ അച്ചൂ…..“”അവന്‍ പൊട്ടി കരഞ്ഞു.

ആറു മാസങ്ങള്‍ക്കു ശേഷം ശ്രീ ഒരു വാക്ക് പറഞ്ഞു, അവന്‍ ആദ്യമായി കരഞ്ഞു. അത് കേട്ടപ്പോള്‍ ആര്യക്ക്‌ എന്തെന്നില്ലാത്ത സന്തോഷം. അവള്‍ അവനെ ഉമ്മ കൊണ്ട് മൂടി. അവളുടെയും കണ്ണു നിറഞ്ഞോഴുകുന്നുണ്ടായിരുന്നു. കുറച്ച്‌ നേരം അവര്‍ അവിടെ ചിലവഴിച്ചു. അപ്പൊഴേക്കും അച്ഛന്‍ അവരെ തിരക്കി പുറതെക്ക് വന്നു. എന്തോ അവന്‍ അവളോട്‌ സംസാരിച്ചത് ഒന്നും അവള്‍ ആരോടും പറഞ്ഞില്ല.

ആ ഹോസ്പിറ്റലിന്റെ അടുതുന്നുള്ള കടയില്‍ നിന്നു രണ്ടാള്‍കും നല്ല മസാലദോശ വാങ്ങികൊടുത്തു. അവിടെങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു പലഹാരവും അവര്‍ക്ക് വാങ്ങി കൊടുത്തു. അച്ചു കൂടുതലും ശ്രീയെ കഴിപ്പിച്ചു. അവര്‍ തിരിച്ചു നാട്ടിലേക്കു വണ്ടികയറി.

വീട്ടില്‍ വന്നപാടെ അവന്‍ അച്ചുവിന്‍റെ ചെസ്സ് ബോര്‍ഡ് എടുത്തുകൊണ്ടു വന്നു അവളുടെ കയ്യില്‍ കൊടുത്തു. അവന്റെ ഈ പെരുമാറ്റം അവനിന്‍ എന്തോ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് ആര്യക്ക്‌ തോന്നല്‍ ഉണ്ടാക്കി. അവളും കരുക്കള്‍ നിരത്തി കളിയ്ക്കാന്‍ ഇരുന്നു. ശ്രീയുമായി അവള്‍ ആദ്യമായിട്ടാണ് ചെസ്സ്‌ കളിക്കുന്നത്. എങ്കിലും അവന്റെ നീകങ്ങളും ഓരോ കരുക്കളും പിടിക്കുന്നത്‌ പോലും വിഷ്ണു വെട്ടാന്‍ ചെയ്യുന്ന പോലെ അവള്‍ക്കു തോന്നി. അന്നേ ദിവസം ഒറ്റ കളിയില്‍ പോലും ആര്യ ജയിചിരുന്നില്ല. ആര്യക്ക്‌ പലപ്പോഴും വിഷ്ണു മുന്നില്‍ ഇരുന്നു കളിക്കണ പോലെ തോന്നി.

ഓരോ കളി കഴിയുമ്പോഴും “”അച്ചു തോറ്റൂ”” , “”അച്ചു വീണ്ടും തോറ്റൂ”” എന്നൊക്കെ പറഞ്ഞു തുടങ്ങി അവന്‍. അവന്‍ സംസാരിക്കുന്നത് ശ്രെദ്ധിച്ച അമ്മായും അവരോടൊപ്പം കൂടി. എന്നാല്‍ ഓരോ വെട്ടം അച്ചു എന്ന് പറയുമ്പോഴും ആര്യ അവനെ “ആര്യേച്ചി” എന്ന് വിളിക്കാന്‍ തിരുത്തിക്കൊണ്ടേ ഇരുന്നു.
അഞ്ചാറ് പ്രവിശം ആയപ്പോലെ അവള്‍ അവനെ ശക്തമായി തന്നെ വിലക്കി.

“”ആര്യേച്ചി ന്ന് വിളിക്കണം എന്ന് പറഞ്ഞു ഞാൻ “”

“”അവൻ കുഞ്ഞല്ലേ…. പോട്ടെടാ അച്ചൂന്ന് വിളിച്ചോടാ അവൾ ഒന്നും പറയില്ല”” ലക്ഷിമിയമ്മ അവന്റെ അമ്മായി അവനെ സപ്പോര്‍ട്ട് ചെയ്തു.

“”അന്ന് ഞാൻ വിഷ്ണുവേട്ടനെ ചേട്ടാന്ന് വിളിക്കാഞ്ഞതിന് എനിക്ക് അടി വാങ്ങി തന്നതല്ലേ ഇവൻ എന്നെയും ചേച്ചിന്നു വിളിച്ച മതി””

ശ്രീ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.

“”നിന്നോട് പറഞ്ഞിട്ടില്ലേ അവന്റെ മുന്നിൽ വെച്ചു വിഷ്ണുന്റെ കാര്യം പറയല്ലെന്നു., വല്ലച്ചതിയും അവൻ ഒന്ന് സംസാരിച്ചു തുടങ്ങിതാരുന്നു അപ്പോഴാ അവടെ ഒരു ചട്ടംപഠിപ്പിക്കൽ, അവന്‍ കുഞ്ഞല്ലേടി അവന്‍ ഇപ്പൊ അങ്ങനെ വിളിച്ചാല്‍ നിനക്കെന്താ? “”

Leave a Reply

Your email address will not be published. Required fields are marked *