ഈ യാത്രയിൽ- 3 Like

‘പ്രശ്‍നം അല്ല ഹരിയേട്ടാ, കല്യാണം കഴിഞ്ഞത് മുതൽ ഞാൻ തനിച്ചാണ് എന്നൊരു തോന്നലാ ‘

‘അതെന്താ അങ്ങനെ തോന്നാൻ ‘

‘അറിയില്ല , കല്യാണം കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ അങ്ങേരു പോയി , ആ വീട്ടിൽ ഞാനും അമ്മയും മാത്രം . ഒന്ന് മിണ്ടാൻ പോലും ആളെ കിട്ടാനില്ല , സ്വന്തം വീട്ടിൽ പോയി നിൽക്കാനും സമ്മതിക്കൂല ‘

‘ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്നതാണാഡോ …ശെരിയായിക്കോളും’

‘ഉം’

എന്താ സംഭവം എന്നൊന്ന് തെളിച്ചു പറയാമോ ..ഞാൻ ചോദിച്ചു .

‘പറയാനാണേൽ ഒരുപാട് ഉണ്ട് ഹരിയേട്ടാ’

‘നീ പറ ‘ ഞാൻ പതിയെ കാർ മുന്നോട്ടെടുത്തു

കുറെ ഒക്കെ ഞാൻ പറഞ്ഞതല്ലെ . നമ്മൾ പിരിഞ്ഞതിന് ശേഷം വീട്ടിലെ സ്ഥിതി ഇച്ചിരി മോശം ആയി . ഒരു കണക്കിനാ ഞാൻ കോഴ്സ് കംപ്ലീറ്റ് ആക്കിയത് . ശേഷം വേഗം ഒരു ജോലി കണ്ടു പിടിച്ചു കയറി . ആ സമയത്താണ് ഹരിയേട്ടന്റെ ഓര്മ വന്നതും ഞാൻ മെസ്സേജ് അയച്ചതും . ഹരിയേട്ടന്റെ ഓരോ വാക്കുകളും ഞാൻ വിശ്വസിച്ചിരുന്നു അന്ന് . ഹരിയേട്ടന്റെ കൂടെ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയെ എന്നോട് പക വീട്ടുകയായിരുന്നു എന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ ആണ് മനസ്സിലായത് .

പിന്നെ എല്ലാത്തിനോടും ഒരു വാശി ആയിരുന്നു . ഞാൻ അറിയാതെ തന്നെ ഞാൻ ഒരുപാട് മാറി . അതിനിടക്ക് എന്റെ ഒരു കോളേജ് മേറ്റ് ഒരു പ്രൊപ്പോസലുമായി വന്നു . എനിക്കറിയാവുന്ന ആളായിരുന്നു . അത്യാവശ്യം നല്ല ഫാമിലി ബാക്ഗ്രൗണ്ട് ഒക്കെ ഉള്ള ഒരാൾ . ഞാൻ സമ്മതിച്ചു .

ആറു മാസം കഴിഞ്ഞപ്പോ കല്യാണം കഴിഞ്ഞു . ഇരുപത് ദിവസം കഴിഞ്ഞു ആള് ഗൾഫിൽ പോയി . പിന്നെ വീട്ടിൽ ഞാനും അമ്മേം മാത്രം . ഒരു വർഷം ആവാനായി . ദിവസവും ബോധിപ്പിക്കാൻ എന്ന കണക്കിനൊന്നു വിളിക്കും’

അവളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തട്ടി നോവുന്നുണ്ടായിരുന്നു . എനിക്കറിയുന്ന കാലം തൊട്ടേ നിമ്മിയുടെ അവസ്ഥ വളരെ കഷ്ടത്തിലായിരുന്നു .

‘അതൊക്കെ തോന്നുന്നതാടോ . എല്ലാം ശെരിയാവും, നീ ബേജാറാവല്ലേ ‘

‘ഉം , ആ പ്രതീക്ഷയിൽ തന്നെ ആണ് ഓരോ ദിവസവും മുന്നോട്ടു നീങ്ങുന്നത് ‘ അവൾ അതും പറഞ്ഞോന്നു നെടുവീർപ്പെട്ടു .
കാര് ഞാൻ പാർക്കിങ്ങിലേക്കു കയറ്റി . പേയ്‌മെന്റ് കൊടുത്തു സൈഡാക്കി പാർക്ക് ചെയ്തു .

