ഹോസ്പിറ്റലിലെ മോർച്ചറിയിൽ അവളുടെ ചലനമറ്റ ശരീരം. കയറ്റി വച്ചപ്പോ
ഒരു കാവൽകാരനെപോലെ ആ രാത്രി മുഴുവൻ ഞാൻ അവിടെ നിന്നു..
അവസാനം അവളുടെ അനിയൻ കരഞ്ഞു കൊണ്ട് അവളുടെ ശരീരത്തിന് അഗ്നിയാൽ ചിതയ്ക്കു തീ കൊളുത്തി ശുദ്ധി വരുത്തുമ്പോ. കണ്ടു നില്കുന്നവരുടെ കൂടെ ഞാൻ നിന്നില്ല.
അവൾ എന്നും എന്റെ കൂടെ വേണം…
പിന്നെ ദിവസങ്ങൾ മാസങ്ങൾ ഞാൻ ഒരു ഭ്രാന്തനെ പോലെയായി. അവസാനം എന്നെ ചെറിയച്ചന്റെ കൂടെ തമിഴ്നാട്ടിലേക് വീട്ടുകാർ പറഞ്ഞയച്ചു… പിന്നെ. സങ്കടം മാറാൻ വെള്ളമടിയായി. അങ്ങനെ അങ്ങനെ കാലങ്ങളും കടന്നു…
ഹരിയേട്ടാ. ഹരിയേട്ടാ…
ദേ മനുച്ചേട്ടൻ വന്നിരിക്കുന്നു…. ഉത്തരയുടെ വിളികേട്ട.. ഞാൻ ഞെട്ടി എണീറ്റു….
എന്താ……..
ഹരിയേട്ടാ…….മനുച്ചേട്ടൻ വന്നിരിക്കുന്നു…
ഓ… ഞാൻ അവനോട് ചെക്ക് കൊണ്ടുവരാൻ പറഞ്ഞിരുന്നു…
ഞാൻ അത് പറഞ്ഞോണ്ടിരുന്ന പ്പോ എന്റെ കണ്ണു കലങ്ങി…
പെട്ടന്ന് ഞാൻ കരഞ്ഞു എനിക്ക് പിടിച്ചു നിലക്കാൻ ആയില്ല..
.നന്ദനയുടെ ഓർമ്മ എന്നെ കണ്ണീരിലാഴ്ത്തി
അവൾ എന്റെ അടുത്തിരുന്നു.. ചോദിച്ചു എന്ത്‌പറ്റി ഏട്ടാ….. എന്തിനാ കരയുന്നെ.
ഞാൻ കരച്ചിൽ പിടിച്ചു നിർത്തി പറഞ്ഞു
ഒന്നുമില്ല. ഉത്തര താഴേക്കു ചെല്ല് ഞാൻ വരുവാ……
അവൾ എന്നെ നോക്കി മടിയോടെ
എന്നീട്ടു
“പൊണോ”
എന്ന് ചിന്തിച്ചു നിൽക്കുമ്പോ.
ഞാൻ അഞ്ജപിച്ചു ചെല്ലുത്തരെ …
എന്റെ ആ സൗണ്ട് അവൾക് ഇഷ്ടപെടാത്തവണ്ണം. താഴേക്കു പോയി…
കണ്ണൊക്കെ കഴുകി ഞാൻ ഞാൻ ഫ്രഷ് ആയി പെട്ടന്ന് തന്നെ താഴേക്കു ചെന്ന്..
“എന്താടാ മുഖം വല്ലാണ്ടിരിക്കുന്നെ. ”
മനു എന്നോട് ചോദിച്ചു
ഒന്നുമില്ലടാ ഒരു ഉറക്കം കഴിഞ്ഞതിന്റെയാ
അവനറിഞ്ഞാൽ അവനും സങ്കടം ആവുമെന്നോർത്ത് ഞാൻഒന്നും പറഞ്ഞില്ല….
