ഈ യാത്രയിൽ- 3 Like

‘സത്യം ‘

‘ഉം . സത്യായിട്ടും . നീ പോയി വാ . അത്യാവശ്യം വേണ്ടത് മാത്രം എടുത്താൽ മതി .ബാക്കി വേണേൽ പിന്നെ വന്നെടുക്കാം ‘

‘ഓക്കേ ..’ അവൾ ഇറങ്ങി നടന്നു . പെണ്ണിന് ഭയങ്കര സന്തോഷം ആയിട്ടുണ്ടെന്ന് എനിക്ക് തോന്നി .

എന്തായാലും എന്റെ പ്രണയം സഫലമായി . കുറച്ചു ദിവസത്തേക്ക് എന്ന് പറഞ്ഞിട്ടാണെലും , അവൾ ഈ ജീവിതകാലം മുഴുവൻ എനിക്ക് ഭാര്യയായിരിക്കും, ഞാൻ താലി കെട്ടിയ എന്റെ സ്വന്തം പെണ്ണ് .

കുറച്ചു സമയത്തിനകം അവൾ തിരിച്ചെത്തി . കയ്യിൽ ഒരു ലഗേജ് ബാഗും പിന്നെ ഒരു ലാപ്ടോപ്പ് ബാഗും . വേഗം വന്ന് കാറ് തുറന്നു അവൾ അകത്തു കയറി .

‘ഓക്കേ, വണ്ടി വിട്ടോ .’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

ഞാൻ വണ്ടി മുന്നോട്ടെടുത്തു . നേരെ ചെന്നത് ഇന്ത്യൻ
റെസ്റ്റോറെന്റിലേക്കായിരുന്നു . ഉച്ചക്കൊന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു .

നല്ല ചൂട് ചപ്പാത്തിയും മുട്ട കറിയും കഴിച്ച ഞങ്ങൾ അവിടെന്ന് ഇറങ്ങി .ശേഷം ഒരു സൂപ്പർമാർകെറ്റിൽ കയറി അവൾക്കു അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങിച്ചു . അവിടന്ന് നേരെ ഹോട്ടലിലേക്ക് .

അവളെ ലോബിലിയിൽ ഇരുത്തി അവളുടെ പാസ്സ്പോർട്ടുമായി ഞാൻ നേരെ ഫ്രണ്ട് ഓഫീസിലേക്ക് ചെന്നു . താമസിക്കുന്ന റൂം ഡബിൾ റൂം ആയതു കൊണ്ട് തന്നെ ബുക് ചെയ്യുമ്പോൾ ചേർത്ത ഡീറ്റൈൽസിൽ ഇന്നത്തെ തീയതി ഇട്ടു അവർ നിമ്മിയുടെ പേര് കൂടെ ചേർത്തു എന്നല്ലാതെ വേറെ നൂലാമാലകൾ ഒന്നും ഇല്ലായിരുന്നു .

തിരിച്ച് ലോബിയിൽ വന്നു അവളുടെ കൈ പിടിച് ഞാൻ ലിഫ്റ്റിനടുത്തേക്കു നടന്നു .

റൂമിലെത്തി പാടെ നല്ല ഒരു കുളി പാസ്സാക്കി . അവളും കുളിച്ചു .

‘ഹരിയേട്ടാ .’

‘എന്തെടോ ‘

‘അലക്കാൻ ഉള്ളത് എന്താക്കണം ‘

‘ദേ ആ കൊട്ടയിൽ ഇട്ടോ ‘ ഞാൻ മൂലയിൽ ഇരുന്നിരുന്ന ബാസ്കറ്റ് കാണിച്ചു കൊണ്ട് പറഞ്ഞു .

ഞങ്ങൾ ഇന്നലെ ഇട്ട ഡ്രസ്സും പിന്നെ ഇപ്പോൾ ഊരിയതും എടുത്ത് ആ കൊട്ടയിൽ ഇട്ടു .

‘ഇതോ ‘ അവളുടെ കയ്യിൽ ഇരിക്കുന്ന കവർ നീട്ടികൊണ്ടു ചോദിച്ചു .അതിൽ അവളുടെ അണ്ടർ വെയർ ആണെന്ന് എനിക്കറിയാമായിരുന്നു .

