അഹ് ഞാൻ അന്നെഷിക്കാം ഇത്താത്ത
എന്നാ ഞാൻ വെക്കട്ടെ മോനെ
ശെരി !
ബൈ .
അങ്ങനെ പോകാനുള്ള ദിവസം ആയി ഞാൻ അവിടെ എത്തി ഒരു പട്ടിക്കാട് എന്ന് പറഞ്ഞാൽ പട്ടിക്കാട്
2 ഡേയ്സ് വേണ്ടി വന്നു ഒന്ന് സെറ്റാകാൻ
ഇപ്പൊ ഞങ്ങൾക്ക് പ്രേത്യേകിച്ചു പണിയൊന്നുമില്ല 1 മാസത്തെ അന്നെഷണം കഴിഞ്ഞിട്ടേ ഞങ്ങൾ ഒരു സ്ക്രിപ്റ്റ് ഇണ്ടക്കൊള്ളു
അതാ നമ്മുടെ വർക്കിങ് സ്റ്റൈൽ .
ഒരു ദിവസം ജൂലി ചായ കൊണ്ട് വന്നു അധ്യാവാസികളെ കുറിച്ച് ഓരോ കാര്യങ്ങൾ അവളുടെ അറിവിൽ നിന്ന് പറഞ്ഞു
അസുഖങ്ങൾ മാറ്റുന്നതും മറ്റും പെട്ടെന്നാണ് ഞാൻ ഇത്താത്ത പറഞ്ഞ കാര്യം ആലോചിച്ചത് ഞാൻ വേഗം നമ്പർ എടുത്തു വിളിച്ചു
കുറച്ചു ട്രൈ ചെയ്തിട്ടാ കാൾ കിട്ടിയത് ഒരു സ്ത്രീ ശബ്ദം ലോക്കൽ ഭാഷയായിരുന്നു
ഞാൻ ഇംഗ്ലീഷിൽ ചോദിച്ചു അപ്പോഴാ ആലോചിച്ചേ മലയാളിയാണെന്നല്ലേ പറഞ്ഞെ
ഞാൻ പിന്നെ മലയാളത്തിൽ സംസാരിച്ചു ഞാൻ ഇങ്ങനെ ഒരാൾ പറഞ്ഞിടാ വിളിക്കുന്നെ എനിക്ക് ഒരു കാര്യം അറിയാനുണ്ട് നിങ്ങളെ ഒന്ന് കാണാൻ പറ്റോ
അവര് 10 മിനിറ്റു കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞൂ കട്ട് ചെയ്തു.
30 മിനിറ്റു കഴിഞ്ഞു അവര് വിളിച്ചു സോറി പറഞ്ഞു വിളിക്കാൻ പറ്റാത്തതിന്
അവര് എനിക്ക് ലൊക്കേഷൻ മെസ്സേജ് ചെയ്തു ഞാൻ ജൂലിയെ വിളിച്ചു പാകിസ്താനിയെം കൂട്ടി അങ്ങോട്ടേക്ക് പോയി 200 കിലോമീറ്റർ യാത്രയുണ്ട് ഫുൾ കാട് ആണ് ഉൾകാടിലൂടെ പോണം അതും ഗ്രിൽ ചെയ്ത് വെച്ച വണ്ടികളെ മിലിറ്ററി അകത്തേക്ക് വിടോള്ളൂ കാരണം വന്യമൃഗങ്ങൾ വണ്ടിയിലേക്ക് ചാടാൻ വഴിയുണ്ട്.
അങ്ങോട്ടേക്കുള്ള പെർമിഷൻ ഞാൻ വാങ്ങി ഞങ്ങൾ പോയി വഴിയിൽ കഴിക്കാനുള്ള സാധനങ്ങളും വെള്ളവുമൊക്കെ കരുതി
8 മണിക്കൂർ എടുത്തു യാത്ര രാത്രി 9 മണി കഴിഞ്ഞു.
വഴിയിൽ വിളിക്കാൻ സിഗ്നൽ ഉണ്ടായിരുന്നില്ല ഒരു ചെറിയ ടൌൺ പോലെ കണ്ടാപ്പോ സിഗ്നൽ വന്നു അവരെ വിളിച്ചു 2 കിലോമീറ്റർ അകലെ അവര് ഉണ്ടെന്നു പറഞ്ഞു. അവിടെ എത്തി വഴിയിൽ ഒരു ഷെഡിന് മുന്നിൽ ഒരു സ്ത്രീ
ഞാൻ ഇറങ്ങി സംസാരിച്ചു അവര് താമസിക്കുന്ന വീട്ടിലേക്ക് കൊണ്ട് പോയി
അതൊരു ട്രൈബൽ കോളനി പോലെയായിരുന്നു.