‘ഇതെവിടെയാ, നമ്മൾ എത്തിയില്ലല്ലോ ‘

‘ഇത് ഇന്നലെ കയറണം വിചാരിച്ചിരുന്ന സ്ഥലം ആടോ , ഇനി ഈ റൂട്ടിൽ ഒരു വരവുണ്ടാവില്ല. അത് കൊണ്ട് ഇവിടം കൂടി കണ്ടു പോവാം, ഒരു ഫിലിം ലൊക്കേഷൻ ആണ് ‘

‘ഉം , ഏത് ഫിലിം ?’

‘രണ്ടെണ്ണം എനിക്കറിയാം , ദി ഹോബിറ്റും , ദി ലോർഡ് ഓഫ് ദി റിങ്‌സും . ഹോബിറ്റൺ വില്ലേജ് എന്നാ ഇവിടേയ്ക്ക് പറയുന്നത് ‘

ഞാൻ കാറിൽ നിന്നും ഇറങ്ങി , കൂടെ അവളും . ടിക്കറ്റ് എടുത്ത് ഗൈഡിന്റെ കൂടെ ഞങ്ങളും പിന്നെ വേറെ കുറച്ചു പേരും കൂടെ ബസ്സിൽ കയറി

ബസ്സ് ഞങ്ങളെ ഹോബിറ്റൺ മൂവി സെറ്റിൽ എത്തിച്ചു , തുടർന്ന് നടക്കണം . ഗൈഡിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ നടത്തം തുടർന്നു .എന്റെ വലതു കൈക്കുള്ളിലൂടെ അവളുടെ ഇടതു കൈ ചുറ്റി പിടിച്ച അവള് തല എന്റെ കൈ തണ്ടയില് ചാരി വച്ചുകൊണ്ടു ആണ് അവൾ നടക്കുന്നത് .

ഇതൊരു വലിയ ഫാം ആയതിനാൽ, വഴിതെറ്റാൻ സാധ്യതയുണ്ട് ,അത് കൊണ്ട് അതികം ചുറ്റിത്തിരിയരുതെന്ന് ഗൈഡ് ഉപദേശിച്ചു.

ചലച്ചിത്ര നിർമ്മാതാക്കളുടെ വളരെ കഠിനമായ ശ്രമങ്ങൾക്കൊടുവിൽ ആണ് ഇവിടെ ഇങ്ങനെ ഒരു ഗ്രാമം ഉണ്ടായത് .

നടന്നു കാഴ്ചകൾ എല്ലാം കണ്ടും ഫോട്ടോ എടുത്തും സമയം പെട്ടന്ന് പോയി . കണ്ണിനു കുളിര്മയേകിയ കാഴ്ചകളിൽ നിന്നും ഞങ്ങൾ തിരിച്ചു നടന്നു .

വൈകീട്ട് ഏഴു മണിയോടെ ഞങ്ങൾ ഓക്‌ലൻഡിൽ തിരിച്ചെത്തി . മഴ ചാറാൻ തുടങ്ങിരുന്നു . റോഡിൽ നല്ല തിരക്കുണ്ട് .

നേരെ ചെന്നത് അവളുടെ ഹോസ്റ്റലിലേക്കായിരുന്നു .

‘എന്നാൽ ഞാൻ പോട്ടെ … നാളെ കാണാം ‘

‘എങ്ങോട്ടു പോട്ടെ എന്ന് , പോയി നിന്റെ ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും എടുത്തു വാ പെണ്ണെ . ഇന്ന് മുതൽ നമ്മൾ ഒരുമിച്ചാ താമസിക്കുന്നെ ‘

ഞാൻ പറഞ്ഞ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ വിടർന്നു .

Leave a Reply

Your email address will not be published. Required fields are marked *