ഇരു മുഖന്‍ – 3

Related Posts


നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. നിങളുടെ ഈ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍ എന്നെ പോലുള്ള ഭ്രാന്തന്മാരുടെ മനസ്സില്‍ മുളച്ച കഥകല്‍ ഒക്കെയും ചാപിള്ളയായി പോകുമായിരുന്നു.ഇന്ന് ഇതിലെ ഓരോ കഥാപത്രങ്ങക്കും എന്‍റെ മനസ്സില്‍ ജീവനുണ്ട് . അത് എത്രമാത്രം എഴുത്തില്‍ ആക്കാന്‍ ആയിട്ടുണ്ടെന്ന് അറിയില്ല. ഒരുപക്ഷേ നാളെ ഒരിക്കല്‍ ഞാന്‍ എഴുതി തെളിയുമ്പോള്‍ ഇതിലും ഭംഗിയായി എനിക്ക് ഇതേ കഥ അവതരിപ്പിക്കാന്‍ സാധിക്കുമായിരിക്കും , അറിയില്ല. നിങ്ങളുടെ അഭിപ്രായവും വിമര്‍ശനങ്ങളുമാണ് എന്നെ പോലെയുള്ള എളിയ എഴുത്തുകാരെ വളര്‍ത്തുന്നത്.
ആര്യയുടെ എറണാകുളത്തെ ഇരു നില വീട്.

“”അമ്മോ…..അമ്മോ രാമേട്ടന്‍ വിളിച്ചു ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.””

ആര്യ അതു പറഞ്ഞു ജാനകിയമ്മേടെ അടുത്തേക്ക് ഓടിചെന്നു.

“” ഞാന്‍ പറഞ്ഞില്ലേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനി അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ””

“”ഇല്ലമ്മേ തറവാട്ടിലെ പണി തുടങ്ങട്ടോന്നു ചോദിക്കാന്‍ വിളിച്ചതാ, ഞാന്‍ രാമേട്ടനോട്‌ പറഞ്ഞേപ്പിച്ചിട്ടുണ്ട് ഹരിയെ ഒന്ന് പോയി നോക്കണെന്നു.””

“”അമ്മോ വേഗം ഒരുങ്ങ്‌ നമുക്ക് അങ്ങോട്ട്‌ പോണം.””

“”അല്ലടി അച്ചൂ നമ്മള്‍ ഇപ്പൊ അങ്ങോട്ട്‌ ചെന്നാല്‍, അവനു ചിലപ്പോള്‍…, അവന്‍ തനിയെ എല്ലാം മനസിലാക്കട്ടെന്നാ ഞാന്‍ പറയണേ.””

“”പാടില്ലമ്മോ!…എനിക്കറിയില്ലാരുന്നോ ഹരിയായി തിരിച്ചു വന്നപ്പോള്‍ തന്നെ അവനോടു എല്ലാം പറയാന്‍. പണ്ടും ഞാന്‍ എത്ര വെട്ടം പറഞ്ഞു കൊടുക്കാൻ നോക്കുയിട്ടുള്ളതാ, അവനതു മനസിലാവില്ല. അവന്‍ ഇപ്പൊ പോയെക്കുന്നത് അവനുവേണ്ടിയല്ല അവക്കു വേണ്ടിയാ!.. ആ അരുണിമക്കു…””

“”ആരുണിമക്കു വേണ്ടിയോ, നീ എന്താ ഈ പറയണേ?””

“”അതേ അമ്മെ അവളന്ന് വിളിച്ചതിനു ശേഷമാ ഭദ്രനില്‍നിന്നുള്ള ഹരിയുടെ മാറ്റങ്ങള്‍ തുടങ്ങിയത്. അന്ന് രാത്രിയില്‍ അവസാനം എന്നെ വിളിച്ചതും അവളുടെ പേരാ. അവളെ അവന്‍ കണ്ടാല്‍ അന്നത്തെ പോലെ വല്ലതും ചെയ്താല്‍, എനിക്ക് പറ്റില്ലമ്മേ ഇനിയും ഭദ്രേട്ടനെ നഷ്ടപ്പെടാന്‍.””

“” ഭദ്രേട്ടാനോ!.. എന്‍റെ മോളെ നീയും തുടങ്ങുവാണോ അവനെ പോലെ ?””