‘വേറെ ഇല്ലേ ‘

‘ഉണ്ട് , ഇതിവിടെ അലക്കി ഇടാൻ പറ്റുമോ ‘

‘അയ്യോ , അത് പറ്റൂല , ഒരു മിനിറ്റ്’ ഞാൻ ഫ്രിഡ്ജിന്റെ മുകളിൽ വച്ചിരുന്ന ലൗഡറി പ്രൈസ് ലിസ്റ്റ് ഒന്ന് നോക്കി . അതിലെ ലിസ്റ്റിൽ അണ്ടർ വെയർ ഉണ്ടായിരുന്നു .

‘ഇതിൽ ഇട്ടോ , ഇവിടുന്നു അലക്കി കിട്ടും ‘

‘അയ്യേ , അത് വേണോ . ഞാൻ നാളെ റൂമിൽ ചെന്നിട്ടു അലക്കിക്കോളാം ‘

‘അതിനെന്താ , നീ ഇട്ടോ . നാളേക്ക് അലക്കി ഉണക്കി ഇസ്തിരി ഇട്ടു കിട്ടും . ഇതൊക്കെ ഇവിടെ പതിവല്ലേ ‘

അവൾ ആ കവർ അതെ പോലെ ആ കൊട്ടയിൽ ഇട്ടു .

‘ക്ഷീണം ഉണ്ടോ ഹരിയേട്ടാ ..’

‘ഹെയ് , ഇല്ലാലോ . എന്തെ ‘

‘എനിക്ക് നാളേക്കുള്ളത് കുറച്ച് നോക്കാൻ ഉണ്ടായിരുന്നു .അത് കഴിഞ്ഞിട്ട് കിടന്നാൽ പോരെ ‘

‘ഓ .. എനിക്ക് ദൃതി ഒന്നും ഇല്ല . സമയം ഒൻപതയല്ലേ ഉള്ളു ‘

അവൾ ബാഗിൽ നിന്നും ലാപ്ടോപ്പും ഒരു നോട്ടുബുക്കും എടുത്ത് ടേബിളിൽ ഇരുന്നു . ആ സമയം ഞാനും ലാപ് എടുത്ത് അവൾക്കു അടുത്തിരുന്നു . മെയിലൊക്കെ ഒന്ന് ചെക്ക് ചെയ്തു . ശേഷം നാളെ തുടങ്ങുന്ന എക്സിബിഷനെ പറ്റി സ്പോണ്സേര്ക്കു ഒരു മെസ്സേജും അയച്ചു . ലാപ് അടച്ച് അലമാരയിൽ വച്ചിരുന്ന
സിഗരറ്റും എടുത്ത് ബാൽക്കണിയിലേക്കു നടന്ന എന്നെ അവൾ തുറിച്ചൊന്നു നോക്കി . ശേഷം ചിരിച്ചു കൊണ്ട് പോയി വലിച്ചോളാൻ തല കൊണ്ട് ആംഗ്യം കാട്ടി .

ഞാൻ ബാൽക്കണിയിലേക്കു നിന്ന് സിഗരറ്റിനു തീ കൊളുത്തി . നല്ല തണുപ്പുണ്ട് . എന്നാലും നല്ല കട്ട പുക ചെല്ലുമ്പോൾ നല്ല സുഖം .

സമയമെടുത്തു ഞാൻ ആ സിഗരറ്റു വലിച്ചു തീർത്ത് ഉള്ളിലേക്ക് കയറി . അപ്പോൾ അവൾ ലാപ് മടക്കി എടുത്തു വക്കാൻ നോക്കുകയായിരുന്നു . ഞാൻ നേരെ ചെന്നത് ബാത്റൂമിലേക്കാണ് . വായ നന്നായി ഒന്ന് കഴുകി ശേഷം തിരിച്ചിറങ്ങി.

‘കഴിഞ്ഞോ ‘

‘ഉം ‘

‘നാളെ എപ്പോളാ പോണ്ടേ ‘

‘എനിക്കൊരു ഒൻപതു മണി ആവുമ്പോൾ എത്തിയാൽ മതി ‘

Leave a Reply

Your email address will not be published. Required fields are marked *