ഒരു വീടിലേക്ക് കയറി ഉയരം കുറഞ്ഞ ഒരു വീട് പുറമെ കാണുംപോലെയല്ല ഉള്ളിൽ നല്ല സൗകര്യമുണ്ട് അകത്തു ഒരു കുട്ടി ഇരുന്നുകളിക്കുന്നു.
അഹ് സ്ത്രീയുടെ മകൻ ആണ്
ഞങ്ങൾക്ക് ചായ തന്നു സംസാരത്തിലേക്ക് കടന്നു. ഞാൻ കാര്യം പറഞ്ഞു
അവര് പറഞ്ഞു ഞാൻ നിങ്ങളെ അവിടേക്ക് കൊണ്ടുപോകാം പക്ഷെ ഇത് റിസ്‌ക്കാണ്
നിയമവിരുദ്ധമാണ് പക്ഷെ നിങ്ങളുടെ കാര്യം നടക്കും.
അതെന്താ അങ്ങനെ അവരുടെ ചികിത്സ അത് അവരുടെ തലമുറകളായി കൊണ്ടുപോകുന്നതാ അത് പുറത്തേക്ക് പോകാൻ സമ്മതിക്കില്ല പിന്നെ ഈ ചികിത്സക്ക് ഇവിടെ സർക്കാർ സപ്പോർട്ടല്ല പോരാത്തതിന് ഇവർ മൃഗങ്ങളിൽ നിന്ന് ഓരോ അവയവം മുറിച്ചു ചോര ഊട്ടിയുമൊക്കെയാണ് മരുന്നുകൾ ഉണ്ടാക്കുന്നത്
ഒരു ലണ്ടൻ കാരിയാണ് ഇപ്പൊ അവിടെത്തെ സർജൻ
ഈ ഓപ്പറേഷനും മറ്റും പണ്ടേ ഇവർക്ക് ഡോക്ടറുടെ സഹായം വേണം
നിങ്ങൾ ആലോചിച്ചു ഒരു തീരുമാനം എടുത്താൽ ഞാൻ എല്ലാം ശെരിയാക്കാം എനിക്ക് അവിടെയാണ് ജോലി
!നിങ്ങൾ ഇവിടെ എങ്ങനെ എത്തി ! അതൊക്കെ ഒരു സിനിമക്കുള്ള കഥയുണ്ട്.
ചുരുക്കി പറയ് കേൾക്കട്ടെ.
എന്റെ മകൻ ആണ് ഇത് ഇപ്പൊ 8 വയസ്സ് ആവാന് 3 വയസുള്ളപ്പോ നിങ്ങളീ വന്നപോലെ ഞാനും എന്റെ അനിയനും കൂടെ വന്നതാ പിന്നീട് ഇവിടെ നിന്നു
അപ്പൊ അനിയനോ
അവൻ നാട്ടിലേക്ക് പോയി അവൻ ഇവിടെ നിന്നിട്ട് എന്തിനാ .
ഒരുപാട് രാത്രിയായി പക്ഷെ ഉറക്കം വരുന്നില്ല വണ്ടിയിൽ കിടന്നു കുറെ ഉറങ്ങി ഡ്രൈവർ പുറത്തു വണ്ടിയിൽ കിടപ്പുണ്ട് ഞാനും ജൂലിയും വീടിനുള്ളിൽ.
ആഹ് സ്ത്രീയുടെ പേര് ട്രീസ.
ഞാൻ അവരോട് ചോദിച്ചു ക്രിസ്ത്യൻ ആണല്ലോ കുപ്പി വല്ലതും ഇരിപ്പുണ്ടോ
ആഹാ അടിക്കുന്ന കൂട്ടത്തിലാണോ അഹ് അടിക്കും ഞങ്ങൾ രണ്ടാളും.
വണ്ടിയിൽ ഉണ്ടായിരുന്നു പക്ഷെ കാട്ടിലേക്ക് കേറിയപ്പോ പോലീസ്‌കാര് ചോദിച്ചു