“”എനിക്കറിയില്ലമേ ഒരു ഡോക്ടറായിരുന്നിട്ടും രോഗിയെക്കാളും രോഗത്തെ ഇങ്ങനെ സ്നേഹിക്കുന്ന എന്‍റെ ഈ മനസിനെ.””

“”എന്‍റെ വിഷ്ണു ഭദ്രന്‍ നമ്മളെ വിട്ട് പോയിട്ട് അടുത്ത മാസം പത്താകുമ്പോള്‍ ഇരുപത്തിരണ്ടു് വര്‍ഷം തികയുന്നു. എന്നിട്ടും നിങ്ങടെ രണ്ടിന്‍റെയും ഈ ഭ്രാന്ത്. ഇത് കാണാൻ വയ്യാത്തോണ്ടാ ഞാൻ ഒറ്റക്കായപ്പോഴും അവിടെ തന്നെ നിന്നത്. അവന്‍ മരിച്ചു എന്നാ യാഥാര്‍ത്ഥ്യം എന്നെക്കാളും മുന്നേ അങ്ങികരിച്ചവളല്ലേ മോളെ നീ. എന്നിട്ടും നീ ഇത് എന്ത് ഭാവിച്ച?””

“”അമ്മയ്ക്കത് മനസിലാവില്ല, ആര്‍ക്കും മനസിലാവില്ല ആര്‍ക്കും.””

“” നീ വിഷ്ണുനെ അന്ന് ഒരുപാടു സ്നേഹിച്ചു എന്ന് അമ്മക്കറിയാം, എനിക്ക് മാത്രമല്ല ഏട്ടനും നിന്‍റെ അമ്മയ്ക്കും ഒക്കെ അറിയാരുന്നു അവര്‍ എന്നോട് അത് സൂചിപ്പിച്ചിട്ടും ഉണ്ട്. എങ്കിലും വര്‍ഷങ്ങള്‍ ഇത്ര അയ്യില്ലേടി, ഇപ്പോഴും നീ… ഇത്രയും ഉണ്ടെന്നറിഞ്ഞിരുന്നെ ഞാന്‍ എന്‍റെ ഹരിയുടെ മനസ്സില്‍ നിന്നെ വളരാന്‍ അനുവതിക്കില്ലായിരുന്നു.

എന്‍റെ കുഞ്ഞു എങ്ങനെയെങ്കിലും ഒന്ന് ചിരിച്ചു കാണാന്‍ നമ്മുടേ ഈ ലോകത്തേക്ക് തിരിച്ചു വരാന്‍ അതൊന്നും ഞാന്‍ അവനോടു പറയില്ലരുന്നു, ബാക്കിയായ ഒരുത്തനെ എങ്കിലും തിരിച്ചു പിടിക്കാന്‍ ശ്രമിച്ച ഒരമ്മയുടെ ദുരാഗ്രഹം. എന്നോട് ക്ഷമിക്ക് മോളേ.”” ആ അമ്മയുടെ കണ്ണു നിറഞ്ഞൊഴുകി.

“” അല്ല അമ്മേ…. അമ്മ അല്ലെ ഞാനാ… ഞാനാ കാരണം. അവനില്‍ വിഷ്ണുവേട്ടനെ കാണാന്‍ ശ്രെമിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അവന്റെ മനസിനെ ഞാന്‍ രണ്ടായി പകുക്കയാണെന്ന് . ഞാനാ.. ഞാനാ അമ്മടെ മോന്‍റെ ഈ അവസ്ഥക്ക് കാരണം.””

“”മോളെ…. “”

അമ്മ അവളെ തടഞ്ഞു. എന്നാല്‍ എന്തോ ഓർത്തപോലവൾ .

“” അമ്മെ നമുക്കിപ്പോ തന്നെ പോയേ പറ്റു, അവന്‍ അവിടെ തനിച്ചു നില്‍ക്കുന്ന ഓരോ നിമിഷവും അവന്‍റെയും അവളുടെയും ജീവന് ആപത്താ, അവന്‍ അവളെ പറ്റി എന്തെങ്കിലും അറിഞ്ഞാല്‍.””

“”ചതിച്ചോ മോളെ ഞാന്‍ നിന്‍റെ ഓര്‍മ പുസ്തകം അവനു കൊടുത്തിരുന്നു അതിൽ വല്ലതും.””