ചെക്ക് മേടിക്കാൻ വന്ന ശേഖരന് മനുവാണ് അത് കൊണ്ടുപോയി കൊടുത്തത്…..പിന്നെയും കുറേ നേരം വർത്തമാനം പറഞ്ഞു…
മനു പോയി മണിക്കൂറുകൾ കഴിഞ്ഞപ്പോ
ഉത്തര റൂമിലേക്കു കയറി പോയി….അച്ഛനോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോഴും ഞാനത് ശ്രദ്ധിച്ചു…
കുറച്ചു സമയം കൂടി അവിടെ ചിലവഴിച് “അച്ഛാ ഞാൻ എന്നാ കിടക്കാൻ പോവ്വ.. ”
മോനെന്ന പൊക്കോ..
എനിക്കച്ചൻ മറുപടി നൽകി
റൂമിലെത്തിയ ഞാൻ ഉത്തരയെ കണ്ടില്ല. ബാൽകെണിയിലേക്ക് ചെന്നപ്പോ ദൂരേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടു.
“എന്താ
ഇവിടെ നില്കുന്നെ. ”
മറുപടി ഒന്നും വന്നില്ല..എനിക്ക് മുഖം തരാതവൾ തിരിഞ്ഞു നിന്നു ഞാൻ കൈക് പിടിച്ചു തിരിച്ചു.
കരഞ്ഞു കരഞ്ഞു കണ്ണു വീർതിരിക്കുന്നു
“എന്നാപറ്റി ”
ഞാൻ തിരക്കി
ഹരിയേട്ടാ……. എന്ന് വിളിച് അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു….
എന്തിനാ നീ കരയുന്നെ കാര്യം പറ..
ഞാൻ…ഞാൻ..
അവൾ വിക്കി വിക്കി പറഞ്ഞു.
ഞാൻ മനുച്ചേട്ടനെ വിളിച്ചിരുന്നു.
ഹരിയേട്ടന് കാവ്യേച്ചിയെ കണ്ടപ്പോതൊട്ട് എന്തോ ഒരു വിഷമം ഉള്ളപോലെ തോന്നി അതെന്താന്ന് അറിയാനാ വിളിച്ചത്…
പക്ഷെ പറഞ്ഞത് മുഴുവൻ നന്ദുവിന്റെ കാര്യമാ….
എനിക്ക് അത് സഹിക്കാൻ പറ്റിയില്ല ഹരിയേട്ടാ. എല്ലാം ഒരു കഥയായ് കേട്ട എനിക്ക് ഇത്രയും സങ്കടം വന്നെങ്കിൽ ഹരിയേട്ടൻ എന്തുമാത്രം സഹിച്ചുകാണും
എന്നോർത്തപ്പോ… എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല ഹരിയേട്ടാ……
എന്നും പറഞ്ഞു അവൾ എന്നെ ഒന്ന് കൂടി മുറുക്കി കെട്ടിപിടിച്ചു…
എനിക്കും അത് സഹിക്കാൻ പറ്റിയില്ല…
ഞാനും അവളെ അതേപോലെ തന്നെ മുറുക്കി കെട്ടിപിടിച്ചു…..
കുറേനേരം അങ്ങനെ നിന്ന് കരഞ്ഞു..
ഞാൻ പയ്യെ അവളെ അടർത്തി മാറ്റി. “ഇനി കരയരുത്.”നന്ദൂനെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞത..
ഇനി ഒരു ലൈഫ് വേണ്ട എന്ന് വിചാരിച്ചു ഞാൻ കഴിയുകയാരുന്നു. അമ്മയും വീട്ടുകാരും എല്ലാം നിർബന്ധിച്ചു നിർബന്ധിച്ചു അവസാനം എനിക്ക് കല്യാണത്തിന് സമ്മതിക്കേണ്ടി വന്ന്…
കെട്ടിയ പെണ്ണിനെ സങ്കട പെടുത്തരുത് എന്നെനിക് ഉണ്ടാരുന്നു….
പക്ഷെ നിന്നോട് ഞാൻ……
അവൾ എന്റെ വായ പൊത്തി
