ഉത്തരാസ്വയംവരം – 2 5

നീ എന്താ ഈ പറയുന്നേ എനിക്ക് മനസിലായില്ല?
(അവളുടെ വർത്താനം കേട്ട ഞാൻ പറഞ്ഞു )

നമ്മുക്കങ്ങു കെട്ടാടാ.

(ഞാൻ ഞെട്ടി അവളെ നോക്കി )
നന്ദു .. നീ എന്താ ഈ പറയുന്നേ. ഞാൻ
എങ്ങനാടി. ഞാനിതുവരെ നിന്നെ വേറൊരു രീതിയിൽ ചിന്തിച്ചിട്ടില്ല….

പിന്നെ ഞാനാനോ ഇങ്ങനൊക്കെ ചിന്തിച്ചിട്ടുള്ളത് ( അവൾ ചോദ്യഭാവേനെ തിരക്കി )

അപ്പൊ നിനക്ക് സമ്മതമാണെന്നാണോ
(ഞാൻ ചോദിച്ചു )
മ്മ് മ്മ്… (അവൾ മൂളി )

നിന്നെ പോലെ നല്ലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് അമ്മ എപ്പഴും പറയാറുണ്ട്…
നീ എനിക്ക് കുറച്ചു സമയം താ നമ്മുക്ക് നോക്കാം…. എനിക്ക് അങ്ങനെ പറ്റിയില്ലേൽ നിനക്ക് എന്നോട് ദേഷ്യംഒന്നും തോന്നരുത്..
( ഞാൻ പറഞ്ഞു )

നീ എത്ര സമയം വേണേലും എടുത്തോ… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

ഡാ..പോവാ.. ഗേറ്റ് കടന്ന് എന്റെ കണ്ണിലേക്കു നോക്കി അവൾപറഞ്ഞു. അത്രയും നാൾ എന്നെ നോക്കിയിരുന്ന കണ്ണുകൾ അല്ല ഞാൻ കണ്ടത്. മറിച്. ആ കണ്ണിൽ ഞാൻ കണ്ടത് പ്രണയമാരുന്നു..
“ഒക്കെ.. ഞാനും പോവ്വാ…”

ഞാൻ അവളുടെ കണ്ണിലേക്കു നോക്കി തന്നെ പറഞ്ഞു. തിരിഞ്ഞു നടന്നു…. അവളും ഞാനും ചെറുപ്പം തൊട്ടുള്ള കൂട്ടാണ്. +1,+2 ആയെപ്പിന്ന ഞങ്ങൾ 2 ക്ലാസ്സിൽ ആയത്.
ഞാൻ കോമേഴ്‌സും അവൾ സയൻസും ആണ് എടുത്തത്…
ഞങളുടെ കൂട്ടുകാണ്ട് എല്ലാരും കുശുമ്പ് എടുത്തിട്ടേ ഉള്ളു….

നാളെ ഞങ്ങൾ കല്ല്യാണം കഴിച്ചാൽ അതെല്ലാം ഒറ്റയടിക്ക് മാറും….
എന്ത് ചെയ്യും
ഞാൻ ആലോചിച് നടന്നു….

രാത്രിയിൽ മുഴുവൻ എനിക്ക് ഈ ചിന്തയാരുന്നു..
ഉറക്കം നഷ്ടപ്പെട്ട് ഞാൻ ടെൻഷൻ കേറി…

അതിനിടയിൽ…ഞാൻ മനുവിനെ വിളിച്ചു നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു
“ഡാ …
എന്ത്‌ ചെയ്യും.”
മനുവിനോട് ചോദിച്ചു

എന്ത് ചെയ്യാൻ അവളെ നീ ഇഷ്ടമാണെന്ന് പറ. നമ്മുടെ സ്കൂൾ മൊത്തം പുറകെ നടന്നിട്ട് അവൾ മൈൻഡ് ചെയ്തിട്ടില്ല. നല്ല സ്വഭാവം. പൊന്നല്ലേടാ നമ്മടെ നന്ദു . നീ ഇഷ്ടമാണെന്ന് പറ…. ഒന്നും ആലോചിക്കേണ്ട..

മനു ചിരിച്ചു സന്തോഷത്തോടെ പറഞ്ഞു…

മ്മ്മ്. നോക്കട്ടെ.. ഞാൻ ഫോൺ കട്ട് ചെയ്തു….

അവളുടെ കൂടെ ഉള്ള കുട്ടികാലം മുതലുള്ള ഒരോ നിമിഷങ്ങളും ഓർത്തു.
ഓർകുന്തോറും എന്നിൽ എന്തെന്നില്ലാത്ത സന്തോഷം… ഞാൻ ചിരിച്ചു….

അവളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയോന്നൊരു സംശയം….
ഞാൻ കാട്ടിലിലേക് കിടന്നു… ഉറങ്ങിപ്പോയി

ഹരി… കാപ്പി ഇന്നാടാ..
ഞാൻ ഞെട്ടി എണീറ്റ്. എക്സാം.. ഞാൻ പയ്യെ പറഞ്ഞു. ഒന്നും പഠിച്ചിട്ടില്ല…. ഇയ്യോ..”
ഞാൻ പെട്ടന്ന് തന്നെ റെഡി ആയി. ഇന്ന് “ഇക്കോണമിക്സ് “ആണ് എക്സാം

അവളുടെ വീടിനു മുമ്പിൽ വണ്ടി നിർത്തി ഹോൺ അടിച്ചു…
അവൾ ഓടിയിറങ്ങി വരുന്നത് കണ്ടു എന്റെ കണ്ണ് വിടർന്നു… സമ്മതം… മൂളാൻ ആ ഒറ്റ നോട്ടം മതിയാരുന്നു എനിക്ക്. സ്കൂൾ യൂണിഫോം ഇട്ട് നല്ല സുന്ദരിയായി അവൾ വരുന്നു…
“എന്നാടാ നോക്കുന്നെ.” എന്റെ നോട്ടകണ്ടവൾ തിരക്കി

ഓ… ഒന്നുമില്ലേ
ഞാൻ പറഞ്ഞു
സ്കൂളിന് തൊട്ടടുത്തു താമസിക്കുന്ന കൂട്ടുകാരന്റെ വീടിനു മുമ്പിൽ വണ്ടി നിർത്തി… ഞങ്ങൾ സ്കൂളിലേക്ക് നടന്നു…

“വൈകിട്ട് ഞാൻ കാവ്യയുടെ കൂടെ ടൌൺ വരെ പോയിട്ടേ വരു.. ”
“ഞാൻ വരണ്ടേ ” അവൾ പറഞ്ഞത് കേട്ട ഞാൻ സംശയത്തോടെ ചോദിച്ചു.

പെൺപിള്ളേർക് സാധനം മേടിക്കാൻ നീ എന്തിനാ വരുന്നേ

(ചിരിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു)

അപ്പൊ ആണും പെണ്ണും തിരിവൊക്കെ ആയില്ലേ?
എന്റെ ആ ചോദ്യം അവളുടെ മുഖത്ത് സങ്കടം വരുത്തി
ഡാ ഞങ്ങൾ ഇന്നേഴ്‌സൊക്കെ മേടിക്കാൻ പോണതാ.. അവിടെ നിന്നെ വിളിച്ചോണ്ട് പോകണ്ട എന്ന് കരുതിയ. സങ്കടത്തോടെ അവൾ പറഞ്ഞു

മ്മ്.. ശരി ശരി ഞാൻ തലയാട്ടി
സ്കൂൾ കവാടം കഴിഞ് മുന്നോട്ട് നീങ്ങിയ ഞങ്ങളുടെ അടുത്തേക്ക് കാവ്യയും. കൂട്ടുകാരികളും
വന്ന്.
രണ്ടും വന്നോ…
( എനിക്ക് കാവ്യയെ ഇഷ്ടമല്ല. എപ്പഴും എന്നെയും അവളെയും കളിയാക്കും.
എന്റെ കൂടെ ഉണ്ടാരുന്നേൽ ഞാൻ നന്ദനയോട് ഇന്ന് വൈകിട്ട് ഇഷ്ടമാണെന്ന് പറയാനിരിക്കുവാരുന്നു. പക്ഷെ ഇവള് വിളിച്ചോണ്ട് പോകുവല്ലേ. തെണ്ടി. ഞാൻ മനസിലോർത് അവളെ പഴിച്ചു. ഞാൻ ചിരിച് കാണിച്ചു. എന്റെ കൂട്ടു കാരുടെ ഇടയിലേക്ക് പോയി. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോ നന്ദന എന്നെ നോക്കി നില്കുന്നത് കണ്ടു. ഞാൻ എന്താ എന്ന് താടി പൊക്കി ചോദിച്ചു…
അവൾ ഒന്നുമില്ലെന്ന് തലയാട്ടി. ഞാൻ സന്തോഷത്തിൽ എക്സാമിന് കേറി.
സങ്കടപ്പെട് എക്സാം കഴിഞ്ഞ് പുറത്തിറങ്ങി. ഒന്നും പഠിച്ചില്ലലോ. പിന്നെ! ആരൊക്കെയാ തന്ന തുണ്ട് വച് എഴുതി ഇറങ്ങി….

Leave a Reply

Your email address will not be published. Required fields are marked *