“”ഇല്ലമ്മേ അമ്മ പേടിക്കണ്ട, അതുവയിച്ചാലും അമ്മയുടെ മോന് ഒരാപത്തും വരില്ല, അതില്‍ എന്നെ വെറുക്കാന്‍ വേണ്ടി ഉള്ളതെ ഉള്ളു. അവന്റെ ആര്യേച്ചി ഒരേസമയം രണ്ടു പേരെ മനസ്സില്‍ കൊണ്ട്നടന്ന മോശപ്പെട്ടവള്‍ ആകുമായിരിക്കും. അല്ലേലും ഹരിക്കെന്നെ ഇനി സ്നേഹിക്കാന്‍ കഴില്ലല്ലോ അത്രയ്ക്ക് ദ്രോഹമല്ലെ ഞാന്‍ അവനോടു ചെയ്തത്.””

ആര്യ അത് പറഞ്ഞിട്ടൊന്നു നെടുവീർപ്പിട്ടു.

“”അല്ല മോളെ അവന്റെ മനസ് ഈ അമ്മക്കറിയാം , ഹരിക്ക് നിന്നെ പ്രാണനാ , എന്റെ മോൾ അവനെ അന്ന് കണ്ടില്ല. ഇനിയെങ്കിലും അവനെ ഒന്നു മനസിലാക്കിയാൽ മതി, അമ്മക്കുറപ്പുണ്ട് അവന്‍ നിന്നെ കൈവിടില്ലെന്ന്.“”

അതിനവള്‍ ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ. അല്പം കഴിഞ്ഞു .

“”അമ്മേ ഞാൻ….. ഞാന്‍ ഒരു വണ്ടി വിളിച്ചു വരാം, എനിക്കത്ര ദൂരം ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ പറ്റില്ല . അമ്മ വീരനെ ഒന്നൊരുക്കുമോ? നമ്മുടെ എല്ലാം കുറച്ചു തുണികള്‍ കൂടെ എടുത്തോ. ചിലപ്പോ അവിടെ നില്‍ക്കേണ്ടി വന്നേക്കാം. പെട്ടെന്ന് ഹരിയേ തിരിച്ചു കൂട്ടി കൊണ്ട് വരാന്‍ പറ്റിയില്ലെങ്കിലോ. “”. അത് പറഞ്ഞു ആര്യ ടാക്സി വിളിക്കാൻ പോയി.

ടാക്സി ആയി തിരിച്ചു വന്നപ്പോഴേക്കും അമ്മ വീടും പൂട്ടി വീരനെയും സാധനങ്ങളും എടുത്തു യാത്രക്ക് തയാറായി നിൽപ്പുണ്ടായിരുന്നു. അവര്‍ എല്ലാരും ആ ടാക്സി കാറിന്റെ പുറകിലെ സീറ്റില്‍ കയറി.എങ്കിലും അവര്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല. ആ യാത്രക്കിടയിൽ ഭദ്രനുമായി ഉള്ള അവസാന ദിവസം അവൾ ഓര്‍ത്തു,

ആര്യയുടെ ഓര്‍മ്മയിലൂടെ

അന്നേ ദിവസം രാത്രി വന്നപ്പോൾ മുതൽ ഭദ്രന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു . വന്നപാടെ നേരെ ടെറസില്‍ കയറി പോകുന്നത് അവൾ കണ്ടു . വീരന്‍ ഉണ്ടായതില്‍ പിന്നെ ഭദ്രന്റെ ഈ ടെറസില്‍ പോക്ക് തീരെ ഇല്ലായിരുന്നു. വീണ്ടും സിഗരറ്റ് വലി തുടങ്ങിയോ?,ആര്യ ഒന്ന് ശങ്കിച്ചു. വലിക്കാന്‍ തുടങ്ങിയാല്‍ ഒറ്റ നിപ്പിനു ഒരു കൂടു സിസര്സ് വലിച്ചു കാറ്റിൽ പറത്തി കളയും അതായിരുന്നു ഭദ്രന്‍, പക്ഷെ ആര്യയുടെ മുന്നില്‍ നിന്നു വലിക്കില്ല അത് അവളെ പേടി ആയിട്ടോന്നുമല്ല, അതിനൊരു കാരണമുണ്ട് . അതൊക്കെ വഴിയേ പറയാം.

Leave a Reply

Your email address will not be published. Required fields are marked *